Wednesday, 12 May 2021

ട്രിപ്പ്

കട്ടായം ചൊല്ലെന്‍റെ 
കുട്ടാ  നീയിന്ന്
പട്ടായത്തല്ലേ 
പോകാൻ പോണത് 
ചട്ടമ്പി പെണ്ണുങ്ങൾ
ഏറെയുണ്ടവിടം 
ദുട്ടുകൾ  നൂറിന്റെ
കെട്ടായ്‌ പൊട്ടി
പൊടിഞ്ഞു 
 മുടിഞ്ഞിടും
ഓർത്തോട്ടോ
നിന്റെ കുട്ട്യോളും
കെട്ടിയോളും
പട്ടിണിയാലേ 
പൊട്ടിക്കരയും.
കട്ടൻ ചായയും
കുട്ടി റസ്ക്കും
നുണഞ്ഞു രസിക്കും 
കുട്ട്യോളെ നീ
കഷ്ടത്തിലാക്കി
സുഖിക്കല്ലേ കുട്ടാ .
പട്ടായത്തുള്ള 
ധാബയിൽ കിട്ടും 
ചിരട്ടപുട്ടും നല്ല
ചട്ടിയിൽ വരട്ടിയ
മട്ടൻ കറിയും
അട്ടിയിൽ ചെയ്ത
അടുക്ക് റൊട്ടിയും
ചട്ടിപത്തിരി വേറെ
പലതരം മുട്ടകറികളും
തട്ടിവിട്ടു ഏമ്പക്കം
വിട്ടാൽ  മുട്ടിയു -
രുമ്മിചന്തം കാട്ടും
തൊട്ടാൽ പൊട്ടുന്ന
പതിനെട്ടു കാരികൾ !
മുട്ടിയാൽ പൊള്ളുന്ന
ആവി പറക്കും
പുട്ടും കുറ്റിപോൽ 
നിനക്ക്ചുറ്റുംവട്ടം 
കറങ്ങും മിന്നാ
മിനുങ്ങു പോൽ
ചാട്ടുളികണ്ണുമായ്‌.
വേണ്ടടാ കുട്ടാ
ഒളികണ്ണെറിയല്ലേ
കെട്ടിയോള് നിന്നെ
ഇട്ടേച്ചു പോകും.
കുട്ട്യോള് നിന്നെ
കണ്ടിട്ടും കാണാതെ 
ഒളിഞ്ഞുപോകും .
നീതന്നെ യോർക്ക്
കുട്ട്യോളെ വേണോ 
പട്ടായ വേണോ ?
വട്ടു പിടിക്കാതെ
ഓർത്തോടാകുട്ടാ.
          *******
                  Vijayalakshmi.


Monday, 10 May 2021

രക്ത സാക്ഷി


കനിവുള്ള തമ്പുരാന്‍ 
കല്പിച്ചു നല്കിയ കനക
ത്തിടമ്പാണാ പൊന്നൂമകന്‍ .
അച്ഛന്റെ കരളായി, അമ്മേടെ കണ്ണായി കൊച്ചേച്ചിക്കോ 
അവന്‍ തങ്കക്കുടം .
അമ്മിഞ്ഞചുരത്തുമ്പോള
മ്മതന്നുളളിലോരായിരം 
സ്വപ്നങ്ങള്‍ പുവണിഞ്ഞു
കുഞ്ഞുകാല്‍ കൊണ്ടവന്‍
 പിച്ചനടക്കുമ്പോളച്ഛന്റെ
 മനസ്സീലുടുക്കുകൊട്ട്...
സന്തോഷം തുടിയിടു
മുടുക്കുകൊട്ട് !
നാളെയിവനെന്റെ രക്ഷിതാവ് -
വാര്ദ്ധക്യവേളയിലൂന്നു വടി !
സരസ്വതി ക്ഷേത്രത്തില്‍ 
ആദ്യപാദം വെക്കാന്‍ -
നാവില്‍ ഹരിശ്രീ കുറിപ്പിച്ചച്ഛന്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങി
കളിച്ചവന്‍ വിദ്യക്കായ് 
വിദ്യാലയത്തിലെത്തി.
ബാലപാഠങ്ങള്‍ ഹൃദി_
സ്ഥമാക്കിയവന്‍ ഗുരുവിനു 
സമ്മതനായ് വളര്ന്നു !
ശിശിര വസന്തങ്ങള്‍ 
മാറിവന്നു കാലം അവനുടെ
 ബാല്യകവചം അഴിച്ചുമാറ്റി .
മകനുടെ വളര്‍ച്ചയില്‍ 
മാതാപിതാക്കളോ അന്നു
ആശ്വാസ നിര്‍വൃതിയില്‍
ലയിച്ചു സന്തോഷം പൂണ്ടു.
പ്രായം അവനില്‍ പല
മാറ്റങ്ങളായ് കൌമാര 
തനിമയില്‍ ചുവടുവെച്ചു.
പഠനം വെറുമൊരു മേല്‍വിലാസം ,
ക്ലാസ്സില്‍ അവനോ കയറാതായി,
സമരത്തിന്നാഹ്വാന മുദ്രാവാക്യം -
എന്നും അവനുടെ തൊഴിലായ്മാറി .
കുറഞ്ഞോരു പിള്ളേരെ ചട്ടം കെട്ടി -
കറങ്ങി തിരിഞ്ഞൂ നടപ്പാണവന്‍..
വീട്ടില്‍ പതിവുപോലെത്താതായി !
സമരവീര്യങ്ങള്‍ പതഞ്ഞു പൊങ്ങി ..
എന്തിനും ഏതിനും സമരങ്ങളായ് -
അടിപിടി ഗുലുമാലിന്‍ നേതാവായി .
അമ്മതന്‍ കണ്ണീര് തോരാതായി ..
അച്ഛന്റെ നെഞ്ചില്‍ പുകച്ചിലായി 
പൊന്നുമോൻ നേർവഴി പൂകിടു
വാനൊട്ടൊരുപദേശംനല്കിയച്ഛന്‍ !
വര്ഷങ്ങളൊന്നൊന്നായ്
 കൊഴിഞ്ഞു വീണു -
കോളേജിന്‍ ഹരമായാ 
പൊന്നൂമകന്‍!
അണികള്‍തന്‍ നേതാവായ് 
അലമ്പുകള്‍ വല്ലാതെ കാട്ടിക്കൂട്ടി .
പൊതുമുതലൊക്കെ
യെറിഞ്ഞുറിഞ്ഞുടച്ചൂ-     
അവൻ നിയമപാലകന്മാരെ 
കല്ലെറിഞ്ഞു അച്ഛനമ്മ
മാരെ ഓര്ത്തിടാതെ-
നെഞ്ചുവിരിച്ചൂ പൊരുതിയവന്‍
ഒരുനാളിലൊക്കെ പിഴച്ചുപോയി ,
നിറതോക്കിന്‍ മുന്നീലകപ്പെട്ടവന്‍.
ചിന്നിചിതറിയാ മാംസതുണ്ടം-
ചീറ്റി തെറിച്ചുപോല്‍ രക്തപൂക്കള്‍ !
രാഷ്ട്രീയകോപ്രായം കാട്ടിക്കൂട്ടി -
അണികള്‍ക്കോ നേട്ടം
 ഒരു രക്തസാക്ഷി !
പൊന്നൂമകന്റെ ദുരന്ത വാര്‍ത്ത -
കേട്ടിട്ടും ഞെട്ടിയില്ലമ്മ മാത്രം !
പൊന്നൂമകനോ ഉറക്കമാണ്
ആരുമേ ശബ്ദിച്ചുണര്‍ത്തരുതേ...
ചേതനയറ്റൊരാ ദേഹത്തിനു-
യാചനയോടമ്മ കാത്തിരുന്നു ...
കണ്ടുനിന്നീടുന്നോര്‍ 
കണ്ണീര്‍ പൊഴിച്ചു -
ആര്‍ക്കുമീ ദുര്‍വിധി വന്നീടല്ലേ...
പെറ്റ വയറിന്റെ നീറ്റലയ്യോ -
ഈജന്മം പോരതുതീര്ത്തിടുവാന്‍ ..
കനിവുള്ള തമ്പുരാന്‍
കല്പിച്ചു നല്കിയ കനക 
തിടമ്പാണാ പൊന്നൂമകന്‍..
               **********
ഈ കവിത 9 വര്ഷം മുന്‍പ് എഴുതിയതാണ് ..ഈ കവിതക്കാസ്പദമായ സാഹചര്യം നമ്മുടെ കേരളത്തിലെ ഒരു കോളേജില്‍ സംഭവിച്ചതാണ് .ആ രക്ഷിതാക്കളുടെ വേദന ഞാനുള്‍ക്കൊണ്ടു് എഴുതിയതാണ് ..കവിത ഒത്തിരി നീണ്ടുപോയി എന്നറിയാം .എന്റെ മനസ്സിലെ ആശയം ഉള്‍കൊള്ളിക്കാന്‍ ഇത്രയും നീട്ടേണ്ടി വന്നു ..

