Wednesday 30 June 2010

"എന്‍ ആത്മ നാഥന് പ്രണാമം "




ജുലായ് മാസം പിറവിയെടുക്കുമ്പോള്‍
എന്‍ മാനസം വല്ലാതുലഞ്ഞു പുകയുന്നൂ
ആ കോടതണുപ്പുള്ള ഭീകരരാത്രി എന്‍ -
ജീവിത സൌഭാഗ്യം ഊതി കെടുത്തതും
ഒരുതിരി വെട്ടത്തിനായെന്‍ മനം
ഉഴറി നടന്നതും ..... ഇന്നലെയെന്നപോല്‍
വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !
നവദിനരാത്രം പോല്‍ ... പോയിതെന്‍ ജീവിതം
ഇന്ന് ഒമ്പതു വര്ഷം തികയുന്നൂ
ഈ വേര്‍പാടിന്‍ വേദന ..
എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
അങ്ങമൂല്യമായ് ചാര്‍ത്തിയ മണിത്താലി
ഇന്നുമെന്‍ ഗള കണ്ഠത്തില്‍ -
തിളക്കം പൊഴിയാതെ കാത്തിടുന്നുണ്ട് ഞാന്‍
എവിടേയുമെപ്പോഴും ..എന്നിലങ്ങുള്ളപ്പോള്‍
എന്തിനു വെറുതെയീ വേദന യെന്നോര്‍ക്കും
അങ്ങിനെയെങ്കിലും ...ആശ്വസിച്ചോട്ടെ ഞാന്‍
മക്കള്‍ തന്‍ സന്തോഷം പങ്കിട്ടോട്ടെ .


   എന്റെ ഏട്ടനെ ഞങ്ങളില്‍ നിന്നും വിധി അടര്‍ത്തി യെടുത്തിട്ട് ഇന്നേക്ക് " ജൂലായ്‌ ഒന്നിന്  ഒന്പത് വര്ഷം " .തികയുന്നു ..ഇന്നും എന്നും അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്നില്‍ കൂപ്പു കൈകളോടെ .....
ഭാര്യ ,മക്കള്‍ ,മരുമക്കള്‍ ,പേരക്കിടാങ്ങള്‍ ...

25 comments:

hi said...

സ്മരണകള്‍ എന്നും ഇതുപോലെ ഇരിക്കട്ടെ.

Sukanya said...

നല്ല ഓര്‍മ്മകള്‍ കൂട്ടിനില്ലേ ചേച്ചി, വിഷമിക്കരുത്.

Anonymous said...

എന്തെഴുതണം എന്നറിയുന്നില്ല ...നാളെ എന്റെ പിറന്നാള്‍ ആണ് ..അതിനെ സന്തോഷത്തില്‍ ഇങ്ങിനെ പാറി പറന്നു നടന്നപ്പോള്‍ ഇവിടെ ജൂലൈ മാസം നല്‍കിയ വേദന കടിച്ചു പിടിച്ചു ചിരിക്കാന്‍ പ്രയാസപ്പെടുന്ന ഈ വരികള്‍ എന്നെ വാല്ലാതെ മുറിപ്പെടുത്തി ....എന്തോ എനിക്ക് എന്നെ നിങ്ങളുടെ സ്ഥാനത്ത് പോലും നിര്‍ത്താന്‍ പേടിയാവുന്നു ..എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവുന്നില്ല എങ്ങിനെ ഒരു ജീവിതം ...അതിനു മുന്‍പേ ദൈവം എന്നെ വിളിക്കട്ടെ ...എന്നെ ഇങ്ങിനെ തനിച്ചു ആക്കരുതെ എന്ന പ്രാര്‍ത്ഥന ..മക്കളും പേരമക്കളും ആശ്വാസം ആയി കൂടെ യുള്ളത് വലിയ ഭാഗ്യം ..പക്ഷെ അതിലാത്തവര്‍ തീര്‍ത്തും ഒറ്റപ്പെടും ...ഒന്നും ഒന്നിനും പകരം ആവുന്നില്ല ...പിറന്നാളുകള്‍ മരണ നാളുകളെ കുറിച്ച് ഓര്‍മ്മപെടുത്തി വേദനിപ്പിക്കുന്നു ...അതാണ്‌ സത്യം ....മനുഷ്യന്‍ ദിവസങ്ങളുടെ കുട്ടായിമയാണ് ...ഓരോ ദിവസവും കഴിയുമ്പോഴും നമ്മള്‍ അല്പാല്‍പ്പം ഇല്ലാതായി തീരുന്നു ....ഈ പാട്ട് ഇവിടെ സമര്‍പ്പിക്കട്ടെ
http://www.youtube.com/watch?v=A9z2bBUQY9Q&feature=player_embedded#!

ഹംസ said...

എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
അങ്ങമൂല്യമായ് ചാര്‍ത്തിയ മണിത്താലി
ഇന്നുമെന്‍ ഗള കണ്ഠത്തില്‍ -
തിളക്കം പൊഴിയാതെ കാത്തിടുന്നുണ്ട് ഞാന്‍
എവിടേയുമെപ്പോഴും ..എന്നിലങ്ങുള്ളപ്പോള്‍
എന്തിനു വെറുതെയീ വേദന യെന്നോര്‍ക്കും
അങ്ങിനെയെങ്കിലും ...ആശ്വസിച്ചോട്ടെ ഞാന്‍
മക്കള്‍ തന്‍ സന്തോഷം പങ്കിട്ടോട്ടെ .

