Wednesday 20 November 2019

"കിട്ടപ്പായ്‌ തട്ടുകട"


"കിട്ടപ്പായ്‌ തട്ടുകട"
        ************
കട്ടപ്പനയിലെ കുട്ടപ്പൻ 
മാഷിന് തട്ടുദോശ തട്ടിവിടൻ 
ഒട്ടു വല്ലാത്താശമൂത്തു   
തട്ടുകടക്കാരൻ കിട്ടപ്പൻ 
ചേട്ടന്റെ വട്ടളകടവിലെ 
തട്ടുകടയിൽ വട്ടപ്പം
 തിന്നാൻ കുട്ടപ്പൻ മാഷും
കൂട്ടരുമെത്തി പൊട്ടി
പ്പൊളിഞ്ഞ വട്ടമേശക്കു
ചുറ്റുംപൊടി തട്ടീംമുട്ടീം
വട്ടത്തിലിരുന്നുകിട്ടപ്പൻചേട്ടനെ  കൈകൊട്ടിവിളിച്ചു
എട്ടപ്പം വട്ടത്തിലുള്ളതാം 
തട്ടുദോശയും തേങ്ങാചട്നി
 മുട്ടക്കറി പിന്നെ ആട്ടിൻ
തലക്കറി അടുക്കുറൊട്ടി,
പുട്ടെട്ടുകണ്ടംകടുപ്പം 
കൂട്ടിയകട്ടൻചായയും
വേഗം നിരത്തെന്‍റെ കിട്ടപ്പായി.
കിട്ടപ്പൻചേട്ടൻ കട്ടിപ്ലേയ്‌റ്റിൽ
ചട്ടകംകൊണ്ടു , തട്ടു
ദോശനിരത്തികൂട്ടി -
കഴിക്കാൻ കറികൾനിരത്തി.
ഒട്ടുംവൈകതെ കുട്ടപ്പൻ മാഷ് 
തട്ടിവിട്ടു വയറു നിറച്ചും
കൂട്ടരുമൊത്ത്പോകാൻ നേരം 
കുട്ടപ്പൻ മാഷ്‌ വീട്ടിലെ 
കുട്ടികുറുമ്പരെ ഓർത്ത നേരം
കൈ കാട്ടിവിളിച്ചു കിട്ടപ്പൻ ചേട്ടനെ
കട്ടിപ്പത്തിരി, ചുട്ട കോഴി , 
മുട്ട ക്കറി, മുട്ടാപ്പം ,ചട്ടിപ്പത്തിരി ,
ഒട്ടുംവൈകാതെ കെട്ടി-
പൊതിഞ്ഞുതരികവേണം
എൻ്റെ പൊന്നു കുട്ടപ്പായി.
എട്ടു നൂറങ്ങോട്ട് തന്നിട്ടുണ്ട് 
ഒട്ടും കുറയാതെ തിട്ടപ്പെടുത്തി
തരികവേണം എൻ്റെ കിട്ടപ്പയി
                  ...................
  ഇതു വെറും സാങ്കൽപ്പികം മാത്ര
മാണ് . 
         

5 comments:

വിജയലക്ഷ്മി said...

Shaheena Shahul comment cheythatthu copy cheythu postiyathanu.
കൊള്ളാലോ വിജീ . കുട്ടപ്പൻ ചേട്ടനും, മാഷും, കൂട്ടരും ചായക്കടേം, ദോശേം മറ്റനതാരീം മുന്നിൽ കണ്ടു.

വിജയലക്ഷ്മി said...

Thank you so much Haseena Shahul.ningalude comment copy cheythu postcheyyumpol Peru marippoyi.sorry dear😊

നരിക്കുന്നൻ said...

വായിച്ചപ്പോൾ കട്ടപ്പനയിലെ കിട്ടപ്പൻ ചേട്ടന്റെ തട്ടുകടയിൽ ഇരുന്ന് ഒരു കട്ടൻ ചായ പാലു ചേർത്ത്‌ കുടിക്കാനൊരു മോഹം...

ബ്ലോഗിംഗ്‌ വർഷങ്ങളായി നിർത്തിയ മട്ടാണ്‌. ഇന്ന് പഴയൊരു സുഹൃത്ത്‌ എവിടെ നരീന്ന് പറഞ്ഞ്‌ വിളിച്ചുണർത്തിയപ്പോ പഴയ ബ്ലോഗുകളൊക്കെ വായിക്കാൻ തോന്നി.. ആദ്യം വന്നത്‌ ഇവിടെയാണ്‌.. ഒരുപാടുണ്ട്‌.. നോക്കട്ടേ...

Enmaniveena by Vijayalakshmi said...

Thankyou Mone...njanum blog ezhutthu kuravanu.pradhana kaaranam aarogya prashnam thank.pinne oru website cheythu kondirikkunna workil aayirunnu.
Athinte link thazhe cherkkam kanuka.www.vadakkanmalabariruchi.com

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും രസച്ചരട് പൊട്ടാതെ 
പൊട്ടി വിടരുന്നീ കട്ടപ്പനയിലെ  
കിട്ടപ്പായിയുടെ  തട്ടുകടയിലിരുന്ന് 
പുട്ട് തട്ടുന്ന കുട്ടപ്പ ചരിതം  ...