Saturday, 26 March 2011

" വിശപ്പ്"
ഒരുചാണ്‍ വയറിന്‍റെ
ഉള്‍വിളി സഹിയാതെ
 സാരിത്തുമ്പില്‍ പിടിച്ചു -
വലിച്ചു കരയുന്നൂ കുഞ്ഞുമോള്‍
മുതുകില്‍ മാറാപ്പിന്‍തൊട്ടിലില്‍
വിശന്നു കൈകാലിട്ടടിച്ചു
പിടഞ്ഞു കരയുന്ന കുഞ്ഞിനു -
അമ്മിഞ്ഞ ചുരത്തിടാന്‍
ത്രാണിയില്ലമ്മയ്ക്ക്
നാലുനാളായി പോല്‍
ഭോജനമില്ലാതെ
ജലപാനം നടത്തി
ദിനരാത്രങ്ങള്‍ കഴിക്കുന്നു
പൊന്നോമനകുഞ്ഞിനു വിശപ്പാറ്റിടാന്‍
എച്ചില്‍ കൂമ്പാരം ചികയുന്നോ-
രാരോമല്‍ കുഞ്ഞിന്‍റെ
അമ്മ തന്‍ സങ്കടം....
ചാവാലിപ്പട്ടി , പശുക്കളും -
പൂച്ചയും തമ്മിലായ്‌
പിടിവലി നടത്തുന്നു
കുഞ്ഞു പൈതലിന്‍
വിശപ്പകറ്റീടാനായ്‌
അമ്മിഞ്ഞ ചുരത്തിടാനായ്‌ ...

ഫോട്ടോവിന്‌  കടപ്പാട് : ഗൂഗിള്‍

23 comments:

പാവപ്പെട്ടവന്‍ said...

ചേച്ചി ഇവിടെ കൊടുത്ത ചിത്രത്തിനും അതെടുത്തവനും ഒരു അവാർഡ് കിട്ടിയിരുന്നു .അത്ര ഭീകരമാണ് ഈ ചിത്രം പറയുന്ന വിശപ്പിന്റെ വേദന....

keraladasanunni said...

ചപ്പു ചവറുകള്‍ക്കിടയില്‍ ഒരു കുഞ്ഞ്.
പുറകിലുള്ളത് കഴുകനാണോ.

സങ്കടം സൃഷ്ടിക്കുന്ന ചിത്രം, വരികളും
അതുപോലെത്തന്നെ.

വിജയലക്ഷ്മി said...

പാവപ്പെട്ടവന്‍:ശരിയാണ് അത്ര ഭീകരമാണ് ആ കാഴ്ചകള്‍..
നമ്മളില്‍ പലരും ചിന്തിക്കാറില്ല ...ഇങ്ങിനെ എത്രയോ മനുഷ്യജെന്മങ്ങള്‍ വിശപ്പ്‌ കാരണം ജീവനൊടുങ്ങുന്നു..
കേരളദാസനുണ്ണി: പുറകിലുള്ളത് കഴുകന്‍ തന്നെയാണ്..ഈ അവസ്ഥ വേദനാജനകം തന്നെ ..ഞാന്‍ വരികളില്‍ പറഞ്ഞകാര്യങ്ങളും സത്യാവസ്ഥതന്നെയാണ്...നമ്മള്‍ മൂന്നും നാലും നേരം മൃഷ്ടാന്നം കഴിച്ച്ബാക്കിവരുന്ന ഭക്ഷണംവെയ്സ്റ്റി ല്‍ തട്ടിയും ആര്‍ഭാടമായി അടിച്ചുപൊളിച്ചു ജീവിക്കുമ്പോള്‍ ,ഇങ്ങിനെയും ഒരുവിഭാഗം വിശപ്പടക്കാന്‍ എച്ചില്‍ കൂമ്പാരം ചികയുന്ന കാഴ്ച്ച....പലേടങ്ങളിലും(ഹോട്ടലുകാര്‍ വെയ്സ്റ്റ് തള്ളുന്ന സ്ഥലങ്ങളില്‍ ) നിത്യസംഭവമാണ്‌...
എന്നിട്ടും നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്നു .;

Sukanya said...

ചേച്ചി, വിശപ്പെന്തെന്നു അറിയാതെ ഭക്ഷണം കിട്ടുന്ന വഴി അറിയാതെ വളരുന്ന തലമുറ കാണേണ്ട ചിത്രവും കവിതയും.

രമേശ്‌ അരൂര്‍ said...

ഭക്ഷണം കിട്ടാന്‍ ബുദ്ധി മുട്ടുന്നവരാ ണ് ലോകത്തിലുള്ള ഭൂരിപക്ഷം ജനതയും ..

the man to walk with said...

