Wednesday, 20 July 2011

"ഓര്‍മ്മ താഓളുകള്‍"


ഓര്‍ത്തു പോയ്‌  ഞാനിന്നിപ്പോള്‍
മക്കള്‍ തന്‍ കുട്ടിക്കാലം
പൂമ്പാറ്റകളെ പോല്‍
തത്തി കളിക്കും എന്‍ പൊന്നോമനകള്‍ !
ഭോജനം നല്കീടുമ്പോള്‍
അമ്മിഞ്ഞ പ്പാലു  ചേര്‍ത്തു -
കൂട്ടി കുഴച്ചുരുട്ടി
ഊട്ടിയെന്‍ ഉള്‍തുടിപ്പോടെ .....
ശിശിര  വസന്തങ്ങള്‍
കാല ചക്രത്തിന്‍ കുസൃതികള്‍
മക്കളോടന്നോരുനാള്‍
സ്നേഹ ലാളനത്താലോതി
ഭക്ഷണം  സ്വന്തമായി   -
കഴിച്ചു ശീലിക്കേണം
മോളൂട്ടി  അതുകേട്ടു -
കൊഞ്ചലാല്‍  മൊഴിഞ്ഞപ്പോള്‍
അമ്മേ  ഞാന്‍
വല്യകുട്ടിയായിടാന്‍
കഴിക്കാം  സ്വന്തമായി.
അപ്പോഴെന്‍  കുഞ്ഞുമോന്
വയ്യാത്രെ  വാരിയുണ്ണാന്‍
വിരലില്‍ കോത്തിരികെട്ടി
കാട്ടീടും  കൈകള്‍  പൊക്കി
അയ്യോമ്മേ   വയ്യാ വയ്യാ -
വിരലുകള്‍  മുറിഞ്ഞു പോയി .
വിശപ്പോ വല്ലാതുണ്ട്
ഉരുള ഉരുട്ടിയെന്നെ
ഊട്ടീടൂ  പൊന്നമ്മയല്ലേ...
ദിനങ്ങള്‍ പറക്കവേ
സൂത്രങ്ങള്‍ പലതായെത്തും .
"ഞാനോ  ഇത്തിരി പോന്ന
കൊച്ചു വാവുട്ടിയല്ലേ  ചൊല്ല് ?
അമ്മക്ക് പൊന്നുമ്മ തരാന്‍
കുഞ്ഞാവയെ  ഊട്ടണ്ടായോ  ?"
ഒത്തിരിയടവുകള്‍
കാട്ടീടും കുസുതിയവന്‍
ശീലങ്ങള്‍  അതേപടി
നില  കൊണ്ടീടുന്നിന്നും ...
ഇന്നവന്‍ വലുതായി -
എന്നെക്കാള്‍  കാര്യ പ്രാപ്തന്‍
അവന്റെ പ്രതിനിധി -
കുഞ്ഞുമോന്‍ അവനുണ്ട്
ഇന്നും  അവനെന്റെ മുന്നില്‍ -
അന്നത്തെ  പിഞ്ചു പൈതല്‍  !!!

ഇപ്പോള്‍  ഇങ്ങിനെ ചില വരികള്‍ കുത്തിക്കുറിക്കാന്‍ കാരണം  ഞാനും മോനും അങ്ങോട്ടും ,ഇങ്ങോട്ടും  വളരെയേറെ  മിസ്‌ ചെയ്യുന്നുണ്ട് ..ഞാനിപ്പോള്‍ മോളോടൊപ്പം  UK യില്‍ ആണ് ഉള്ളത് ..അവന്‍  UAE യിലും ..വാരി ഊട്ടുന്ന കാര്യത്തില്‍ ഇന്നും അവനു ഒരു നാണക്കേടുമില്ല     ..".അവന്‍ പറയും ,അമ്മയ്ക്കും ,എനിക്കും കിട്ടുന്ന ഭാഗ്യമാണ്  എന്ന് ..ഇപ്പോള്‍ എന്നോടൊപ്പം എന്റെ മൂന്നു വയസ്സുകാരന്‍  മകനെയും ഊട്ടാന്‍ കഴിയുന്നത്‌  അമ്മയുടെ മഹാ ഭാഗ്യമല്ലേ  എന്നാണു ഇപ്പോഴത്തെ ന്യായം ..."ശരിയാണ്  വളരെ ശരിയാണ്  അത് മഹാ ഭാഗ്യം തന്നെ  എന്ന് ഞാന്‍ വിശ്വസിക്കുന്നു  ..പിന്നെ ഒരു പ്രധാന കാര്യം ..ബിരിയാണി ,പറോട്ട ,ഇറച്ചി കറി  ഇത്യാദി ഭക്ഷണ  വിഭവങ്ങള്‍  അവന്‍ സ്വയം കഴിക്കും ..അവന്‍ കഴിക്കുന്നതും നോക്കി അടുത്തിരിക്കണമെന്നു മാത്രം .ഞാന്‍ രാത്രിയില്‍  നേരത്തെ ഭക്ഷണം കഴിക്കും .ഒത്തിരി മെഡിസിന്‍ കഴിക്കാനുണ്ട് ...ചീല അവസരങ്ങളില്‍ അവന്‍ ഓഫീസില്‍ നിന്നും എത്തുന്നതിനു മുന്‍പ് ഞാന്‍ പോയി കിടക്കും കണ്ണടച്ച് ഉറക്കം നടിക്കും ..ഞാനും മോളും (അവന്റെ ഭാര്യ) തമ്മിലുള്ള ഒത്തുകളി ..സ്വയം ഭക്ഷണം കഴിക്കട്ടെ യെന്നു കരുതി ..  എത്തിയാല്‍ ഉടന്‍ തുടങ്ങും വിളിക്കാന്‍ ..അനങ്ങാതെ കിടന്നാല്‍ കൊച്ചുമോനെ ഇറക്കും കളരിയില്‍ ...പിന്നെ മരുമോള് പറയും ,പാവം അമ്മക്ക് വയ്യാ  അതാ ഉറങ്ങിപോയത് എന്നൊക്കെ ..അപ്പോള്‍ അവന്‍ തുടങ്ങും  അടുത്ത അടവ് .."എന്റെ കട്ടിലില്‍ വന്നിരുന്നു തനിയെ പറയും എനിക്കും വയ്യാമ്മേ  ,ചര്‍ദ്ധിക്കാന്‍ വരുന്നത് പോലെ തോന്നുന്നു ..രണ്ടുരുളയെവേണ്ടു ..പോട്ടെ സാരമില്ല  എനിക്കുവേണ്ട ഞാനും കിടക്കാന്‍ പോവ്വാണ്‌ "ഇത്രയും കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരും ..ഞാന്‍ അവനെ നിര്‍ബന്ധിച്ച് ഊട്ടും ..മരുമോള് അവന്റെ തന്ത്രം കണ്ടു ചിരിക്കാന്‍ തുടങ്ങും ...രണ്ടുരുളക്ക് പകരം വയറു ഫുള്ളായി കഴിക്കും ..എനിക്ക് മനസ്സും നിറയും ..
വീട്ടില്‍ ഗസ്റ്റ് വന്നാലും ,പുറത്തു ഭക്ഷണം കഴിക്കാന്‍ പോയാലും  ഇദ്ദേഹത്തിനു ഇങ്ങിനെയൊരു ശീലമേ അറിയില്ല കേട്ടോ ....


-