Tuesday 27 April 2010

"അറേബ്യന്‍ വിധി "

വിധി വിളയാട്ടമായ്
സംഭവിച്ചോരവസ്ഥ!!
അറബി നാടിന്‍റെ നീതിയുമനീതിയും
ഇവിടെയാരാലും
ചോദ്യം ചെയ്യപ്പെടില്ലാ
യെന്നത് നിശ്ചയം
ചെയ്യാത്ത തെറ്റെന്നവന്‍ മൊഴിയുന്നൂ
ശിക്ഷയായ് ജയില്‍ വാസം
അവനൊരു ശ്രീലങ്കന്‍
സ്വന്തനാടിന്‍റെ പുതു
പിറവിക്ക് സാഹോദര്യം
ഊട്ടി ഉറപ്പിക്കാന്‍
മറ്റൊരു ശ്രീലങ്കന്‍ സോദരിക്ക്
ഭക്ഷണ പ്പൊതിയുമായ്
സ്നേഹ സന്ദേശം കൈമാറാന്‍
അറേബ്യന്‍ കൊട്ടാരകെട്ടില്‍
ചെന്നതാണെന്നു ശ്രീലങ്കന്‍ മൊഴി ...
ഇതു തെറ്റാണെന്നറിയാതെ -
യറിഞ്ഞോരവസ്ഥ ദയനീയം ...
അറബി സി ഐ ഡി മാര്‍
തിരഞ്ഞെത്തീ അവന്റെ
ജോലിയിടത്തില്‍-
മേലാള്‍ക്കു മുന്നില്‍
തിരിച്ചറിയല്‍ കാര്‍ഡ്‌ വീക്ഷിച്ചു
അന്തം വിട്ടോരാ മേലാള്‍
എന്തിവന്‍ ചെയ്ത കുറ്റമെന്ന്?
മൊഴിഞ്ഞു സി ഐ ഡി മാര്‍
പെണ്‍കേസ്സാ...പെണ്ണിനെ തേടി
പാലാസ്സില്‍ നുഴഞ്ഞു കയറിയിവന്‍
കോടതിയില്‍ ഹാജരാക്കണമിവനെ
ഇതു ഞങ്ങള്‍ തന്‍ ജോലി
ഞെട്ടിത്തരിച്ചുപോയ്‌ മേലാള്‍
ഒന്നുരിയാടാന്‍ ആവതില്ലെന്റെ ഈശ്വരാ
കയ്യാമം വെച്ച് കൊണ്ടുപ്പോയവര്‍
ജയില്‍ വാസം അവന്‍ തന്‍
ജാതക ഫലം !!
പെണ്ണവള്‍ ശ്രീലങ്കകാരിയും
കരഞ്ഞു മൊഴിഞ്ഞുപോല്‍
തെറ്റൊന്നും ചെയ്തില്ല
നാട്ടാചാരമാണെന്ന് !!
അവള്‍ തന്‍ രോദനം
കൊട്ടാര കെട്ടിലുള്ളോരും കേട്ടില്ല..
മറ്റാരുമേ കേട്ടില്ല ..
അവള്‍ക്കു ശിക്ഷയായ് നല്‍കി
ജോലിക്കൊരു ക്രോസ് രേഖയും
നാട്ടിലേക്കൊരു ഫ്ലൈറ്റ്ടിക്കറ്റും
ഒരു ഭക്ഷണ പ്പൊതിയൊരുക്കിയ
വിന ഇതെങ്ങിനേ സഹിച്ചിടും
സൂക്ഷിക്കുവിന്‍ ഗള്‍ഫില്‍ ഏവരും
അറബി നാടിന്റെ ശിക്ഷ
ഇതേറ്റു വാങ്ങരുതേ..
ജീവിതം ജയില്‍വാസമായ്
എണ്ണി ഒടുക്കരുതേ...

കുറിപ്പ്  : ഇത് ഇവിടെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ അറിവില്‍ പെട്ട സംഭവാവിഷ്ക്കാര കവിത ..

28 comments:

poor-me/പാവം-ഞാന്‍ said...

റോമില്‍ റോമക്കാരനാവണം...

sm sadique said...

സ്നേഹ സന്ദേശം കൈമാറാന്‍ എന്നവര്‍ ; അല്ലാന്നു അറബി സി ഐ ഡി മാര്‍ .ഇതിനിടയില്‍ സത്യം എവിടേയോ കുരുങ്ങി കിടക്കുന്നു .സത്യം ദൈവം കാണുന്നു . എങ്കിലും, ശ്രീലങ്കന്‍ യുവതിയും യുവാവും.?

വിജയലക്ഷ്മി said...

പാവം -ഞാന്‍ :നന്ദി
sm saduque:പറഞ്ഞതുശരിയാണ് ..സത്യം എവിടെയോ കുരുങ്ങി കിടപ്പുണ്ട് ..

