അറിയാത്ത കാര്യങ്ങള്‍
പറയാതൊരിക്കലും .
പറയുന്നതെന്തെന്ന -
പൊരുളറിയേണം
നാവില്‍ വരുന്നത്
തുളുമ്പി വിതറിയാല്‍
നാളെ വിനകളാല്‍
വലഞ്ഞു പോകും
കാണുന്നതൊക്കെയും
നേരെന്നു തോന്നാതെ
നേരിന്റെ കാണാപ്പുറങ്ങളും തേടണം
സത്യത്തിന്‍ പുറംതോട്
തേച്ചു മിനുക്കണം
മിഥ്യയായ് മാറ്റുമീ സ്വപ്ന ലോകം
കേള്‍ക്കുന്ന തൊക്കെയും
ചെവിയില്‍ കുടുക്കാതെ -
നീതി ബോധത്താലളന്നീടേണം
മനം കൊണ്ട് മനനം നടത്തിടേണം
സത്യവും മിഥ്യയും കൂട്ടി കുഴക്കാതെ
സത്യത്തെ ധന്യമായ് കരുതിടേണം
എങ്കില്‍ മനോസുഖം -
സമ്പല്‍ സമൃദ്ധ മീഭൂമിയില്‍
എന്നും പതിനെട്ടില്‍ -
പൊതിഞ്ഞു നില്‍ക്കും
മനസ്സിന്റെ യൌവനം പൂത്തുലയും
"ബട്ടര്‍ ചിക്കന്‍ '
10 years ago
6 comments:
Nannayi Chechi
നാവില്‍ വരുന്നത്
തുളുമ്പി വിതറിയാല്‍
നാളെ വിനകളാല്‍
വലഞ്ഞു പോകും
"സത്യം… സത്യം… സത്യം….
ഈ കവിത"
aneesh:
sm sadique:
abhipraayatthinu valare nandi..
'മിഥ്യയായ് മാറ്റുമീ സ്വപ്ന ലോകം
കേള്‍ക്കുന്ന തൊക്കെയും
ചെവിയില്‍ കുടുക്കാതെ -
നീതി ബോധത്താലളന്നീടേണം
മനം കൊണ്ട് മനനം നടത്തിടേണം
സത്യവും മിഥ്യയും കൂട്ടി കുഴക്കാതെ
സത്യത്തെ ധന്യമായ് കരുതിടേണം '
അതെ...സത്യം തന്നെ ധന്യം !
അതുപോലെതന്നെ , മനസ്സിന്റെ യൌവ്വനം എന്നും നമ്മൾ കാത്തുകൊള്ളണം...
കേട്ടൊ വിജയേടത്തി.
bilaatthipattanam:
sona:
vaayanakkum abhipraayatthinum nandi..
nice work ....kavyadevathayude anugraham nannayundallo...pinnende rakiminukathu...
Post a Comment