Monday, 24 August 2009

" ഇങ്ങിനേയും ഒരോണം "

കേരളീയര്‍ക്ക് സന്തം എന്ന് അഭിമാനിക്കാവുന്ന ഉത്സവാഘോഷമായ " പൊന്നും തിരുവോണം "
ഇതാ സമാഗതമായിരിക്കുന്നു . കുടിലുമുതല്‍ കൊട്ടാരംവരയുള്ള സമാവകാശ ആഘോഷം
എന്നാണു തത്വമെങ്കിലും ...ഈവര്‍ഷത്തെ തിരുവോണത്തെ സന്തോഷത്തോടെ
വരവേല്‍ക്കാന്‍ കേരള മക്കള്‍ക്കാകുമെന്നു തോന്നുന്നില്ല . "കാണം വിറ്റും ഓണം ഉണ്ണണം "
എന്നാണു പ്രമാണമെങ്കിലും വില്‍ക്കാനെവിടെ ...?? അത്രയ്ക്കും
ക്രൂരതയാണല്ലോ പ്രകൃതി ഇത്തവണ കാട്ടിക്കൂട്ടിയത്....കാലവര്‍ഷ താണ്ഡവത്തില്‍ കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും ,പാര്‍പ്പിട നഷ്ടവുമാണ് ജനങ്ങള്‍ക്ക്‌ വരുത്തിവെച്ചത് ... ഇതിന്പുറമെ പലവിധ വര്‍ണ്ണങ്ങളുടെ പേരുപറയുന്നത്പ്പോലെ പലവിധത്തിലുള്ള
പനികളും , അതിന്റെ കഷ്ടപ്പാടുകളും ....ഉപ്പ് തൊട്ടുപച്ചക്കറികള്‍ വരെയുള്ള സാധനങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത വിലക്കയറ്റവും ... ഈ വക കാര്യങ്ങളോടനുബന്ധിച്ചുള്ള പലവിധസാമ്പത്തികബാദ്ധ്യതകളും ... ഇവരെ സഹായിക്കാനെന്ന വ്യാജേന , ഈ അവസ്ഥ മുതലെടുക്കാന്‍" പറമ്പുകളില്‍ കൂണുകള്‍ മുളച്ചുപോങ്ങുംവിധം" ബ്ലെയ്ഡ് കമ്പനികളും...(ഒടുവില്‍ പാവം ജനങ്ങളെ കൂട്ടത്തോടെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു. ) ഈ വര്‍ഷം സാധാരണക്കാരന്റെ അവസ്ഥയാണിത് ... ഈ സാഹചര്യത്തില്‍ അവര്‍ക്കെങ്ങിനെ
ഓണം ആഘോഷിക്കാന്‍ പറ്റും ? ....
ഇതൊന്നും ബാധിക്കാത്ത ഒരു വിഭാഗമുണ്ട് നമുക്കിടയില്‍ "പണക്കാര്‍" അവര്‍ക്കെന്നും പൊന്നോണം !!
"എല്ലാവര്ക്കും ഓണാശംസകള്‍ !!"

25 comments:

നരിക്കുന്നൻ said...

ദുരന്തങ്ങൾ വിതച്ച മലയാളത്തിന്റെ മേൽ ഒരു പൊന്നോണം കൂടി.
എല്ലാം മറന്ന് ഒരു ദിനമെങ്കിലും, ഒരു നിമിഷമെങ്കിലും പൊന്നോണം ആഘോഷിക്കാം.

ഏവർക്കും എന്റെ ഓണാശംസകൾ!

ശ്രീ said...

പണക്കാര്‍ക്ക് എന്ത് ഓണം ചേച്ചീ... എല്ലാ ദിവസവും ഒരു പോലെ. പാവപ്പെട്ടവര്‍ക്കല്ലേ ഓണ ദിനങ്ങള്‍ എങ്കിലും ആഘോഷിയ്ക്കണം എന്ന കൊതി ഉണ്ടാകുകയുള്ളൂ?

