Saturday, 17 November 2012

""ജൂലായ്‌ ഒന്നെന്നോര്‍ത്താല്‍ ..""
"ജൂലായ് ഒന്ന്" എന്നോര്‍ത്താലിന്നും
എന്‍ കൈകാലുകള്‍  വിറകൊണ്ടിടും
നെഞ്ചിടം തിങ്ങി വിങ്ങി പുകഞ്ഞിടും
 തീകനല്‍  ചൊരിഞ്ഞപോല്‍
എന്മക്കളെന്നെ   പൊതിഞ്ഞിടും -
സ്നേഹവാത്സല്യങ്ങളാല്‍...
വിടരാന്‍ തുടിക്കും -
 താമരമൊട്ടു പോല്‍-
എന്‍ ഹൃദയം ത്രസിക്കും
നിമിഷങ്ങളില്‍ പോലും -
 അറിയില്ല നിങ്ങള്‍ക്കെന്റെ,
അറിയിച്ചില്ല  നിങ്ങളെ ഞാന്‍ 
ഉള്ളിടം തുടിക്കുന്നിതെന്തെന്ന്.
കരിമഷി പുരട്ടിയില്ല ഞാന്‍
വായിച്ചറിഞ്ഞീടാന്‍...... 
എങ്കിലും കിടാങ്ങളെ  നിങ്ങളില്‍
ചെറു നോവ്‌ പടരുമ്പോഴും
അറിയുന്നൂ ഞാന്‍
എന്‍ നെഞ്ചിടം പുകയുന്നൂ  .
അറിയില്ല നിങ്ങള്‍ക്കെന്‍  
വ്യാകുലതകളെന്തെന്ന്?
ചിരിച്ചുകൊണ്ടുള്‍കരയുന്നൂ -
കരയാതെ ചിരിക്കുന്നു ..
എന്‍ ദുഖങ്ങളെന്‍ സ്വന്തം.
നെഞ്ചിന്‍ നെരിപ്പോടില്‍
കനലായ് വെഞ്ചാരത്തിനാല്‍
മൂടി പ്പൊതിഞ്ഞു  എനിക്ക് സ്വന്തമായ്.
അറിയരുത് നിങ്ങളൊന്നുമേ
അണിയരുത് കണ്ണീര്‍ കണങ്ങള്‍---
നിങ്ങള്‍ തന്‍ നയനങ്ങളില്‍.  
എന്‍ ദുഃഖ ഭാരങ്ങളൊ ഴിച്ചിടാന്‍,
മറന്നിടാന്‍,    ബ്ലോഗെഴുത്തും
ഫേസ്ബുക്കില്‍  തലപൂഴ്ത്തലും
ദിനചര്യയാക്കി മാറ്റി ഞാന്‍ 


25 comments:

Sureshkumar Punjhayil said...

Aswasathinu mele...!

Manoharam chechy. Jeevitham ingineyanennu kanikkunnathil abhinandanangalum ... Prarthanakalum...!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചേച്ചിയുടെ ദുഖങ്ങള്‍ക്ക് അറുതിയുണ്ടാവട്ടെ !

ജന്മസുകൃതം said...

മരണം ഒരു രംഗബോധമില്ലാത്ത കോമാളിയാണ്....ഓർത്തോർത്തു വിഷമിക്കാനുള്ള വക നൽകിയിട്ടേ അതു വന്നു പോകൂ....ഒന്നും മനസ്സിൽ ഒതുക്കി വയ്ക്കരുത്....വാക്കുകളിലൂടെ ,അക്ഷരങ്ങളിലൂടെ പങ്കു വയ്ക്കു...എല്ലാം ശരിയാകും...സ്നേഹത്തോടെ...

വിജയലക്ഷ്മി said...

സുരേഷ്കുമാര്‍,ഇസ്മയില്‍,സ്വാന്ത്വനത്തിനു നന്ദി .ദുഃഖം പലപ്പോഴും അപ്രതീക്ഷിതമായി വന്നെത്തുന്ന കൂടപിറപ്പാണ് .അകന്നുപോകാന്‍ പ്രയാസമാണ് മക്കളേ...

