
കലികാല മക്കള്‍ തന്‍ ചടുല നൃത്തം കണ്ട്
കലി പൂണ്ട കടലമ്മ താണ്ഢവമാടി ,
അടങ്ങാത്ത രോഷത്താല്‍ ശിവതാണ്ഢവമാടി!
ആയിരമായിരം ജന്മമൊടുങ്ങി,
ആകാശച്ചുംബിത തിരകലാളെ,
കടലമ്മ താന്‍ പോറ്റും മക്കളെ
കടലിന്നടിത്തട്ടില്‍ തള്ളിയിട്ടു!
പിന്നെയും പിന്നെയും കലിതീര്ന്നില്ലമ്മയ്ക്ക്-
മക്കള്‍ തന്‍ സര്‍വ്വസമ്പത്തും തല്ലിയുടച്ചു!
എന്തേ നീയിങ്ങനെ കോപിച്ചമ്മേ?
രക്ഷക്കായി കേഴുന്ന മക്കള്‍ തന്‍ രോദനം
രക്ഷകിയാം അമ്മ കേട്ടതില്ലേ ?
എന്തേ നീയിങ്ങനെ ദ്റോഹിച്ചമ്മേ?
കടലമ്മേ, നീയിവര്‍ക്കന്നമല്ലേ?
നിന്നെയിവരെന്നും പൂജിച്ചില്ലേ ?
അച്ഛനുമമ്മയും നഷ്ടമായോര്‍,
വീടും വസനവും നഷ്ടമായോര്‍ ,
കേഴുന്നതൊന്നും നീ കേള്‍ക്കുന്നില്ലേ ?
എന്തിനീ താണ്ഢവമാടിയമ്മേ ?
ഇവര്‍ നീ പോറ്റും പാവം കിടാങ്ങളല്ലേ ?
നിന്നെ നമിക്കും നര ജന്മമല്ലേ ?
അറിവില്ലാ പൈതങ്ങള്‍ കാട്ടീടുന്ന
തെറ്റുപൊറുത്തമ്മേ നീ മാപ്പു നല്‍കൂ ...