നാട്ടാരെ വെട്ടിച്ചു
പൊട്ടന്‍ കളിച്ചും
കട്ടുമുടിച്ചും
കൊട്ടേലാക്കി
തട്ടിന്‍പുറത്ത്
അട്ടിക്കിട്ടു.
കുഞ്ഞാടിന്‍കുട്ടിയായ്
മുട്ടുകുത്തി-
തട്ടിപ്പ് വീരര്‍
കുമ്പസാര ക്കൂട്ടില്‍
വെട്ടിതുറന്ന
സത്യം കേട്ട്
ഞെട്ടി തെറിച്ചു -
സൃഷ്ടിച്ചവന്‍ പോലും !
വെട്ടിപ്പും തട്ടിപ്പും
കണ്‍കെട്ടു വിദ്യപോല്‍
പലനാള്‍ കള്ളന്‍ ഒരുനാള്‍ വെട്ടില്‍ .
സത്യത്തെവെല്ലാന്‍ സത്യം മാത്രം !
"ബട്ടര്‍ ചിക്കന്‍ '
10 years ago
22 comments:
ഒരുപാടു നല്ല കുട്ടിക്കവിത
എല്ലാം പരമാര്‍ത്ഥങ്ങള്‍
അഭിനന്ദനങ്ങള്‍!
ഈ കവിതയില്‍ പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ചു എഴുതിയ വരികളല്ല.എന്നാല്‍ ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ നിത്യേന ന്യൂസിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന പരസ്യമായ രഹസ്യം ....
പിന്നെ അല്‍പ പ്രാസ പ്രയോഗവും ...
കവിത നല്ലതായി
ലെവന്മാരൊക്കെയല്ലേ മാന്യമഹാന്മാര്‍... പണ്ടൊക്കെ ഒരു കോടിയുള്ളവന്‍ കോടീശ്വരന്‍ ! 170000 കോടി കൊട്ടേലാക്കിയനെ ഏത് പേരിട്ടാ വിളിക്കണ്ടേ..!!
കവിത കൊള്ളാം,ഒരു കുഞ്ഞുണ്ണി സ്റ്റൈല്‍.
എല്ലാം വെട്ടിപ്പിടിച്ച് വെട്ടിലായ ഈ കാട്ടുകള്ളൻ ആരാണ് ?
NALLA KAVITHA ENNU PRATHEKAM PARAYUNILLA,NALLA PRAASAVUM
നല്ല കവിത
നന്നായിട്ടുണ്ട്.
ivideyetthiya ellaavarkkum vaayanakkum abhipraayatthinum nandi.
കവിത നന്നായി, ആശംസകള്‍
gopakumar:nandi
നല്ല കവിത :)
diya:nandi
മനോഹരമായി അടുക്കിവച്ചിരിക്കുന്ന വാക്കുകൾ. കൂടുതൽ കവിതകൾക്കായി കാത്തിരിക്കുന്നു.
satheeshharipad.blogspot.com
കവിതയിലേയ്ക്ക് തിരിഞ്ഞല്ലേ ...നന്നായി എല്ലാ രംഗത്തും കൈവയ്ക്കുക.
പ്രാസമൊപ്പിച്ച എഴുത്ത് നല്ല രസമായിരിക്കുന്നു.
ഇന്ന് കഴിഞ്ഞാല്‍ നാളെ വരുമ്പോള്‍ എല്ലാം മറക്കുന്നു.
ആശംസകള്‍.
കൊള്ളാം പ്രാസവും വരികളും രസകരമായിട്ടുണ്ട്!.
ആത്മഗൌരവമില്ല ചേച്ചി
നന്നായി. എങ്കിലും ഇത്രയും അതിലാളിത്യം
വേണമോ?
(നെരത്തേ ‘കൂട്ടത്തിൽ’ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു താങ്കളെ.)
സത്യത്തെവെല്ലാന്‍ സത്യം മാത്രം ! പ്രാസപ്രയോഗത്തിനും, കവിതക്കും ഭാവുകങ്ങൾ
ലീല എം ചന്ദ്രന്‍ ,
കവിത എഴുത്താണ് ആദ്യം തുടങ്ങിയത് .അതായത് 'എന്‍ മണി വീണ"എന്റെ കവിതാ ബ്ലോഗ് ആണ് .മറ്റു രണ്ടു ബ്ലോഗുകള്‍ കഥ ,പാചകം ,യാത്രവിവരണം,ഫോട്ടോസ് എന്നിങ്ങനെ പോകുന്നു .
സതീഷ് ,
പട്ടേപ്പാടം ,
മുഹമ്മത് കുട്ടിക്കാ ,
പാവപ്പെട്ടവന്‍ ,
അനില്‍ കുമാര്‍ ,
ചന്തു നായര്‍
എല്ലാവരും ഈ പോസ്റ്റ് വായിച്ചു വേണ്ടുന്ന അഭിപ്രായങ്ങള്‍ നല്‍കിയതിനു നന്ദി .
Post a Comment