Saturday, 23 August 2008

അമ്മൂമ്മയുടെ ഓര്‍മ്മകള്‍


അയലത്തെ വീട്ടിലെ അമ്മൂമ്മയ്ക്ക്‌
പണ്ടേപ്പോലെ നടക്കാന്‍ വയ്യാ...
പണ്ടിവര്‍ തലയില്‍ ചുമടും താങ്ങി
പമ്പരം പോലെ കറങ്ങി നടക്കും
വ്യാപാരത്തിന്‍ പൊരുളറിയുന്ന
കൊച്ചു മിടുക്കിയാണിയമ്മൂമ്മ!
ഏഴര വെളുപ്പിന്നുണര്‍ന്നെഴുന്നേല്‍ക്കും
ചറപറ വേലകളൊക്കെ തീര്‍ക്കും
തകൃതിയില്‍ ദിനകൃത്യങ്ങള്‍ നടത്തി
ഒരു കാലിച്ചായ വയറ്റിലാക്കും !
മുണ്ടും നേര്യതും വാരിച്ചുറ്റി
വെറ്റില പാക്കും പുകയില നൂറും -
ഒരു പൊതിയാക്കി മടിയില്‍ തിരുകി,
കണവനെ വേഗം വിളിച്ചുണര്‍ത്തി-
ചൂളക്കരികില്‍ നടന്നടുത്തു
കൊട്ടയെടുത്ത് നിലത്തു വെച്ചു .
ചട്ടികലങ്ങളടുക്കി വെക്കം
ചൂളയിലേക്കൊന്നെത്തി നോക്കി,
കാന്തനെ നോക്കി പുഞ്ചിരി തൂകി,
കുല പരദേവിയെ ധ്യാനം ചെയ്തു
ചുമടു തലയിലേക്കേറ്റി വെച്ചു,
വേഗതയോടെ നടന്നു നീങ്ങി ,
വീടുകള്‍, കടകള്‍ കയറിയിറങ്ങി
ചട്ടികലങ്ങള്‍ വിറ്റഴിച്ചു
പരവശയായി വീട്ടിലെത്തും ...
ഇന്നിവര്‍ക്കെല്ലാം ഒരോര്‍മ്മ മാത്രം
ഓര്‍മ്മയില്‍ തെളിയും നിഴലുകള്‍ മാത്രം !!



13 comments:

മയൂര said...

“പാണ്ടൻ നായുടെ പല്ലിനു ശൗര്യം...” ത്തിന്റെയീണത്തിൽ ഒന്നു മൂളി നോക്കാൻ ഒരു ശ്രമം നടത്തി. നന്നായി... :)

siva // ശിവ said...

വായിച്ചു തീര്‍ന്നപ്പോള്‍ ഇങ്ങനെയൊരമ്മൂമ്മയെ ഞാനും കാണുന്നു എന്റെ മനസ്സില്‍.....

വേണു venu said...

കലങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ആ അമ്മൂമ്മമാരും.:)

ജോബി നടുവില്‍ | JOBY NADUVILepurackal said...

ഇന്നിവര്‍ക്കെല്ലാം ഒരോര്‍മ്മ മാത്രം

ശ്രീ said...

ഇന്നിവരെല്ലാം ഒരോര്‍മ്മ മാത്രം

മഴത്തുള്ളി said...

വളരെ രസകരമായി എഴുതിയിരിക്കുന്നു അമ്മൂമ്മയുടെ ഓര്‍മ്മകള്‍.

കരീം മാഷ്‌ said...

ഈ ബ്ലോഗു കാണാന്‍ വൈകി.
ഇനി മിസ്സാവില്ല. തീര്‍ച്ച.
കമണ്ടു ഇട്ടില്ലങ്കിലും വായിക്കാന്‍ ഞാനുണ്ടാവും.
ആശംസകള്‍.
ഇതു അഗ്രിഗേറ്ററുകളില്‍ വരുന്നില്ലേ?

വിജയലക്ഷ്മി said...

Mayura,ente Blog sandershichu abiprayam parajathil sandhosham.

വിജയലക്ഷ്മി said...

Shiva,Venu,Naduvilan,Sri,Mazhathullikal,Karim mashe ellavarum ente " Blogg"sandrshichathil,valare valare sandhosham.

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

വിജയലക്ഷ്മി said...

Mullapuve ente" Ammummaye"kananvannathil sandhosham.veendum varumallo?

നരിക്കുന്നൻ said...

വളരെ നന്നായിരിക്കുന്നു. ഇന്നും ഇത്തരം ഒരു കഥാപാത്രം എന്റെ നാട്ടിലുമുണ്ടായിരുന്നു. ശരിക്കും ഇന്ന് അവര്‍ എപ്പൊഴെങ്കിലുമൊക്കെ മനസ്സില്‍ വിരുന്ന് വരാറുണ്ട്. അതെ, ഇപ്പോ ഈ കവിതയിലൂടെയെങ്കിലും അവരെ കാണാന്‍ എനിക്ക് കഴിയുന്നു. നന്ദി.

ആശംസകള്‍

വിജയലക്ഷ്മി said...

Narikunnan,entepostelam vayichu abiprayam paraunnathil sandhosham.pine thettundegilum parayanam.