Saturday, 20 September 2008

ഒരു ദുഃസ്വപ്നം

കണ്ടൂ ഞാനെല്ലാം കണ്ടു-
ക്ഷീണിച്ചു മയങ്ങിയോരാ നിമിഷം
ഒരു ദുഃസ്വപ്നമായ് യെന്‍ കണ്‍കളില്‍
ദൂരദര്‍ശനില്‍ കണ്ടൊരാ കാഴ്ച്ച....
ഞാനാണാദൃക്സാക്ഷി യെന്നു,
മഃനസ്സെന്നോടു മൊഴിഞ്ഞു.
ഓടിവരുന്നിതാ നാലഞ്ചു പേര്‍-
കൈകളില്‍ ഇടിക്കട്ട,വടിവാള്‍,കുറുവടി
മുന്നിലായ് ഓടികുഴഞ്ഞു
വീഴുന്നിതാ ഒരുവന്‍
അടുത്തെത്തിയോരവനെ വെട്ടീ-
തലങ്ങും വിലങ്ങുമായ്...
വെട്ടിനുറക്കി തുണ്ടമാക്കിയവര്‍
അയ്യോ....തലവേറിട്ടുടലു-
പിടയുന്നതു കണ്ടൂ -
ഞാനോ, ഭയന്നു വിറച്ചോടിയകന്നു!
ഓടയില്‍ വീണു സ്ഥലകാല-
ബോധമകന്നു പോയി....
ഉണര്‍വിന്‍ തുടിപ്പിലെന്നരികിലായ്
നിയമപാലകര്‍ ,
കണ്ണുകള്‍ തുറക്കുന്നതും കാത്ത്-
എന്‍ മൊഴികള്‍ കേള്‍ക്കാനായി,
തലങ്ങുംവിലങ്ങും ചോദ്യങ്ങള്‍:
'നീകണ്ടുവോ ആരിവനെ
കാലപുരിയിലേക്കാനയിച്ചൂ'-
'ഇല്ല, കണ്ടില്ല ഞാന്‍,
ആരെന്നറിയില്ലെനിക്ക് .....
യെന്‍മനസ്സെന്നോടു ചൊല്ലി-
' ഇല്ല നിന്‍ കണ്‍കളൊന്നും കണ്ടില്ല,
നിന്‍ കാതുകളവന്‍റെ രോദനംകേട്ടില്ല....
കണ്ടതെല്ലാം കണ്ടില്ലെന്നു നടിക്കണം നീ,
കണ്ടെന്നു പറഞ്ഞാലോ....വേണ്ടാ
അധോഗതി, പിന്നെ കുടുംബം
എല്ലാം ഒരോര്‍മ്മ മാത്രം.....
കണ്‍കളേ മാപ്പു
നിങ്ങളൊന്നും കണ്ടില്ലാ,
ഇനിയൊന്നും കാണാനും പാടില്ല....
മനോവിഭ്രാന്തിയാല്‍, അലറി കരഞ്ഞൂ ഞാന്‍....
ആരുമെന്‍ ശബ്ദം കേട്ടില്ല....
ഗുഹക്കുളളിലകപ്പെട്ടപോല്‍,
നെഞ്ചകം ബാന്‍റ്മേളം മുഴക്കിയോരാ നിമിഷം-
ഞെട്ടിയുണര്‍ന്നൂ ഞാന്‍,
കണ്ടതെല്ലാം ഒരുദുഃസ്വപ്നം....
മനസ്സേ ശാന്തമാകൂ നീ .....
ശാന്തമാകൂ ....

(Picture Courtesy:Sulamith Wolfing)

22 comments:

നരിക്കുന്നൻ said...

