Friday, 6 February 2009

" രക്ത സാക്ഷി "


കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനകത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി -
കൊച്ചേച്ചിക്കോ അവന്‍ തങ്കക്കുടം .
അമ്മിഞ്ഞ ചുരത്തുമ്പോളമ്മതന്നുളളി-
ലോരായിരം സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍ പിച്ചനടക്കുമ്പോ-
ളച്ഛന്റെ മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടുമുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍ ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങികളിച്ചവന്‍
വിദ്യക്കായ് വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയവന്‍ -
ഗുരുവിനു സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍ മാറിവന്നു..
കാലം അവനുടെ ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍ മാതാപിതാക്കളൊ -
ആശ്വാസ നിര്‍വൃതിയില്‍ ലയിച്ചു !
പ്രായം അവനില്‍ പലമാറ്റങ്ങളായ്-
കൌമാര തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവു പോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി ..
പൊന്നുമോന്‍ നേര്‍ വഴിക്കെത്തീടാനായി-
ട്ടൊരുപാടുപദേശം നല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് മാറിയവന്‍ -
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി ...
ഹര്‍ത്താലില്‍ പൊതുമുതലെറിഞ്ഞുടച്ചൂ-
അവന്‍ നിയമപാലകന്മാരെ കല്ലെറിഞ്ഞു ..
അച്ഛനമ്മമാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതി യവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നി ചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചു പോല്‍ രക്ത പൂക്കള്‍ !
രാഷ്ട്രീയ കോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈ ജന്മം പോരതു തീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനക തിടമ്പാണാ പൊന്നൂമകന്‍..

ഈ കവിത ആറുവര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതയ്ക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..

66 comments:

വിജയലക്ഷ്മി said...
This comment has been removed by the author.
ശ്രീഇടമൺ said...

കവിത നന്നായിട്ടുണ്ട്....

ആശംസകള്‍...*

...പകല്‍കിനാവന്‍...daYdreamEr... said...

വരികള്‍ വല്ലാതെ നൊമ്പരപ്പെടുതുന്നുണ്ട് ..
ആശംസകള്‍...ചേച്ചി.. നല്ല കവിത...

ജ്വാല said...

ഇതു പല മാതാപിതാക്കളുടെയും ദു;ഖമാ‍ണ് ചേച്ചീ...

കാന്താരിക്കുട്ടി said...

ചിന്നി ചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചു പോല്‍ രക്ത പൂക്കള്‍ !
രാഷ്ട്രീയ കോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം ഒരു രക്തസാക്ഷി


ആ അമ്മമാരുടെ വേദന അറിയാൻ ആരും ഉണ്ടായില്ലല്ലോ.വേദനിപ്പിച്ചു ചേച്ചീ ഈ വരികൾ

അരുണ്‍ കായംകുളം said...

എത്ര നാള്‍ മുമ്പ് എഴുതിയതാണെങ്കിലും എല്ലാ കാലവും ഇത് ഹിറ്റാണ്‌ ചേച്ചി.
വിഷമിപ്പിച്ചു വരികള്‍

രണ്‍ജിത് ചെമ്മാട്. said...

നോവിന്റെ മാതൃഗീതം!!!!
എന്തു പറയാന്‍....

shajkumar said...

വായിക്കാന്‍ വൈകിപ്പോയതില്‍ സങ്കടം...

പാറുക്കുട്ടി said...

നല്ല ഒരു കവിത.

ആശംസകള്‍!

മാതാവിന്‍ തേങ്ങലുകള്‍ കേള്‍ക്കാത്ത
പിതാവിന്‍ പ്രതീക്ഷകള്‍ കാണാത്ത
രാഷ്ട്രീയക്കാര്‍ക്ക് രക്തസാക്ഷികള്‍ നേട്ടം.

വിജയലക്ഷ്മി said...

