പ്രിയനേ .....
തിരയുന്നൂ ഞാനിന്നും
ശൂന്യതക്കുള്ളില്‍ പോലും
അങ്ങിന്‍ പാദ ധ്വനി -
കേള്‍ക്കാന്‍ കാതുകള്‍ ഉഴറുന്നു
ഇളം കാറ്റില്‍ ഉലഞ്ഞാടും
ചുടു നിശ്വാസം നുകര്‍ന്നീടാന്‍
എന്മനം തുടിക്കുന്നു..
നെഞ്ചിടം പുകയുന്നു .
കാണാ മറയത്തും ഞാന്‍
അറിയുന്നു സ്പന്ദനങ്ങള്‍
കാല്‍ പ്പാദം പുണര്‍ന്നിടാന്‍
മനം വെമ്പി കുതിക്കുന്നു
ഒത്തിരി സ്വപ്ന സാക്ഷാത്കാരം -
മനസ്സില്‍ കുറിച്ചങ്ങ്...
ഒന്നും കാണാതെ തൊട്ടറിയാതെ
കാല യവനിക ക്കുള്ളില്‍
വിലയം പ്രാപിച്ചിട്ടിന്നു-
ചിന്തയില്‍ പത്തുനാള്‍ പോലെ
പത്തു വര്ഷം തികയുന്നു
എന്‍റെ എല്ലാമായിരുന്ന കൃഷ്ണേട്ടന്‍ (പി എം കെ നായര്‍ ) ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് (ജൂലായ് ഒന്ന് ) പത്തു വര്ഷം തികയുന്നു ..
"എങ്കിലും അങ്ങേയ്ക്ക് മരണമില്ല....ഞങ്ങളിലൂടെ ...അങ്ങ് ജീവിക്കുന്നു ..
ഭാര്യയും, മക്കളും ,മരുമക്കളും ,കൊച്ചുമക്കളും അങ്ങയുടെ പാദങ്ങളില്‍ നമിക്കുന്നു ."