Saturday, 2 January 2010

"കള്ള് ചതിച്ചാല്‍."......

വള്ളിക്കാട്ടെ
കുള്ളന്‍ പിള്ള
ബള്ള് ചൊല്ലും
 സൊള്ളന്‍
കള്ളുമോന്താന്‍
പള്ളി വളവില്‍
കള്ളു ഷാപ്പിലെത്തി
ചള്ള് കള്ളും
ചാളേം കപ്പേം
ഉള്ളിലാക്കി പിള്ള
പള്ളിയുറക്കം
കണ്ണിനുള്ളം കലക്കി
കള്ളിമുണ്ട്
മടക്കിക്കുത്തി
ഉള്ളം കൈയ്യില്‍
നിറകള്ളും കുപ്പി
കള്ളിചെല്ലമ്മ
ഇടം കണ്ണിറുക്കി
ഉള്ളം തുടിച്ചു
പിള്ള ചേട്ടന് !
കള്ളിമുണ്ടിന്‍
മടിക്കുത്തിളകി -
നൂറിന്റെ നോട്ട്
 തെള്ളി തെറിച്ചു
ഉള്ളം നിറഞ്ഞു ..
കള്ളി ചെല്ലമ്മ പ്പെണ്ണിനു .
പിള്ള മനസ്സില്‍
തള്ളേം പിള്ളേം കരഞ്ഞു
തന്നുള്ളം തേങ്ങി -
വിതുമ്പി പുകഞ്ഞു
കുള്ളന്‍ പിള്ള
മനസ്സാ ശപിച്ചു !
കള്ളിനെ കള്ളുഷാപ്പിനെ..

44 comments:

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹിഹി......
ചതിയൻ കള്ള്..:):):)

കണ്ണനുണ്ണി said...

കള്ള പിള്ളയും...കള്ളിചെല്ലമ്മയും

ഉറുമ്പ്‌ /ANT said...

പുതുവത്സരാശംസകൾ.

ജ്വാല said...

Happy new year chechi !

ശ്രീ said...

കുടിച്ച് കാശും കളഞ്ഞ് പിന്നെ ചീത്ത വിളിച്ചിട്ടെന്തു കാര്യം? ;)

പുതുവത്സരാശംസകള്‍!

വിജയലക്ഷ്മി said...

Chanakyan:
kannanunni:
urumpu:
jwaala:
sree:
Makkalkkellaavarkkum outhumakal niranja puthuvalsaraashamsakal!!
pinne ivide abipraayangal rekhappeduthiyathinu nandi...ee kavitha arthhevathhaayathonnumalla..oru rasathhinu praasam vechezhuthiyataanu...oru thamaasha ...

വിജയലക്ഷ്മി said...
This comment has been removed by the author.
Sukanya said...

പ്രാസം കൊള്ളാം. ചേച്ചി, കൊള്ളാം എന്ന് മാത്രമല്ല പലര്‍ക്കും കൊള്ളാനും ഉണ്ട്.

ഞാനും പ്രാസമൊപ്പിച്ചു കമന്റിയതാ.:-)

നന്ദന said...

ചേച്ചി “ള്ള്” പ്രയൊഗം കലക്കി
പുതുവത്സരാശംസകൾ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആകെ മൊത്തം കൺഫൂശനായല്ലോ...:)

ഹമ്പട കള്ളപ്പിള്ളേ..

ആശംസകൾ..തുടരുക...

വിജയലക്ഷ്മി said...

Sukanya:
Nandana:
Praveen vattapaambathu
ellaavarkkum nandi..

അനൂപ് കോതനല്ലൂർ said...

കൊള്ളാം കിടിലൻ

Gopakumar V S (ഗോപന്‍ ) said...

ആശംസകള്‍

ബിലാത്തിപട്ടണം / Bilatthipattanam said...

കള്ളടിച്ചു പള്ളനിറച്ചാൽ ഉള്ളിലുള്ള കള്ളത്തരങ്ങൾ ഒക്കെ ഉള്ളപോലെ
കൊള്ളിച്ചിരിക്കുന്നു....
കൊള്ളാം ചേട്ടത്തി ,നന്നായിരിക്കുന്നു !

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അള്ള്‌ വെച്ച കള്ള്!

കലക്കി.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കള്ള് ചതിച്ച ചതി.. ഉള്ളിൽ കരച്ചിൽ വന്നല്ലോ.. പിള്ളയ്ക്ക് :) നന്നായിരിക്കുന്നു കള്ള പിള്ള കവിത

പകല്‍കിനാവന്‍ | daYdreaMer said...

കള്ളീം കള്ള പിള്ളേം :):)

പാവപ്പെട്ടവന്‍ said...