ശ്രീ ഇടമണ്‍ :

പകല്കിനാവാന്‍ :

കാന്താരികുട്ടി :

അരുണ്‍ കായന്കുളം :

മക്കളെ ..വിദ്യാഭ്യാസ രാഷ്ട്രീയത്തില്‍ എന്നെങ്കിലും ഈ അക്രമ രാഷ്ട്രീയം അവസാനിക്കുമോ ?ആരും പ്രതികരിക്കാത്തതാവാം ഇങ്ങിനെ തുടരുന്നത് ...എത്ര രക്ഷിതാക്കളാണ് മക്കള്‍ നഷ്ടപ്പെട്ടും ,മക്കള്‍ക്ക്‌ അംഗവൈകല്യം വന്നു ചികിത്സക്കുപോലും വകയില്ലാതെ കഷ്ടപ്പെടുകയും വേദനിക്കുകയും ചെയ്യുന്നത് ...ഇതിനൊക്കെ ആരാണുത്തരവാദി

ullas said...

കാല ദേശ ഭേദങ്ങള്‍ ഇല്ലാത്ത കവിത . സമര വീര്യം നെഞ്ചില്‍ ഏറ്റിയ ഒരു സാധാരണ ചെറുപ്പക്കാരന്റെ വിധി . ഇതൊരു തുടര്‍ ക്കഥ ആകുന്നു .

കുമാരന്‍ said...

നന്നായിട്ടുണ്ട്....

ശാരദനിലാവ് said...

കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...

nannayi feel cheythu ketto..

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈ ജന്മം പോരതു തീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍ കല്പിച്ചു നല്കിയ -
കനക തിടമ്പാണാ പൊന്നൂമകന്‍..

ചേച്ചി എന്തൊരു ഹൃദയ സ്പര്ശി ആയ കവിത. പെറ്റ വയറിന്റെ നീറ്റല്‍ പെറ്റ അമ്മക്കല്ലേ അറിയൂ. ഇതെന്കിലും വായിച്ചു സമൂഹത്തിന്റെ മനസാക്ഷി ഉണരട്ടെ എന്ന് പ്രത്യാശിക്കാം. ചേച്ചിക്ക് എല്ലാ വിധ നന്മകളും നേരുന്നു. ഞാന്‍ കുറെ തവണ വായിച്ചു.

ജെപി. said...

ആശംസകള്‍ നേരുന്നു....
അക്ഷരങ്നല്‍ക്ക് കുറച്ചുംകൂടി തെളിച്ചം കാണാനൊരു സൂത്രം ഉണ്ട്...
greetings from thrissivaperoor

വിജയലക്ഷ്മി said...

രഞ്ജിത്ത് :
ഷാജ്കുമാര്‍ :
പാറുകുട്ടി :
ജ്വാല :
എല്ലാവരും എന്റെ ഈ കവിത ഉള്ക്കൊണ്ടതിനു നന്ദി ..

വികടശിരോമണി said...

നന്നായി,ട്ടോ.

ചങ്കരന്‍ said...

പഴയതൊക്കയും വായിച്ചു, ഞാന്‍ ഫാന്‍ ആയി.

Rare Rose said...

വിജയലക്ഷ്മി ചേച്ചീ..,ഈ വഴി ഞാനിതാദ്യമാണു ..മിക്ക പോസ്റ്റുകളും വായിച്ചു..ഇഷ്ടായീ ട്ടോ....ഒരമ്മയുടെ മനസ്സ് ഈ വരികളില്‍ കാണാനാവുന്നുണ്ടു..ഇനിയുമെഴുതൂ ട്ടോ ഒരുപാട്...

Rose Bastin said...

അമ്മ മനസിന്റെ നൊമ്പരം!
മൂല്ല്യച്യുതികൾക്കു നേരെ പ്രതികരിക്കാനുള്ള വെമ്പൽ!
എല്ലാകവിതകളിലും പ്രതിഫലിക്കുന്നത് ലോകത്തിന്റെ നേരേ ഒരമ്മയുടെ
വാത്സല്ല്യത്തിൽ കുതിർന്ന ഉദ്വേഗങ്ങളാണു, വേവലാതികളും നൊമ്പരങ്ങളും ,നന്നായിരിക്കാൻ വേണ്ടിയുള്ള ആശംസകളും ആണ്! നന്നായിരിക്കുന്നു .ആശംസകൾ!!

വിജയലക്ഷ്മി said...

