ഞങ്ങളുടെഎല്ലാമായഎന്റെകുഞ്ഞികൃഷ്ണേട്ടന്‍റെആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്ഭാര്യയും,മക്കളും,കൊച്ചുമക്കളുംകൂപ്പുകൈകളോടെനമിക്കുന്നു 🙏
നാളെ 2018ജൂലായ് ഒന്ന് !! ഇങ്ങിനെ ഒരു ജൂലായ് ഒന്ന്, എന്നേയുംമക്കളേയും
ദുഖത്തിൻകാണാകയത്തിൽതള്ളിവിട്ടിട്ട് ഇന്നേക്ക് പതിനേഴുവർഷം തികയുന്നു .(2001ല്‍)... എന്‍റെ ഗൃഹനാഥനെ വിധി "ഹാർട്ടറ്റാക്ക് "എന്നവ്യാചേനഞങ്ങളിൽ നിന്നുംകവര്‍ന്നെടുത്തു.
ഇന്നുംമനസ്സിന്റെ ഞെട്ടൽ മാറിയിട്ടില്ല . എങ്കിലുംഈനീണ്ടപതിനേഴുവര്‍ഷംകൊണ്ട്എന്നുംഅദ്ദേഹംഎന്നിൽമനോധൈര്യം പകര്‍ന്നുകൊണ്ട് എന്‍റെ കൂടെ തന്നെയുണ്ടെന്നവിശ്വാസത്തിൽഅദ്ദേഹത്തിനു ചെയ്തുതീര്‍ക്കാന്‍ പറ്റാതെ പോയ ,ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റിയെന്നു ഞാന്‍ വിശ്വസിക്കുന്നു. ... അതില്‍ വീട് കമ്പ്ലീറ്റ്മോഡിഫൈ ചെയ്തു ,രണ്ടു മക്കളുടെയും വിവാഹം ഭംഗിയായി നടത്തികൊടുത്തു .മോളും കുടുംബവും UKയിലുംമോനുംകുടുംബവുംദുബായിലുംസന്തോഷത്തോടെ കഴിയുന്നു ..ഞാനുംമക്കള്ക്കൊപ്പംഅവിടെയുമിവിടെയുമായി മക്കളുടെയും കൊച്ചു മക്കളുടേയുംസുഖദുഖത്തിലും,സന്തോഷത്തിലും പങ്കുചേർന്നുംകഴിയുന്നു.
എന്റെമാനസീകസംഘര്‍ഷത്തിന്എനിക്ക് ഞാന്‍ കണ്ടെത്തിയ മറുമരുന്നാണ് ,എന്റെകുത്തികുറിക്കലുൾപ്പെടെ,ഫേസ്ബുക്കിലുംഞാൻ മാനേജ്ചെയ്യുന്നമൂന്നുബ്ലോഗുകളിലുംകവിതകളുകഥകളുംയാത്രാകുറിപ്പുകളും ", കുക്കറി പേജും, youtobe vlogger എന്നീ ജോലികളിൽ മുഴുകിഞാനും ജീവിച്ചു പോകുന്നു .
.....,..,......

"ജൂലായ് ഒന്നെന്നോര്‍ത്താല്‍" ....
ജൂലായ് ഒന്ന്" എന്നോര്‍ത്താലിന്നും
എന്‍ കൈകാലുകള്‍ വിറകൊണ്ടിടും
നെഞ്ചിടം തിങ്ങിവിങ്ങി പുകഞ്ഞിടും
തീകനല്‍ ചൊരിഞ്ഞപോല്‍
എന്മക്കളെന്നെ പൊതിഞ്ഞിടും -
സ്നേഹവാത്സല്യങ്ങളാല്‍...
വിടരാന്‍ തുടിക്കും ,
താമരമൊട്ടു പോല്‍-
ഹൃദയംത്രസിക്കുമോരോ
നിമിഷങ്ങളില്‍ പോലും .
അറിയില്ല നിങ്ങള്‍ക്കെന്റെ,
അറിയിച്ചില്ല നിങ്ങളെഞാന്‍
ഉള്ളിടം തുടിക്കുന്നിതെന്തെന്ന്.
കരിമഷി പുരട്ടിയില്ല ഞാന്‍
വായിച്ചറിഞ്ഞീടാന്‍......
എങ്കിലും കിടാങ്ങളെ
നിങ്ങളില്‍ചെറു നോവ്
പടരുമ്പോഴുംഅറിയുന്നൂ ഞാ
എന്‍ നെഞ്ചിടം പുകയുന്നൂ .
അറിയില്ല നിങ്ങള്‍ക്കെന്‍
വ്യാകുലതകളെന്തെന്ന്?
ചിരിച്ചുകൊണ്ടുള്‍കരയുന്നൂ -
ചിരിക്കാതേയെൻ ചുണ്ടുചിരിക്കുന്നു
എന്റെദുഖങ്ങളെന്‍ സ്വന്തം.
നെഞ്ചിന്‍ നെരിപ്പോടില്‍
കനലായ് വെഞ്ചാരത്തിനാല്‍
മൂടിപ്പൊതിഞ്ഞൂ എനിക്ക്സ്വന്തമായ്.
അറിയരുത് നിങ്ങളൊന്നുമേ
അണിയരുത് കണ്ണീര്‍ കണങ്ങൾ
നിങ്ങള്‍ തന്‍ നയനങ്ങളില്‍.
എൻദുഃഖഭാരങ്ങളൊഴിച്ചിടാൻ,
മറന്നിടാന്‍,ബ്ലോഗെഴുത്തും
ഫേസ്ബുക്കില് തലപൂഴ്ത്തലും
ദിനചര്യയാക്കിമാറ്റി ഞാനി -
ന്നേക്ക് പതിനേഴുവർഷംതികക്കുന്നു.
കാലചക്രം കറങ്ങവേ എനിക്ക്
ഒത്തിരി നന്മകൾ നൽകിയെങ്കിലും , ഉൾമനംവാത്മീകത്തിൽ പുതയുന്നു
നെഞ്ചകം വിങ്ങിപുകയുന്നു -
കാർ മേഘംകുമിഞ്ഞു നിറയുന്നു.
ചെറുതെന്നലിൽ പെയ്തൊഴിഞ്ഞിടാൻ
................................