Sunday, 23 August 2020

പ്രണാമം🙏


കൂടപ്പിറപ്പുകൾ സ്നേഹ-
കൂടുവിട്ടകലുമ്പോൾ  
കൂടുതൽ ദുഃഖങ്ങൾ 
നെഞ്ചകകൂടിലുണ്ട് 
കരഞ്ഞുപറഞ്ഞാലും 
പെയ്തൊഴിഞ്ഞാലും 
കാർമേഘമുള്ളിൽ  
കുമിഞ്ഞുകൂടും 
ഒരുനോക്കു കാണാൻ 
കഴിയാതെ പോയതിലൊരു -
കനൽകൂന   മനസ്സിലുണ്ട് 
അറിഞ്ഞില്ല ഞാൻ -
ഒരുനോക്ക് കൺനിറയെ
കണ്ടില്ലാ , മനസ്സാതൊട്ടില്ല..    
ഈ പുകയുംമനസ്സിന്റെ -
നീറുംവേദന ആരറിയാൻ?
മനസ്സാനമിക്കുന്നു ഞാൻ 
ഇരു പാദങ്ങളിൽ സ്‌നേഹാ -
ശ്രുപൂക്കൾ ചൊരിയുന്നു 
             🙏🙏🙏
        
                      vijayalakshmi.
Friday, 29 November 2019

മനസ്സ് എന്ന വികൃതി


മനസ്സേ നീയൊന്നടങ്ങൂ
എന്നിൽ കുമിയുമീ
സ്നേഹത്തിൻ തീവ്രത 
ആധിയായ്‌ വളർത്തി 
എന്നിൽ വ്യാധിയായ്‌
തീർത്തിടാതേ ഒതുങ്ങൂ.
നീയെന്ന പൊരുളിനെ 
മറക്കില്ലൊരിക്കലും 
അമ്മയെന്ന പദത്തിന്
അർഥവ്യാപ്തി നിർണയം
ആരാലും സാധ്യമല്ലെ-
 ന്നാകിലും നിനക്കറിയാം
സത്യമായ ദയാവാത്സല്യ,
സ്നേഹ പരിലാളനം 
ഈ പൊക്കിൾകൊടി 
ബന്ധം അനശ്വരമാണത്!
അറ്റ്പോകില്ല ഒരിക്കലും  
 വിട്ടുപോകില്ല ജീവൻ
തുടിപ്പ്  നിന്നിൽ കുടി
യിരിക്കുവോളം കാലം !
               ********

അദൃശ്യ ദൃഷ്ടി !

  
നീയെന്റെ കൈയെത്തും 
ദൂരത്ത് എന്നെയുംകാത്ത്
കാത്തിരിപ്പുണ്ട് ചാരെ -
അണയാൻ പാർത്തിരിപ്പുണ്ട് 
എവിടെ നോക്കിയാലും 
ആ മുഖംമാത്രം ചുറ്റിലും 
ദയനീയത നിറഞ്ഞ 
പുഞ്ചിരിയോടുള്ള നോട്ടം 
വയ്യാ ഇടനെഞ്ചുപിടയുന്നു 
കൊതിയേറെയുണ്ട് 
നിന്നിലേക്കണയാൻ
നിൻ നെഞ്ചിൽപതിയാൻ 
കാത്തിരിപ്പിന് അധിക 
ദൂരമില്ല സമയദൈർഗ്യവും 
രോഗംതളർത്തും ദേഹത്തിന്
പൊരുതി നേടാനൊന്നുമില്ല !
               *********
                     വിജയലക്ഷ്മി.

Wednesday, 27 November 2019

എന്നിലെ നീ

നിനക്ക് എന്നെ അറിയാൻ വർഷങ്ങൾ മതിയാവില്ല
ചിലപ്പോൾ ഒരു ജന്മം
പോരാതെവരുമീ കാത്തിരിപ്പ്
നിന്നേയറിയാൻ കേവലം
നിന്റെ  ചുടുനിശ്വാസങ്ങൾ,
ഒരുസ്പർശം കൊണ്ടു
മാത്രം മനസ്സ്തൊട്ടറിയും
നിമിഷങ്ങൾ മാത്രം 
വെറും നിമിഷങ്ങൾ !
എന്തോ അറിഞ്ഞില്ലനീ
എന്നുള്ളംനിനാക്കായ്‌
കാത്തു സൂക്ഷിച്ച 
സ്നേഹചെപ്പ്‌ നീമത്രം
കണ്ടില്ല അറിഞ്ഞില്ല
അറിയാൻ ശ്രമിച്ചില്ല. 
            ********              
                    Vijayalakshmi 

" കൊച്ചു മക്കളോട്"