ലീല ടീച്ചറേ:ആശ്വാസംപകര്‍ന്നതിന് ഒത്തിരി നന്ദി .അപ്രതീക്ഷിതമായി "2001 ജൂലായ്‌ ഒന്നിന്"ഞങ്ങളുടെ(എന്‍റെയും രണ്ടുമക്കളുടെയും ) ജീവിതത്തില്‍ സംഭവിച്ചത് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ് ,പതിനൊന്നു വര്‍ഷം കഴിഞ്ഞിട്ടും നെഞ്ചകം പുകയുന്നു ടീച്ചറെ..മക്കളെ വേദനിപ്പി ക്കാതിരിക്കാന്‍ അവരുടെ വളര്‍ച്ചയിലും ,സന്തോഷങ്ങളും പങ്കുചേരുന്നു ..രണ്ടുപേര്‍ക്കും ഓരോ കുഞ്ഞുണ്ട് ...അവരോടൊപ്പം ചിലവഴിച്ചും ബാക്കി സമയങ്ങളില്‍ എന്‍റെ മൂന്നു ബ്ലോഗുകളില്‍ കൂടി അല്പസ്വല്പം കവിതയും ലേഖനങ്ങളും കുത്തികുറിച്ചും ദിവസങ്ങള്‍ നീക്കുന്നു ..

പട്ടേപ്പാടം റാംജി said...

എല്ലാത്തില്‍ നിന്നും മുക്തി നല്‍കുന്ന നല്ല ഔഷധമാണ് ബ്ലോഗും ഫെയ്ബുക്കും.
ദുഃഖങ്ങള്‍ തുടര്‍ച്ചയാകില്ല..
എല്ലാം നന്നാവും.

വിജയലക്ഷ്മി said...

റാംജി ,കുറച്ചു മാസങ്ങളായി പല വിഷമതകള്‍ കാരണം ഞാന്‍ ബ്ലോഗെഴുത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു .വീണ്ടും എഴുതിത്തുടങ്ങി.റാംജിയുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി . ഈ വഴിതന്നെയാണ് ഞാനെന്റെ ദുഖങ്ങള്‍ക്ക് ഔഷധമായി കണ്ടെത്തിയത് ..

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാ വിഷമങ്ങളും മറക്കാന്‍ ഇതൊക്കെയേ വഴിയുള്ളൂ. എന്തു ചെയ്യാം അന്നാണെന്റെ ജന്മ ദിനം!....നമ്മളും പോവില്ലെ ഒരു നാള്‍?.

വിജയലക്ഷ്മി said...

മുഹമ്മദ്കുട്ടിക്കാ , ജൂലായ്‌ ഒന്ന് നല്ലദിവസം തന്നെയാണ് .പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കരിദിനമായി മാറിയെന്നെയുള്ളൂ.താങ്കളും എന്നെപ്പോലെ ഇങ്ങിനെയുള്ള വേര്‍പാടിന്റെ ദുഖം മനസ്സില്‍ മൂടിവെച്ച് തന്‍റെകുടുംബത്തിനുവേണ്ടി സന്തോഷം പ്രകടിപ്പിച്ചുജീവിക്കുന്ന ആളാണെന്ന് താങ്കളുടെ ലേഖനത്തിലൂടെ മുന്‍പേതന്നെ അറിയാമായിരുന്നു ..നമ്മള്‍ ഇഹലോകം വെടിയുംവരെ സഹിക്കണ്ടേ എല്ലാം ...

കുസുമം ആര്‍ പുന്നപ്ര said...

മനസ്സിന് ആശ്വാസം കിട്ടാനുള്ള വഴികളിലഭയം കണ്ടെത്തുക

ജെ പി വെട്ടിയാട്ടില്‍ said...

മനസ്സില്‍ നൊമ്പരങ്ങള്‍ അലയടിക്കുംപോഴാണ് ഞാന്‍ സാധാരണ ബ്ലോഗില്‍ മനസ്സ് തുറക്കാറുണ്ട്.

\എന്റെ വേദനകള്‍ ഇവിടെ ഈ പലകയില്‍ നിരത്തുന്നു.

ഇന്നെന്റെ മനസ്സിന് എന്തെന്നില്ലാത്ത ഒരു വേദന. വിജയലക്ഷ്മി ചേച്ചിയുടെ കവിതകള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന് വാസ്തവത്തില്‍ ഒരു സുഖമാണ് തോന്നിയത്.

വേദനയെ മറക്കാന്‍ ഞാന്‍ എന്റെ പാറുകുട്ടിയെ ഓര്‍ക്കും. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഓര്‍മ്മകള്‍ ഉണ്ട് അവളെ പറ്റി.
കുറെ നാളുകള്‍ക്ക് ശേഷം ഞാന്‍ അവളെ ഞാന്‍ പുതിയതായി വാങ്ങിയ ഫ്ലാറ്റ് സുമുച്ചയത്തില്‍ കണ്ടു. ഞാന്‍ തികച്ചും ആശ്ചര്യപ്പെട്ടു.