ഉല്ലാസ് ചേട്ടാ :ഇവിടെ എത്തി എന്റെ കവിത വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ..

ജെ .പി.സാര്‍ :ആശംസകള്‍ക്ക് നന്ദി ..

കുമാരന്‍ :നന്ദി ..

വികടഷിരോമണി :നന്ദി

ശാരദ നിലാവ് :ഒരമ്മയുടെ വേദന ഉള്ക്കൊണ്ടതിനു നന്ദി ..

കുറുപ്പിന്റെ കണക്കു പുസ്തകം :മോനേ ഇങ്ങിനെയുള്ള സന്ദര്ഭങ്ങളില്‍ ഒരമ്മയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുക്കൊണ്ടുവരാന്‍ ഒത്തിരി പ്രയാസമാണ് ..അഛനു മക്കളോട് സ്നേഹ മില്ലാഞ്ഞിട്ടല്ല ,അങ്ങേരു വേദന യുള്ളിലൊതുക്കി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കും .ഇന്നത്തെ കൊച്ചു തലമുറ സ്വന്തം രക്ഷിതാക്കളെ പറ്റി അല്‍പ്പം ചിന്തിച്ചിരുന്നെങ്കില്‍ എത്രയോ കുടുംബം രക്ഷപ്പെടു മായിരുന്നു !

വിജയലക്ഷ്മി said...

RARA ROSE:എന്റെ ബ്ലോഗില്‍ ആദ്യമായ് വന്നു എന്റെ പോസ്റ്റുകള്‍ വായിച്ചു ഇഷ്ടപ്പെട്ടു വെന്നറിയിച്ചതില്‍ സന്തോഷം ..
റോസ് ബാസ്റ്റിന്‍ :ചേച്ചിയുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ..ഒത്തിരി യൊത്തിരി അനുഭവങ്ങള്‍ മുന്നില്‍ കാണുമ്പോള്‍,kകേള്ക്കുമ്പോള്‍ മനസ്സില്‍‌ കൊള്ളുന്ന വേദന (ഒരമ്മ എന്നനിലയില്‍ ) ഇത്ര യൊക്കെയല്ലേ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ എന്നതും ഒരുതരം വേദന തന്നെയല്ലേ ചേച്ചി ...

കാപ്പിലാന്‍ said...

Kavitha nannaayi chechi .

വരവൂരാൻ said...

ഒത്തിരി പ്രധാന്യമുള്ള വിഷയം നന്നായിട്ടുണ്ട്‌. എല്ലാ പോസ്റ്റിലും ഒരു അമ്മയുടെ ആകുലതകൾ കാണുന്നു, ഒരു അമ്മയുടെ വാൽസല്യം കാണുന്നു. ആശംസകൾ

Sureshkumar Punjhayil said...

Chechy, Ente oru sahapdiyude katha koodiyanithu. Manoharamayirikkunnu. Ashamsakal.

Patchikutty said...

കാലാതീതമായ ഒരു വിഷയം ആയതുകൊണ്ട് തന്നെ അമ്മയുടെ "ഏറെ നാള്‍ മുന്‍പത്തെ കവിത" എന്ന മുഗവുര വേണ്ട എന്ന് തന്നെ ആദ്യം പറയട്ടെ. നല്ല കവിത... മാതാപിതാക്കളുടെ വേദന ഉള്‍കൊണ്ടിരിക്കുന്നു വല്ലാതെ.
രാഷ്ട്രീയ പിശാചുക്കളുടെ കോമരം തുള്ളിക്കള്‍ എന്ന് നമ്മുടെ പുതു തലമുറ മനസ്സിലാക്കുമോ അന്നുവരെ നമ്മുടെ കുഞ്ഞുങ്ങള്‍ ഹോമിക്കപ്പെട്ടുകൊന്ടെയിരിക്കും... കൊടിയുടെ നിറം മാറി കൊണ്ടിരിക്കും അത്ര തന്നെ...

നാടകക്കാരന്‍ said...