കുഞ്ഞുമക്കളെ നിങ്ങളിൽ നല്ലശീലങ്ങൾ വളർത്തണം
വായിച്ചുവളരണം ചോദിച്ചു
നേടണം ഒത്തിരിഅറിവുകൾ 
ഉള്ളവരിൽനിന്നും മടിയൊട്ടും
കൂടാതെ കരസ്ഥമാക്കീടണം.
കണ്ടതുംകേട്ടതും സത്യമോ
അസത്യമോ തിരിച്ചറിവ് 
നേടാതെനിൻ പ്രതികരണം
അരുതരുത് കുഞ്ഞേ..
മാതാപിതാ ഗുരു ദൈവം
മനസ്സിൽനിരൂപിച്ചു നിത്യവും
വിദ്യസാധകം ചെയ്യണം.
എവിടെയും എപ്പോഴും 
സത്യം പറയണം, കള്ളം
വെറും പൊള്ളയാണെന്ന്
കുഞ്ഞേനീ  അറിയണം.
വൃദ്ധജനത്തോട് നിൻ
മനസ്സ് ചേർത്തുനിർത്തണം
നാളെ നിനക്കത് പുണ്യമായ്‌
വന്നുഭവിച്ചീടും ഓർക്കനീ.
സമ്പാദ്യശീലം വളർത്തണം 
നീയൊരു ഭണ്ഡാരപ്പെട്ടി
ബാങ്കായി കരുതണം 
കിട്ടുന്നചില്ലറ നിക്ഷേപം 
തുടരെതുടരെ വളർത്തണം .
നിൻമുന്നിൽ കൈകൂപ്പി 
നീട്ടുംകരങ്ങളിൽ നിന്നാൽ
കഴിയുംസഹായം നൽകി
വളരണംകുഞ്ഞേ നീയെന്നും.
                 **********🙏
                     വിജയലക്ഷ്മി.
 
Wednesday, 20 November 2019

പമ്പരം

 ജീവിതം നമ്മളാൽ 
കറക്കിവിട്ട പമ്പര
മാണെന്ന സത്യം
തിരിച്ചറിയൂ നീ .
 ചിലപ്പോളത്
ചുറ്റിത്തിരിഞ്ഞു 
സ്ഥാനഭ്രംശം,
 വരാതെ നിന്നിടാം .
 മറ്റുചിലപ്പോൾ ചുറ്റി-
കറങ്ങി ത്തെറിച്ചു 
ലക്ഷ്യമില്ലാതകന്നു 
പോയെന്നും വരാം .
സുഖവും ദുഖവും
സത്യവും മിഥ്യയും 
കറങ്ങി തിരിഞ്ഞു
തകിടംമറിയുംകൊച്ചു,
പമ്പരത്തിന്റെ വെറു 
മൊരുകുസൃതി മാത്രം . 
കറങ്ങുമ്പോഴുളളിൽ
കനലായ് പൊള്ളുമീ
തിരിചക്രം കാണുന്നോർ -
ക്കാനന്ദമേകാൻ കറക്കി ,
തിരിയുമൊരു കളിപ്പാട്ടം .
ഇതുതന്നെയല്ലേ ജീവിതം 
ആർക്കൊക്കെയോവേണ്ടി 
കറങ്ങി തിരിഞ്ഞുമറിയും
ജീവനുള്ളൊരു കളിപമ്പരം 
                    *******
                         Vijayalakshmi.

കാലംതെറ്റിയ മഴക്കോള് !

        
മഴമുകിലേ കരിമുകിലേ
നീയിന്നു പെയ്യാതെ
യകലേണമതി ദൂരം
എൻ കുഞ്ഞുങ്ങളി-
ന്നൊട്ടും നനയാതെ,
യെത്തണമെന്നരികിൽ.
ഈറൻകാറ്റേ ഒന്നുനീ 
പയ്യേവേ വീശിതലോടി-
തണുപ്പിച്ചു മഴക്കാർ 
മേഘത്തെ ദൂരേയകറ്റി;
 എൻ കുഞ്ഞിന്നു 
നനയാതകംപൂകണം.
കാർമേഘകൂട്ടങ്ങളേ
കോപം അടക്കൊന്നു ..
ഉരസി കത്താതെ ഇടി
വാൾ ചുഴറ്റിയെന്നെ
പേടി പെടുത്തിടാതേ..
കൊള്ളിയാൻ മിന്നി
അഗ്നിഗോളങ്ങൾ
ജ്വാലയായ്‌പടരവേ ;
ഭൂമികുലുക്കിവെള്ളിടി 
വെട്ടി താണ്ഡവമാടി ,
പാവംമനുഷ്യരിൽ 
ഇനിയും ക്രൂര നാശം
വിതച്ചൂ രസിക്കല്ലേ..
പയ്യവേപയ്യവേ ഒന്നിവർ
ജീവിച്ചു പൊയ്ക്കോട്ടെ ..
             *********   🙏
                      Vijayalakshmi.
Nb: ഇന്നലെയും എൻറെ നാട്ടിൽ ഇടിമിന്നലേറ്റ്  , രണ്ടു യുവാക്കൾ മരണപ്പെട്ടു. അവരുടെ കുടുംബക്കാരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.ഒപ്പം
ആ കുഞ്ഞുങ്ങളുടെ ആത്മാ
വിനു നിത്യശാന്തി നേരുന്നു 🙏

"കിട്ടപ്പായ്‌ തട്ടുകട"


"കിട്ടപ്പായ്‌ തട്ടുകട"
        ************
കട്ടപ്പനയിലെ കുട്ടപ്പൻ 
മാഷിന് തട്ടുദോശ തട്ടിവിടൻ 
ഒട്ടു വല്ലാത്താശമൂത്തു   
തട്ടുകടക്കാരൻ കിട്ടപ്പൻ 
ചേട്ടന്റെ വട്ടളകടവിലെ 
തട്ടുകടയിൽ വട്ടപ്പം
 തിന്നാൻ കുട്ടപ്പൻ മാഷും
കൂട്ടരുമെത്തി പൊട്ടി
പ്പൊളിഞ്ഞ വട്ടമേശക്കു
ചുറ്റുംപൊടി തട്ടീംമുട്ടീം
വട്ടത്തിലിരുന്നുകിട്ടപ്പൻചേട്ടനെ  കൈകൊട്ടിവിളിച്ചു
എട്ടപ്പം വട്ടത്തിലുള്ളതാം 
തട്ടുദോശയും തേങ്ങാചട്നി
 മുട്ടക്കറി പിന്നെ ആട്ടിൻ
തലക്കറി അടുക്കുറൊട്ടി,
പുട്ടെട്ടുകണ്ടംകടുപ്പം 
കൂട്ടിയകട്ടൻചായയും
വേഗം നിരത്തെന്‍റെ കിട്ടപ്പായി.
കിട്ടപ്പൻചേട്ടൻ കട്ടിപ്ലേയ്‌റ്റിൽ
ചട്ടകംകൊണ്ടു , തട്ടു
ദോശനിരത്തികൂട്ടി -
കഴിക്കാൻ കറികൾനിരത്തി.
ഒട്ടുംവൈകതെ കുട്ടപ്പൻ മാഷ് 
തട്ടിവിട്ടു വയറു നിറച്ചും
കൂട്ടരുമൊത്ത്പോകാൻ നേരം 
കുട്ടപ്പൻ മാഷ്‌ വീട്ടിലെ 
കുട്ടികുറുമ്പരെ ഓർത്ത നേരം
കൈ കാട്ടിവിളിച്ചു കിട്ടപ്പൻ ചേട്ടനെ
കട്ടിപ്പത്തിരി, ചുട്ട കോഴി , 
മുട്ട ക്കറി, മുട്ടാപ്പം ,ചട്ടിപ്പത്തിരി ,
ഒട്ടുംവൈകാതെ കെട്ടി-
പൊതിഞ്ഞുതരികവേണം
എൻ്റെ പൊന്നു കുട്ടപ്പായി.
എട്ടു നൂറങ്ങോട്ട് തന്നിട്ടുണ്ട് 
ഒട്ടും കുറയാതെ തിട്ടപ്പെടുത്തി
തരികവേണം എൻ്റെ കിട്ടപ്പയി
                  ...................
  ഇതു വെറും സാങ്കൽപ്പികം മാത്ര
മാണ് . 
         