ആ ഫോട്ടോ എടുത്ത കെവിന്‍ കാര്റെര്‍ ആത്മഹത്യ ചെയ്തു .
ദാരിദ്ര്യം ഭീകരമാണ് .

Typist | എഴുത്തുകാരി said...

അതെ, വിശപ്പെന്താണെന്നു് നമ്മൾ അറിയുന്നില്ല.

വിജയലക്ഷ്മി said...

സുകന്യാ:
രമേശ്‌ അരൂര്‍ :
എഴുത്തുകാരി:
എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി .
ഞാന്‍ ടി വി യില്‍ ഒരു ചാനലില്‍ കണ്ടഒരുപ്രോഗ്രാംഇങ്ങിനെയായിരുന്നു
സംഭവം ഇങ്ങിനെ ...പാശ്ചാത്തലംഒരു ഹോട്ടലാണ് .ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ അനവധി.ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുക്കുന്നു ...കഴിക്കുന്നു ..ഒത്തിരി കടിച്ചുപറിച്ചു വെയ്സ്റ്റ് ആക്കി ഇട്ടു ബില്‍ പേ ചെയ്ത്പോകുന്നു ..ഈ വെയ്സ്റ്റ് വെയ്റ്റര്‍ ഒരു വലിയ ഡസ്റ്റ്ബിന്നില്‍ തള്ളുന്നു ..മൂന്നുനേരവും ഒരു ക്ലീനര്‍ എത്തുന്നു .അയാള്‍ ഈ വെയ്സ്റ്റ് വലിയ രണ്ട് ബാഗുകളില്‍ തരം തിരിച്ചു മാറ്റുന്നു .ബിന്‍ ക്ലീന്ചെയ്തശേഷം ഈകവര്‍ രണ്ടും തന്‍റെ സൈക്കിള്‍കേരിയറില്‍ ബന്ധിച്ച് തിരിച്ചുപോകുന്നു .പോകുന്നവഴിയില്‍ ഇതില്‍ ഒരുബാഗ് ഒരുവലിയ ട്ടബ്ബില്‍തട്ടുന്നു .എന്നും ഇയാള്‍എത്തുന്ന സയവും കാത്ത് ഒത്തിരി ചാവാലിപട്ടികളും കുറെ മനുഷ്യകോലങ്ങളും കാത്തിരിപ്പുണ്ടാവും ...ഇനി ഭക്ഷണത്തിനുവേണ്ടി ഇക്കൂട്ടരുടെ മല്‍സരമാണ് .ഇവര്‍ക്കൊക്കെ ഭക്ഷണം നല്‍കി എന്നസംതൃപ്തി യോടെ ക്ലീനര്‍ സ്വന്തം വീട്ടിലേക്കു യാത്രയാവുന്നു .കഴിഞ്ഞില്ല കാര്യം .അവിടെയും ഭക്ഷണത്തിനു വേണ്ടി ഇദ്ദേഹത്തിന്റെ ഭാര്യയും അഞ്ചുമക്കളുംകാത്തിരിപ്പുണ്ട് ..അച്ഛന്‍ എത്തുമ്പോള്‍ മക്കളുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് ...അമ്മ പ്ലെയ്റ്റ്നിരത്തി കവറില്‍ നിന്നും ഭക്ഷണം വീതിച്ചുകൊടുക്കുന്നു .എല്ലാവരും കണ്ണടച്ചുപ്രാര്‍ത്തിച്ച ശേഷം സന്തോഷത്തോടെ കഴിക്കുന്നു .ഇത് നിത്യ സംഭവ മാണത്രേ ...സത്യം പറഞ്ഞാല്‍ ഇതു കണ്ടിട്ട് ഞാന്‍ കരഞ്ഞുപോയി .ഇങ്ങിനെയും എത്രയോപേര്‍ ഈ ഭൂമിയിലുണ്ട് എന്നസത്യം .......

Sapna Anu B.George said...

ചിത്രങ്ങൾ ചിത്രങ്ങൽ ചിത്രങ്ങൾ
നമ്മെത്തേടിയെത്തി വിശപ്പടക്കാൻ,
അതിലൂടെ എത്തി കവിതകൾ മനസ്സിൽ,
പാതിവഴി നാം നേടിയെടുത്തു വിശപ്പായി,
കവിതയും ,നൊബരങ്ങളും നീ നിരത്തി,
വാക്കുകളാൽ സ്വന്തം വിശപ്പടക്കാനായി.

കുസുമം ആര്‍ പുന്നപ്ര said...

ഈ ചിത്രം ഒരുപാടു വിവാദമായ ചിത്രമാണ്. ഏതോ ആഫ്രിക്കന്‍ രാജ്യത്തെയാണെന്നു തോന്നുന്നു. കൊള്ളാം കവിത. വീണ്ടും എഴുതുക

വിജയലക്ഷ്മി said...
This comment has been removed by the author.
വിജയലക്ഷ്മി said...