പ്രിയ്യപ്പെട്ട അമ്മേ..(അങ്ങിനെ വിളിക്കമെന്നു തോന്നുന്നു...}പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഞാനുമായി ഒരുപാട് സാമ്മ്യത ഉള്ളതായി തോന്നി ...അനുഭവങ്ങളീല്‍ നിന്നും എഴുതുക....അതുതന്നെയാണ് ആ സാമ്യത...വായനയുടെ കുറവുണ്ടെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതുന്നതിനു വായിച്ചെഴുതുന്നതിനെക്കാള്‍ മാറ്റുകൂടും എന്ന വിശ്വാസമാണ് എന്നെയും എഴുതാന്‍ പ്രേരിപ്പിച്ചത്...
നമ്മള്‍ രണ്ടും കണ്ണൂരുകാരണെന്നതും മറ്റോരു സാമ്യമാണ്...ഇനി ഈ കവിതയെ കുറിച്ചു പറയാം...

ഒരമ്മയുടെ സൈഡില്‍ ഇത് സത്യമാണ് സ്നേഹമാണ്
ഒരിക്കല്‍ മാത്രമുള്ള ഈ ജീവിതം അത് രാഷ്ട്രീയക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനുള്ള തല്ല നേരെ മറീച്ച് തന്റെ കുടൂംബത്തെ നോക്കി നടക്കാന്‍ പ്രാപ്തനാകുവാനുള്ള പുതിയ വഴികള്‍ തേടുകാ‍യാണ് വേണ്ടത്....നഷ്ടപ്പെടലിന്റെ വേദന അത് സഹിക്കാവുന്നതിലും അപ്പുറമാണ്..പക്ഷേ.....
നമ്മള്‍ ചരിത്രം എന്ന ഒരു കാര്യം മറക്കരുതല്ലോ...
47നു ശേഷം നമ്മള്‍ ഉണ്ട മധുര ചോര്‍ എത്ര പേരുടെ ചോരയില്‍ കുതിര്‍ന്നതാണ്‍...57 നു ശേഷം മലയാളീ അളന്നെടുത്ത ഭൂമിയില്‍ വിളഞ്ഞ നെല്‍കതിരുകള്‍ക്ക് ഇന്നും വരണ്ടുണങ്ങിയ ചോരയുടെ മണമുണ്ട്..ഒന്നും നഷ്ടപ്പെടാതെ മറ്റൊന്നു നേടാന്‍ കഴിയില്ല എന്ന നഗ്നസത്യത്തിന്റ്റെ തിരുശേഷിപ്പുകളാണ് ഞാനും ചേച്ചിയും കാണുന്ന ഈ രക്തസാക്ഷികള്‍...രക്തസാക്ഷികള്‍ ഉണ്ടാകുന്നത് അയാള്‍ക്ക് ഉണ്ടാകുന്ന ഇവിടെ ജീവിക്കുന്നത് ഞാന്‍ മാത്രമല്ല എന്ന ബോധത്തില്‍ നിന്നും ആണ്...ഈ തിരിച്ചറിവാണ് അവനേ മറ്റുള്ളവനു വേണ്ടി പോരാടാന്‍ സജ്ജമാക്കുന്നതും ..ആ പോരാട്ടത്തില്‍ അവന് ജീവന്‍ നല്കേണ്ടി വരാം ...പോര്‍ക്കളത്തില്‍ അവന്‍ തിരിഞ്ഞോടിയാല്‍ അവനു രക്ഷപ്പെടാം...അതിനാലാണ് ഓരോ രക്തസാക്ഷിയും മരിക്കുന്നില്ല എന്നു പറയുന്നത്,,,
ഞാന്‍ ഈ പറഞ്ഞത് രക്തസാക്ഷി എന്ന കര്‍മ്മത്തിന്റെ സത്യസന്ധ്തയെ കുറിച്ചാണ് അവിടെ ഒരമ്മയുടെ ദുഖം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഖമാണ് രക്തസാക്ഷി, പിന്നെ അമ്മ പറഞ്ഞത് ഇതിന്റെ കപ്ട മുഖത്തെക്കുറിച്ചാണല്ലോ...ഇതിനെ ദുരുപയോഗിക്കുന്ന രാഷ്ട്രീയക്കാരന്റെ ചതിക്കുഴികളും ഇല്ലാതില്ല.....പക്ഷേ പുന്നപ്ര വയലാടില്‍ പിടഞ്ഞു വീണ രക്തസാക്ഷികളേ..ഒരിക്കലും ഒരു പാര്‍ട്ടിയുടേ...താളം തുള്ളിക്കലായി കാണാന്‍ കഴിയുമോ..?കയ്യൂരില്‍ അബൂബക്കറിന്റെ ഉമ്മ മാത്രമായിരുന്നില്ല കരഞ്ഞത് ഒരു ഗ്രാമം മുഴുവനും ആയിരുന്നു....ഓ..... ഞാന്‍ ഒരുപാട് പറഞ്ഞു അല്ലേ....നിര്‍ത്താം നഷ്ടങ്ങളീല്ലാത്ത് ഒരു നല്ലനാളേ,, ഉണ്ടാവില്ലെന്ന വിശ്വാസക്കാരനാണ് ഞാന്‍
ഏന്നാലും രക്തസാക്ഷി എന്ന വാക്ക് ഉദ്ധേശുദ്ദിയോടുകൂടെ ഉപയോഗിക്കുമാറാകട്ടെ...
ഒരമ്മയുടെ ആവലാതികള്‍ വളരെ ആര്‍ദ്രമായി ഇവിടെ ആവിഷ്കരിക്കുവാന്‍ അമ്മയ്ക്കു ക്ഴിഞ്ഞു...എല്ലാവിധ ആശംസകളും