ഇതു ഒരു ദുസ്വപ്നമായിരുന്നില്ല. സമകാലീന ഭാരതം ഈ മനസ്സിൽ തെളിയുകയായിരുന്നു. വെട്ടെറ്റ് വീഴുന്ന കൈകാലുകൾ, തലകൾ ഒരു വിലയുമില്ലാതെ റോഡിൽ കിടന്നുരുളുന്നത് ഒരു നിത്യകാഴ്ചയല്ലേ.. പൊട്ടിത്തെറിക്കുന്ന മനുഷ്യ ശരീരങ്ങൾ നമുക്ക് പുത്തരിയല്ലാതായിരിക്കുന്നു.
പക്ഷേ,
നാം ഒന്നും കണ്ടില്ലെന്ന് നടിക്കുക...
നാം ഒന്നും കേട്ടില്ലന്ന നടിക്കുക...
ഇല്ല ഈ രോദനം എന്റെ മനസ്സിലും ഒരു നൊമ്പരമാകുന്നു... എന്റെ മനസ്സാക്ഷിയോടെങ്കിലും ആശ്വസിപ്പിക്കാൻ എന്താണ് ഞാൻ പറയേണ്ടത്...
സമകാലീന പ്രസക്തമായ ഒരു ദുസ്വപ്നം...
മനോഹരമായിരിക്കുന്നു.

ഫോണ്ട് പ്രോബ്ലത്തെക്കുറുച്ചുള്ള ഒരു കമന്റ് എന്റെ ബ്ലോഗിൽ കണ്ടു. ഇത് പരിഹരിക്കുന്നതിനായി ഒരു മെസ്സേജ് അയച്ചിരുന്നു. കിട്ടിക്കാണും എന്ന് കരുതുന്നു. ഇല്ലങ്കിൽ അറിയിക്കുക. താഴെ കാണുന്ന ബ്ലോഗ് സന്ദർശിക്കൂ. ഇവിടെ മലയാളത്തിൽ ബ്ലോഗുന്നതിനെക്കുറിച്ച് വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വരമൊഴി എഡിറ്റർ ഇൻസ്റ്റാൾ ചെയ്യുക. ഇതിനോട് കൂടെ കിട്ടുന്ന കീമാൻ ഉപയോഗിച്ച് വളരെ നിഷ്പ്രയാസമായി മലയാളം ടൈപ് ചെയ്യാം.

http://bloghelpline.blogspot.com/2008/05/blog-post_04.html

സസ്നേഹം
നരിക്കുന്നൻ

പാത്തക്കന്‍ said...

നന്നായിരിക്കുന്നു..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ചേച്ചീ, നന്നായിട്ടുണ്ട്.
ആശംസകള്‍.

ഹന്‍ല്ലലത്ത് ‍ said...

ആശയം നന്നായിരിക്കുന്നു...സാമൂഹ്യ പ്രതി ബദ്ധതയുള്ള സൃഷ്ടി....
പക്ഷെ കവിത എന്ന നിലയില്‍ ഒരുപാടു പോരായ്മകള്‍....
നന്നാക്കാന്‍ ശ്രമിക്കുക....


വേര്‍ഡ് വേരിഫികാഷന്‍ ഒഴിവാക്കിക്കൂടെ...?

ആശംസകള്‍ നേരുന്നു

Maya said...

kalikaprasakthiyulla kavitha...valare nannayirikkunnoo...shakthamaaya varikal..veendum veendum ezhuthuka...aashamsakal

'കല്യാണി' said...

ഹായ് നരികുന്നന്‍ ,എന്റെ പോസ്റ്റിനു അഭിപ്രായം അറിയിച്ചതില്‍വളരെ നന്ദി .മോനേ , ഫോണ്ട്ന്റെ ലിങ്ക് അയച്ചുതന്നു സഹായിച്ചതിനും ഒരുപാട് നന്ദിയുണ്ട് .

'കല്യാണി' said...
This comment has been removed by the author.
'കല്യാണി' said...

ഹായ് ഹന്‍ല്ലലത്ത് ,ബ്ലോഗില്‍വന്നു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷംമോനേ .പിന്നെഎന്റെ കവിതയുടെ പോരായ്മയെന്തെന്നുകൂടി ചൂണ്ടി കാണിച്ചാല്‍ നന്നായിരുന്നു. എനിക്ക് തെറ്റുകള്‍ തിരുത്താമായിരുന്നു.

മനസറിയതെ said...
This comment has been removed by the author.
മനസറിയതെ said...

