ഞാന്‍ മുന്നേ പോസ്റ്റ് ചെയ്ത താരാട്ട് നിങ്ങള്‍ക്കായ് ...
എന്റെ വികല ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം ...

കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനകത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി -
കൊച്ചേച്ചിക്കോ അവന്‍ തങ്കക്കുടം .
അമ്മിഞ്ഞ ചുരത്തുമ്പോളമ്മതന്നുളളി-
ലോരായിരം സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍ പിച്ചനടക്കുമ്പോ-
ളച്ഛന്റെ മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടുമുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍ ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങികളിച്ചവന്‍
വിദ്യക്കായ് വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയവന്‍ -
ഗുരുവിനു സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍ മാറിവന്നു..
കാലം അവനുടെ ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍ മാതാപിതാക്കളൊ -
ആശ്വാസ നിര്‍വൃതിയില്‍ ലയിച്ചു !
പ്രായം അവനില്‍ പലമാറ്റങ്ങളായ്-
കൌമാര തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവു പോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി ..
പൊന്നുമോന്‍ നേര്‍ വഴിക്കെത്തീടാനായി-
ട്ടൊരുപാടുപദേശം നല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് മാറിയവന്‍ -
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി ...
ഹര്‍ത്താലില്‍ പൊതുമുതലെറിഞ്ഞുടച്ചൂ-
അവന്‍ നിയമപാലകന്മാരെ കല്ലെറിഞ്ഞു ..
അച്ഛനമ്മമാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതി യവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നി ചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചു പോല്‍ രക്ത പൂക്കള്‍ !
രാഷ്ട്രീയ കോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈ ജന്മം പോരതു തീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനക തിടമ്പാണാ പൊന്നൂമകന്‍..
ഈ കവിത ആറുവര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതയ്ക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..





യുദ്ധഭൂമിയില്‍ വെടിയുണ്ടകള്‍
പുക തുപ്പുന്ന നേരത്തെന്‍ ,
മനസ്സൊരു നിമിഷം പതറിപ്പോയതെന്തേ?
നെഞ്ചുവിരിച്ചു പൊരുതാന്‍ വിധിക്കപ്പെട്ട ജവാന്‍ !
നിറതോക്ക് കയ്യില്‍ പിടി മുറുകുന്നു,
കണ്‍കളങ്ങു ശത്രു പാളയത്തില്‍ ,
ഇടനെഞ്ചില്‍ വെടിയുണ്ടകള്‍ -
ചീറിപ്പതിക്കുമെന്ന വേവലാതി .
തന്‍ രക്ഷ,നാടിന്റെ രക്ഷകനായ്-
കര്‍മ്മചിത്തനായ് നിറതോക്കിലുന്നം പിടിച്ചു-
ശത്രൂപാളയത്തിലേക്കിഴഞ്ഞു മുന്നേറുന്ന ജവാന്‍ !
കാടും മേടും അരുവികളും താണ്ടി-
കടും പാറക്കൂട്ടങ്ങള്ക്കിടയിലൂടെ -
പൂ മെത്തയിലെന്ന പോലിഴഞ്ഞും,
വലിഞ്ഞു കയറിയും മുന്നേറുന്ന ജവാന്‍!
വിശപ്പും ദാഹവും സഹനത്തിന്റെ പരിയ്യായമായ്-
ദിന രാത്രങ്ങള്‍ മറികടക്കുന്ന ജവാന്‍ !!!
ജീവനോടെ തിരിച്ചെത്താമെന്ന-
മോഹം കൈയെത്താദൂരത്താ-
ണെന്നോര്‍ത്ത് വിതുമ്പിപോയ് .
ജവാനുള്ളിലായ് ഒരു പച്ചയായ മനുഷ്യനുണ്ടെന്ന -
തിരിച്ചറിവ് , ഓര്‍മ്മയില്‍ തെളിഞ്ഞൊരു മാത്രയില്‍ ,
കണ്കളീറനണിഞ്ഞൂ, മനസ്സില്‍ മന്ദിപ്പിന്റെ -
ഇരുള്‍നിറഞ്ഞ വേര്‍പാടിന്റെ വേദന ...
എന്താണെന്നറിയില്ല, എന്മനസ്സെങ്ങോ-
വിഭ്രാന്തിയാല്‍ വെമ്പി കുതിക്കുന്നു !!!
അങ്ങ് ദൂരെ നാട്ടിന്‍ പുറത്തൊരു -
കൊച്ചു വീടിന്റെ ഉമ്മറ കോലായില്‍ ,
പെറ്റമ്മതന്‍ നെഞ്ച്ചുട്ടുള്ളകാത്തിരിപ്പ് ...
പ്രിയതമന്റെ മുഖം മനസ്സില്‍ പ്രതിഷ്ഠിച്ചു -
രണ്ടുവരി കത്തിനായ് അഞ്ചല്‍ക്കാരന്റെ ,
വരവുംപ്രതീക്ഷിച്ചിരിപ്പുണ്ടൊരുകൊച്ചുപെണ്ണ്..
ഉടമ്പടി ജീവിതത്തിന്നൊരു മാസദൈര്‍ഘ്യം,
കണ്കുളിര്‍ക്കെ കണ്ടു കൊതി തീരാതെ....
യുദ്ധ ഭൂമിയിലെത്തിപ്പെടേണ്ടി വന്നവന്‍!!
മകന്റെ ,പ്രിയതമന്റെ, സമാധാന സന്ദേശം...
കാത്തിരിപ്പോര്‍ ..അങ്ങകലെ..അകലെ ..
അപ്രതീക്ഷിതം വീരമൃത്യൂ വരിച്ചെന്ന്-
കമ്പി സന്ദേശം ഹോ ദൈവമേ !!
അവര്‍തന്‍ സഹനം നീ നല്കും കൃപ !!
തന്‍നെഞ്ചിന്നിടിപ്പ് കണ്ണീരായുതിര്‍ന്നു-
വീണതറിയാതെ അടര്‍ക്കളത്തില്‍ പൊരുതി,
മുന്നേറ്റം മനസാവരിക്കുന്ന ജവാന്‍ !!!
""ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍"" !!!! കാര്‍ഗില്‍ യുദ്ധം നടക്കുന്ന അവസരം ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ "ഒരു ജവാന്റെ അവസ്ഥയും അദ്ദേഹഹത്തിന്റെ മനസ്സില്‍ മിന്നി മറയുന്ന ചിന്താഗതികളുമാണു്" കുത്തി കുറിച്ചത് . അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിരുന്നില്ല ,അതിനാലിപ്പോളിതു ജവാന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ....








ജുലായ് ഒന്ന് " വന്നണഞ്ഞീടുമ്പോള്‍
എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ ,

എന്തു ഞാന്‍ പറയേണ്ടൂ,
പൊട്ടിപ്പൊളിഞ്ഞൊരു ചില്ലു
©vijayalakshmi nair,11July2008
ഗജാനനാ ഗണപതീദേവാ..©vijayalakshmi nair,11July2008
