Wednesday, 26 November 2008

"പുട്ട് കുട്ടന്‍ "

എട്ടുവീട്ടില്‍ കുട്ടനൊരു -
ചട്ടുകാലന്‍ മൊട്ടേന്‍ .
കാലത്തെന്നും തട്ടിവിടാന്‍ ,
അരി പുട്ടുവേണം കുട്ടന് .
പുട്ട് വാങ്ങാന്‍ പട്ടണത്തില്‍ -
മൊട്ടേന്‍ കുട്ടന്‍ ചെന്നു .
എട്ടണക്ക്‌ എട്ടുകണ്ടം -
പുട്ടുവാങ്ങി കുട്ടന്‍ .
പുട്ടിനൊപ്പം കൂട്ടിതട്ടാന്‍ -
കുട്ടിസ്രാവ് വെട്ടി വാങ്ങി,,
വീട്ടിലെത്തി കുട്ടന്‍ .
അട്ടിവെച്ച ചട്ടിയില്‍ -
നിന്നൊന്നെടുത്തു കുട്ടന്‍ .
കുട്ടി, സ്രാവിന്കണ്ടം ചട്ടീലിട്ടു-
ഉപ്പിട്ടുതേച്ച് ,പെരക്കികഴുകി കുട്ടന്‍ .
മുളകിട്ട് വെച്ചു കുട്ടിസ്രാവ് -
കൂട്ടാനാക്കി കുട്ടന്‍.
പുട്ടെടുത്തു കിണ്ണത്തിലിട്ടു -
സ്രാവിന്റെ കണ്ടം പൊടിച്ചും കൂട്ടി ,
പുട്ട്, തട്ടി വിട്ടു കുട്ടന്‍ .
പിന്നെ, ഒരോട്ടുമോന്ത-
കട്ടന്‍ചായ മോന്തിവിട്ടു കുട്ടന്‍.
എട്ടുവീട്ടില്‍ കുട്ടനൊരു തീറ്റപിരാന്തന്‍ മൊട്ടേന്‍
"പുട്ടുകുട്ടന്‍" എന്നവന് പേരുവന്നൂ നാട്ടില്‍ !!

39 comments:

അരുണ്‍ കായംകുളം said...

തേങ്ങ എന്‍റെ വക
എപ്പോഴത്തേം പോലെ നന്നായിരിക്കുന്നു.
വായിച്ചപ്പോള്‍ പ്രാസം കൊണ്ടാണോ എന്നറിയില്ല,അറിയാതെ ചിരിച്ച് പോയി

ശ്രീ said...

പുട്ടു കുട്ടന്‍ നന്നായിട്ടുണ്ട്. കുഞ്ഞുങ്ങളെ പാടിക്കേള്‍പ്പിയ്ക്കുന്ന കുട്ടിക്കവിത തന്നെ.
:)

ബിന്ദു കെ പി said...

കവിത നന്നേ രസിച്ചു..

mayilppeeli said...

പുട്ടു കുട്ടന്‍ നന്നായിട്ടുണ്ട്‌....കുട്ടികള്‍ക്കു പാടി രസിയ്ക്കാന്‍ പറ്റിയ പാട്ട്‌......

Bindhu Unny said...

പുട്ട് കുട്ടന്‍ കൊള്ളാം :-)

രണ്‍ജിത് ചെമ്മാട് said...

ചേച്ചീ, നന്നായിരിക്കുന്നു..
കാലികമായ ആകുലകളല്ലാതെ,
ഇത്തരം രസകരമായ വരികളും
ആ തൂലികയ്ക്ക് വഴങ്ങുന്നുണ്ടല്ലോ....
ആശംസകള്‍.....
ക്ഷേമാന്വേഷണങ്ങളോടെ,
സ്നേഹപൂര്‍‌വ്വം.....

Patchikutty said...

Nalla kuttipattu... I will sung this to daughter today itself.
Oru ammamma ezhuthiyathanennu parajotte?

profile vayichu...quiet touching... All the Best. Jeevitham ...eninge eppozhanu puthuroopam sweekarikkunnath ennu parayan aavillallo. pakshe jeevithavum jeevikkalum munpottu mathram... pinnottilla.

With warm Regards,
Patchi.

'കല്യാണി' said...