കാലംതെറ്റിയ മഴക്കോള് !

        
മഴമുകിലേ കരിമുകിലേ
നീയിന്നു പെയ്യാതെ
യകലേണമതി ദൂരം
എൻ കുഞ്ഞുങ്ങളി-
ന്നൊട്ടും നനയാതെ,
യെത്തണമെന്നരികിൽ.
ഈറൻകാറ്റേ ഒന്നുനീ 
പയ്യേവേ വീശിതലോടി-
തണുപ്പിച്ചു മഴക്കാർ 
മേഘത്തെ ദൂരേയകറ്റി;
 എൻ കുഞ്ഞിന്നു 
നനയാതകംപൂകണം.
കാർമേഘകൂട്ടങ്ങളേ
കോപം അടക്കൊന്നു ..
ഉരസി കത്താതെ ഇടി
വാൾ ചുഴറ്റിയെന്നെ
പേടി പെടുത്തിടാതേ..
കൊള്ളിയാൻ മിന്നി
അഗ്നിഗോളങ്ങൾ
ജ്വാലയായ്‌പടരവേ ;
ഭൂമികുലുക്കിവെള്ളിടി 
വെട്ടി താണ്ഡവമാടി ,
പാവംമനുഷ്യരിൽ 
ഇനിയും ക്രൂര നാശം
വിതച്ചൂ രസിക്കല്ലേ..
പയ്യവേപയ്യവേ ഒന്നിവർ
ജീവിച്ചു പൊയ്ക്കോട്ടെ ..
             *********   🙏
                      Vijayalakshmi.
Nb: ഇന്നലെയും എൻറെ നാട്ടിൽ ഇടിമിന്നലേറ്റ്  , രണ്ടു യുവാക്കൾ മരണപ്പെട്ടു. അവരുടെ കുടുംബക്കാരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.ഒപ്പം
ആ കുഞ്ഞുങ്ങളുടെ ആത്മാ
വിനു നിത്യശാന്തി നേരുന്നു 🙏

Friday, 29 June 2018

പ്രണാമം 🙏


ഞങ്ങളുടെഎല്ലാമായഎന്റെകുഞ്ഞികൃഷ്ണേട്ടന്‍റെആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്ഭാര്യയും,മക്കളും,കൊച്ചുമക്കളുംകൂപ്പുകൈകളോടെനമിക്കുന്നു 🙏
നാളെ 2018ജൂലായ് ഒന്ന് !! ഇങ്ങിനെ ഒരു ജൂലായ്‌ ഒന്ന്, എന്നേയുംമക്കളേയും
ദുഖത്തിൻകാണാകയത്തിൽതള്ളിവിട്ടിട്ട് ഇന്നേക്ക് പതിനേഴുവർഷം തികയുന്നു .(2001ല്‍)... എന്‍റെ ഗൃഹനാഥനെ വിധി "ഹാർട്ടറ്റാക്ക് "എന്നവ്യാചേനഞങ്ങളിൽ നിന്നുംകവര്‍ന്നെടുത്തു.
ഇന്നുംമനസ്സിന്റെ ഞെട്ടൽ മാറിയിട്ടില്ല . എങ്കിലുംഈനീണ്ടപതിനേഴുവര്‍ഷംകൊണ്ട്എന്നുംഅദ്ദേഹംഎന്നിൽമനോധൈര്യം പകര്‍ന്നുകൊണ്ട് എന്‍റെ കൂടെ തന്നെയുണ്ടെന്നവിശ്വാസത്തിൽഅദ്ദേഹത്തിനു ചെയ്തുതീര്‍ക്കാന്‍ പറ്റാതെ പോയ ,ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റിയെന്നു ഞാന്‍ വിശ്വസിക്കുന്നു. ... അതില്‍ വീട് കമ്പ്ലീറ്റ്മോഡിഫൈ ചെയ്തു ,രണ്ടു മക്കളുടെയും വിവാഹം ഭംഗിയായി നടത്തികൊടുത്തു .മോളും കുടുംബവും UKയിലുംമോനുംകുടുംബവുംദുബായിലുംസന്തോഷത്തോടെ കഴിയുന്നു ..ഞാനുംമക്കള്ക്കൊപ്പംഅവിടെയുമിവിടെയുമായി മക്കളുടെയും കൊച്ചു മക്കളുടേയുംസുഖദുഖത്തിലും,സന്തോഷത്തിലും പങ്കുചേർന്നുംകഴിയുന്നു.
എന്റെമാനസീകസംഘര്‍ഷത്തിന്എനിക്ക് ഞാന്‍ കണ്ടെത്തിയ മറുമരുന്നാണ് ,എന്റെകുത്തികുറിക്കലുൾപ്പെടെ,ഫേസ്ബുക്കിലുംഞാൻ മാനേജ്ചെയ്യുന്നമൂന്നുബ്ലോഗുകളിലുംകവിതകളുകഥകളുംയാത്രാകുറിപ്പുകളും ", കുക്കറി പേജും, youtobe vlogger എന്നീ ജോലികളിൽ മുഴുകിഞാനും ജീവിച്ചു പോകുന്നു . 
                       .....,..,......
   
"ജൂലായ്‌ ഒന്നെന്നോര്‍ത്താല്‍" ....