[ഞാന്‍ ഇത് ഒരു കഥാ രൂപത്തില്‍ എഴുതാം... ശേഷം വരികള്‍ ]

the man to walk with said...

Best wishes

നരിക്കുന്നൻ said...

ജൂലായ് ഒന്ന്... എനിക്കറിയില്ല എന്തായിരുന്നു എന്ന്.. പക്ഷേ, അറിയുന്നു ഈ അമ്മതൻ നൊമ്പരത്തിനാഴം.. വേർപ്പാട് നൊമ്പരമായൊഴുകിയ ഈ അക്ഷരമഴ മനസ്സിലേക്കാണ് പെയ്തിറങ്ങിയത്...
അമ്മയുടെ ദു:ഖങ്ങൾക്ക് അറുതിയുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു..

വിജയലക്ഷ്മി said...

നരികുന്നന്‍ :" ജൂലായ്‌ ഒന്ന്" ഹാര്‍ട്ടഅറ്റാക്ക് കാരണം എന്റെ ഭര്‍ത്താവ് മരണപ്പെട്ട ദിവസമാണ്.ആ വേദനയും , ദിവസവും മനസ്സില്‍നിന്നും വിട്ടുമാറില്ല ഞാനുള്ളിടത്തോളം കാലം.
മോനെന്താ ബ്ലോഗേഴുത്തൊക്കെ നിര്‍ത്തിയോ ? പുതിയതായി ഒരുപോസ്റ്റും വന്നു കാണുന്നില്ലല്ലോ..

ജെ പി സാര്‍ : പാറുക്കുട്ടി താങ്കളുടെ കഥയിലെ കഥാപാത്രം മാത്രമായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത് ...അപ്പോള്‍ ..
കുസുമം:അഭിപ്രായത്തിന് നന്ദി .

Sukanya said...

വിജിചേച്ചി - ഓര്‍ക്കുന്നു ഇതിനുമുന്പും ചേച്ചിയുടെ ആ വേദനയെകുറിച്ചുള്ള കവിതകള്‍. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്ന് സന്തോഷിക്കാറില്ലേ. ആര്‍ക്കും എല്ലാ കാലത്തും കൂടെയുണ്ടാവാന്‍ പറ്റില്ലല്ലോ. അങ്ങനെ സമാധാനിക്കട്ടെ ചേച്ചിയുടെ മനസ്സ്.

വിജയലക്ഷ്മി said...

സുകന്യ :പറഞ്ഞതുശരിയാണ് ...അങ്ങിനെ സമാധാനിക്കാന്‍ ശ്രമിക്കാം

ബിലാത്തിപട്ടണം Muralee Mukundan said...

നമ്മുടെ ദു:ഖങ്ങളും,സങ്കടങ്ങളും,
സന്തോഷങ്ങളുമൊക്കെ പങ്കുവെക്കുമ്പോഴാണ് ഏവർക്കും ഏറ്റവും കൂടുതൽ ആശ്വാസം ലഭ്യമാകുക..അല്ലേ
ആയതിനൊക്കെയുള്ള ഏറ്റവും നല്ല ഉപാദി തന്നെയാൺ ഈ ഡിജിറ്റൽ സവിധാനങ്ങൾ..!
അപ്പോൾ ഇത്തരം പങ്കുവെക്കലുകൾ തുടരുക...കേട്ടൊ ഏടത്തി

ഷൈജു.എ.എച്ച് said...
This comment has been removed by the author.
ഷൈജു.എ.എച്ച് said...

താലോലിക്കാന്‍ ഇഷ്ട്ടപ്പെടുന്ന വരികള്‍.....

അറിയില്ല നിങ്ങള്‍ക്കെന്‍

വ്യാകുലതകളെന്തെന്ന്?

ചിരിച്ചുകൊണ്ടുള്‍കരയുന്നൂ -

കരയാതെ ചിരിക്കുന്നു ..

എന്‍ ദുഖങ്ങളെന്‍ സ്വന്തം.

നെഞ്ചിന്‍ നെരിപ്പോടില്‍

കനലായ് വെഞ്ചാരത്തിനാല്‍

മൂടി പ്പൊതിഞ്ഞു എനിക്ക് സ്വന്തമായ്


സ്വന്തം ദുഖങ്ങളെ അറിഞ്ഞോ അറിയാതെയോ താലോലിക്കാന്‍ നമ്മുക്കെല്ലാം ഇഷ്ട്ടമാണ്.

