Thursday, 7 February 2013

"സൂര്യനും മോഹം " ??


സൂര്യദേവനും, മോഹമായി പോല്‍ -
 തന്‍ ഉദയാസ്തമയം ഒരുനാളെങ്കിലും
 സംതൃപ്തമായ്‌ സന്തോഷമായ്‌---- ഭവിച്ചീടാന്‍ ,
 ലോകംകനിഞ്ഞിടാന്‍ !!
 എങ്കിലും ഉദയം മിഴിതുറക്കവേ കണ്ടൂ
 കടപ്പുറത്തോരാള്‍കൂട്ടം
 ചിലര്‍ അലറിക്കരയുന്നു
 മറ്റുചിലര്‍ ഭയന്നു മുഖംപൊത്തുന്നു .
 ഹോ ! ഒരു സ്ത്രീ ജന്മം നഗ്നയായ്‌ -
 മണലില്‍ പൂണ്ടു കിടപ്പുണ്ട് !
 മനുഷ്യചെന്നായ്ക്കള്‍, പിച്ചി കീറിയ
 ചേതനയറ്റൊരു സ്ത്രീ മാംസപിണ്ഡം .
 അവള്‍ , ഒരമ്മയാവാം ,ഭാര്യയാവാം ,
 സഹോദരിയാവാം ,മകളാവം..
 ഹേ ലോകമേ ഇന്നത്തെയെന്‍ ഉദയം -
കണികണ്ടത് ഇങ്ങനയോ കഷ്ടം !
 ഇനിയും ഇന്ന് കാത്തിരിക്കുന്ന കാഴ്ചകള്‍,
നിത്യം കണ്ടിരുന്ന കാഴ്ച്ചകള്‍!!!!
തത്തി പാറികളിക്കേണ്ട പ്രായത്തില്‍ -
 കുഞ്ഞുമക്കള്‍ക്കു പോലും രക്ഷയില്ലിവിടം .
 നേര്‍വഴികാട്ടേണ്ട ഗുരുവിന്‍ പീഡനം,
 അച്ഛന്‍റെ പീഡനം, അയല്‍ക്കാരന്‍റെ പീഡനം,
 അമ്മാവന്‍റെ പീഡനം,സര്‍വ്വത്ര പീഡനം ..
 ഈക്രൂരതയെങ്ങിനെ സഹിക്കും പൊറുക്കും ?
 ഈ ലോകത്തിന്‍റെ പോക്കുകണ്ട്,
 എന്നുള്ളം പിടയുന്നു ,
 നിരത്താം ഞാനിനീയും തെളിവുകള്‍ .
 ജന്മം കൊടുത്തും , സ്നേഹവും ജീവിതവും
 നല്കിയോരച്ഛനുമമ്മക്കും വൃദ്ധസദനം
 ദാനമായ്‌ നല്‍കിയാപൊന്നുമക്കള്‍!!!!! ...
 സന്തോഷിച്ചു വാഴും മക്കളുണ്ടോ അറിയുന്നൂ
 നാളെയൊരു വൃദ്ധസദനത്തിന്‍-
വാതില്‍ തുറന്നിടും, നിങ്ങള്‍ക്കും വേണ്ടി .
 ഇനിയുമുണ്ടെന്‍ കണ്ണില്‍ പ്പെടും-
നിത്യസംഭവങ്ങള്‍ അറിയൂ ലോകമേ ..
 രക്തബന്ധം അനശ്വരമെന്നോര്‍ത്തിടാതെ -
 ഒരുതുണ്ട് ഭൂമിക്കായ്‌ , ചെറു വാക്കുതര്‍ക്കത്തിനാല്‍
 തമ്മില്‍ കൊത്തിപിരിയുന്നൂ സഹോദരങ്ങള്‍
 സ്വന്തം മക്കള്‍ക്കും പാഠമിതെന്നോര്‍ത്തിടാതെ
 ചോരപ്പുഴ ഒഴുക്കീടുന്നൂ മല്‍സരം തുടരുന്നു .
ഇനിയുമൊത്തിരിയാണ്  ഓരോ ദിനവും
 കണ്ണില്‍ കരടായീടുന്ന കാഴ്ചകള്‍!!!!!!!!!. .
 കൊള്ള പലിശക്ക് കടം കൊടുത്ത്
 പാവങ്ങള്‍തന്‍ ജീവനും സ്വത്തിനും
 ഭീഷണി മുഴക്കുന്നു ബ്ലേഡ്‌കാര്‍
 ആത്മഹത്യയിലൊടുങ്ങുന്നൂ പാവങ്ങള്‍ ..
 ജീവന്‍റെവിലയും കാലഹരണപ്പെട്ടുവോ?
 അറിയേണ്ടേ മറ്റു കാര്യങ്ങള്‍ ?
 ഭക്ഷണത്തില്‍ മായം ,
 ഭക്ഷണ വസ്തുക്കളില്‍ മായം
 മരുന്നില്‍ മായം സര്‍വ്വത്ര മായം ,
 എല്ലാം കണ്ടും കേട്ടുമാവാം
 ഭൂമി ദേവിതന്‍ മനം നൊന്തിട്ടാവാം
 വറ്റി വരണ്ടുപോയ്‌ ഭൂമിയാകെ
 കായലും , പുഴയിലും നീരുറവയില്ല-
കുടിവെള്ളക്ഷാമം പറയാന്‍ വയ്യാ
 എല്ലാം കണ്ടൂ മടുത്തു എനിക്കും
 ഒരുദിനം പോലും കിട്ടില്ലെനിക്ക് -
 സന്തോഷത്താല്‍ അസ്തമിക്കാന്‍ .

