Sunday 8 September 2013

"നഗ്നസത്യം "!!


ഒരുതുള്ളി  കണ്ണുനീര്‍ 
പറയാതേ പറഞ്ഞൊരു 
കഥ യുണ്ടെന്‍ പേന തുമ്പി-
ലുരുണ്ടൂ പിടയുന്നു .
അവളാരെന്നറിയില്ല
അറിയാന്‍ ശ്രമിച്ചില്ലയെന്നാലും
മനസ്സില്‍ തികട്ടുന്നു  കണ്ണില്‍ 
തെളിയുന്നുദൈന്യത യാര്‍ന്നതാം 
ആ കണ്മുനകള്‍ !
ഒത്തിരി കഥയോതും 
തുളുമ്പും കണ്ണീര്‍ കണങ്ങള്‍ 
അവളുടെ കവിളിടം തന്നില്‍ 
ഒഴുകും  പുഴപോലെ 
മഴനീര്‍ ചാലുപോല്‍
പറയാതെ പറയുന്നൂ
നഗ്ന സത്യം
സ്ത്രീയായ്‌  പിറന്നതാം
മര്‍മ്മസത്യം.

17 comments:

ജന്മസുകൃതം said...

ഒഴുകും പുഴപോലെ
മഴനീര്‍ ചാലുപോല്‍
പറയാതെ പറയുന്നൂ
നഗ്ന സത്യം
സ്ത്രീയായ്‌ പിറന്നതാം
മര്‍മ്മസത്യം.


നഗ്ന സത്യം !!!

Mohamedkutty മുഹമ്മദുകുട്ടി said...

പക്ഷെ ഇന്നത്തെ സ്ത്രീക്കിത്ര കണ്ണീരുണ്ടോ..?ഉള്ളവര്‍ ഇല്ലെന്നു പറയാനും വയ്യ.

വിജയലക്ഷ്മി said...

ലീലടീച്ചര്‍:
മുഹമ്മദ്‌കുട്ടിക്കാ :
വായനക്ക് നന്ദി .

ചന്തു നായർ said...

ആശംസകൾ...............

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പെണ്ണിന്‍റെയവസ്ഥയന്നുമിന്നുമോക്കെയൊന്നുതന്നെ!

ബഷീർ said...

കരയാൻ ഇനി കണ്ണുനീരില്ലാത്തവരുമുണ്ട്..

വിജയലക്ഷ്മി said...

ചന്തു നായര്‍ :
ഇസ്മായില്‍:::: :
ബഷീര്‍ :
പ്രത്യേകിച്ചും നമ്മുടെ കൊച്ചു കേരളത്തിലാണ് ഏതുവിധേനയായാലും കരയാന്‍ വിധിക്കപ്പെടുന്നത്.അവളെത്ര ബോള്‍ഡ്‌ ആയാലുംപുറമെകാണിക്കാതെ
ഉള്ളിന്‍റെയുള്ളില്‍ വിതുമ്പുന്നോരവസ്ഥ ഒത്തിരിയാണ് .അവള്‍അബലയായതുകൊണ്ടല്ല.നമ്മുടെ സമൂഹം അവള്‍ക്കുച്ചുറ്റും ചക്രവ്യൂഹം സൃഷ്ടിക്കുകയാണ് .

Sureshkumar Punjhayil said...

Ella Sthreekalkkum....!

Manoharam, Amma... Ashamsakal...!!!

വിജയലക്ഷ്മി said...

suresh : abhipraayatthinu nandi.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെല്ലാം പണ്ടത്തെ മഹിളാസ് കഥകൾ അല്ലേ

വിജയലക്ഷ്മി said...

അഭിപ്രായത്തിന് നന്ദി. ഇപ്പോഴും പണ്ടത്തെ മഹിളകള്‍ക്ക് എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റില്ല.ഇന്നത്തെ മഹിളകള്‍ പലരും പുറമേ ധീരത കാണിച്ച് പലപ്പോഴും ഉള്ളില്‍ വിങ്ങിവിതുമ്പുന്ന സ്ത്രീതന്നെയാണ് .കാരണങ്ങള്‍ പലതാവാമെന്നുമാത്രം .

Vineesh Kolangreth said...

I was not at all active on my blog. After a long time I got into my blog and saw your comments that was posted years back. My apology for not replying. I am not a professional but my blog is just a reflection on how I view the world. Your comments will only motivate me.
"Through My eyes " - vineeshkolangreth.blogspot.com

കാസിം തങ്ങള്‍ said...

ആശംസകള്‍ . ഈ വഴി എത്തിനോക്കിയിട്ട് കുറേയായി.

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

thank u Kaseem thangal..

ഫൈസല്‍ ബാബു said...

തന്നില്‍ ഒഴുകും പുഴപോലെ മഴനീര്‍ ചാലുപോല്‍ പറയാതെ പറയുന്നൂ നഗ്ന സത്യം സ്ത്രീയായ്‌ പിറന്നതാം മര്‍മ്മസത്യം. ---- നല്ല വരികള്‍ .

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്, ചേച്ചീ