Monday, 14 December 2009

" അലക്കുകാരന്‍"

കതിരവന്‍ ഉദിച്ചുയരവേ
ഉറക്കച്ചടവാര്‍ന്ന കണ്‍കളാല്‍
അവനെത്തുന്നു ...
ഉമ്മറപ്പടി വാതുക്കല്‍
ഉണര്‍ത്തു പാട്ടെന്നപോല്‍
അറിയിപ്പുമണി നാദം ...
അലസമാക്കിയ ഉറക്കത്തിന്‍
കണ്‍ തരിപ്പോടെ
വീട്ടമ്മ തന്‍ അസഹ്യ ഭാവം !
കണ്ണില്‍ കണ്ണുടക്കാതെ -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു
നമസ്തേ മാഡം
കെട്ടു ഭാണ്ഡത്തിന്‍ കുരുക്കഴിച്ചു
അലക്കി തേച്ചു മിനുക്കിയ
ഉടയാടകള്‍ തന്‍ അടുക്കുകള്‍ ....
വേതനം കൈപ്പറ്റി.
അഴുക്കുവസ്ത്രങ്ങള്‍ കയ്യേറ്റു-
മറ്റൊരു ഭാണ്ഡം മുറുക്കുന്നു
തീയ്യതി കുറിക്കുന്നു ..
മാറാപ്പുകള്‍ തോളിലേറ്റി -
മറ്റൊരു മേല്‍വിലാസം തേടി ...
വെയിലും മഴയും വിശപ്പിന്റെ വിളിയില്‍
അലിഞ്ഞില്ലാതാവുമ്പോള്‍ -
കാലുകളിടറാതെ മനസ്സുപതറാതെ
അലക്കുകല്ലിലെ തല്ലിചിതറിയ
അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ....

21 comments:

Patchikutty said...

Amme, aa alakku karanulla manassamadhanam thecha vasthram dharikkunna veettukarkilla ennathu sathyam.
ente personal arivil oru theppukaraya ammayum achanum kashtapettu makane engeeringinu padippikkunnudu. eanthu santhoshamanenno aa makanu avadhi divassam avare sahayikkan... athe samaym eppozhatthe youvakkalkk mannil thodunna ethelum pani chayyan paranjal....
pathrathe, kalidarathe adhvanikkunnar munneratte... :-)

SAJAN SADASIVAN said...

അലക്കുകല്ലിലെ തല്ലിചിതറിയ
അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ....

കുമാരന്‍ | kumaran said...

അലക്കുകാരനെ പറ്റിയുള്ള ഒരു ചെറിയ ചിത്രം...

കണ്ണനുണ്ണി said...

ഓരോ ദിനവും കഴിയാനുള്ളത് മാത്രമാവും ഒരീസത്തെ അധ്വാനത്തിന്റെ മിച്ചം..അവനു..
പക്ഷെ നമ്മെക്കാള്‍ ഒക്കെ അവന്‍ ജീവിതത്തില്‍ സംതൃപ്തനായിരിക്കും

Sukanya said...

Patchikutty പറഞ്ഞപോലെ അലക്കി തേച്ച വസ്ത്രം ധരിക്കുന്നവര്‍ക്ക് അലക്കുകാരന്റെ മനസ്സമാധാനം ഇല്ല. അലക്കുകാരെ കുറിച്ച് ചേച്ചി എഴുതിയത് നന്നായിരിക്കുന്നു.

jyo said...

നന്നായിരിക്കുന്നു--എനിക്കു ബോംബേയിലെ ഇസ്തിരിവാലയെ ഓര്‍മ്മ വന്നു.

Typist | എഴുത്തുകാരി said...

അല‍ക്കുകാരന്റെ ഒരു ശരിയായ ചിത്രം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വിഴുപ്പുകള്‍ പേറുന്ന ജീവിതങ്ങള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...
This comment has been removed by the author.
വിജയലക്ഷ്മി said...

ivide ethhi ente cheru kavitha vaayichhu abipraayam ariyichh ellaa makkalkkum prathyekam prathekam nandi ariyikkatte...
sasneham
vijaya

Sureshkumar Punjhayil said...

Alakkiyittum velukkatha chila manassukalkku...!
Manohara chechy, Ashamsakal...!!!

പാവപ്പെട്ടവന്‍ said...

വിഴുപ്പലക്കി പുലരുന്ന ജീവിതം ഒന്നു കാശിക്കു പോകാന്‍ കഴിയാത്തത് പഴംചൊല്ലിലെ സത്യമല്ലേ പശികൊണ്ട സത്യം

achu said...

mole nee enniyum eruthanam eruthanunnu orupadu kananam eeeee lokham engote pokunthu endu parayanulluthu parayan areyum pedikkaruthe

വിജയലക്ഷ്മി said...

suresh:
pavappetavan:
achu:ellaavarudeyum abipraayangal mana sweekarikunnu...nandi..

shajkumar said...

അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ...

സോണ ജി said...

ജീവിതത്തിന്റെ വിഴിപ്പ് അലക്കാന്‍ വിധിക്കപ്പെട്ട അലക്കുകാരന്‍....:(

മനോഹര്‍ മാണിക്കത്ത് said...

നന്നായി ഈ കണ്ടെത്തല്‍
നാട്ടിലെ മണ്ണാത്തിയും, അലക്കുകാരനും
ഒന്നാകുന്ന ഈ അവസ്ഥ
ജീവിതത്തില്‍ രണ്ടറ്റം മുട്ടാതെയുള്ള ഈ അലക്കല്‍
നല്ല എഴുത്ത്..

വിജയലക്ഷ്മി said...

Shajukumar:
sona:
Manohar:
ente eecherukavitha ulkondathinu nandi parayatte..mattullavarude vizhuppalakkunnavarude manassum vishamathakalum ulkkollaan sramichhu..

ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) said...

കുഞ്ഞുണ്ണി മാഷ്‌ പാടിയ പോലെ ..

ചോറ് ചേറാക്കാതെ
ചേറു ചോറാക്കി ഉണ്ണുന്നവന്‍ ‍

Akbar said...

അഴുക്കുവസ്ത്രങ്ങള്‍ കയ്യേറ്റു-
മറ്റൊരു ഭാണ്ഡം മുറുക്കുന്നു
തീയ്യതി കുറിക്കുന്നു ..
മാറാപ്പുകള്‍ തോളിലേറ്റി -
മറ്റൊരു മേല്‍വിലാസം തേടി ...

കാന്‍വാസില്‍ വരച്ച പോലെ ഒരു യഥാര്‍ത്ഥ അലക്കുകാരന്‍റെ ചിത്രം പ്രാസ ഭംഗിയോടെ അവതരിപ്പിച്ചു. രസിപ്പിച്ചു.

വിജയലക്ഷ്മി said...

സുനില്‍ പെരുമ്പാവൂര്‍ :
അക്ബര്‍ :
എന്റെ മനസ്സിലുദിച്ച ..ആശയം ശരിക്കും ഉള്‍കൊണ്ട രണ്ടുപേര്‍ക്കും നന്ദി ..