Thursday, 7 October 2010

" വിട ..തിരിച്ചൊരു വരവിനായ് "

വിട  ചൊല്ലുന്നു  ഞാനിന്ന്
 ബ്രിട്ടീഷ് സാമ്രാജ്യമേ
പ്രകൃതി മനോഹര ധാമമേ
പുനര്‍  കാണാന്‍ കൊതിക്കും
നിന്‍ ആലസ്യ  സൌന്ദര്യം
അരികിലെത്താന്‍
 വെമ്പി കുതിക്കും മനമെങ്കിലും
ആവതില്ലെന്നെന്‍
ഉള്‍ മാനസം  പുലമ്പുന്നു ..
ആരെയും  മദാലസരാക്കും
നിന്‍റെ സുന്ദര ലണ്ടന്‍ പട്ടണ -
കെട്ടിട സമുച്ചയം  മാടിവിളിക്കും
നിന്നേ വിട്ടകലുന്നോരെ
വീണ്ടും  നിന്നിലെത്താന്‍
നിന്നേ പുണരാന്‍
നിനക്ക്  പുണര്‍ന്നു മുത്താന്‍
അഹോ സാമ്രാജ്യമേ !
നിനക്ക് പൊന്‍ത്തൂവലണിയിക്കും
ബക്കിംഗ്ഹാം പാലസ്സും ,
മാഡംതുസോയും
സഫാരി പാര്‍ക്കുകളും ,മ്യൂസിയങ്ങളും
സാഹിത്യ  സാമ്രാജ്യം
shakespeare  ജന്മ ഭൂമിയും ,
വോറിക്   കാസിലും
ഭാരതാംബയെ  കവര്‍ന്നതാം
നീ കാത്തു സൂക്ഷിക്കും
കോഹിനൂര്‍ രത്നവും
നിന്‍റെ  വെയ്ല്‍സിന്റെ
ലാവണ്യ  സൌന്ദര്യം 
പ്രകൃതി  നിനക്കായ്  കനിഞ്ഞതോ ?
ഇത്രയും  മനോഹാരിത !
ഹോ ദൈവമേ ! സ്കോട്ട് ലാന്റോ
ഇവളിലും  മനോഹരി
പച്ചപ്പട്ടുചുറ്റി  നമ്രശിരസ്കയായ്
കുണുങ്ങി നില്‍ക്കും
നവവധുവേ പോലിവള്‍
പച്ചപ്പട്ടില്‍ പുള്ളികുത്തിയ പോല്‍
ഇവള്‍ തന്‍  അകിട്ടില്‍ ചേര്‍ന്ന്
പുള്ളി പശുക്കളും ,ആട്ടിന്‍ പറ്റങ്ങളും
ചില്‍ ചില്‍ നാദം മുഴക്കും അരുവികള്‍ 
കാല്‍ പാദസരം കിലുങ്ങുന്നതോ ?
ഇവളെ എങ്ങിനെ വര്‍ണ്ണിക്കും ഞാന്‍
എങ്കിലും വിട ചൊല്ലുന്നു ഞാനിന്ന്‌
തിരിച്ചൊരു വരവിനായ്   19 comments:

ജയിംസ് സണ്ണി പാറ്റൂര്‍ said...

പോരുക പോരുക ഭവതി
ഭാരതനാടിന്‍ കോമള മണ്ണാം
കേരളനാടിന്‍ മോഹന ദൃശ്യം
വെല്ലുമേതു വെയില്‍സിനെയും.
പച്ചപട്ടുപ്പാവാടയണിഞ്ഞു
വെള്ളിച്ചോല ദാവണിച്ചുറ്റി
ഇംഗ്ലണ്ടാം നതാംഗിയെ
പോലും , നാണിപ്പിക്കും ,
രമണീയതയതില്‍ കണ്ണും നട്ടു
നില്പതിനായി ലോകും മുഴുവനെ
ത്തിടും , താവക ജന്മനാടിതിലെന്നും

സോണ ജി said...

amme......... :)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഏടത്തിയെ ഇവിടെ എത്തിയിട്ടും നേരിൽ കാണുവാൻ സധിച്ചില്ല എന്ന സങ്കടം ,അടുത്ത തിരിച്ചുവരവിൽ തീർക്കണം...!
പിന്നെ കവിതയാൽ ബിലാത്തിയെന്ന മദകസുന്ദരിയെ ലാവണ്യം ഒട്ടും തന്നെ പോകാതെ വർണ്ണിച്ചതിൽ അഭിനന്ദനം കേട്ടൊ.

Sukanya said...

