Thursday 30 June 2011

"പത്തു ദിനം പോല്‍ പത്തു വര്ഷം "....




പ്രിയനേ .....
തിരയുന്നൂ  ഞാനിന്നും 
ശൂന്യതക്കുള്ളില്‍  പോലും
അങ്ങിന്‍  പാദ ധ്വനി -
കേള്‍ക്കാന്‍ കാതുകള്‍ ഉഴറുന്നു 
ഇളം കാറ്റില്‍  ഉലഞ്ഞാടും 
ചുടു നിശ്വാസം നുകര്‍ന്നീടാന്‍ 
എന്മനം തുടിക്കുന്നു..
നെഞ്ചിടം  പുകയുന്നു .
 കാണാ മറയത്തും ഞാന്‍
അറിയുന്നു  സ്പന്ദനങ്ങള്‍ 
കാല്‍ പ്പാദം പുണര്‍ന്നിടാന്‍
മനം വെമ്പി കുതിക്കുന്നു 
ഒത്തിരി  സ്വപ്ന സാക്ഷാത്കാരം -
മനസ്സില്‍  കുറിച്ചങ്ങ്...
ഒന്നും കാണാതെ  തൊട്ടറിയാതെ
കാല യവനിക ക്കുള്ളില്‍ 
വിലയം പ്രാപിച്ചിട്ടിന്നു-
ചിന്തയില്‍  പത്തുനാള്‍ പോലെ 
പത്തു വര്ഷം  തികയുന്നു  


എന്‍റെ എല്ലാമായിരുന്ന  കൃഷ്ണേട്ടന്‍ (പി  എം  കെ  നായര്‍ ) ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്  ഇന്നേക്ക് (ജൂലായ്‌ ഒന്ന് ) പത്തു വര്ഷം തികയുന്നു ..

"എങ്കിലും അങ്ങേയ്ക്ക് മരണമില്ല....ഞങ്ങളിലൂടെ ...അങ്ങ് ജീവിക്കുന്നു ..
ഭാര്യയും, മക്കളും ,മരുമക്കളും ,കൊച്ചുമക്കളും  അങ്ങയുടെ പാദങ്ങളില്‍ നമിക്കുന്നു ."

5 comments:

Sukanya said...

വിജിച്ചേച്ചി, ഞങ്ങളും കൂടെയുണ്ട്. ഇപ്പോഴും ആ സാന്നിധ്യം അറിയുന്നുണ്ടല്ലോ, അതൊരു സമാധനമല്ലേ?

വിജയലക്ഷ്മി said...

താങ്ക്യൂ സുകന്യാ

കുസുമം ആര്‍ പുന്നപ്ര said...

വിട്ടു പിരിയുമ്പോളാണ് നമ്മള്‍ കൂടുതലടുക്കുന്നത്. നല്ല കവിത

വിജയലക്ഷ്മി said...

kusumam:abhipraayatthinu nandi..

Mohamedkutty മുഹമ്മദുകുട്ടി said...

അദ്ദേഹത്തിന്റെ സ്മരണക്കു വേണ്ടി ഏതാനും നിമിഷങ്ങള്‍!.......