കവിത മനസ്സില്‍ ഒരു നൊമ്പരം നല്‍കി

sm sadique said...

ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !

മരിക്കാത്ത സ്മരണകളുമായി കഴിയുന്ന ചേച്ചിക്ക്…….
പ്രാർത്തനകളോടെ……

Mohamedkutty മുഹമ്മദുകുട്ടി said...

ആദില വഴിയാണിവിടെയെതിയത്.എനിക്കും സമാന അനുഭവം തന്നെയായിരുന്നു.എന്നാല്‍ ഒരു വിത്യാസം .ജീവിതം മുന്നോട്ടു പോവാന്‍ അതു വേണ്ടി വന്നു.എന്റെ പ്രിയതമയുടെ വേര്‍പാടിന്റെ സമയത്ത് എന്റെ ഉമ്മ രോഗ ശയ്യയിലായിരുന്നു,അങ്ങിനെ എന്റെ ജീവിതത്തില്‍ രണ്ടാമദ്ധ്യായമുണ്ടായി(!).നമ്മുടെ ജീവിതം അതു എങ്ങിനെയാണൊ ദൈവം നിശ്ചയിച്ചത് അതു പോലെ നമ്മള്‍ ജീവിച്ചു തന്നെ തീര്‍ക്കണം.അതിന്നിടയില്‍ അല്പം ആശ്വാസത്തിനായി ഈ ബൂലോകവും!.ഇതൊന്നു

നോക്കൂ,എന്റെ ജീവിതം!
.7 വര്‍ഷം പിന്നിട്ടു.തളരാതെ മുന്നോട്ടു പോകൂ,അതിനുള്ള ധൈര്യം ഈശ്വരന്‍ നല്‍കട്ടെ!.

joshy pulikkootil said...

daivam ningalde koode undakatte eppozhum

വിജയലക്ഷ്മി said...

ivideyetthi ente dukhatthil pankuchernnu enne aashwasippicha ellaavarkkum nandi..

ശ്രീ said...

പ്രാര്‍ത്ഥനകളില്‍ പങ്കു ചേരുന്നു, ചേച്ചീ

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഈ വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !‘

മനസ്സിന്റെ ഉള്ളിൽ നിന്നും ഉടലെടുത്തവരികൾ...!

ഈ നല്ല സ്മരണകൾ തന്നെയാണല്ലൊ ഏറ്റവും നല്ല വഴികാട്ടികളായി വിജയേടത്തിയോടൊപ്പം എന്നുമുള്ളത്....

വിജയലക്ഷ്മി said...

kumaran:
sree:
Bilaatthipattanam:priya aniyanmmaare otthiriyotthiri nandi..

Anonymous said...

എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
ee varikalaan enikk priyapettath,ammayude makkalum marumakkalum perakuttikalum aayi ee jeevitham santhoshapoorvamaakatte enn ashamsikunnu

kallyanapennu said...

ee pranaamavum,smaranakalum enikkishttaayi...
nannaayirikkunnu

അലി said...

പ്രാര്‍ത്ഥനകളില്‍ പങ്കു ചേരുന്നു.

Pranavam Ravikumar said...

Adheham Innum Thangalude Smaranayil Jeevikkunnu!

Njanum pankucherunnu!

ബഷീർ said...

ജീവിക്കുന്ന ഓർമ്മകളിൽ ജീവിതം നയിക്കാൻ ഇനിയും കരുത്തുണ്ടാവട്ടെ.

വിജയലക്ഷ്മി said...

kandaari:
kalyaanappenne:
Ali:
Pranavam Revikumar:
basheer:
ningalellaavarum ivideyetthi ennil aashwaasam pakarnnathinu otthiri nandi ariyikkunnu..

naakila said...

ഒരുപക്ഷേ ഇതല്ലേ കവിത
ഹൃദയത്തില്‍ നിന്ന്
നൊമ്പരത്തിന്റെ രാമഴ പോലെ

ബിന്ദു കെ പി said...

ആ നല്ല ഓർമ്മകൾ എന്നും കൂട്ടായിരിക്കട്ടെ....

പകല്‍കിനാവന്‍ | daYdreaMer said...

പ്രാര്‍ത്ഥന.

ഒരു നുറുങ്ങ് said...

വിരഹത്തിലും സമാശ്വാസം
കൈകൊള്ളുന്നൊരു മനസ്സ്
ലഭിച്ചിടട്ടെയെന്ന് അകമഴിഞ്ഞ്
പ്രാര്‍ഥിക്കുന്നു,സ്മരണകള്‍ക്കിടയിലും
ചില തെളിനീര്‍ തുള്ളികള്‍ മനസ്സിനെ
കുളിരണിയിക്കാനായി ബാക്കിയുണ്ടാവും...
സന്തോഷമായിരിക്കുക.

വിജയലക്ഷ്മി said...

bindhu:
pakalkinavan:
aneesh:
sona:
oru nurungu:
ellaavarum ivideyetthi aashwaasavum vishwaasavum pakarnnathil otthiri nandiyundu..

പാവപ്പെട്ടവൻ said...

ജീവന്റെ നെയ്ത്തിരി വെളിച്ചം ഊതികെടുത്തിയ ജൂലയുടെ ഓര്‍മയില്‍ കുതിര്‍ന്ന മനസിന്‌ പ്രണാമം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പ്രാര്‍ത്ഥനയോടെ

വിജയലക്ഷ്മി said...

pavappettavan , vazhipokkan...otthiri nandi..