ജൂലായ് ഒന്ന്" എന്നോര്‍ത്താലിന്നും
എന്‍ കൈകാലുകള്‍ വിറകൊണ്ടിടും
നെഞ്ചിടം തിങ്ങിവിങ്ങി പുകഞ്ഞിടും
തീകനല്‍ ചൊരിഞ്ഞപോല്‍
എന്മക്കളെന്നെ പൊതിഞ്ഞിടും -
സ്നേഹവാത്സല്യങ്ങളാല്‍...
വിടരാന്‍ തുടിക്കും ,
താമരമൊട്ടു പോല്‍-
ഹൃദയംത്രസിക്കുമോരോ
നിമിഷങ്ങളില്‍ പോലും .
അറിയില്ല നിങ്ങള്‍ക്കെന്റെ,
അറിയിച്ചില്ല നിങ്ങളെഞാന്‍
ഉള്ളിടം തുടിക്കുന്നിതെന്തെന്ന്.
കരിമഷി പുരട്ടിയില്ല ഞാന്‍
വായിച്ചറിഞ്ഞീടാന്‍......
എങ്കിലും കിടാങ്ങളെ
നിങ്ങളില്‍ചെറു നോവ്‌
പടരുമ്പോഴുംഅറിയുന്നൂ ഞാ
എന്‍ നെഞ്ചിടം പുകയുന്നൂ .
അറിയില്ല നിങ്ങള്‍ക്കെന്‍
വ്യാകുലതകളെന്തെന്ന്?
ചിരിച്ചുകൊണ്ടുള്‍കരയുന്നൂ -
ചിരിക്കാതേയെൻ ചുണ്ടുചിരിക്കുന്നു
എന്റെദുഖങ്ങളെന്‍ സ്വന്തം.
നെഞ്ചിന്‍ നെരിപ്പോടില്‍
കനലായ് വെഞ്ചാരത്തിനാല്‍
മൂടിപ്പൊതിഞ്ഞൂ എനിക്ക്സ്വന്തമായ്.
അറിയരുത് നിങ്ങളൊന്നുമേ
അണിയരുത് കണ്ണീര്‍ കണങ്ങൾ
നിങ്ങള്‍ തന്‍ നയനങ്ങളില്‍.
എൻദുഃഖഭാരങ്ങളൊഴിച്ചിടാൻ,
മറന്നിടാന്‍,ബ്ലോഗെഴുത്തും
ഫേസ്ബുക്കില് തലപൂഴ്ത്തലും
ദിനചര്യയാക്കിമാറ്റി ഞാനി -
ന്നേക്ക് പതിനേഴുവർഷംതികക്കുന്നു.
കാലചക്രം കറങ്ങവേ എനിക്ക്
ഒത്തിരി നന്മകൾ നൽകിയെങ്കിലും , ഉൾമനംവാത്മീകത്തിൽ പുതയുന്നു
നെഞ്ചകം വിങ്ങിപുകയുന്നു -
കാർ മേഘംകുമിഞ്ഞു നിറയുന്നു.
ചെറുതെന്നലിൽ പെയ്തൊഴിഞ്ഞിടാൻ

                  ................................

Monday, 27 November 2017

" ഒരിക്കലും മങ്ങാത്ത സ്നേഹദീപം"

" ഒരിക്കലും മങ്ങാത്ത സ്നേഹദീപം"
                     *****************
എന്നെതലോടിപുണർന്നതാം കൈ -
കളിന്നില്ലെങ്കിലുംഎന്നുള്ളത്തി
ലെന്നെന്നും ഒളിമങ്ങാത്ത 
അണയാത്തൊരു  കനൽവെട്ടം  !
ഓർമ്മയാൽ പകരുന്നുണ്ടെപ്പോഴും 
കുഞ്ഞായിരുന്ന നാൾ 
മനസ്സിൽ നിഴൽ ചിത്രമായ് 
പതിഞ്ഞതാം എന്നമ്മതൻ രൂപം 
നിറയുന്നൂ ചുരുളഴിയുന്നു 
ആധിയോടുള്ളാ മുഖം കണ്മുന്നിൽ  !
വഴിക്കണ്ണുമായ് കാത്തിരിപ്പു-
ള്ളോരെന്നമ്മ തൻ 
ആകുലതയോടുള്ള ,
ഒത്തിരി ചോദ്യങ്ങൾ !
"കണ്ണും മുഖവുംചുമന്നു -
വാടിയതെന്തെന്റെ   കുഞ്ഞാറ്റെ
ആരാനും നിന്നേ പഴി പറഞ്ഞോ ?
 വല്ലതും കണ്ടു ഭയന്നതാണോ -
അല്ലേൽ വയറു വിശന്നു ,
കുഴഞ്ഞുപോയോ ?
കയ്യും മുഖവും കഴുകിവാ കുഞ്ഞോളെ 
വെള്ളോട്ടു കിണ്ണത്തിൽ-
 വിളമ്പിയ മാമുണ്ണാനോടിവാ !
കൂട്ടികുഴച്ചുണ്ണാൻ മാമ്പഴപുളിശ്ശേരി 
തൊട്ടുനുണയനായമ്മകല്ലേലരച്ച-
നല്ലുള്ളി ചമ്മന്തി  വേറേയും ,
ഉപ്പിച്ചി നുള്ളി മുള്ളുകളഞ്ഞേച്ചു -
ചോറിന്നരികിലായ് നിരത്തിയിട്ടുണ്ടമ്മ.
ഓടിവാ കുഞ്ഞോളെ ഉരുളയുരുട്ടി - 
മാമ്മുണ്ണിക്കാം നിന്നമ്മ !
തൃപ്തിയോടെൻമനം നിറച്ചുവെക്കാം .
കാതോരം ചേർന്നമ്മ പാട്ടുപാടിത്തരാം 
കള്ളി കുയിലിന്റെ കഥയുംപറഞ്ഞിടാം "
അമ്മതൻ സ്നേഹ വാത്സല്യം -
നുണഞ്ഞു ഞാൻ അമ്മച്ചിറകിൽ 
ഒതുങ്ങി വളർന്നീടവേ -
യൗവനം എന്നെ തലോടിപുണർന്നപ്പോൾ 
എന്റെ പെറ്റമ്മയെന്നേ പിരിഞ്ഞുപോയി ..
കാണാമറയാത്തൊളിഞ്ഞിരുന്നു.
എന്നിലെ സങ്കടം ഉള്ളീലൊതുക്കി 
എന്നിലെയെന്നെ ജീവിതം പഠിപ്പിച്ചു !
ദുഖങ്ങളോരോന്നും വന്നണയുമ്പോഴും 
അമ്മതൻ സ്നേഹവാത്സല്യതലോടലും -
ഓർമ്മയിൽ നൊമ്പരച്ചാലൊഴുക്കും 
മനസ്സിന്റെ പാതയിൽ ഇരുളിനെ നീക്കി 
ഒരിത്തിരി വെട്ടം തെളിച്ചു വെക്കും 
എന്നും അണയാത്തൊരെൻ 
        ആത്മസ്നേഹദീപം !!
        
