Wednesday 10 September 2008

ഓണാശംസകള്‍




നമ്മള്‍ ഏവരുടേയും ഒരുപ്രധാന ആഘോഷമായിരുന്നല്ലോ,(ആഘോഷമാണല്ലോ ? )ചിങ്ങമാസത്തിലെ "പൊന്നുംതിരുവോണം" .ഇന്നത്തെ ഓണത്തിനെ ഒരു തരം "മോഡേണ്‍ ഓണം"എന്ന് വിളിക്കാമെന്നു തോന്നുന്നു... .പു‌വിളിയില്ല, പൂക്കൊട്ടകളില്ല ,പറമ്പ് തോറും കയറിയിറങ്ങിയുള്ള പൂ പറിക്കലൊക്കെ പഴഞ്ചന്‍ രീതികളോ ഇന്നലെയുടെ ഓര്‍മ്മകുറിപ്പുകളോ മാത്രമായി മാറിക്കഴിഞ്ഞു.ഞങ്ങളുടെ കുട്ടിക്കാലമൊക്കെ വളരെ രസകരമായിരുന്നു.പൂകൊട്ടകള്‍ നാടകെട്ടി കഴുത്തില്‍തൂക്കിയിട്ട്, ഏട്ടന്മാരുടെകൂടെ, പൂപറിക്കാന്‍പാടത്തും,പറമ്പുകളിലും മറ്റും പോകുമായിരുന്നു.ഒരുപാടു കൂട്ടുകാരുമായുള്ള പൂപറിക്കല്‍ ഒത്തിരി രസകരമായിരുന്നു."ഓര്‍മയില്‍ ആ കുട്ടിക്കാലം തെളിയുമ്പോള്‍ ................എന്താ പറയുക ...
ഇന്നത്തെ ഓണം ഓണബോണസും ,ഓണം ബമ്പറും, പൂക്കള മല്‍സരങ്ങളും ,ടിവിപ്രോഗ്രാമും , മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുന്നു... മേമ്പൊടിയായി ഒരു ചെറു സദ്യയും കൂടി ആയാല്‍ മലയാളിയുടെ ഓണം ഉഷാറായി! പൂക്കളത്തിനുവേണ്ട പൂക്കള്‍ ഇന്നു കടകളില്‍നിന്ന് കിലോകണക്കിനു വാങ്ങുകയാണ്.ഓണക്കാലം ആവുമ്പോഴേക്കും തമിഴ്നാട്ടില്‍നിന്നും ,ആന്ത്രയില്‍ നിന്നും മറ്റും കേരളത്തിലേക്ക് പ്രയാണം തുടങ്ങുകയായി.റോഡരികില്‍ എവിടെ തിരിഞ്ഞാലും പൂക്കച്ചവടക്കരുടെ തിരക്ക് .....പൂക്കച്ചവടക്കാരില്‍ നിന്നും വാങ്ങുന്ന പൂക്കളുമായി ഇന്നത്തെ മക്കള്‍ പൂക്കളം ചമയ്ക്കുന്നു .ഇന്നു കേരളത്തില്‍ ഉള്ളവരേക്കാള്‍ ഗംഭീരമായി പൂക്കളങ്ങളും ഓണസദ്യയും ആഘോഷങ്ങളും നടത്തുന്നത് ഒരു പക്ഷെ വിദേശത്തുള്ള മലയാളികളും ,മലയാളി സമാജങ്ങളും ആണെന്ന് തോന്നുന്നു. ഗൃഹാതുരത്തിന്റെ നറും ഓര്‍മ്മകള്‍ വിതറും ഒരു കൂട്ടായ്മയാണ് മിക്ക മറുനാടന്‍ മലയാളിക്കും ഈ ആഘോഷങ്ങള്‍ എന്നും ....