ഓണാശംസകള്‍

premanandan | പ്രേമാനന്ദന്‍ ... said...

ഇതൊന്നും മാവേലി അറിയുന്നില്ലല്ലോ... ഈ വര്‍ഷവും അദ്ദേഹത്തെ നന്നായി യാത്രയാക്കാം..
അദ്ദേഹം സന്തോഷിക്കട്ടെ ...

മീര അനിരുദ്ധൻ said...

ശ്രീ പറഞ്ഞതു പോലെ പണക്കാർക്ക് എന്നും ഓണം തന്നെയല്ലേ.വിലക്കൂടുതൽ കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് എന്ത് ഓണം ??? എങ്കിലും എല്ലാവർക്കും എന്റെയും ഓണാശംസകൾ

കുമാരന്‍ | kumaran said...

എന്തൊക്കെയായാലും ഓണാശംസകൾ നേരാതെങ്ങനെ..?

mayilppeeli said...

ഓണമിങ്ങു പടിയ്ക്കലെത്തി....എങ്ങിനെ ഓണമൊരുങ്ങുമെന്ന്‌ ആധി പിടിച്ചു നടക്കുന്നവരാണിപ്പോള്‍ കേരളത്തിലെ ഭൂരിഭാഗവും.......ഇതിനൊന്നും പരിഹാരം കാണാന്‍ സാക്ഷാല്‍ മാവേലിയ്ക്കെങ്കിലും കഴിയുമോ ചേച്ചീ......

ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

വിജയലക്ഷ്മി said...

നരിക്കുന്നന്‍ :
ശ്രീ :
പ്രേമാനന്ദന്‍ :
മീരാ അനിരുദ്ധന്‍ :
കുമാരന്‍ :
മയില്‍‌പീലി :
മക്കള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!ആശംസകള്‍ക്ക് പഞ്ഞം കാണിക്കേണ്ട ആവശ്യമില്ലല്ലോ നമ്മള്‍ക്ക് ...ഈ സാഹചര്യത്തില്‍ കഴിവിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ എല്ലാവരും ഓണം ആഘോഷക്കുമാറാകട്ടെ എന്നാഗ്രഹിക്കുന്നു .

Sureshkumar Punjhayil said...

Chechikkum kudumbathinum njangalude sneham niranja Onashamsakal...!!!

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

"കാണം വിറ്റും ഓണം ഉണ്ണണം "
എന്നാണു പ്രമാണമെങ്കിലും വില്‍ക്കാനെവിടെ ...??

അത് ചോദ്യം,

എന്തൊക്കെ നേരിട്ടാലും, ഓണം എന്ന ഉത്സവം വരുമ്പോള്‍ പാവപെട്ടവരും തന്നെ കൊണ്ട് ആവുന്ന പോലെ ആഘോഷിക്കും. അപ്പോള്‍ എങ്കിലും മനസിലെ വേദന അല്‍പ്പം ഒന്ന് മാറില്ലേ. എന്തായാലും എല്ലാവര്ക്കും, അമ്മയ്ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകള്‍

Sukanya said...

ഈ അവസരത്തില്‍ അരുണ്‍ കായംകുളം പോസ്റ്റ് ചെയ്ത പഴംചൊല്ലില്‍ പതിരുണ്ട് എന്നതിലെ
ഓണം ഉണ്ടില്ലെലും കാണം വില്‍ക്കരുത് എന്ന ചൊല്ല് ഓര്‍മ വന്നു. കാണം ഉണ്ടായിട്ടു വേണ്ടേ വില്‍ക്കാന്‍ എന്ന് ചേച്ചിയും. വളരെ ശരി. അത് മാത്രമല്ല, മറുനാടുകളില്‍ മാത്രമാണ് ഓണം ആഘോഷിക്കുന്നത്. ഇവിടെ ഇതു തീര്‍ത്തും ചടങ്ങായി.

വിജയലക്ഷ്മി said...

