Sunday, 11 December 2011

"ഒരൊറ്റകണ്ണന്‍ !!! "


ഹേ സ്ത്രീജന്മമേ !
നിനക്കീ ഭൂമിയില്‍
എവിടെയാ നിലനില്‍പ്പ്‌ ?
നീ പിഞ്ചുബാലികയോ ,
യുവതിയോ ,വൃദ്ധയോ
ഭേദമേതുമില്ലീയുലകില്‍
നിന്നെ കടിച്ചുകീറാന്‍
കഴുകന്‍കണ്ണുമായ് നിനക്ക് ചുറ്റും-
കാമപിശാചുക്കള്‍ വലവീശി
കാത്തിരിപ്പുണ്ടെന്ന് നീയറിയൂ.
നീ കാത്തുസൂക്ഷിക്കും നിന്‍റെ
നഗ്നത, നിന്മുഖം നീപോലുമറിയാതെ
ഒപ്പിയെടുത്തു വിറ്റ്കാശാക്കാന്‍
ഒരൊറ്റകണ്ണന്‍ !!
ഹേ പുണ്യസ്ത്രീജന്മമേ
നീയും ഈ നാടിന്‍റെ പ്രജയല്ലേ
നിനക്കെവിടെയാണഭയം ?
പൊതുസ്ഥലങ്ങളില്‍ നിന്നെതേടി -
മൊബില്‍ ഫോണിന്‍ക്യാമറയായും
ഉടുപ്പിന്‍ബട്ടണ്‍സായും ,
തുണികടയിലെ ഡ്രസിംഗ്റൂമില്‍
അലങ്കാരകണ്ണാടിയായും
കാണാമറയത്തവന്‍ കണ്മിഴിച്ചു -
കാത്തിരിപ്പുണ്ടെന്നറിയൂ നീ .
വിശന്നു വലഞ്ഞു ഹോട്ടലില്‍-
ചെല്ലുന്നോരു നേരത്തും
നിന്‍റെ മനത്തില്‍പ്പോലും ചിന്തിക്കരുതേ
പോകരുതേ ടോയ്‌ലെറ്റില്‍
അവിടെയും എവിടെയെന്നറിയാതെ
നിന്നെ വിഴുങ്ങാന്‍ ഒരൊറ്റകണ്ണന്‍-
പതിയിരിപ്പുണ്ടെന്നുറിയൂ നീ .
നിന്നേ നീയറിയാതിരുന്നാല്‍
നിന്മുഖം നീപോലുമറിയാതെ
നൂതന മോര്‍ഫിംഗ് തന്ത്രത്താല്‍
ഇന്റര്‍ നെറ്റ് ബ്ലൂ ഫിലിമില്‍ -
നായികയായ് നിന്നെയറിഞ്ഞീടും
ലോകം നിന്നേ വെറുത്തീടും
ഹേ വനിതാരത്നമേ നിന്നേ
നീതന്നെ കാത്തിടൂ ...


25 comments:

പട്ടേപ്പാടം റാംജി said...

കൂടുതല്‍ ജാഗ്രതയോടെ നടക്കേണ്ട കാലം....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ഒറ്റക്കയ്യന്‍'മാരെ മാത്രമല്ല
'ഒറ്റക്കണ്ണന്‍'മാരെയും ഭയക്കേണ്ടിയിരിക്കുന്നു.
ശാസ്ത്രം വളരുംതോറും നാമതിനെ ദുരുപയോഗം ചെയ്യുന്നതു വര്‍ധിപ്പിക്കുന്നു.

ലീല എം ചന്ദ്രന്‍.. said...

ഹേ വനിതാരത്നമേ നിന്നേ

നീതന്നെ കാത്തിടൂ ...

വിജയലക്ഷ്മി said...

പട്ടേപ്പാടം ,
ഇസ്മായില്‍, എത്ര ജാഗ്രതയോടെ നടന്നാലും ഒരുപെണ്ണിന് (അവള്‍ കുഞ്ഞാവട്ടെ ,യുവതിയാവട്ടെ ,വൃദ്ധ യാവട്ടെ )സമാധാനമായി ജീവിക്കാന്‍ കഴിയ്യാത്ത അവസ്ഥയാണ് നമ്മുടെ രാജ്യത്ത് .എങ്ങോട്ട് തിരിഞ്ഞാലും കഴുകാന്‍ കണ്ണുകളാണ്ചുറ്റും .ഒരു നാലുവയസ്സുകാരി കുഞ്ഞിനുപോലും കളിച്ചു ചിരിച്ചു പാറി പറന്നുനടക്കാന്‍ പറ്റാത്ത ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് .സ്വന്തം പിതാവ്പോലും പീഡിപ്പിക്കുന്ന ദുഖകരായ വിവരങ്ങളാണ് നിത്യേനയെന്നോണം അറിയാന്‍ പറ്റുന്നത് .ഇങ്ങിനെയുള്ള പിശാചുക്കളെ കൊത്തിയരിഞ്ഞു മൃഗങ്ങള്‍ക്ക് വിരുന്നൊരുക്കണം.