ദുസ്വപ്നത്തിലൂടെ വര്‍ത്തമാന കാലത്തെ ശരിക്കും വരച്ചിട്ടിട്ടുണ്ടു.. കവിത ഹാസ്യാത്മകമാക്കാനുള്ള ശ്രമം വിഷയത്തിന്റെ ഗൌരവം കുറച്ചു

'കല്യാണി' said...

Pathhakka,Vettikkade,Maya,Manasariyathe, makkalellavarum ente bloggilvannu yenne prolsaheppichathinu nandhi.

ഹന്‍ല്ലലത്ത് said...

കണ്ടു ഞാനെല്ലാം കണ്ടു....
ക്ഷീണിച്ചു മയങ്ങിയോരാ നിമിഷം
ദൂരദര്‍ശനില്‍ കണ്ടൊരാ കാഴ്ച
ഞാനാ ധ്രിസ്സാക്ഷി... ഉധാതരണത്തിന് എഴുതി എന്നെ ഉള്ളൂ...
കണ്ടു കണ്ടെന്ന ആവര്‍ത്തന വൈരസ്യം... ദൂരദര്‍ശന്‍ എന്ന് വച്ചാല്‍ തന്നെ കാഴ്ച്ചയുടെ ഒരു ബിംബം ഉണ്ടല്ലോ... അപ്പോള്‍ അവിടെയും കണ്ടു എന്ന് ആവര്‍ത്തിക്കേണ്ടതില്ല... പിന്നെ .......ഞാനാണാ ദൃക്സാക്ഷി ... എന്ന് പോരെ...?
ഒരു വരി ഞാന്‍ കുറിക്കുന്നു... അങ്ങിനെ ആവണമെന്ന് നിര്‍ബന്ധമില്ല ...
ഒന്ന് മനസിലാക്കാന്‍ മാത്രം...
കാഴ്ച്ചയുടെ മതി ഭ്രമത്തില്‍
ക്ഷീണിച്ചു മയങ്ങിയോരാ നിമിഷം ..............(അല്ലാതെ ഒരു ഭയാനക കാഴ്ച കണ്ടാല്‍ വെറുതെ പോയി ഇരിക്കില്ലല്ലോ ...?) ഒന്ന് ശ്രേമിച്ചു നോക്കുക
നിങ്ങള്‍ക്ക് എഴുതാന്‍ കഴിയും...

അത് പോലെ മത്തങ്ങാ വെട്ടുന്ന പോലെ എന്നൊക്കെ എഴുതുന്നത് വായന സുഖം കുറയ്ക്കുമെന്ന് മാത്രമല്ല.....വരികളിലെ വികാരം ചിതരിപ്പോകാന്‍ കാരണമാകുകയും ചെയ്യും ...കാരണം ഇതൊരു ഹാസ്യ കവിതയല്ലല്ലോ ....വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ നന്നാവും...

"മഃനസ്സെന്നോടു മൊഴിഞ്ഞു."
ഈ വരിയുടെ ആവശ്യമേ ഇല്ല...
"വീഴുന്നിതാ ഒരുവന്‍"
ഇതാ എന്ന് തന്നെയോ ശെരി....?
"കാലപുരിയിലേക്കാനയിച്ചൂ'-"
ആനയിക്കലാണോ അവിടെ ചേര്ന്ന പ്രയോഗം...?

മൊത്തത്തില്‍ വായനയുടെ കുറവ് ശെരിക്കും അനുഭവപെടുന്നുണ്ട്

(ഞാനൊരു വിമര്‍ഷകണോ നല്ല എഴുത്തുകാരനോ അല്ല....എങ്കിലും ഇഷ്ടം ആവാത്തത് പറയാന്‍ മടി കാണിക്കില്ല...സത്യം പറഞ്ഞാല്‍ ഇതിപ്പോ പറഞ്ഞ് കുടുങ്ങിയതാ ട്ടോ... ഇതിന് വേണ്ടി കവിത രണ്ടു വട്ടം പിന്നേം വായിച്ചു.....വായിച്ചു കഴിഞ്ഞാലും എന്തെങ്കിലും മനസ്സില്‍ തങ്ങുന്നില്ലയെങ്കില്‍...അതും ഇത്തരമൊരു തീവ്രതയുള്ള വിഷയം.....?!
അവിടെ കവയിത്രി പരാജയമായിപ്പോകും... അതില്ലാതിരിക്കട്ടെ....)
സര്‍വ്വ നന്മകളും നേരുന്നു
ഹൃദയ പൂര്‍വ്വം
ഹന്‍ല്ലലത്ത്

'കല്യാണി' said...