അരുണ്‍ :തേങ്ങ ഉടച്ചതിനുംഎന്റെ വിഭവം രുചിച്ചതിനും നന്ദി .
ശ്രീ :പ്രാസം ഒപ്പിച്ചുള്ള ഒരു കുട്ടി കവിതഎഴുതിയതാ .ഇഷ്ടപ്പെട്ടു യെന്നറിഞ്ഞതില്‍സന്തോഷം .
ബിന്ദു :അഭിപ്രായത്തിന് നന്ദി .

'കല്യാണി' said...

മയില്‍‌പീലി :ഈ കൊച്ചു കവിത ഇഷ്ട്ടപെട്ടുയെന്നറിയിച്ചതിനു നന്ദി .
ബിന്ദു ഉണ്ണി :ഇവിടെ പുതിയാളാണെന്നു തോന്നുന്നു വന്നു അഭിപ്രായം പറഞ്ഞതിനു നന്ദി .

വികടശിരോമണി said...

രസകരമായിരിക്കുന്നു..

My......C..R..A..C..K........Words said...

puttum kuttanum kollaam...

smitha adharsh said...

പണ്ടു,ബാലരമേല് വായിക്കാറുണ്ട് ഇതുപോലുള്ള "ട്ട ട്ട...ട്ട..ട്ട" കവിതകള്‍..
ഇഷ്ടപ്പെട്ടു.

MyDreams said...

ചക്ക കുരു വായില്‍ ഇട്ടതു പോലെ ഉണ്ട്

lakshmy said...

കൊള്ളാട്ടോ പുട്ടു കുട്ടൻ

കുമാരന്‍ said...

കൊള്ളാലോ പുട്ടുകുട്ടന്‍

'കല്യാണി' said...

രണ്‍ജിത്ത്:ഇങ്ങിനെയൊരു കുട്ടി കവിത എഴുതാന്‍ ഒരുരസം തോന്നി . അഭിപ്രായത്തിന് നന്ദി .
patchikutty: കവിത ഇഷ്ട്ടമായി എന്നറിയിച്ചതിനു നന്ദി .മോളോട് ഒരമ്മമ്മ എഴുതിയ പാട്ടാണെന്ന് പറഞ്ഞോളൂ .
വികടശീരോമണീ: നന്ദി ....
MY...C..R..A..C..K: ഇവടെ എത്തിയതിനു നന്ദി ...
സ്മിതാ :ട്ടാ ...പ്രാസം വരുന്ന ഒരുകുഞ്ഞു കവിതതന്നെയാണുദ്ദേശിച്ചതു്.അഭിപ്രായത്തിന് നന്ദി ...

MyDreams:chhudulla chakkakuru alle?
lakshmi,kumara makkale nandi...

ജെപി. said...

വായിക്കനെന്തൊരു സുഖമാണെന്നോ?
ഞാന്‍ സാധാരണ കവിതകള്‍ വായിക്കാറില്ല....
പക്ഷെ ഇതൊന്ന് വായിച്ചപ്പോളെന്തുസുഖമാണെന്നോ>
എല്ലാം വായിച്ച് വീണ്ടും എഴുതാം.
സ്നേഹത്തോടെ
ജെ പി

'കല്യാണി' said...

j.p. sir:എന്റെ ഈ ചെറുകവിത ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷം...

B Shihab said...

നന്നായിട്ടുണ്ട്.

വരവൂരാൻ said...

ഞാനും കൂടുന്നു ഈ കുട്ടികളോടൊപ്പം
ആശംസകൾ.

'കല്യാണി' said...

B.Shihab:evideyethhi abipraayam ariyichhathinu nandi...
Varavooran:nandi.....

രസികന്‍ said...

നല്ല കുട്ടിക്കവിത
ആശംസകള്‍

കനല്‍ said...

ട്ട കവിത നല്ലത് പോലെ സുഖിച്ചു ....
ട്ടോ

കാപ്പിലാന്‍ said...

ആദ്യമായാണ് ഇവിടെ .എല്ലാം വായിച്ചില്ല .പ്രൊഫൈല്‍ ,പുട്ട് കുട്ടന്റെ പാട്ട് എന്നിവ വായിച്ചു .കൊള്ളാം .ആശംസകള്‍ .

indianadoc said...

Ammey,It has been long since I dropped in...I dropped in yesterday to just give u a surprise to Wish you Happy B'day...but I was awestruck going thro' the volume of work u have done...and felt sorry that I always took u and u'r talents for granted...licence of being u'r daughter!!....and as always, I'm proud of u, though I never told u so...

'കല്യാണി' said...

Rasikan ,kanal,kappilaan ente kuttikavitha vaayihhu abhipraayam ariyichhathinu makkalkkellaavarkkum nandi....