വിജിചേച്ചി, സ്വാഗതം. ഒരു ചെറുവിവരണം, ബിലാത്തി‍ പട്ടണത്തെ കുറിച്ച്, ഞങ്ങള്‍ക്ക് കിട്ടി.

വിജയലക്ഷ്മി said...

ജയിംസ് :അനിയാ നമ്മുടെ ജന്മ നാട് അതി മനോഹരം തന്നെയാണ് ..ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ എന്നതില്‍ ഒട്ടും സംശയമില്ല താനും ..നമ്മുടെ നാടിനെ പറ്റി നല്ല അഭിമാനമുണ്ട് .ഇന്ത്യ ക്കും ,കേരളത്തിനും അതിന്റേതായ മാഹാത്മ്യം ഉണ്ട് ..അതുപോലെ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തിനും ...കണ്ടപ്പോള്‍ തോന്നിയത് ഇവിടെ വര്‍ണ്ണിച്ചുവെന്നെയുള്ളൂ
മുരളി : പറഞ്ഞത് ഇത്രയും പോരല്ലോ അല്ലെ ?ഒരു കവിതയില്‍ പറഞ്ജോതുക്കാന്‍ പറ്റാത്തത്ര ഇല്ലേ ഇവിടെ ?ഇവിടെ വെച്ച് മുരളിയെയും ,പ്രദീപിനെയും മറ്റും കാണാന്‍ പറ്റാത്തതില്‍ വിഷമമുണ്ട് ...ഞാന്‍ 14th നു അലൈന്‍ നിലേക്ക് തിരിച്ചുപോവുകയാണ് ..മകനും കുടുംബവും ഇവിടെ വന്നിരുന്നു ..മൂന്നാഴ്ച UKyil oruvidam pradaana സ്ഥലങ്ങള്‍ ഒക്കെ കറങ്ങി കണ്ട് ..ബാക്കി അടുത്ത വരവിനു നീക്കിവെച്ചു

വിജയലക്ഷ്മി said...

sona:nandi
sukanya :ivideyum otthiri kaanaanundu.eeshwara krupayaal athinulla bhaagyam kitti .

Typist | എഴുത്തുകാരി said...

തിരിച്ചുവരാനുള്ള വിടപറയലല്ലേ, അപ്പോ സാരമില്ല.

പട്ടേപ്പാടം റാംജി said...

താല്‍ക്കാലിക വിട ചൊല്ലലല്ലെ.
നന്നായിരിക്കുന്നു ഭംഗി..

പാവപ്പെട്ടവന്‍ said...

പോയിവരൂ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ലോകത്തെമ്പാടുമുണ്ടായിരുന്ന ബ്രിട്ടീഷ് കോളനികളിൽ നിന്ന് ഊറ്റിയുണ്ടാക്കിയ സൌന്ദര്യം അല്ലേ ചേച്ചീ

:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

യു.എ.ഇ യിലേക്ക് സുസ്വാഗതം :)

വിജയലക്ഷ്മി said...

ezhutthukaari:
patteppaadam:
pavappettavan:.

basheer::nandi..nandi

ജോഷി പുലിക്കൂട്ടില്‍ . said...

thirike njaan varummenna vartha kelkkan ente graamam kothikkaru undu ennum.


nanmakal nerunnu........

വിജയലക്ഷ്മി said...

ജോഷി :അഭിപ്രായത്തിനും ,ആശംസകള്‍ക്കും വളരെ നന്ദി

kallyanapennu said...

തിരിച്ചുവരവിനായല്ലേ..........

വിജയലക്ഷ്മി said...

കല്യാണ പെണ്ണെ :ഒരാഴ്ച്ചമുന്‍പ് ഇവിടെ തിരിച്ചെത്തി .(കേരളത്തില്‍ അല്ല മകനോടൊപ്പം അലൈനില്‍ )

ശ്രീ said...

തിരിച്ചു വന്നു അല്ലേ?
:)

geetha said...

evite aayaalum prakruthi sundari thanne allE?

വിജയലക്ഷ്മി said...

ശ്രീ : ഇവിടെ തിരിച്ചെത്തി .
ഗീത : പ്രകൃതിക്ക് അതിര്‍വരമ്പുകള്‍ ഇല്ലല്ലോ മോളെ .ലോകത്തിന്‍റെ ഏതുകോണിലായാലും മനസ്സില്‍ നന്‍മയുണ്ടെങ്കില്‍ പ്രകൃതി സൗന്ദര്യം നമുക്ക് ആസ്വദിക്കാന്‍ പറ്റും .യു .കെ ,യു .സ്,ഇന്ത്യ ,പാക്കിസ്ഥാന്‍ എന്നൊക്കെ മനുഷ്യനിട്ട അതിര്‍ വരമ്പുകളാണ് .