കേരളമെന്നു കേട്ടാല്‍
കോരിത്തരിക്കും നമ്മള്‍...
എന്നും പതിനെട്ടിവള്‍ക്ക്
സുന്ദരി ,കേരള പെണ്ണിവള്‍ !
കേരവൃക്ഷങ്ങളും
മറ്റുപലതരം വൃക്ഷങ്ങളും
കയ്യോടുകയ്യും ചേര്‍ത്തു
കുമ്മി കളിയാടുന്നിവള്‍
കണ്ണിന്നു കുളിരേകും
മരതക പട്ടും ചുറ്റി
വജ്ര പതക്കം തീര്‍ത്തു
സാഗര തിരമാലകള്‍ !
കാല്ക്കൊലുസ്സണീയിച്ചൂ
പുഴകള്‍ പാടങ്ങളും !
കുന്നില്‍ ചെരിവുകളില്‍
മേഞ്ഞിടും നാല്‍ക്കാലികള്‍
കാലി്ക്കോല്‍ കയ്യിലേന്തി
കാലിചെറുക്കന്‍മാരും
ഇവള്‍ തന്‍ കൂട്ടാരല്ലേ-
കണ്ടീടാന്‍ എന്ത് ഭംഗി!

ഇവള്‍ നമ്മള്‍ തന്‍ കേരള പെണ്ണ് !
നാഗങ്ങള്‍ ഇഴഞ്ഞാടും നാഗക്കെട്ടുകളും
നല്ല ഈണത്തില്‍ പാടീടാനായ്
പുള്ളുവന്‍ പാട്ടുകളും വടക്കന്‍ പാട്ടുകളും.....
കേരള പെണ്ണേ നീ യിന്നെത്രയോ മനോഹരി !
ചിങ്ങത്തിലത്തം വന്നാല്‍ പത്തു നാള്‍ ഉല്സവമായ്
അത്തം നാള്‍ തൊട്ടു നമ്മള്‍ പൂക്കളം ചമയ്ക്കലായ്
പൂക്കൊട്ട കയ്യിലേന്തി പാടത്തും പറമ്പിലും
തോട്ടിന്‍ കരയിലും പാടയോരങ്ങളിലും
പൂക്കളെ തേടി നമ്മള്‍ ഓടി നടന്നതല്ലേ ....
പൂക്കളം ചമയ്ക്കാനായി
പലനിറം പൂക്കള്‍ വേണം -
തുമ്പപ്പൂ, കാക്കപ്പൂവ്, തോരണി, അയിരാനി,
പുല്ലരി, കോളാമ്പിപ്പൂ പൂക്കളോ പലതരം !
ഇങ്ങനെ പത്തുനാളും പൂവിളി കേട്ടുണരാം....
പത്താം നാള്‍ പൊന്നോണമായ്,
പുത്തന്‍ ഉടുപ്പണിഞ്ഞു പൂക്കളം ചമയിച്ചു
മാവേലി മന്നന്‍ തന്റെ വരവിനായ്, കാത്തിരിപ്പൂ നമ്മള്‍
നല്ലൊരു സദ്യ ഊട്ടും പിന്നെ കുമ്മിയാട്ടവുമായാല്‍ .....
കേരള പ്പെണ്ണേ നീയന്നെത്രയോ ഭാഗ്യവതി !
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇന്നാകട്ടെപൂക്കളങ്ങള്‍ പോലുംഇല്ലാതായി
ഇന്നു പൂക്കളമത്സരങ്ങളും സമ്മാനദാനച്ചടങ്ങുകളും
മാവേലിമന്നനാകട്ടെ അമ്മൂമ്മ കഥയായി.........

engilum keralamennu kettaal....

17 comments:

നരിക്കുന്നൻ said...

വരികളിൽ ഓർമ്മകളുടെ മനോഹരമായ ഓണം കണ്ടു. വിദേശമലയാളികളിൽ ഗൃഹാതുരത്വമുണർത്താനായി മാത്രം വിരുന്ന് വരുന്ന ആഘോഷമായി ഓണം മാറിയിരിക്കുന്നു.

അമ്മേ... ഐശ്വര്യപൂർണ്ണവും, സ്നേഹ സമ്പൂർണ്ണവുമായ ഓണാശംസകൾ നേരുന്നു.

വിജയലക്ഷ്മി said...

Monum,ellavarkum onashamsakal nerunnu.entepostinu abiprayam paranjathil sandhosham.

നിരക്ഷരൻ said...

ഓണാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൊന്നോണാശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

Onasamsakal

അനില്‍ വേങ്കോട്‌ said...