SreeDeviNair said...

കല്യാണി,
കവിത ഇഷ്ടമായി.
ആശംസകള്‍..

ശ്രീദേവിനായര്‍.

'കല്യാണി' said...

indianadoc:
അപ്രതിക്ഷിതമായ് എന്റെബ്ലോഗില്‍ എന്റെമോളൂട്ടിയുടെ കമന്റ്സ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി ...മോളാണല്ലോ അമ്മയെ ഈബ്ലോഗുലോകത്തില്‍ പിച്ച വെപ്പിച്ചത് ....

'കല്യാണി' said...

SreeDevi nair: abhipraayathhinu nandi...

നരിക്കുന്നൻ said...

പുട്ടുകുട്ടന്റെ ട്ട പ്രയോഗവും പുട്ടു പ്രാസവും വലരെ നന്നായി. രസകരമായ വരികളിൽ എഴുതിയിരിക്കുന്നു.

എന്റെ മോൾക്കായി ഞനീ പുട്ടുകുട്ടനെ പ്രിന്റെടുത്തോട്ടേ... ഇന്ന് ചോകലേറ്റിന് പകരം അമ്മയുടെ പുട്ടുകുട്ടൻ ചൊല്ലിക്കൊടുക്കാം.

ആശംസകളോടെ
നരിക്കുന്നൻ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:))
പുട്ടു മൊട്ട കുട്ടന്‍ പഷ്ട്‌.. എനിക്കിഷ്ടായി.. ഞാനിത്‌ മോഷ്ടിച്ചെടുക്കുന്നതിനു മുന്നെ സമ്മതം തരൂ ചേച്ചി. എന്റെ മോള്‍ ക്കും ഈ പുട്ടു കവിത ഇഷ്ടമാവാതിരിക്കില്ല.

'കല്യാണി' said...

നരികുന്നന്‍ , ബഷീര്‍ എന്റെ" പുട്ട് കുട്ടനെ "ഇഷ്ടപ്പെട്ടൂ എന്നറിയിച്ചതില്‍ വളരെ സന്തോഷം...കുഞ്ഞുമക്കള്ക്ക് ഈ കവിത ചൊല്ലിക്കൊടുക്കുന്നതിനൊപ്പം ഈ അമ്മയുടെ സ്നേഹാന്വേഷണവും അറിയിക്കുക ...

Sureshkumar Punjhayil said...

Nannayirikkunnu. Ahsmsakal...!!!

വിജയലക്ഷ്മി said...

sureshkumarpunjhayil:
abipraayathhinu nandi...

bilatthipattanam said...

കുട്ടന്റച്ചന്‍ എട്ടണ കട്ടു,എട്ടണ കണ്ടാല്‍
കുട്ടനു പേടി ,പട്ടയടിക്കാന്‍ പട്ടരെ വീട്ടില്‍
കുട്ടന്റച്ചന്‍ കട്ടതു കുട്ടകം ;പട്ടി കടിച്ചത് ....

വിജയലക്ഷ്മി said...

Bilaathhipattanam:commentinu nandi....

മണ്ടന്‍ മുത്തപ്പ said...

ട്ടെ ട്ടെ ട്ടെ ട്ടേ ഹോ‌ എന്ത്രോ‌ പൊട്ടല്‍. എന്തിനാ ചേച്ചിയെ ഇങ്ങളിന്നെ പറ്റി ഗവിത എയുതിയത്. ഞമ്മള്‍ മാന നഷ്ടത്തിന്നു കേസ്‌ കൊടുക്കട്ടെ?

മ്ചുമം പെരുതതിഷ്ടയിട്ടോളീ ചേച്ചീ. പോന്നോട്ടെ ബാക്കി കൂടി.

വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ

മണ്ടന്‍ മുത്തപ്പ said...

"കാലത്തെന്നും തട്ടിവിടാന്‍ ,
അരി പുട്ടുവേണം കുട്ടന് ."

അരി പുട്ടുവേണം കുട്ടന് - ഇവിടെ ഒന്ന് മാറ്റി നോകിയാലോ

"കുട്ടനരിപുട്ടുവേണം"
ഒന്ന് കൂടെ നന്നാവും എന്ന് തോന്നുന്നു

വെറും ഒരഭിപ്രായം ആണെന്നെ.

വിജയലക്ഷ്മി said...

മണ്ടന്‍ മുത്തപ്പാ :വന്നതിനും അഭിപ്രായത്തിനും നന്ദി ..