mayilppeeli said...

വളരെ ഹൃദയസ്പര്‍ശിയായ കവിത.........മനസ്സിലൊരു നൊമ്പരമുണര്‍ത്തുന്ന വരികള്‍.......വളരെ വളരെ നന്നായിട്ടുണ്ട്‌ ചേച്ചീ......

Bindhu Unny said...

നല്ല വരികള്‍. ഈ ദുരന്തം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

വിജയലക്ഷ്മി said...

Kappilaan:
Vravooraan:
Sureshkumar:
Patchikutty :
Nadakakkaara :
Mayilpeeli:
Bindhu unni:
mkkaludeyellaam vilamathikkaan kazhiyaathathra prolsaahanangalkkum ,abhipraayangalkkum, aashamsakalkkum nandi..

ചെറിയനാടൻ said...

നന്നായിരിക്കുന്നു അമ്മേ കവിത...

സ്നേഹപൂർവ്വം,

B Shihab said...

അമ്മ മനസിന്റെ നൊമ്പരം!
നന്നായിട്ടുണ്ട്....

the man to walk with said...

ennum thudarunna dhukhavazhikal

My......C..R..A..C..K........Words said...

പെറ്റ വയറിന്റെ നീറ്റലയ്യോ - oru vallaatha neettalaanalle ? aarariyunnu ammayude dukham ... nalla kavitha

വിജയലക്ഷ്മി said...

Cheriyanadan:
B,Shihab:
The man walk with:
My...C..R..A..C..K..
mkkale..ellaavarudeyumabhipraayathhinum prolsaahanathhinum nandi

നരിക്കുന്നൻ said...

കവിതകൾ വായിക്കാനൊരുപാടുണ്ട്. അവയെ കുറിച്ച് വായിച്ച് അഭിപ്രായം പറയാം.

ഈ സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾക്ക് നന്ദി. അല്പം തിരക്കിലായിരുന്നു. ഇപ്പോഴും ഇല്ലാതില്ല.

ഇനി ഈ കവിതകളൊക്കെ ഒന്ന് വായിക്കട്ടേ.

സസ്നേഹം
നരി

നരിക്കുന്നൻ said...

ഈ നൊമ്പരം കേരളത്തിലെ വളർന്ന് വരുന്ന യുവതയുടെ മാതാപിതാക്കളുടെ നൊമ്പരമാണ്. നേതാക്കന്മാർക്ക് വേണ്ടി സ്വന്തം ജീവിതം തുലച്ച് കളയുന്ന ഒരുപാട് ജന്മങ്ങൾ ഇന്നും നമ്മുടെ കേരളത്തിലുണ്ടെന്നത് വളരെ നിരാശാജനകം തന്നെ.