അപ്പോള്‍ കള്ളാണ് താരം...... ല്ലേ

Sapna Anu B.George said...

ഉഗ്രൻ, ഒരു കള്ളടിച്ച പ്രതീതി

വിജയലക്ഷ്മി said...

anoop:
Gopa kumar
Bilatthi pattanam
Pakalkinaavan
paavappettavan
makkalkkellaavarkkum nandi

പി എ അനിഷ്, എളനാട് said...

ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കള്ളടിച്ച് “കണ്ണടച്ചാല്‍”കള്ളിച്ചെല്ലമ്മമാര്‍ എല്ലാം കൊണ്ടുപോകും അല്ലേ ചേച്ചീ..

നല്ല പ്രാസമൊപ്പിച്ച് നന്നായി എഴുതിയിരിക്കുന്നു..

പുതുവത്സരാ‍ാശംസകള്‍!

shajkumar said...

പിള്ള മനസ്സില്‍ കള്ളമില്ല ...

the man to walk with said...

oru kalladichu paadunna paattupole thonni..

all the best

തേജസ്വിനി said...

ള്ള ssi nannaayi checheee...ishtaayi...

വിജയലക്ഷ്മി said...

അനീഷ്‌ :
സുനില്കൃഷ്ണന്‍ :
ഷാജുകുമാര്‍ :
തേജസ്വനി :
ദി മാന്‍ ടു walk വിത്ത്‌ :
സപ്ന അനു ജോര്‍ജു :
എല്ലാവര്ക്കും നന്ദി ...

Manoraj said...

ള്ള കൊണ്ടൊരു കള്ള്‌ കുടി.. ഒരു നിമിഷം കുഞ്ഞുണ്ണി മാഷിനേയും, സിപ്പി സാറിനേയും ഒ‍ാർമ്മിപ്പിച്ചു ഈ പോസ്റ്റ്‌.. അഭിനന്ദനങ്ങൾ..

jayanEvoor said...

ഉം.... കൊള്ളാം കള്ളു കവിത!

വിജയലക്ഷ്മി said...

Manoraj:
JayanEvoor: ividam sandarshichathinu orupaadu nandi yundu...

Akbar said...

ഹ ഹ ഹ കൊള്ളാം എന്ന് മാത്രം പറഞ്ഞാല്‍ പോര. ഒരു രസികന്‍ കള്ള് കുടിയന്‍റെ ചിത്രം മനസ്സില്‍ കൊണ്ട് വന്നു. നന്നായിട്ടുണ്ട്. ആശംസകള്‍

അച്ചൂസ് said...

എവിടെയൊക്കെയോ..ആര്‍ക്കോക്കെയോ കൊള്ളുന്ന കള്ള്....കൂട്ടിന് തൊട്ട് നക്കാന്‍ ഇത്തിരി നൊമ്പരവും....!!!

വളരെ ഇഷ്ടായി ചേച്ചീ....

വിജയലക്ഷ്മി said...

അക്ബര്‍ :
അച്ചൂസ് : മക്കളെ നന്ദി .

ഗോപീകൃഷ്ണ൯ said...

വളരെ നന്നായി ..

Sureshkumar Punjhayil said...

Chechi... Adipoli... Ashamsakal...!!!

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

ബല്ലാത്തൊരു
കള്ള് ള്ള് ള്ള് ള്ള് ള്ള്!

Diya said...

നന്നായി ..

maithreyi said...

kollam,nannayirikkunnu.....meesakkaran kesavanu enna ragam alle:(

ഹംസ said...

“ള്ള “ കൊണ്ട് ഒരു വിരുന്ന്


രസമായിട്ടുണ്ട് കവിത

ആശംസകള്‍

Ranjith chemmad said...

കലക്കി; ചേച്ചീ....

വിജയലക്ഷ്മി said...

Gopikrishnan:
Suresh kumar:
MiMukhthar udaram poyyil:
Diya
Mithreyi:
Hamsa:
Ranjithu chemmaadu:
ellaavarkkum ente ee eliya srushutti ishtappettu ennarinjathil othhiri santhosham..nandi..

Anonymous said...

kavithye kurich abiprayam parayaan matram aayilla njan engilum parayatte ishtaayi orupaadu,ella pillamarudeyum ullilethatte ee vaakukal

വിജയലക്ഷ്മി said...

mole abhipraayathhinu nandi...

paarppidam said...

കള്ളു കവിത അടിപൊളി..അന്തിക്കാട്ടുകാർ കണ്ടോ?

വിജയലക്ഷ്മി said...

പാര്‍പ്പിടം :
അഭിപ്രായത്തിന് നന്ദി