               ***************വിജയലക്ഷ്മി .

Friday, 18 December 2015

ഒറ്റ കണ്ണൻഹേ സ്ത്രീജന്മമേ !
നിനക്കീ ഭൂമിയില്‍
എവിടെയാ നിലനില്‍പ്പ്‌ ?
നീ പിഞ്ചുബാലികയോ ,
യുവതിയോ ,വൃദ്ധയോ
ഭേദമേതുമില്ലീയുലകില്‍
നിന്നെ കടിച്ചുകീറാന്‍
കഴുകന്‍കണ്ണുമായ് നിനക്ക് ചുറ്റും-
കാമപിശാചുക്കള്‍ വലവീശി
കാത്തിരിപ്പുണ്ടെന്ന് നീയറിയൂ.
നീ കാത്തുസൂക്ഷിക്കും നിന്‍റെ
നഗ്നത, നിന്മുഖം നീപോലുമറിയാതെ
ഒപ്പിയെടുത്തു വിറ്റ്കാശാക്കാന്‍
 എവിടെയെന്നറിയാതെ  ഒരൊറ്റകണ്ണന്‍ !!
ഹേ പുണ്യസ്ത്രീജന്മമേ
നീയും ഈ നാടിന്‍റെ പ്രജയല്ലേ
നിനക്കെവിടെയാണഭയം ?
പൊതുസ്ഥലങ്ങളില്‍ നിന്നെതേടി -
മൊബില്‍ ഫോണിന്‍ക്യാമറയായും
ഉടുപ്പിന്‍ബട്ടണ്‍സായും ,
തുണികടയിലെ ഡ്രസിംഗ്റൂമില്‍
അലങ്കാരകണ്ണാടിയായും
കാണാമറയത്തവന്‍ കണ്മിഴിച്ചു -
കാത്തിരിപ്പുണ്ടെന്നറിയൂ നീ .
വിശന്നു വലഞ്ഞു ഹോട്ടലില്‍-
ചെല്ലുന്നോരു നേരത്തും
നിന്‍റെ മനത്തില്‍പ്പോലും ചിന്തിക്കരുതേ
പോകരുതേ ടോയ്‌ലെറ്റില്‍
അവിടെയും എവിടെയെന്നറിയാതെ
നിന്നെ വിഴുങ്ങാന്‍ ഒരൊറ്റകണ്ണന്‍-
പതിയിരിപ്പുണ്ടെന്നറിയൂ നീ .
നിന്നേ നീയറിയാതിരുന്നാല്‍
നിന്മുഖം നീപോലുമറിയാതെ
നൂതന മോര്‍ഫിംഗ് തന്ത്രത്താല്‍
ഇന്റര്‍ നെറ്റ് ബ്ലൂ ഫിലിമില്‍ -
നായികയായ് നിന്നെയറിഞ്ഞീടും
ലോകം നിന്നേ വെറുത്തീടും
ഹേ വനിതാരത്നമേ നിന്നേ
നീതന്നെ കാത്തിടൂ ...
         ----------------
വിജയലക്ഷ്മി
Saturday, 25 April 2015

" "അനുഗ്രഹം ആത്മവിശ്വാസം""അഴലിന്‍റെ ഒരു പിടി
അവിലുമായ് ഞാനെന്‍റെ 
ഗുരുവായൂര്‍ കണ്ണന്‍റെ 
ചാരേയണയാനെന്‍
മോഹവുമായ്‌, 
ഭഗവാന്‍റെ തിരുമുന്നില്‍
കാണിക്കയര്‍പ്പിക്കാന്‍ -
നാമജപ ധാരയാല്‍ 
തിരമുറിയാതൊഴുകുന്ന
ഭക്തസഹസ്രത്തി
ലൊരുവളായ്‌ -
ഞാനുമലിഞ്ഞു ചേര്‍ന്നു.
എന്‍റെ കണ്ണനെ കാണാന്‍ 
തൊഴുതൂ വണങ്ങിയെന്‍
സങ്കടം തീര്‍ക്കാന്‍
കൊതിയോടെന്നൂഴം
കാത്തിരുന്നോരുവേളയെന്‍
 കണ്ണന്‍റെ മായാലീലകള്‍
ഓര്‍ത്തുപോയി..
രോഗത്തിന്‍ പീഡയാല്‍ 
വലഞ്ഞോരെന്നെ നീ 
കൈ തന്നുയര്‍ത്തി
യനുഗ്രഹിച്ചു 
എന്തിനു മേതിനും
 ഞാനുണ്ടെന്നസത്യം
 ഭഗവാന്‍ കാട്ടി തന്നു !!
ജീവിത പന്ഥാവില്‍
ദുഃഖത്താല്‍ പകച്ചു
പോയോരെന്നില്‍  നീ 
ഒരുതിരി വെട്ടമായ്‌ !!
നിറഞ്ഞു നിന്നു 
നീ  മനസ്സില്‍  ധൈര്യം -
പകര്‍ന്നു തന്നു.
എന്‍ അമ്പാടി കണ്ണാ
കൃഷ്ണാ മുരാരേ
 ശരണം എന്നെന്നും
നിന്‍ പാദചരണം !!


Saturday, 21 March 2015

" രാഷ്ട്രീയം ഇങ്ങിനെയൊ !!!! "


എന്‍  ബാല്യകാലം  -
 കണ്ടറിഞ്ഞോരു  രാഷ്ട്രീയം
ശക്തിയുക്തം
ശാന്തം ദൃഡകരം!!
അറുംകൊല എന്തെന്ന-
റിഞ്ഞിലാ അന്നൊന്നും.
ഇന്നോ.... ദിനം പ്രതീ
കണ്ടൂ ഭയക്കുന്നു നാമെല്ലാം
വടിവാളും  കഠാരയും
കൈകളിലേന്തിയോര്‍
വെട്ടിയും  കുത്തിവീഴ്ത്തിയും -
പലായനം ചെയ്യുമൊരുകൂട്ടര്‍
വെട്ടേറ്റവന്‍ രക്ത പുഴയിലൂടെ
ഏന്തിവലിഞ്ഞും ഉരുണ്ടും
പിടഞ്ഞു മരിക്കുന്നു .
പിന്നെ രക്തസാക്ഷിയെ-
ന്നോമന പേരുനല്‍കി
മണ്ഡപം പണിയലും
 വോട്ടുപിടുത്തവും .
ഇതിന്നു പേരാണോ രാഷ്ട്രീയം ?
അടുത്തോരു ദിനം  തിരിച്ചാക്രമം !
മാംസ കടയിലെ  മാടിന്‍റ
മാംസതുണ്ടുപോല്‍
വെട്ടിനുറുക്കീ  പത്തു -
പതിനാറു തുണ്ടങ്ങള്‍,
ചിതറി തെറിക്കുന്നു !!
ഭൂമി ദേവിക്കിവര്‍
ചുടു രക്താഭിഷേകംനടത്തുന്നു
പേടിപ്പെടുത്തുന്ന  അട്ടഹാസങ്ങളും
ദീനരോദനങ്ങളുംകേട്ടു
നാടുനീളേ ഭയന്നു വിറക്കുന്നു ..
പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന
 ബന്ദ്‌ പ്രഖ്യാപനം അക്രമകളിയാട്ടം !!
 ഗതാഗത മാര്‍ഗ്ഗങ്ങളെറിഞ്ഞുടച്ചും
പൊതുമുതലാകെ  തച്ചുതകര്‍ത്തഗ്നി
ഗോളങ്ങളാക്കിയും....
നാടിനു നാശം വിതക്കലാണോ
രാഷ്ട്രീയമെന്നതിനാപ്തവാക്യം ?
കാലത്ത് ജോലിക്ക് പോയോരച്ഛന്‍റെ
ജീവനറ്റ വികൃത രൂപംകണ്ട് പേടിച്ചു -
വാവിട്ടു പിടഞ്ഞു  കരയുന്ന കുഞ്ഞുങ്ങള്‍ !
നെഞ്ചത്തടിച്ചു കരഞ്ഞു -
ശപിക്കുന്ന അമ്മമാര്‍!!
വിധിയെ പഴിച്ചു വിഭ്രാന്തിയാല്‍
മൂകതയിലാഴുന്ന ഭാര്യമാര്‍!
നാളത്തെ നാടിന്‍റെ -
പൊന്നോമന കുഞ്ഞുങ്ങള്‍
കലാപങ്ങള്‍ കണ്ടും പഠിച്ചും
നാടിന്‍റെ  ശാപങ്ങളായിടുന്നു.
നല്ലൊരു നാടിന്‍റെ സ്വപ്ന-
സാക്ഷാത്കാരത്തിനായി  നമ്മള്‍
വാത്മീകത്തില്‍ നിന്നുണര്‍ന്നു
നാടിനെ അക്രമരഹിതമാക്കീ -
വളര്‍ത്തീടണം  എന്നും
നല്ലൊരു  നാളെ നമുക്കു വേണം
നന്മകള്‍ പെയ്യുന്ന നല്ല നാളെ !!!!