ഓണം വലിയ ഒരു കാത്തിരിപ്പിന്റെ ഉത്സവമണു.
നല്ല പോസ്റ്റ്.

വിജയലക്ഷ്മി said...

Nirakshara,Priya,Kandharikut,anil makkalkellavarkum,"onasamsalal" ellavarkum nanmakalnerunnu.

Ranjith chemmad / ചെമ്മാടൻ said...

വരികളിലൂടെ ആസ്വദിക്കുന്നു പൂവിളികളുടെ ഈ പൊന്നോണം...
(പിന്നെ ഒരു പാവം പ്രവാസിയുടെ വൈകിയ ഓണാശംസകളും.
തിരക്കിലായതിനാല്‍ കുറച്ചു വിട്ടു നില്‍ക്കേണ്ടി വന്നു......)

നന്ദി, മണ‍ല്‍ക്കിനാവിലെത്തിയതിനും
വിലയേറിയ പ്രോല്‍സാഹനത്തിനും....

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകിപ്പോയി. ഓണവും കഴിഞ്ഞു.
അതുകൊണ്ട് ഇനി ആശംസകള്‍ നേരുന്നില്ല.

വിജയലക്ഷ്മി said...

ഹായ് രഞ്ജിത്,
വൈകിയാണെങ്കിലും യെന്റെ ബൂലോഗത്തിലെത്തി ഓണാശംസകളും യെന്റെ പോസ്റ്റിനു പ്രോത്സാഹനവും നല്കിയതിനു നന്ദി.

m.k.khareem said...

keralam ennu kettaal thilakkanam chora....
athu pandu...
ithu kerala,
ahankaarikalude,
penvaanibhakkaarude naadu...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓണാശംസകള്‍ ചേച്ചി
It will be easier if you remove this word verification

വിജയലക്ഷ്മി said...

Khareem sir,thangal paranjathu nuuruvattamshariyanu.innukeralamennu kettal nanichuthalakunikenda avasthayilethhiyirikunnu nammal.penvaibham,avayavamoshanam,balikapeedanam,iniumkuuduthal parayathirikunnathalle nallathu....sory njankuuduthal kaadukayaripoi.sir ente blogilvannu abiprayamparanjathil valare sandosham.

വിജയലക്ഷ്മി said...

Typistinte perariyilla,kichu,chinnu makkalellavrum ente blog sandersichathil valaresandhosham.veendum kanam.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എത്തുവാന്‍ വൈകി. എന്നാലും ആശംസകള്‍.

വിജയലക്ഷ്മി said...

വൈകിയാണെങ്കിലും വന്നു ആശംസകള്, നല്കിയതില് വളരെ സന്തോഷം .ഇനിയും സന്ദറ്ശിക്കുമല്ലൊ.

നരിക്കുന്നൻ said...

അമ്മയുടെ കമന്റും മെസേജും കിട്ടി. വളരെ നന്ദി.

ഞാൻ മലയാളം ടൈപ്‌ ചെയ്യാൻ വരമൊഴി എഡിറ്റർ എന്ന സൊഫ്റ്റ്‌ വെയർ ആണ്‌ ഉപയോഗിക്കുന്നത്‌. ഈ സോഫ്റ്റ്‌ വയറിനോട്‌ കൂടെ കിട്ടുന്ന കീമൻ ഉപയോഗിച്ച്‌ നമുക്ക്‌ എവിടേയും മലയാളത്തിൽ ടൈപ്‌ ചെയ്യാം. ഇതിനോട്‌ കൂടെ anjalioldlipi എന്ന യൂണികോഡ്‌ ഫോണ്ടും നമുക്ക്‌ ലഭിക്കും.

ഇതിനായി ആദ്യാക്ഷരി എന്ന അരു ബ്ലോഗ്‌ സന്ദർശ്ശിക്കുക. ഈ ബ്ലോഗിൽ മലയാളത്തിൽ ബ്ലോഗുന്നതിനെ കുറിച്ച്‌ വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇനിയും ദൈര്യമായി ബന്ധപ്പെട്ടോളൂ...

http://bloghelpline.blogspot.com/2008/05/blog-post_04.html

http://bloghelpline.blogspot.com

സസ്നേഹം
നരിക്കുന്നൻ