വരികൾ നീണ്ടുപോയെങ്കിലും ശക്തമായൊരു ആശയത്തിന്റെ അടിത്തറയിൽ വിറ്റ്യസ്തമായി.

സസ്നേഹം
നരി

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ചേച്ചി,നല്ല കവിത...

വിജയലക്ഷ്മി said...

Narikunnan:mone kurachaayi blogukalilonnum saamipyam kuranjathu kaaranam anweshichhathaanu...vannathinum abhipraayathhinum nandi...
Muhammathu: mon ente blogil aadhyamaayi vannathaanennu thonnunnu...abipraayathhinu nandi...

shine അഥവാ കുട്ടേട്ടൻ said...

നന്നായിരിക്കുന്നു.. കവിതകളെക്കുറിച്ചു ആധികാരികമായി പറയാൻ അറിയില്ല.. പക്ഷെ എഴുതിയ ആളിന്റെ ആത്മാർത്ഥത തിരിചറിയാൻ പറ്റുന്നുണ്ട്‌..

വിജയലക്ഷ്മി said...

Kuttetta:ente blog sandharshikkaanum abipraayangal ariyichhathinum nandi..

തെന്നാലിരാമന്‍‍ said...

കവിത അത്രനീണ്ടുപോയീന്ന്‌ തോന്നണില്ല. നന്നായിരിക്കുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

ചേച്ചി വെള്ളിയാഴ്ച്ച ദുബായ് യില്‍ ഒരു ബ്ലോഗ്ഗേര്‍സ് മീറ്റ് ഉണ്ട്.. വരുമോ?

Chk this link

http://uaemeet.blogspot.com/2009/02/blog-post.html

Priya said...

കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...

Hridayathil thodunna varikalaanu amme ithu...Really touching !!!!!!!!!

സായന്തനം said...

ഇപ്പോഴാണു ബ്ലോഗ്‌ കണ്ടതു.. ഈ കവിത ഒരമ്മയുടെ മനസ്സാണു..സംശയമില്ല..അഭിനന്ദനങ്ങൾ..

Mahesh Cheruthana/മഹി said...

ഇതു എല്ലാ അമ്മമാരുറ്റേയും വേദന ആണു.മലയാളി യുവതവത്തിന്റെ നേർക്കാശ്ച , ഒത്തിരി ഇഷ്ടമായി!

ചിതല്‍ said...

ഇന്നാണ് ബ്ലോഗ് കണ്ടത്...
ആദ്യം തന്നെ അഭിനന്ദനം
ഈ ഊര്ജ്ജ മനസ്സിന്...

പിന്നെ ഈ കവിത...
ഞാനും വിദ്യാര്ത്ഥി രാഷ്ട്രീയത്തില്‍
കുറച്ച് ഇറങ്ങിയത് കൊണ്ട്
എന്തോ
എല്ലാ ചിത്രങ്ങളും ശരിയാണ് എന്ന് തോന്നുന്നില്ല..
അച്ചന്റെയും അമ്മയുടേയും ആംഗിളീല്‍ നിന്ന് ശരിയായിരിക്കാം..

കോളേജിന്‍ ഹരമായാ പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് മാറിയവന്‍ -
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി ...
...

അവരുടെ മനസ്സിലും നന്മകളാണ്(ചിലര്‍ എതിരുണ്ടാവാം)സൊ....

ബ്ലോഗ് ഇഷ്ടമായി..ഇനിയും ഇവിടെ വരാം അമ്മേ...

അരങ്ങ്‌ said...

പറയാന്‍ ആഗ്രഹിച്ച വികാരങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. കവിതയിലെ ആര്‍ദ്രതയും ലാളിത്യവും ഏറെ ആകര്‍ഷിച്ചു. രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പ്പാര്‍ച്ചനകളും പൊതു സമ്മേളനവും നടക്കുമ്പോള്‍ ഒരമ്മ എവിടെയോ ഇരുന്ന് കണ്ണീര്‍ വാര്‍ക്കുന്നു വെന്ന ഓര്‍മ്മപ്പെടുത്തല്‍ പൊള്ളലാവുന്നു. ഒത്തിരി അഭിനന്ദനങ്ങള്‍...

