Saturday 25 April 2015

" "അനുഗ്രഹം ആത്മവിശ്വാസം""



അഴലിന്‍റെ ഒരു പിടി
അവിലുമായ് ഞാനെന്‍റെ 
ഗുരുവായൂര്‍ കണ്ണന്‍റെ 
ചാരേയണയാനെന്‍
മോഹവുമായ്‌, 
ഭഗവാന്‍റെ തിരുമുന്നില്‍
കാണിക്കയര്‍പ്പിക്കാന്‍ -
നാമജപ ധാരയാല്‍ 
തിരമുറിയാതൊഴുകുന്ന
ഭക്തസഹസ്രത്തി
ലൊരുവളായ്‌ -
ഞാനുമലിഞ്ഞു ചേര്‍ന്നു.
എന്‍റെ കണ്ണനെ കാണാന്‍ 
തൊഴുതൂ വണങ്ങിയെന്‍
സങ്കടം തീര്‍ക്കാന്‍
കൊതിയോടെന്നൂഴം
കാത്തിരുന്നോരുവേളയെന്‍
 കണ്ണന്‍റെ മായാലീലകള്‍
ഓര്‍ത്തുപോയി..
രോഗത്തിന്‍ പീഡയാല്‍ 
വലഞ്ഞോരെന്നെ നീ 
കൈ തന്നുയര്‍ത്തി
യനുഗ്രഹിച്ചു 
എന്തിനു മേതിനും
 ഞാനുണ്ടെന്നസത്യം
 ഭഗവാന്‍ കാട്ടി തന്നു !!
ജീവിത പന്ഥാവില്‍
ദുഃഖത്താല്‍ പകച്ചു
പോയോരെന്നില്‍  നീ 
ഒരുതിരി വെട്ടമായ്‌ !!
നിറഞ്ഞു നിന്നു 
നീ  മനസ്സില്‍  ധൈര്യം -
പകര്‍ന്നു തന്നു.
എന്‍ അമ്പാടി കണ്ണാ
കൃഷ്ണാ മുരാരേ
 ശരണം എന്നെന്നും
നിന്‍ പാദചരണം !!






3 comments:

വിജയലക്ഷ്മി said...

Aa paadacharanatthilabhayam thediyaal anubhavamaayum anugrahamaayum ningalkkoppam kannante anugrahamundaavum ...ente anubhavamaanu...aathma vishwaasamaanu...

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിത പന്ഥാവില്‍
ദുഃഖത്താല്‍ പകച്ചു
പോയോരെന്നില്‍ നീ
ഒരുതിരി വെട്ടമായ്‌ !!
നിറഞ്ഞു നിന്നു
നീ മനസ്സില്‍ ധൈര്യം -
പകര്‍ന്നു തന്നു.

സുധി അറയ്ക്കൽ said...

അസ്സലായി.ഗുരുവായൂരപ്പനെ സന്ദർശ്ശിച്ചതിനു ശേഷമെഴുതിയത്‌.

എന്തേ പിന്നെ എഴുത്തൊന്നും കാണാഞ്ഞത്‌?!?!?!?