അനു :
കുസുമം:
അഭിപ്രായങ്ങള്‍ക്കു നന്ദി ..

ഹരിശ്രീ said...

:)

നരിക്കുന്നൻ said...

ഞാൻ കമന്റായി എഴുതിയതത്രയും വിശപ്പ് തിന്നു..

ഈ ചിത്രവും വരികളും ഇനിയും പലതും ഓർമ്മിപ്പിക്കുന്നു. തളർന്ന് നിലത്ത് പരതുന്ന ആ ജീവന്റെ ഉള്ളിലും ഒരു പ്രതീക്ഷയുണ്ടാവില്ലേ... നാളെയെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളുണ്ടാവില്ലേ? പക്ഷേ, ആ കൈകാലുകളൊന്ന് ചലിക്കാൻ, ചുണ്ടുകളിൽ ജീവന്റെ ഉമിനീർ പൊടിയാൻ, കണ്ണുകൾ ഒന്ന് തുറന്നടക്കാൻ, ഭൂമിയോള പതിഞ്ഞ് പോയ തലയൊന്നുയർത്താനുള്ള ശക്തിയെങ്കിലും കിട്ടാൻ... ഇല്ല, ഒരു നിമിഷത്തിനപ്പുറം ആ ശരീരത്തിനും പ്രതീക്ഷയുണ്ടാവില്ല.

മറ്റെന്തിനെക്കാളും ഭൂമിയിൽ വിശപ്പിന് തന്നെയാവും വിലകൂടുതൽ.. വലിച്ചെറിയുന്ന ഒരു ഉരുളയിൽ ഒരു ജീവന്റെയെങ്കിലും വിലയുണ്ടാവില്ലേ...?

ചിത്രം പറയാതെ പറഞ്ഞത് അമ്മ കവിതയായി അവതരിപ്പിച്ചപ്പോൾ വളരെ നന്നായി..

അമ്മേ നന്ദി.. ഈ അന്വേഷണത്തിന്.. ഞാൻ ഇവിടെയൊക്കെ ഉണ്ട് കെട്ടോ.. കുറച്ച് കാലം ഒരു ലീവെടുത്തു.. ഇപ്പോഴും സജീവമാണോ എന്ന് ചോദിച്ചാൽ അല്ല.. എന്നാൽ ആണ്.. അങ്ങനെയങ്ങനെ പോകുന്നു. അമ്മയിപ്പോൾ എവിടെയാണ്..?

ഈ ഭൂമിയിൽ ഏത് മക്കൾക്കാണ് അമ്മയെ മറക്കാൻ കഴിയുക?

ക്ഷേമാന്വേഷണത്തോടെ,
സസ്നേഹം
നരിക്കുന്നൻ

വിജയലക്ഷ്മി said...

നരികുന്നന്‍ :അപ്രതീക്ഷിതമായി മോന്‍റെ കമന്റ്‌ ഇവിടെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി അങ്ങിനെയായിരുന്നുവല്ലോ നരിക്കുന്നനും എന്റെ ബ്ലോഗുമായിട്ടുള്ള ബന്ധം ..വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി മോനെ .
പിന്നെ ഞാനിപ്പോള്‍ അലൈനില്‍ ആണ് ഉള്ളത് .ഏപ്രില്‍ ഏഴിന് ആറുമാസത്തേക്ക് യു .കെ യിലേക്ക് പോവുകയാണ് .മോളും കുടുംബത്തോടൊപ്പം കുറച്ചു മാസങ്ങള്‍ .

കാന്താരി said...

kavith nannayitund....pinne chitram athine kurich evide vivarikunnund
http://www.achinese.com/UnitedNations/photo-1.htm

വിജയലക്ഷ്മി said...

കാന്താരിക്കുട്ടി:നന്ദി ..

Thooval.. said...

good..

വിജയലക്ഷ്മി said...

thooval:thank u.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇന്നാണിത് വായിച്ചത്
വിശപ്പിന്റെ ശാ‍ാപങ്ങൾ

വിജയലക്ഷ്മി said...

muraleemukundhan: nandi

Shaleer Ali said...

വിശപ്പിനോളം വലുതായേതു വേദനയുണ്ട് ഈ ലോകത്ത്.......കണ്ണിനെ പോലും കെടുത്തിക്കളയുന്ന വിശപ്പിന്‍റെ ചിത്രം......
വേദനാജനകം

BIJU ANTONY PADAYATTIL said...

Athu oru shot filim anu....ente life il vare athu mattagal varuthi