Anonymous said...

" അറബി നാടിന്‍റെ നീതിയുമനീതിയും
ഇവിടെയാരാലും
ചോദ്യം ചെയ്യപ്പെടില്ലാ
യെന്നത് നിശ്ചയം "....
" സൂക്ഷിക്കുവിന്‍ ഗള്‍ഫില്‍ ഏവരും
അറബി നാടിന്റെ ശിക്ഷ
ഇതേറ്റു വാങ്ങരുതേ..
ജീവിതം ജയില്‍വാസമായ്
എണ്ണി ഒടുക്കരുതേ..."
ക്യുബന്‍ നാട് :- http://news.bbc.co.uk/2/hi/americas/8643346.stm
ഫ്രഞ്ച് നാട് :- http://news.bbc.co.uk/2/hi/europe/8641070.stm
ഇങ്ങിനെ എത്ര എത്ര ...ഒന്നും ഒരു നാടിന്റെ മാത്രം പ്രശ്നമല്ല...ലോകം മൊത്തം എന്നും നിറഞ്ഞു നില്‍ക്കുന്ന പ്രശ്നം ... ചില നേരത്തെ "മനുഷ്യന്റെ" ചിന്തകളുടെ ,വികാരങ്ങളുടെ പ്രശ്നമാണ് എന്ന് തോന്നുന്നു..അതെ താങ്കള്‍ പറഞ്ഞത് സത്യം " വിധി വിളയാട്ടമായ്
സംഭവിച്ചോരവസ്ഥ!!"....

വിജയലക്ഷ്മി said...

Aadhila :vishadamaaya abhipraayatthinu nandi mole..

അരുണ്‍ കരിമുട്ടം said...

കുറച്ചൊക്കെ കേട്ടിട്ടുണ്ട്, എന്നാലും...

വിഷയം കവിത ആക്കിയത് നന്നായി ചേച്ചി

ഒരു നുറുങ്ങ് said...

ചേച്ചീ,കവിത നന്നായിട്ടുണ്ട്...
പക്ഷെ,അതത് നാട്ടിലെ ആചാരാഘോഷങ്ങളും
നിയമനടപടിചട്ടവട്ടങ്ങളും അന്യദേശക്കാര്‍ക്ക്
കുരുക്കായിത്തീരുന്നല്ലോ...നാടോടുമ്പോള്‍
നടുവെത്തന്നെ ഓടാന്‍ മറന്ന്പോവരുതാരും...
നല്ലൊരുപദേശം നല്‍കുന്നുണ്ട് നിങ്ങള്‍
വരികളികൂടെ... “സൂക്ഷിക്കുവിന്‍ ഗള്‍ഫില്‍ ഏവരും
അറബി നാടിന്റെ ശിക്ഷ
ഇതേറ്റു വാങ്ങരുതേ..
ജീവിതം ജയില്‍വാസമായ്
എണ്ണി ഒടുക്കരുതേ...”

വിജയലക്ഷ്മി said...

ഒരു നുറുങ്ങ് :താങ്കള്‍ പറഞ്ഞത് ശരിയാണ് .നമ്മള്‍ വയറുപിഴപ്പിനു അന്നം തേടിപോകുന്നതാണ് മറ്റു രാജ്യങ്ങളില്‍ ...അവിടെ നമ്മുടെ ആചാരങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ്?ആരായാലും അത്രയെങ്കിലും മനസ്സിലാക്കെണ്ടാതായിരുന്നു ..നമ്മള്‍ പറയാറില്ലേ സമയ പിഴവ് എന്നൊക്കെ ..അതായിരിക്കും ഈ ശ്രീലങ്കന്‍ പയ്യനും സംഭവിച്ചത് ..

ശ്രീ said...

അവിടെ അങ്ങനെ എന്തെല്ലാം സൂക്ഷിയ്ക്കണമല്ലേ? സ്വന്തം നാടു നല്‍കുന്ന സുരക്ഷിതത്വവും സ്വാതന്ത്ര്യവും എത്രയായാലും മറുനാട്ടിലുണ്ടാകില്ലല്ലോ. സൂക്ഷിയ്ക്കുക, അത്ര തന്നെ.

Typist | എഴുത്തുകാരി said...

ശ്രീ പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളതു്. സൂക്ഷിക്കുക.

പാവപ്പെട്ടവൻ said...

ഇത് നൂറില്‍ ഒന്ന് മാത്രം ..............ഇത് പോലെ ഏറെ പേര്‍ ഇവടെ കഴിയുന്നു ...

വിജയലക്ഷ്മി said...