17 comments:

പട്ടേപ്പാടം റാംജി said...

സൂര്യന്റെ കാഴ്ചയിലൂടെ ആനുകാലിക സമസ്യകള്‍ വരികളിലൂടെ ഉദിച്ചു നില്‍ക്കുന്നു.

ജന്മസുകൃതം said...

ഭൂമി ദേവിതന്‍ മനം നൊന്തിട്ടാവാം
വറ്റി വരണ്ടുപോയ്‌ ഭൂമിയാകെ
കായലും , പുഴയിലും നീരുറവയില്ല-
കുടിവെള്ളക്ഷാമം പറയാന്‍ വയ്യാ
എല്ലാം കണ്ടൂ മടുത്തു

വിജയലക്ഷ്മി said...

റാംജി :എനിക്ക് അങ്ങിനെ പ്രതികരിക്കേണ്ടി വന്നു.വായനക്കും അഭിപ്രായത്തിനും നന്ദി .
ജന്മസുകൃതം:ടീച്ചറെ നന്ദി .എല്ലാം കണ്ടും കേട്ടും മടുത്തു .ഓരോ ദിവസവും പുലരുമ്പോള്‍ ഞെട്ടിക്കുന്നവാര്‍ത്തകളും
കഴ്ചകളുമല്ലേ ചാനലുകളിലുംപത്രങ്ങളും നിറഞ്ഞു നില്‍ക്കുന്നത് .എന്നെപോലുള്ളവരുടെ അമര്‍ഷം ഇങ്ങിനെയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ .....

ചന്തു നായർ said...

ഭൂമി ദേവിതന്‍ മനം നൊന്തിട്ടാവാം
വറ്റി വരണ്ടുപോയ്‌ ഭൂമിയാകെ
കായലും , പുഴയിലും നീരുറവയില്ല-
കുടിവെള്ളക്ഷാമം പറയാന്‍ വയ്യാ
എല്ലാം കണ്ടൂ മടുത്തു എനിക്കും
ഒരുദിനം പോലും കിട്ടില്ലെനിക്ക് -
സന്തോഷത്താല്‍ അസ്തമിക്കാന്‍ .
വരികൾക്കെന്റ് ആശംസകൾ

വിജയലക്ഷ്മി said...

ചന്ദു നായര്‍ :വായനക്കും അഭിപ്രായത്തിനും നന്ദി .

Ranjith Chemmad CHEMMADAN said...

നന്നായിട്ടുണ്ട് ചേച്ചീ...

വിജയലക്ഷ്മി said...

Ranjith:vaayanakku nandi

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചിന്തനീയം ഈ വരികള്‍

Sureshkumar Punjhayil said...

Sooryanaay ....!!!

As usual, Manoharam Amma, Ashamsakal...!!!

വിജയലക്ഷ്മി said...

ഇസ്മയില്‍;
സുരേഷ് :
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി .

ബിലാത്തിപട്ടണം Muralee Mukundan said...

ജന്മം കൊടുത്തും , സ്നേഹവും ജീവിതവും
നല്കിയോരച്ഛനുമമ്മക്കും വൃദ്ധസദനം
ദാനമായ്‌ നല്‍കിയാപൊന്നുമക്കള്‍!!സന്തോഷിച്ചു വാഴും മക്കളുണ്ടോ അറിയുന്നൂ
നാളെയൊരു വൃദ്ധസദനത്തിന്‍-
വാതില്‍ തുറന്നിടും, നിങ്ങള്‍ക്കും വേണ്ടി ...

നന്നായിട്ടുണ്ട് കേട്ടൊ ചേടത്തി

ഇനിയെന്നാണ് ബിലാത്തിയിലേക്ക്.?

വിജയലക്ഷ്മി said...

മുരളീ :വായനക്കും അഭിപ്രായത്തിനും
നന്ദി . ഞാന്‍ മെയ്‌ ലാസ്റ്റ്‌ വീക്കില്‍ ബിലാത്തിയിലെത്തുന്നുണ്ട് .എത്തിയാല്‍ വിളിക്കാം .

Anonymous said...

My brother suggested I might like this web site. He was entirely right.
This publish truly made my day. You cann't imagine simply how a lot time I had spent for this info! Thanks!

Also visit my site :: cash advance az

nalina kumari said...

കാലിക പ്രസക്തമായ വരികൾ

വിജയലക്ഷ്മി said...

ivide vayananakketthiya ellaavarkkum nandi.

ശ്രീ said...

ഇപ്പോ എഴുത്തൊക്കെ കുറവാണല്ലേ ചേച്ചീ?

വിജയലക്ഷ്മി said...

ഇപ്പോള്‍ പല കാരണങ്ങളാല്‍ ബ്ലോഗെഴുത്ത് കുറച്ചിരുന്നു .ഇനി തുടരണം ശ്രീ .പണ്ടത്തെ ഓര്‍മ്മയില്‍ ഇവിടെയെത്തിയതിന് നന്ദി മോനെ .