Hanlallath, randavarthi ente pamara srishti vayikkanum, thettukal choondi kanikkanum samayam kandethiyathinu nandi...'Kandu' ennathilulla avarthana vairasyathe kurichu paranjallo,aavarthanam kondu njan udheshichathu njetti virangalicha manassinte oru pirupirukkalayanu,pinne yatharthyathe sweekarikkanulla bhayam...manassu vibhramichirikkumbol vakkukalude aavarthanam swabhavikamanallo;
'mathanga vettunnathu pole' enna prayogam hasyathmakatheyakkulapari, pothujanathinte nissangathathayilekku viral choondan udheshichu cherthoo enneyulloo...pinney vayanayude kuravu, oru pakshe shariyayirikkam, thechuminukkiya oru kavyaprathibha enikkilla...mullum pathirum niranja oru manassum, pinne jeevitham thanna kure anubhavangalum,ellathinum sakshiyayi ee njanum...nandi veendum varika

ഹാരിസ്‌ എടവന said...

രചനകളെല്ലാം വായിച്ചു.
ബ്ലൊഗ് നന്നായിട്ടുണ്ട്.
വിഷയങ്ങളും നന്നായി.
കവിതകളൊക്കെ കുറച്ചു കൂടി
നന്നാക്കാമായിരുന്നു.
ആത്മഗതം വ്യത്യസ്തമായി തോന്നി.
ലേ ഔട്ട് ഇഷ്ടമായി.

ശ്രീ said...

“കണ്ടെന്നു പറഞ്ഞാലോ....വേണ്ടാ
അധോഗതി, പിന്നെ കുടുംബം
എല്ലാം ഒരോര്‍മ്മ മാത്രം...”

ഈയൊരു കാരണം കൊണ്ടു തന്നെ ആണല്ലോ പലരും പലതും കണ്ടില്ലെന്നു നടിയ്ക്കുന്നത്.

നന്നായിരിയ്ക്കുന്നു, ചേച്ചീ
:)

നരിക്കുന്നൻ said...

പെരുന്നാൾ ആശംസകൾ.

'കല്യാണി' said...

ഹാരിസ്‌,ശ്രീ, മക്കളെന്റെ ബ്ലോഗിൽ വന്നു പ്രോൽസാഹനം നൽകിയതിൽ വളരെ സന്തോഷം.വീണ്ടും വരിക.

Sureshkumar Punjhayil said...

Chechy Ithalle jeevitham...!!! best wishes...!!!

വിജയലക്ഷ്മി said...

sariyaanu...ithuthanneya jeevitham...kanda sathyam aarumthurannu parayaan dhiruyappedilla.athavaa kandennu paranjaal aa vekthiyude jeevitham mattoru kathhimunayilavasaanikkum....
abipraayathhinu nandi..

ജെപി. said...

നിങ്ങളൊന്നും കണ്ടില്ലാ,
ഇനിയൊന്നും കാണാനും പാടില്ല....
മനോവിഭ്രാന്തിയാല്‍, അലറി കരഞ്ഞൂ ഞാന്‍....
ആരുമെന്‍ ശബ്ദം കേട്ടില്ല....
ഗുഹക്കുളളിലകപ്പെട്ടപോല്‍,
നെഞ്ചകം ബാന്‍റ്മേളം മുഴക്കിയോരാ നിമിഷം-
ഞെട്ടിയുണര്‍ന്നൂ ഞാന്‍,
കണ്ടതെല്ലാം ഒരുദുഃസ്വപ്നം....
മനസ്സേ ശാന്തമാകൂ നീ .....”
the girls of our studio chose this few lines for practicing today...

vijayalakshmy chechi...... njangal mikka divasavum ee vazhiyil koodi pokarundu

വിജയലക്ഷ്മി said...

J.P sir,
valare...valare nandi....

sticker said...

Although there are differences in content, but I still want you to establish Links, I do not
fashion jewelry