ശ്രീ ,എഴുത്തുകാരി :നമ്മുടെ നാട് നമ്മുടേതാണ് ..മറ്റുനാടുകളില്‍ അറിഞ്ഞുപ്രവര്‍ത്തിച്ചാല്‍ മറ്റു പ്രയാസങ്ങള്‍ ഒന്നുമില്ലാതെ ജീവിച്ചുപോകാം .ആ ധാരണ മനസ്സില്‍ വേണം
പാവപ്പെട്ടവന്‍ :നൂറില്‍ ഒരാള്‍ക്കേ ഇങ്ങിനെ സംഭവിക്കുകയുള്ളൂ .സമയദോഷമോ ...അല്ലെങ്കില്‍ കൈലിരിപ്പിന്‍ ഗുണമോ ആവാം ഇങ്ങിനെയുള്ള സംഭവങ്ങള്‍ക്ക് കാരണം എല്ലാം ഈശ്വരനറിയാം ..

നിരക്ഷരൻ said...

അറബിനാട്ടിലെ ശിക്ഷകള്‍ പലപ്പോഴും ഇങ്ങനൊക്കെയാണ്. സ്വന്തം നാട്ടിലാണെങ്കില്‍ ചെയ്യുന്ന ഡ്രൈവിങ്ങ് അടക്കമുള്ള പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്ന് ദിവസങ്ങള്‍ തള്ളിനീക്കുന്നത് ഇതൊക്കെക്കൊണ്ടുതന്നെയാണ്.

ഗീത രാജന്‍ said...

ayyoooo sarikkum kashtamayee poyallo....

chechi kavitha kollam tto

Anil cheleri kumaran said...

പ്രണയശിക്ഷ..?

വിജയലക്ഷ്മി said...

niraksharan:
geetha:
kumaran:ningal moovarudeyum abhipraayangal manassaasweekarichirikkunnu...nandi

ഉസ്മാന്‍ പള്ളിക്കരയില്‍ said...

തിരിച്ചറിവുകള്‍ നല്ലതാണ്‌; ആവശ്യവുമാണ്‌.
റോമില്‍ ചെന്നാല്‍ റോമാക്കാരനാകണം എന്ന കമന്റിനു അടിവരയിടുന്നു.

അലി said...

ഓരോ നാട്ടിലെയും ആചാങ്ങളും ചടങ്ങുകളും ഓർമ്മിക്കുമ്പോൾ തന്നെ നാം ജീവിക്കുന്ന നാട്ടിലെ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും വിസ്മരിക്കരുത്!

Muralee Mukundan , ബിലാത്തിപട്ടണം said...

ആചാരം പുലർത്തുവാനവൻ പ്രേയസിക്കു ,വീണ്ടു-
വിചാ‍രമൊട്ടുമില്ലാതെ ചെയ്തൊരുപുണ്യത്തിനായി,
ചാരനായി കുറ്റംചാർത്തപ്പെട്ടു,താണുകേഴുന്നിപ്പോൾ
വിചാരണയിലിളവുലഭിക്കുവാൻ ഈയറബിനാട്ടിൽ !

നന്നായിട്ടുണ്ട് പദ്യരൂപത്തിലുള്ള ഈ അറബിനാട്ടിലെ സ്ഥിതിവിശേഷങ്ങൾ ...കേട്ടൊ ചേടത്തി.

വിജയലക്ഷ്മി said...

pallikkarayil:
ali:
bilaatthippattanam:
ellaavarudeyum vishadamaaya abipraayatthinu nandi....veendum varika..

ഭാനു കളരിക്കല്‍ said...

chechi ente abhivadanam sweekarikkuu...

വിജയലക്ഷ്മി said...

bhanu:sweekarichirikkunnu....nandi..

kallyanapennu said...

arabi naattil njaanum kure palathum katinamaayi sahicchathaanu...

ബ്ലൊഗ് മീറ്റിന് ചേച്ചിയെ പരിചയപെടാമെന്ന് വെച്ചതായിരുന്നു..കണ്ടില്ലല്ലോ..

വിജയലക്ഷ്മി said...

kalyaanappenne: vaayanakku nandi mole.`gulfnaattil palarkkum palavidhatthil kashtappaadukalude anubhavakatha parayaanundaavum..
pinne UKmeettil pankedukkanamennum ellaavareyum kaananamennum athiyaaya aagraham undaayirunnu..pakshe saahacharyam anuvadichilla..njaan Muraliyodu kaaryangal ariyichirunnoo.

Anonymous said...

nalla varikal,amma

naakila said...

നല്ല വിഷയം
നന്നായി കൈകാര്യം ചെയ്തു
ആശംസകള്‍

നന്ദി ചേച്ചി

വിജയലക്ഷ്മി said...

kaandaari:
aneesh: vaayanakkum abhipraayatthinum otthiri nandi.

വിജയലക്ഷ്മി said...
This comment has been removed by the author.