ശ്രീ said...

അമ്പതാം കമന്റ് എന്റെ വക, ചേച്ചീ

വിജയലക്ഷ്മി said...

പകല്കിനാവാന്‍ :മോന്‍ ചോദിച്ചത് നല്ലകാര്യമാണ് .വരാന്‍ പറ്റാത്ത്തില്‍ വിഷമമുണ്ട് ...ഞങ്ങള്‍ നാളെ അല-ഐന്‍ ലേക്ക് താമസം മാറുകയാണ് ..മകന്‍ അവിടുത്തേക്ക്‌ transfer ആയി ...ഇപ്പോള്‍ പാക്കിങ്ങിന്റെ തിരക്കിലാണ് ..
തെന്നാലി രാമന്‍ :ഇവിടെയെത്തി അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം ..

hAnLLaLaTh said...

മാതാ പിതാക്കളുടെ ദുഃഖം ...!
അതിലുപരി പാഴായി പോയ ഒരുപാട് ജന്മങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു
ഈ വരികള്‍...

ആശംസകള്‍..

ജെപി. said...

ചേച്ചീ
പുതിയ പോസ്റ്റുകളൊന്നുമില്ലേ.
അലയനിലെ ജീവിതം എങ്ങിനെ. അവിടെത്തെ മനോഹരമായ ഒരു അമ്യൂസ്മെന്റെ പാറ്ക്കുണ്ടല്ലോ. അതിനെ പറ്റി എഴുതാമോ. ഞാന്‍ 1993 മുന്‍പാണ് അവിടെ സന്ദര്‍ശിച്ചത്.
ഇപ്പോള്‍ ഒരു പാട് മാറ്റങ്ങളുണ്ടായിരിക്കുമല്ലോ?
കുറച്ച് ഫോട്ടോസും ഉള്‍പ്പെടുത്തുക.......

സ്നേഹത്തോടെ

ജെ പി തൃശ്ശിവപേരൂര്‍

വിജയലക്ഷ്മി said...

ഹല്ലാലത്ത് :കവിത വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി ...
ജെ .പി .സാര്‍ .
,അന്വേഷണത്തിന് നന്ദി ...അലൈന്‍ വളരെ നല്ല സ്ഥലമാണ് ..എഴുത്തു ഇപ്പോള്‍ തുടരാന്‍ പറ്റില്ല .നെറ്റ് കണക്ഷന്‍ കിട്ടാന്‍ ഇനിയും ഒരാഴ്ച വേണ്ടിവരും .ഇത് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ അത്ഭുത കരമായ് കിട്ടിയതാണ് ...എത്രവരെ ഇതു നിലനില്‍ക്കുമെന്നറിയില്ല .

smitha adharsh said...

നന്നായിരിക്കുന്നു..
വേദന മനസ്സിലാക്കാന്‍ പറ്റുന്നു,ഈ നീറ്റല്‍...

വിജയലക്ഷ്മി said...

സ്മിത :മോളെ ഈവഴി കണ്ടിട്ട് കുറച്ചു കാല മായി .ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി ...

നരിക്കുന്നൻ said...

ഒരുപാട് നാളായല്ലോ... എന്തു പറ്റി.. വീട് മാറ്റം കഴിഞ്ഞില്ലേ..?

വിജയലക്ഷ്മി said...

narikunnan: mone njanippol naattilaanullathu.orumaasathhinushesham tyirichuvarum.shesham thudaraamennu karuthi.snehaanweshanathhinu nandi.

ഗിരീഷ്‌ എ എസ്‌ said...

അതിതീവ്രമായ വിഷയം...
ഈണത്തിന്റെ മാസ്‌മരികതയുമുണ്ട്‌...
പക്ഷേ,
പുതുമ നഷ്ടപ്പെട്ടുകളിഞ്ഞതല്ലേ..
ഇതിലെ പ്രതിപാദ്യങ്ങള്‍...
നന്മകള്‍ നേരുന്നു...
വിഷു ആശംസകള്‍...

ThE DiSpAsSioNAtE ObSErVEr said...

