ഓടി വന്നിട്ടും എന്തേ-
നിന്‍റെ തോഴനെ കണ്ടില്ലേ ...
കല്ലില്‍ കാല് തട്ടീല്ലേ...
വീണ് മുട്ട് പൊട്ടീല്ലേ ...
കണ്ണടച്ചപ്പോള്‍ കണ്ണില്‍
പൊന്നീച്ച പാറീല്ലേ
മനസ്സ് നൊന്തില്ലേ
നിന്‍റെ കണ്ണുനിറഞ്ഞില്ലേ ..
ഓടി വന്നൊന്ന് ..അവന്‍ -
കെട്ടി പുണര്‍ന്നാലോ
നീ കണ്വശ്രമത്തിലെ -
ശകുന്തളയാവൂലെ
നാണത്താല്‍ നിന്‍ കണ്ണിമ മൂടൂലെ
നിന്‍റെ സങ്കടം മാറൂലെ
ഉള്ളില്‍ സന്തോഷം നിറയൂലെ
സന്തോഷം വന്നാലോ ..
നീയൊരു പൂമ്പാറ്റയാവൂലെ
ചുറ്റും പാറിപറക്കൂലെ ..
അവനെ സ്നേഹത്താല്‍ മൂടുലെ
കാലാല്‍ നഖചിത്രം വരയൂലെ
പ്രിയനവന്‍ നിന്നെ -
തള്ളി പറഞ്ഞാലോ
നീയൊരു താടകയാവൂലെ
കണ്ണീരിന്നുറവ വറ്റൂലെ
കണ്ണില്‍ തീപ്പൊരി പാറൂലെ
കാണുന്നിടത്തെല്ലാം
അവനെ തെറി വിളിക്കൂലെ
ഓമന പേരുവിളിക്കൂലെ
നിന്റെ രോഷം തീര്‍ക്കൂലെ
നീയൊരു കാളിയാവൂലെ
ഭദ്രകാളി യാവൂലെ ..?
"ബട്ടര്‍ ചിക്കന്‍ '
10 years ago
25 comments:
വനിതാ ദിനം സ്പെഷ്യലാണോ ?
കവിതകളെപ്പറ്റി അഭിപ്രായം പറയാന്‍ അറിയാത്തതുകൊണ്ട് ഞാന്‍ ചുമ്മാ തമാശിച്ചതാണേ :)
അതു കൊള്ളാം ചേച്ചീ... എന്തെല്ലാം രൂപ ഭാവ മാറ്റങ്ങള്‍ :)
...എന്നും ഇവിടെ വന്നാല്‍ ഒരു കുളിര്‍മ്മയാണ് മനസ്സിന്..
സാന്ദ്രമായ വരികള്‍ക്ക് നന്ദി..
സ്ത്രീ ഭാവങ്ങളുടെ വാങ്മയ ചിത്രമാണീ കവിത
നിരക്ഷരന്‍:
സോന :
ശ്രീ :
hanllalath ;മക്കളേ അഭിപ്രായത്തിനു നന്ദി .
നല്ല ഈണത്തിൽ വായിക്കാൻ പറ്റൂന്ന ലളിതമായ വരികൾ
my belated womens day wishes
വായിച്ചു ചേച്ചി!!
basheer :
dreamz:
arun:
ividamvare vannathinum vaayanakkum abhipraayatthinum nandi.
കണ്ണടച്ചപ്പോള്‍ കണ്ണില്‍
പൊന്നീച്ച പാറീല്ലേ
നല്ല വരികള്‍ ലളിതം
നന്നായിരിക്കുന്നു ചേച്ചീ,
തിരക്കിലായതിനാലാണ്.....ഈ വഴി
വരുമ്പോഴെല്ലാം വായിച്ചു പോകാറുണ്ട്...
തുടര്‍ന്നും നന്നായി എഴുതൂ....
പാവപ്പെട്ടവന്‍ :
രണ്ജിത്:
കുമാരന്‍ :
ഇവിടെ എത്തി വിലപ്പെട്ട സമയം ചിലവാക്കിയതിനും അഭിപ്രായത്തിനും നന്ദി .
ശകുന്തള,
താടക
ഭദ്രകാളി
സന്തോഷ,സന്താപ താളലയങ്ങള്‍ സുന്ദരമായിട്ടുണ്ട്..നല്ല വരികള്‍.
ഒരു നുറുങ്ങു :എന്റെ ആശയം മനസ്സിലേറ്റി യതിനു നന്ദി .
സ്ത്രീ ! അവള്‍ക്ക് ഒരിത്തിരി സ്നേഹം കിട്ടിയാല്‍ ഒത്തിരി സന്തോഷവതിയാണ്..മറിച്ചാണെങ്കില്‍ സങ്കടം അവളില്‍ പല ഭാവങ്ങള്‍ വരുത്തും ......
ചേച്ചി കലക്കി കെട്ടോ
ozhaakkan:abhipraayatthinu nandi .
നന്നായിരിക്കുന്നു ചേച്ചി..
sonu:
v.k.:
Gopikrishnan: makkale nandi
നല്ല രചന . ഇനിയും വരും .
sadique:valare nandi
കവിത കൊള്ളാം....
ഈണത്തിലൊരു കവിത. നന്നായിരിക്കുന്നു അമ്മേ..
jishadu cronic:
shredheyan: makkale abhipraayatthinu nandi
അവളുടെ രൂപപരിണാമങ്ങൾ നാനതരത്തിൽ
ഇവിടെ അണിയിച്ചൊരുക്കിയിക്കൊച്ചു പദ്യത്തിൽ..
കേട്ടൊ വിജയേടത്തി.
ഓഫ് പീക്ക്:-
ഞാനിവിടെ ലണ്ടനിൽ,മിനിയിന്ത്യ എന്നറിയപ്പെടുന്ന ഈസ്റ്റ് ഹാമിൽ,വീണ്ടും യു.കെയിലേക്ക് സ്വഗതം.നമ്മുക്ക് ഇപ്പോൾ ഇവിടെയുള്ള പത്ത് ബൂലോഗർക്കും ഒരുമിച്ചൊരു സംഗമം നടത്തിയാലൊ ? എന്താ ഏടത്തിയുടെ അഭിപ്രായം?
Muralee Mukundan
17,Altmore Avenue
EastHam,London.
E6 2BZ
O2085860312(HOM)
07930134340(MOB)
murali kavitha ishttappettuvennathil santhosham nandi.
murali addressum , phone no.um thannathil valare santhosham.avide etthiyaal theerchayaayum njaan vilikkaam.kaananamennundaayirunnu pakshe ottukoodaan pattumoyennariyilla..etthiyaal valare busy aayirikkum.karanam molkku kaikku oru poeration venam..njanetthaan kaatthirikkukayaanu.randuvayassulla oru kochumnundu..appol kaaryam vektthamalle?
Post a Comment