Thursday 10 May 2012

"അര്‍ച്ചന "

 ഓരോ നിമിഷവും -
കൊതിയൂറും മനതാരില്‍
ഗുരുവായൂരപ്പാ നിന്നേ-
കണികണ്ടുണരാന്‍..
കനിവൂറൂം  തിരുമിഴി-
കണ്ടുണരാന്‍  എന്നും ,
കേശാദിപാദം  കണ്ണാല്‍
തൊട്ടുഴിയാന്‍  നിന്‍റെ,
പാദാരവിന്ദങ്ങളിലൊരു-
പൂജാപുഷ്പ മാകാന്‍
കാര്‍മുകില്‍ വര്‍ണ്ണാ -
എന്നും കൊതിച്ചുപോയി-
ഞാന്‍ നിനച്ചുപോയി.
നിഞ്ചുണ്ടില്‍ ചേര്‍ക്കും
മുളം തണ്ടിലെ രാഗമാകാന്‍
ഉള്ളം  തുടിച്ചുപോയി ..
എന്‍മോഹം   പൂവണിയാന്‍
എന്മനം  അകിലായ്‌ -
പുകച്ചിടാം തിരുമുന്നില്‍ ,
കര്‍പ്പൂര ദീപമായി-
 എരിഞ്ഞിടാം ഞാന്‍
കനിവോലും ഭഗവാനെ
തുണക്കുകില്ലേ.. എന്മനസ്സില്‍
നിന്‍രൂപം പൊന്‍-
കണിയായ്‌ നിറക്കുകില്ലെ?


12 comments:

പട്ടേപ്പാടം റാംജി said...

പുകച്ചിടാം തിരുമുന്നില്‍ ,
കര്‍പ്പൂര ദീപമായി-

അര്‍ച്ചന ഇഷ്ടായി.

വിജയലക്ഷ്മി said...

thank u ramji...

Muralee Mukundan , ബിലാത്തിപട്ടണം said...

പുകച്ചിടാം തിരുമുന്നില്‍ ,
കര്‍പ്പൂര ദീപമായി-
എരിഞ്ഞിടാം ഞാന്‍
കനിവോലും ഭഗവാനെ
തുണക്കുകില്ലേ.

കുഞ്ഞൂസ്(Kunjuss) said...

ഈ അര്‍ച്ചനയില്‍ പങ്കു കൊള്ളുന്നു ചേച്ചീ...

ജന്മസുകൃതം said...

നിഞ്ചുണ്ടില്‍ ചേര്‍ക്കും
മുളം തണ്ടിലെ രാഗമാകാന്‍
ഉള്ളം തുടിച്ചുപോയി ..

കുസുമം ആര്‍ പുന്നപ്ര said...

വളരെ ഇഷ്ടപ്പെട്ടു.

വിജയലക്ഷ്മി said...

muralee mukundhan:
kunjoos:
leela teacher:
kusumam:
ente ee archanayil pankukondathinum abhipraayangalkkum otthiri nandi....

ധനലക്ഷ്മി പി. വി. said...

അര്‍ച്ചന ഇഷ്ടമായി ചേച്ചി...

naakila said...

പാദാരവിന്ദങ്ങളിലൊരു-
പൂജാപുഷ്പ മാകാന്‍
കാര്‍മുകില്‍ വര്‍ണ്ണാ -
കൊതിച്ചുപോയി

ഹൃദ്യമീ വരികള്‍

വിജയലക്ഷ്മി said...

ധനലക്ഷ്മി :
അനീഷ്‌ :വായനക്കും അഭിപ്രായത്തിനും നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഒത്തിരി ഇഷ്ടമായി.ആശംസകൾ......

വരവൂരാൻ said...

എരിഞ്ഞിടാം ഞാന്‍
കനിവോലും ഭഗവാനെ
തുണക്കുകില്ലേ.. എന്മനസ്സില്‍
നിന്‍രൂപം പൊന്‍-
കണിയായ്‌ നിറക്കുകില്ലെ?
Nice...!