സോറി ട്ടോ ആന്റി...ഇത് വായിച്ചു മനസ്സിലാക്കി ഒരു കമന്‍റ് ഇടാനിള്ള വിവരം&ക്ഷമ എനിക്കില്ല.
അതെ, ഈ ബ്ലോഗിന്റെ right side ല്‍ ഈ butterflies പറക്കനത് എങ്ങെനെയാ???

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നൊമ്പരപ്പെടുത്തുന്നു. വളരെ ഹൃദയസ്പർശിയായ വരികൾ

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്റെ അമ്മയുടെ എഴുത്ത് ഓര്‍മ്മ വന്നു.. അമ്മ ഏതാണ്ടിങ്ങനെ ചില കവിതകള്‍ എഴുതാറുണ്ട്

വിജയലക്ഷ്മി said...

ബഷീര്‍ വെള്ളറക്കാട് :എന്റെ കവിത ഉള്‍ക്കൊണ്ടു അഭിപ്രായം അറിയിച്ചതിനു നന്ദി ..
കിച്ചു ,ചിന്നു :അമ്മയുടെ എഴുത്തു ഓര്‍മ്മിക്കാന്‍ ,എന്റെ കവിത പ്രേരണയായി എന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം മോളെ ..

Anonymous said...

കവിത നന്നായിട്ടുണ്ട് നല്ല ഒരു കവിത
ആശംസകള്‍

അരുണ്‍ കായംകുളം said...

ചേച്ചി, എന്ത് പറ്റി?ഞങ്ങളെ ഒക്കെ മറന്നോ?
പുതിയ ഒന്നും കാണുന്നില്ല.
ഒരു അനക്കവും ഇല്ല.എന്തേ?

വിജയലക്ഷ്മി said...

അരുണ്‍ :മോനേ മനഃപൂര്‍വം മാറിനിന്നതല്ല.ലീവിന് നാട്ടില്‍പോയി ,അവിടെ വെച്ചു സുഖമില്ലാത ഒത്തിരി കഷ്ടപ്പെട്ടു.(കാല്മുട്ടുവേദന കാരണം നടക്കാന്‍ പറ്റാതയിപ്പോയി.)ഒത്തിരി ചികിത്സ എടുത്തു .ഇനിയും ശരിക്കും നടക്കാനുള്ള അവസ്ഥയിലെ ത്തിയില്ല .ചികിത്സ തുടരുന്നുണ്ട് ,ആഗ്രഹം കൊണ്ടു ബ്ലോഗോന്നു നോക്കിയതാ ..അപ്പോഴാ മോന്‍റെ അന്വേഷണം കണ്ടത്.ചെറുതായൊരു മറുപടി തരണമെന്ന് തോന്നി .അധികം ഇരുന്നു ടൈപ്പു ചെയ്യാന്‍ കാലിന്‍റെവേദന അനുവദിക്കുന്നില്ല..ഇനിയെല്ലാം ഈശ്വര കൃപ !

വിജയലക്ഷ്മി said...

അരുണ്‍ :മോനേ മനഃപൂര്‍വം മാറിനിന്നതല്ല.ലീവിന് നാട്ടില്‍പോയി ,അവിടെ വെച്ചു സുഖമില്ലാത ഒത്തിരി കഷ്ടപ്പെട്ടു.(കാല്മുട്ടുവേദന കാരണം നടക്കാന്‍ പറ്റാതയിപ്പോയി.)ഒത്തിരി ചികിത്സ എടുത്തു .ഇനിയും ശരിക്കും നടക്കാനുള്ള അവസ്ഥയിലെ ത്തിയില്ല .ചികിത്സ തുടരുന്നുണ്ട് ,ആഗ്രഹം കൊണ്ടു ബ്ലോഗോന്നു നോക്കിയതാ ..അപ്പോഴാ മോന്‍റെ അന്വേഷണം കണ്ടത്.ചെറുതായൊരു മറുപടി തരണമെന്ന് തോന്നി .അധികം ഇരുന്നു ടൈപ്പു ചെയ്യാന്‍ കാലിന്‍റെവേദന അനുവദിക്കുന്നില്ല..ഇനിയെല്ലാം ഈശ്വര കൃപ !