സ്വന്തങ്ങള്‍ക്ക് വേണ്ടി ഒരു നെരിപ്പോടായി നീറി ജീവിച്ചു അവരുടെ സന്തോഷങ്ങളില്‍ നാം ചേര്‍ന്ന് ചിരിക്കുമ്പോള്‍ നീറി കത്തിയ മനസ്സിന്റെ അകത്തെ കനലുകള്‍ക്ക് സ്വര്‍ണ്ണ നിറമായിരിക്കും....ആ തിളങ്ങുന്ന വേദനയുടെ സുഖം ആര്‍ക്കും പങ്കു വെക്കാന്‍ ഇഷ്ട്ടപെടില്ല.....


ഒരു പാടിഷ്ട്ടായി...


ഭാവുകങ്ങള്‍ നേരുന്നു.....
സസ്നേഹം

www.ettavattam.blogspot.com

വിജയലക്ഷ്മി said...

മുരളീ (ബിലാത്തിപട്ടണം) എന്റെ ഈ ചെറുകവിത ഉള്‍ക്കൊണ്ട്‌ അഭിപ്രായംഅറിയിച്ചതിന് ഒത്തിരി നന്ദി .മനപ്രയാസങ്ങള്‍ ഉത്തമഔഷധം ഈ ഡിജിറ്റല്‍ സംവിധാനംതന്നെയാണ് .സംശയമില്ല .
ഷൈജു: ഇവിടെ പുതിയ ആളാണെന്നു തോന്നുന്നു .അനിയന് ഈ കവിത ഇഷ്ടമായി എന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം .അതിന്നുള്ളടക്കംമനസ്സില്‍ തട്ടിയുള്ള അഭിപ്രായത്തിനു നന്ദി .

P A Anish said...

nalla ezhuthu chechi
sneham

വിജയലക്ഷ്മി said...

thank u Aneesh..

ശ്രീ said...

ഈ എഴുത്ത് കാരണം മനസ്സിന്റെ ദു:ഖം ലഘൂകരിയ്ക്കാനാകുന്നെങ്കില്‍ അത് നല്ലതല്ലേ ചേച്ചീ...

പുതുവത്സരാശംസകള്‍!

ചന്തു നായർ said...

ഇപ്പോലാണ് ഇവിടെ എത്താൻ സാധിച്ചത്...കവിതക്ക് ആശംസകൾ....ആ വേദനക്ക് ഇപ്പോൾ എന്താ പറയുക....വീണ്ടും എഴുത്തിൽ സജീവമാകുക.....

വിജയലക്ഷ്മി said...

ശ്രീ :അഭിപ്രായത്തിന് നന്ദി .ഒരുപാടായി ശ്രീയെ ഈ വഴി കണ്ടിട്ട് .വീണ്ടും സന്ദര്‍ശിക്കുക .
ചന്ദു നായര്‍ :ആദ്യമായി എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി .

മണിലാല്‍ said...


പ്രേമത്തെ ഊതിവീര്‍പ്പിച്ച് ഒരു പൊട്ടിത്തൈറിയില്‍ എത്തിച്ച് നാടകീയമാക്കാനുള്ള ചേരുവകള്‍ ജോസാട്ടന്‍ കുടുംബം ഇറക്കുന്നതിനിടയിലാണ് സമദിന്റെ ഇടപെടല്‍.സന്ദര്‍ഭത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനുപകരം സമദ് സമവായത്തിന്റെ വഴികളാണ് അവതരിപ്പിച്ചത്.എങ്ങിനെയെങ്കിലും പെങ്ങളെ ഇറക്കി വിട്ട് സ്വസ്ഥമായിരിക്കാമെന്ന ഒരു അഴകൊഴമ്പന്‍ സഹോദരന്റെ മനസ്സോടെ സമദ് കാമുകനുമായുള്ള വിവാഹത്തെ ന്യായീകരിച്ചു. കാമുകന്റെ കുടുംബ മഹിമയെപ്പറ്റിയും സാമ്പത്തിക സ്ഥിതിയെയുമൊക്കെ ഉയര്‍ത്തി അവനു തന്നെ സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കുകയാവും ഭംഗിയെന്ന് വാദിച്ച് സമദ് ആദര്‍ശകഥാപാത്രമായി വിലസാന്‍ ഒരു ശ്രമം നടത്തിനോക്കി.