മണ്ഡലകാലം ഇതാ ആഗതമായിരിക്കുന്നു വൃശ്ചിക കളിരുമായ് ....നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങള്‍ ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി ...ഈ പുണ്യ മാസത്തില്‍ എന്‍റെ എളിയ ഒരു കാവ്യാര്‍ച്ചന ...
ഗുരുവായൂരപ്പാ അഭയ മൂര്‍ത്തേ
ആശ്രിതര്‍ക്കാനന്ദം നിന്‍ചരണം
അറിവേതു മില്ലെങ്കിലും പ്രഭോ
ഒരുപാട് സ്തുതി യെന്നില്‍
നിറഞ്ഞു നില്‍പ്പൂ ..
കരുണാമയനെ കാര്‍മുകില്‍വര്‍ണ്ണാ
മയില്‍പ്പീലി കൊണ്ടുനീ
എന്‍ മൃദു ഹൃദയത്തില്‍
കോറിയിട്ടൊരുപാട് കഥയുണ്ട്
കഥനകഥയുണ്ട് ചൊല്ലുവാന്‍
എങ്കിലും കണ്ണാ നിന്നെയറിയാന്‍
നിന്‍റെ മായാലീലയല്ലേ -
നീ തരും ദുഃഖം ?
ഞാനതറിയുന്നൂ കണ്ണാ
നിന്‍ പാദം പുണരുന്നൂ ..
കൌതുകം നിറയുന്ന ഉണ്ണി കണ്ണന്റെ
കണ്ണിലെ കര്‍പ്പൂര ദീപം കണ്ടു
മനസ്സാലെ ഞാനത് തൊട്ടുഴിഞ്ഞു
കണ്ണാലെന്നശ്രുമണികള്‍ പൊഴിഞ്ഞു
കള്ളച്ചിരിയാലെ നീയതേറ്റെടുത്തു
ഒരു പിടി തുളസിപ്പൂ പകരം തന്നു
ഒരുപാട് പരിഭവം ചൊല്ലാനായി -
നിന്മുന്നിലെത്തിയോരടിയന്റെ
പരിഭവമെല്ലാം നീ സ്വീകരിച്ചു
പവിത്രമാം ശാന്തി എന്‍ മനം നിറച്ചു
നിന്‍ കേശാദി പാദം എന്‍ മനസ്സിലേറ്റി
ഭൂലോക വൈകുണ്ഡoഎന്‍ ഹൃദയമാക്കി
ഒരു തിരി നിത്യം കൊളുത്തി വെച്ചു-
നിന്‍ നാമമന്ത്രം ഉരുവിടുന്നു ...
"ബട്ടര്‍ ചിക്കന്‍ '
10 years ago
15 comments:
സന്ദര്ഭത്തിനനുസൃതമായ രചന.
നന്നായി...
Sharanam Ayyappa
അറിവേതു മില്ലെങ്കിലും പ്രഭോ ഒരുപാട്
സ്തുതിയെന്നില്‍ നിറഞ്ഞു നില്‍പ്പൂ ..
അതാണല്ലോ ഏറ്റവും വലിയ കാര്യം. കവിത ഇഷ്ടപ്പെട്ടു.
സ്വാമി ശരണം..
ലീല എം ചന്ദ്രന്‍ ,ദി മാന്‍ ടു വോക് വിത്ത് ,കേരളദാസനണ്ണി ,ഹരീഷ് എല്ലാവര്‍ക്കും നന്ദി "സ്വാമി ശരണം "
സ്വാമിയെ ശരണം അയ്യപ്പാ
ശരണമന്ത്രങ്ങള്‍ വ്രതശുദ്ധമായ
ഹൃദയങ്ങളില്‍ നിന്നുയരുന്ന
ഈ വൃശ്ചികമാസത്തില്‍
മനസില്‍ ശാന്തിയുടെ ദീപം ഹൃദയത്തില്‍
തെളിയിച്ച കൃഷ്ണസ്തുതിഗീതം ഹൃദ്യമായി
ഭക്തിയുടെ നിറവരികളുമായി മണ്ഡലകാലത്തിനനുയോജിച്ച കവിത...
നന്നായിരിക്കുന്നു കേട്ടൊ ചേടത്തി.
ഇനി ഞാനൊക്കൊ എന്നാണാവോ ഭക്തിമാർഗ്ഗത്തിലേക്ക് തിരിച്ചുവരിക...?
രമേഷ്:
വിത്സണ്‍ :
മുരളി :ഈ വായനക്കുംഅഭിപ്രായത്തിനും നന്ദി .
വളരെ നല്ല വരികള്‍...
പ്രണവം രവി കുമാര്‍ :അഭിപ്രായത്തിന് നന്ദി
ശരണ മന്ത്രങ്ങളോടെ.... നന്മകളോടെ ... ആശം സകൾ
നല്ല രചന
varavooraan:nandi
ഭക്തിയുടെ നിറവരികള്‍...
രാംജി ഇനിയും ഇത് വഴി വരിക ...നന്ദി .
Post a Comment