കുസുമം ആര്‍ പുന്നപ്ര said...

ഹേ വനിതാരത്നമേ നിന്നേ

നീതന്നെ കാത്തിടൂ ..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട ..
ഇപ്പോള്‍ സോപ്പിനുള്ളിലും അക്രമിയെ കണ്ടെത്തിയിരിക്കുന്നു.. ഇനി സോപ്പ് തേച്ച് കുളിക്കാനും പേടിയാവുന്ന കാലം..

ഈ ആകുലതകള് എല്ലാവരുടെയും തന്നെ

Sukanya said...

വിജിചേച്ചി - ഒറ്റകണ്ണ് തുറന്നിരിക്കുകയാണ്. നമ്മുടെ തൃക്കണ്ണ് തുറന്നതിനെ ഭസ്മമാക്കുക. ശക്തമായി പ്രതികരിക്കുക.

വിജയലക്ഷ്മി said...

ലീല എം ചന്ദ്രന്‍ ,
ബഷീര്‍ ,
സുകന്യാ ,
നമ്മളും നമുടെ രക്ഷാധികാരികളും ഈ അനീതിക്കെതിരെ പ്രതികരിച്ച് കുറ്റവാളികളെ കണ്ടെത്തി ഇതിന്നര്‍ഹാമായ ശിക്ഷ (ഒട്ടും കുറയാത്ത)നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇതിന്നിനിയും വൈകിയാല്‍ നമളില്‍ പലരുടെയും മുഖം നമ്മള്‍ പോലുമറിയാതെ കാണാന്‍ പാടില്ലാത്ത അവസ്ഥയില്‍ ഇന്റര്‍നെറ്റ്കഫേകളിലും മറ്റും മറ്റൊരു ശരീരത്തിന്‍റെ മുഖമായ്‌ മാറിയെന്നുവരാം . ഒട്ടനവധി സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചേക്കാം ഇതിന്നവസരമുണ്ടാക്കരുതേ..പ്ലീസ്‌ ഇതിന്നെതിരെ കര്‍ശനമായ നടപടി എടുക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ മുന്‍കൈയെടുത്തെങ്കില്‍....

നരിക്കുന്നൻ said...

അമ്മ, അവിടെ വന്ന് അന്വേഷിച്ചതിൽ ഒരുപാട് നന്ദീ.. ഞാൻ ചെറിയ തിരക്കുകളിൽ പെട്ടു പോയതാ.. മടിയൊന്നും ഇല്ലാതില്ല.. എങ്കിലും എഴ്ത്ത് കുത്തുകൾ നടക്കുന്നു.. ചുമ്മാ.... പ്രശ്നങ്ങൾ ഒന്നും ഇല്ല. തിരിച്ച് വരും... ഈ അന്വേഷണത്തിന് എനിക്ക് മറുപടിയില്ല. ഒരായിരം നന്ദി.. ഇപ്പോഴും ഓർക്കുന്നതിൽ... ഈ സ്നേഹത്തിന്..

കവിത ഞാൻ വായിച്ചിട്ടില്ല. വായിച്ചിട്ട് അഭിപ്രായം പറയാം കെട്ടൊ... അമ്മക്ക് സുഖായിരിക്കും എന്ന് കരുതുന്നു... നാട്ടിലാണോ അതോ വിദേശത്തോ?

വിജയലക്ഷ്മി said...

നരിക്കുന്നന്‍ :അന്വേഷണത്തിന് മറുപടി തന്നതില്‍ വളരെ സന്തോഷം .വീണ്ടും എഴുത്തിലേക്കു വൈകാതെ തിരിച്ചു വരണം .
പിന്നെ ഞാനിപ്പോള്‍ അലൈനില്‍ ആണ് ഉള്ളത് .ഈ മാസം ലാസ്റ്റില്‍ യു കെ യിലേക്ക് പോവുകയാണ് .അവിടെയും ഇവിടെയുമായി കഴിയുന്നു .വര്‍ഷത്തില്‍ ഒരുമാസം മകനോടൊപ്പം സ്വന്തം നാട്ടിലും .
പോസ്റ്റ്‌ സാവകാശം വായിച്ചിട്ട് അഭിപ്രായം അറിയിച്ചാല്‍ മതി .

Sureshkumar Punjhayil said...