Sunday, 29 June 2014

"പ്രണാമം "


       


   "ഞങ്ങളുടെ എല്ലാമായ  എന്‍റെകുഞ്ഞികൃഷ്ണേട്ടന്‍റെ  ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്   ഭാര്യയും ,മക്കളും, കൊച്ചുമക്കളും കൂപ്പുകൈകളോടെ  നമിക്കുന്നു "

നാളെ   2014  ജൂലായ് ഒന്ന് !! ഇങ്ങിനെ  ഒരു ജൂലായ്‌ ഒന്ന്, എന്നേയും   മക്കളെയും ദുഖത്തിൻ  കാണാകയത്തിൽ തള്ളിവിട്ടിട്ട്  ഇന്നേക്ക്  പതിമൂന്നു  വർഷം തികയുന്നു  .(2001ല്‍)... എന്‍റെ  ഗൃഹനാഥനെ  വിധി  "ഹാർട്ടറ്റാക്ക്  " എന്നവ്യാചേന ഞങ്ങളിൽ  നിന്നും കവര്‍ന്നെടുത്തു .  ഇന്നും  മനസ്സിന്‍റെ  ഞെട്ടൽ  മാറിയിട്ടില്ല . എങ്കിലും ഈ നീണ്ട  പതിമൂന്നു വര്‍ഷംകൊണ്ട്, എന്നും  അദ്ദേഹം  എന്നില്‍ മനോദൈര്യം  പകര്‍ന്നുകൊണ്ട് എന്‍റെ  കൂടെ തന്നെ യുണ്ടെന്നവിശ്വാസത്തിൽ  അദ്ദേഹത്തിനു ചെയ്തുതീര്‍ക്കാന്‍  പറ്റാതെ പോയ ,ചെയ്യാന്‍  ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങള്‍  എനിക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റിയെന്നു ഞാന്‍ വിശ്വസിക്കുന്നു  ..അതില്‍  വീട് കമ്പ്ലീറ്റ്മോഡിഫൈ ചെയ്തു ,രണ്ടു മക്കളുടെയും വിവാഹം ഭംഗിയായി നടത്തികൊടുത്തു .മോളും കുടുംബവും  യു .കെ  യിലും ,മോനും കുടുംബവും  ദുബായിലും  സന്തോഷത്തോടെ കഴിയുന്നു ..ഞാനും മക്കള്‍ക്കൊപ്പം  അവിടെയുമിവിടെയുമായി  മക്കളുടെയും   കൊച്ചു മക്കളുടേയും  സുഖദുഖത്തിലും,സന്തോഷത്തിലും പങ്കു ചേർന്നും  അല്‍പം കുത്തികുറിക്കലുമാണ് മാനസീക  സംഘര്‍ഷത്തിന്എനിക്ക്  ഞാന്‍ കണ്ടെത്തിയ "ഒറ്റമൂലി " .ഫേസ്ബുക്കിലും , ഞാന്‍  മാനേജ് ചെയ്യുന്ന മൂന്നു ബ്ലോഗുകളിലും  കവിതകളും ,കഥകളും  ,യാത്രാകുചര്യകള്‍റിപ്പുകളും "ഫോട്ടോസ് എടുത്തു ലോഡിങ്ങും   അങ്ങിനെ ഞാനും ജീവിച്ചു പോകുന്നു  

Sunday, 8 September 2013

"നഗ്നസത്യം "!!


ഒരുതുള്ളി  കണ്ണുനീര്‍ 
പറയാതേ പറഞ്ഞൊരു 
കഥ യുണ്ടെന്‍ പേന തുമ്പി-
ലുരുണ്ടൂ പിടയുന്നു .
അവളാരെന്നറിയില്ല
അറിയാന്‍ ശ്രമിച്ചില്ലയെന്നാലും
മനസ്സില്‍ തികട്ടുന്നു  കണ്ണില്‍ 
തെളിയുന്നുദൈന്യത യാര്‍ന്നതാം 
ആ കണ്മുനകള്‍ !
ഒത്തിരി കഥയോതും 
തുളുമ്പും കണ്ണീര്‍ കണങ്ങള്‍ 
അവളുടെ കവിളിടം തന്നില്‍ 
ഒഴുകും  പുഴപോലെ 
മഴനീര്‍ ചാലുപോല്‍
പറയാതെ പറയുന്നൂ
നഗ്ന സത്യം
സ്ത്രീയായ്‌  പിറന്നതാം
മര്‍മ്മസത്യം.

Thursday, 7 February 2013

"സൂര്യനും മോഹം " ??


