Wednesday, 4 April 2012

"എന്‍റെ കൊച്ചുമോന് ( കൃഷ്‌ മോഹന്‍ ) ഇന്ന് നാലാം പിറന്നാള്‍ "






അറിവിന്റെ  നിറവായ 

എന്‍ ചെറു  കുഞ്ഞാറ്റക്ക് 

നാലുവയസ്സു തികഞ്ഞതിന്ന്

പിറന്നാള്‍ പൊലിമ വിരിഞ്ഞതിന്ന് .

എന്നാലുമെന്നും  നീ -

എന്‍  കുഞ്ഞാവ മാത്രം !

നാലായാലും , നാല്‍പ്പതിലും നീ -

എന്നില്‍ നിറയും  കുഞ്ഞാവ മാത്രം 

നാലാംവയസ്സിന്റെ  കുട്ടിക്കുറുമ്പൊന്നും  

കാട്ടി  വലയ്ക്കല്ലേ  കുസൃതി കുട്ടാ ..

അച്ഛനുമമ്മയ്ക്കും  അനുസൃതനായ്‌  നീ 

അറിവിന്‍റെ പടവുകള്‍  മെനഞ്ഞീടണം

ആരിലും  സ്നേഹം  നിറച്ചീടണം എന്നും 

അകതാരില്‍ സ്നേഹം നുണഞ്ഞീടണം.

മന:കണ്ണാല്‍ നിന്നെ  പൊതിഞ്ഞീടുമീ -

അമ്മൂമ്മയെന്നും  നിനക്കു സ്വന്തം .

നിന്‍ സ്നേഹമാണെന്നുമെനിക്കമൃത്!!

********************************************************

കുറിപ്പ്: ക്ഷമിക്കുക ..  ഇന്നലെയാണ് (ഏപ്രില്‍ 3ന്) കൊച്ചുമോന്റെ ബര്‍ത്ത്ഡേ..ചില തടസ്ഥംകാരണം  ഇന്നലെ  പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയില്ല ..


11 comments:

Mohamedkutty മുഹമ്മദുകുട്ടി said...

കൃഷ് മോഹനു പിറന്നാള്‍ ആശംസകള്‍ നേരുന്നു!.

ബിന്ദു കെ പി said...

കൊച്ചുമോണ് പിറന്നാളാശംസകൾ...ഉമ്മ...

ലീല എം ചന്ദ്രന്‍.. said...

അറിവിന്‍റെ പടവുകള്‍ മെനഞ്ഞീടണം

ആരിലും സ്നേഹം നിറച്ചീടണം എന്നും

അകതാരില്‍ സ്നേഹം നുണഞ്ഞീടണം.
ആശംസകള്‍

ഉമ്മ....ഉമ്മ...

Typist | എഴുത്തുകാരി said...

പിറന്നാൾ ആശംസകൾ.

വിജയലക്ഷ്മി said...

മുഹമ്മത്കുട്ടിക്കാ ,ബിന്ദു ,ലീല എം ചന്ദ്രന്‍ ,എഴുത്തുകാരി എന്‍റെ കൊച്ചുമോന് പിറന്നാള്‍ ആശംസകള്‍ നല്‍കാനെത്തിയതിനു നന്ദി .

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വരാന്‍ വൈകി. ചേച്ചീ.. പായസമൊക്കെ തീര്ന്നു അല്ലേ. !

ആശംസകള്‍

വിജയലക്ഷ്മി said...

ബഷീര്‍ വൈകിയാലും ആശംസകള്‍ അറിയിച്ചതിനു നന്ദി

വിജയലക്ഷ്മി said...

ബഷീര്‍ വൈകിയാലും ആശംസകള്‍ അറിയിച്ചതിനു നന്ദി

പട്ടേപ്പാടം റാംജി said...

വൈകിയെങ്കിലും പിറന്നാള്‍ ആശംസകള്‍.

Minu prem said...

കൊച്ചുമകനു ആയുരാരോഗ്യങ്ങളും ഐശ്വര്യവും നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു...
സസ്നേഹം,
മിനു

വിജയലക്ഷ്മി said...

മിനു,പട്ടേപ്പാടം, കൊച്ചുമോന് സ്നേഹത്തോടെ നല്‍കിയ ജന്മദിനാശംസകള്‍ക്കു നന്ദി .