Ente vanithaye njan samrakshikkumpol samoohavum samrakshikkappedunnu...!!!

Manoharam, Ashamsakal...!!!

Mohamedkutty മുഹമ്മദുകുട്ടി said...

കാലം കലികാലം തന്നെ!

പാവപ്പെട്ടവന്‍ said...

എപ്പോഴും ഒരു ശ്രദ്ധയുണ്ടാകുക വർത്തമാനത്തിലെ ജീവിതത്തിലാകയും

വിജയലക്ഷ്മി said...

suresh,
muhammathu kuttikkaa,
paavappettavan
vaayanakkum commentsinum nandi.

MINI.M.B said...

ചേച്ചി.. ശരിയാണ്.. എന്നും എവിടെയും പിന്തുടരുന്ന ഒറ്റകണ്ണും, ഒറ്റക്കയ്യും, ഓര്‍മ്മിപ്പിക്കുന്ന വരികള്‍.

jayarajmurukkumpuzha said...

NALLA CHINTHAYANU AMME..... PINNE AMME BLOGIL FILM AWARDS PARANJITTUNDU THEERCHAYAYUM ABHIPRAYAM PARAYANAM......

വിജയലക്ഷ്മി said...

മിനി,
ജയരാജ്‌ രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി .

വിജയലക്ഷ്മി said...
This comment has been removed by the author.
കാസിം തങ്ങള്‍ said...

വിവേകം നശിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ‘ഒറ്റക്കണ്ണു’മായ് ഇറങ്ങുന്നവര്‍ കൂടിക്കൊണ്ടേയിരിക്കുന്നു. അത്തരമൊരുത്തനെ സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്ത വാര്‍ത്ത ഇന്നത്തെ പത്രത്തില്‍ വായിച്ചു കാണുമല്ലോ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്റെ ഒരു വലിയമ്മ പറയാറുണ്ട് നാട്ടിലുള്ള സ്ത്രീജന്മത്തിന് ശേഷം നേരെ സ്വർഗ്ഗത്തിൽ പോകുമെന്നാണ്...
നരഗജീവിതം മുഴുവൻ ഇവിടെ തീർന്നിട്ടാണല്ലോ അവർ പോകുന്നത് അല്ലേ..!

ബെഞ്ചാലി said...

സമൂഹത്തിന് അന്ധത ബാധിച്ചിരിക്കുന്നു..
"ഹേ വനിതാരത്നമേ നിന്നേ
നീതന്നെ കാത്തിടൂ .."

വിജയലക്ഷ്മി said...

കാസീം തങ്ങള്‍ ,
ബിലാത്തി പട്ടണം ,
ബഞ്ചാലി
ഈ കവിത വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി .

നരിക്കുന്നൻ said...

സ്ത്രീ ജാഗ്രതയോടെ കഴിഞ്ഞ് കൂടേണ്ടിയിരിക്കുന്നു എന്നൊരു ഓർമ്മിപ്പിക്കൽ.. സ്വന്തം വീട്ടിൽ പോലും പീഡിപ്പിക്കപ്പെടുന്ന പെൺജന്മങ്ങൾക്ക് തുണ ആണ് തന്നെയാണ്. നേരും നെറിയുമുള്ള ചങ്കൂറ്റമുള്ള ആണുങ്ങൾ കാലത്തിനാവശ്യമാണ്. ഇത് ഒരു രാജ്യത്തിന്റെ പ്രശ്നമല്ല. ലോകത്തെങ്ങും എവിടേയും ഈ ഭീതി നിലനില്ക്കുന്നുണ്ട്. സ്വയം സൂക്ഷിക്കാൻ കഴിയുക.. എല്ലാ അർത്ഥത്തിലും..
അതിനേക്കാൾ വലിയൊരു ആയുധം വേണമെന്നില്ല.

വിജയലക്ഷ്മി said...

നരികുന്നന്‍ :അഭിപ്രായത്തിന് നന്ദി.മോന്‍ പറഞ്ഞതുപോലെ നേരും നെറിയും ചങ്കൂറ്റവുമുള്ള ആണുങ്ങള്‍ ഇങ്ങിനെയുള്ള അനീതിക്കെതിരെ പൊരുതണം . അതുപോലെ സ്വയം രക്ഷപ്പെടാനുള്ള കഴിവും തന്റേടവും സ്ത്രീകള്‍ക്കും വേണം .എന്നാല്‍ ഒരു പരിധിവരെ നമുക്ക് നല്ലത് പ്രതീക്ഷിക്കാം.

jayarajmurukkumpuzha said...

blogil puthiya post... PRITHVIRAJINE PRANAYICHA PENKUTTY ..... vayikkumallo............