കുറുപ്പിന്റെ കണക്കു പുസ്തകം :
സുകന്യ :
മക്കളുടെ അഭിപ്രായം ശരിയാണ് ...ഓണാശംസകള്‍ !

വയനാടന്‍ said...

പോയകാലത്തിന്റെ ചരമവാർഷികമാഘോഷിക്കാനാണെങ്കിൽ പോലും നമുക്കീ ഓണം ആഘോഷിച്ചേ തീരൂ.
വരും തലമുറകൽക്കായി കാത്തു വയ്ക്കാൻ നമുക്കിനി അധികമൊന്നും ബാക്കിയില്ല. പൊയ്പ്പോയ സമൃദ്ദിയുടെ ഓർമ്മകളെങ്കിലും നമുക്കവർക്കായി കരുതി വയ്ക്കാം

ഹ്രുദയം നിറഞ്ഞ ഓണാശംസകൽ നേരുന്നു

haroonp said...

മാനുഷരെല്ലാം മെലിഞ്ഞൊട്ടി”1“ആയ വിവരൊന്നും,
അഭിനവമാവേലിയെ ആരെങ്കിലുമൊന്നറീച്ചെങ്കില്‍..

..ഓണാശംസകള്‍..

haroonp said...
This comment has been removed by the author.
വിജയലക്ഷ്മി said...

വയനാടന്‍ :പോയകാലത്തിന്റെ ഓര്‍മ്മകള്‍ ...
haroonp : ഇപ്പോഴിവിടെ അഭിനവ മാവേലിയെ വരാറുള്ളൂ ...രണ്ടുപേര്‍ക്കും ഹൃദയം നിറഞ്ഞ "ഓണാശംസകള്‍ !!"

വിജയലക്ഷ്മി said...
This comment has been removed by the author.
പണ്യന്‍കുയ്യി said...

ക്രെടിറ്റ്‌ കാര്‍ഡ്‌ എടുത്തെങ്കിലും ഓണം ഉണ്ണണം

MURALIDAS PERALASSERI said...

ഓണം കാലാതീതമാണ് ചേച്ചി.. യേത് ദുരന്തങ്ങള്‍ക്ക് മേലും അത് നമ്മളെ പലതും ഓര്‍ മ്മിപ്പിക്കാന്‍ എത്തുന്നു ...
ഞാനൊരു പുതുമുഖം .....

വിജയലക്ഷ്മി said...

Pannyan kuyyi:
Muralidas:
ivideyethhi vilappetta abhipraayam ariyichathinu nandi.

the man to walk with said...

onam nannayi aghoshichu ennu karuthatte..
:)

ശാന്തകാവുമ്പായി said...

എല്ലാ ദുരന്തങ്ങളേയും അതിജീവിക്കാൻ ഓണത്തിന്റെ സങ്കൽപ്പത്തിനു കഴിയും.ആശംസകൾ.

ഗിരീഷ്‌ എ എസ്‌ said...

എന്തെക്കെ സംഭവിക്കുന്നുവെങ്കിലും
ഇത്തപം ആഘോഷങ്ങള്‍
നമ്മില്‍ അവശേഷിപ്പിക്കുന്നത്‌
നന്മകളും സന്തോഷങ്ങളുമല്ലേ...

പള്ളിക്കരയില്‍ said...

പരുക്കൻ‌ യാഥാർത്ഥ്യങ്ങളിലേക്ക് ഒരു മിന്നായം.
നന്ദി.

bilatthipattanam said...

ഓണണ്ടെങ്ങിൽ മലയാളി ഓണണ്ണുംട്ടാ..
പണക്കാരനുതൂട്ടോണം...എന്നോണല്ലെ....
പവപ്പെട്ടവന്നാണ് ഓണത്തിനോണം ആഘോഷിക്കുന്നവൻ...

വിജയലക്ഷ്മി said...

the man to walk with:
santha kavumbai:
gireesh:
pallikkara:
bilatthipattanam:
ivideyethhi abhipraayam ariyichathinu nandi makkale..