സൂര്യദേവനും, മോഹമായി പോല്‍ -
 തന്‍ ഉദയാസ്തമയം ഒരുനാളെങ്കിലും
 സംതൃപ്തമായ്‌ സന്തോഷമായ്‌---- ഭവിച്ചീടാന്‍ ,
 ലോകംകനിഞ്ഞിടാന്‍ !!
 എങ്കിലും ഉദയം മിഴിതുറക്കവേ കണ്ടൂ
 കടപ്പുറത്തോരാള്‍കൂട്ടം
 ചിലര്‍ അലറിക്കരയുന്നു
 മറ്റുചിലര്‍ ഭയന്നു മുഖംപൊത്തുന്നു .
 ഹോ ! ഒരു സ്ത്രീ ജന്മം നഗ്നയായ്‌ -
 മണലില്‍ പൂണ്ടു കിടപ്പുണ്ട് !
 മനുഷ്യചെന്നായ്ക്കള്‍, പിച്ചി കീറിയ
 ചേതനയറ്റൊരു സ്ത്രീ മാംസപിണ്ഡം .
 അവള്‍ , ഒരമ്മയാവാം ,ഭാര്യയാവാം ,
 സഹോദരിയാവാം ,മകളാവം..
 ഹേ ലോകമേ ഇന്നത്തെയെന്‍ ഉദയം -
കണികണ്ടത് ഇങ്ങനയോ കഷ്ടം !
 ഇനിയും ഇന്ന് കാത്തിരിക്കുന്ന കാഴ്ചകള്‍,
നിത്യം കണ്ടിരുന്ന കാഴ്ച്ചകള്‍!!!!
തത്തി പാറികളിക്കേണ്ട പ്രായത്തില്‍ -
 കുഞ്ഞുമക്കള്‍ക്കു പോലും രക്ഷയില്ലിവിടം .
 നേര്‍വഴികാട്ടേണ്ട ഗുരുവിന്‍ പീഡനം,
 അച്ഛന്‍റെ പീഡനം, അയല്‍ക്കാരന്‍റെ പീഡനം,
 അമ്മാവന്‍റെ പീഡനം,സര്‍വ്വത്ര പീഡനം ..
 ഈക്രൂരതയെങ്ങിനെ സഹിക്കും പൊറുക്കും ?
 ഈ ലോകത്തിന്‍റെ പോക്കുകണ്ട്,
 എന്നുള്ളം പിടയുന്നു ,
 നിരത്താം ഞാനിനീയും തെളിവുകള്‍ .
 ജന്മം കൊടുത്തും , സ്നേഹവും ജീവിതവും
 നല്കിയോരച്ഛനുമമ്മക്കും വൃദ്ധസദനം
 ദാനമായ്‌ നല്‍കിയാപൊന്നുമക്കള്‍!!!!! ...
 സന്തോഷിച്ചു വാഴും മക്കളുണ്ടോ അറിയുന്നൂ
 നാളെയൊരു വൃദ്ധസദനത്തിന്‍-
വാതില്‍ തുറന്നിടും, നിങ്ങള്‍ക്കും വേണ്ടി .
 ഇനിയുമുണ്ടെന്‍ കണ്ണില്‍ പ്പെടും-
നിത്യസംഭവങ്ങള്‍ അറിയൂ ലോകമേ ..
 രക്തബന്ധം അനശ്വരമെന്നോര്‍ത്തിടാതെ -
 ഒരുതുണ്ട് ഭൂമിക്കായ്‌ , ചെറു വാക്കുതര്‍ക്കത്തിനാല്‍
 തമ്മില്‍ കൊത്തിപിരിയുന്നൂ സഹോദരങ്ങള്‍
 സ്വന്തം മക്കള്‍ക്കും പാഠമിതെന്നോര്‍ത്തിടാതെ
 ചോരപ്പുഴ ഒഴുക്കീടുന്നൂ മല്‍സരം തുടരുന്നു .
ഇനിയുമൊത്തിരിയാണ്  ഓരോ ദിനവും
 കണ്ണില്‍ കരടായീടുന്ന കാഴ്ചകള്‍!!!!!!!!!. .
 കൊള്ള പലിശക്ക് കടം കൊടുത്ത്
 പാവങ്ങള്‍തന്‍ ജീവനും സ്വത്തിനും
 ഭീഷണി മുഴക്കുന്നു ബ്ലേഡ്‌കാര്‍
 ആത്മഹത്യയിലൊടുങ്ങുന്നൂ പാവങ്ങള്‍ ..
 ജീവന്‍റെവിലയും കാലഹരണപ്പെട്ടുവോ?
 അറിയേണ്ടേ മറ്റു കാര്യങ്ങള്‍ ?
 ഭക്ഷണത്തില്‍ മായം ,
 ഭക്ഷണ വസ്തുക്കളില്‍ മായം
 മരുന്നില്‍ മായം സര്‍വ്വത്ര മായം ,
 എല്ലാം കണ്ടും കേട്ടുമാവാം
 ഭൂമി ദേവിതന്‍ മനം നൊന്തിട്ടാവാം
 വറ്റി വരണ്ടുപോയ്‌ ഭൂമിയാകെ
 കായലും , പുഴയിലും നീരുറവയില്ല-
കുടിവെള്ളക്ഷാമം പറയാന്‍ വയ്യാ
 എല്ലാം കണ്ടൂ മടുത്തു എനിക്കും
 ഒരുദിനം പോലും കിട്ടില്ലെനിക്ക് -
 സന്തോഷത്താല്‍ അസ്തമിക്കാന്‍ .

Saturday, 17 November 2012

""ജൂലായ്‌ ഒന്നെന്നോര്‍ത്താല്‍ ..""
"ജൂലായ് ഒന്ന്" എന്നോര്‍ത്താലിന്നും
എന്‍ കൈകാലുകള്‍  വിറകൊണ്ടിടും
നെഞ്ചിടം തിങ്ങി വിങ്ങി പുകഞ്ഞിടും
 തീകനല്‍  ചൊരിഞ്ഞപോല്‍
എന്മക്കളെന്നെ   പൊതിഞ്ഞിടും -
സ്നേഹവാത്സല്യങ്ങളാല്‍...
വിടരാന്‍ തുടിക്കും -
 താമരമൊട്ടു പോല്‍-
എന്‍ ഹൃദയം ത്രസിക്കും
നിമിഷങ്ങളില്‍ പോലും -
 അറിയില്ല നിങ്ങള്‍ക്കെന്റെ,
അറിയിച്ചില്ല  നിങ്ങളെ ഞാന്‍ 
ഉള്ളിടം തുടിക്കുന്നിതെന്തെന്ന്.
കരിമഷി പുരട്ടിയില്ല ഞാന്‍
വായിച്ചറിഞ്ഞീടാന്‍...... 
എങ്കിലും കിടാങ്ങളെ  നിങ്ങളില്‍
ചെറു നോവ്‌ പടരുമ്പോഴും
അറിയുന്നൂ ഞാന്‍
എന്‍ നെഞ്ചിടം പുകയുന്നൂ  .
അറിയില്ല നിങ്ങള്‍ക്കെന്‍  
വ്യാകുലതകളെന്തെന്ന്?
ചിരിച്ചുകൊണ്ടുള്‍കരയുന്നൂ -
കരയാതെ ചിരിക്കുന്നു ..
എന്‍ ദുഖങ്ങളെന്‍ സ്വന്തം.
നെഞ്ചിന്‍ നെരിപ്പോടില്‍
കനലായ് വെഞ്ചാരത്തിനാല്‍
മൂടി പ്പൊതിഞ്ഞു  എനിക്ക് സ്വന്തമായ്.
അറിയരുത് നിങ്ങളൊന്നുമേ
അണിയരുത് കണ്ണീര്‍ കണങ്ങള്‍---
നിങ്ങള്‍ തന്‍ നയനങ്ങളില്‍.  
എന്‍ ദുഃഖ ഭാരങ്ങളൊ ഴിച്ചിടാന്‍,
മറന്നിടാന്‍,    ബ്ലോഗെഴുത്തും
ഫേസ്ബുക്കില്‍  തലപൂഴ്ത്തലും
ദിനചര്യയാക്കി മാറ്റി ഞാന്‍ 


Thursday, 10 May 2012

"അര്‍ച്ചന "

 ഓരോ നിമിഷവും -
കൊതിയൂറും മനതാരില്‍
ഗുരുവായൂരപ്പാ നിന്നേ-
കണികണ്ടുണരാന്‍..
കനിവൂറൂം  തിരുമിഴി-
കണ്ടുണരാന്‍  എന്നും ,
കേശാദിപാദം  കണ്ണാല്‍
തൊട്ടുഴിയാന്‍  നിന്‍റെ,
പാദാരവിന്ദങ്ങളിലൊരു-
പൂജാപുഷ്പ മാകാന്‍
കാര്‍മുകില്‍ വര്‍ണ്ണാ -
എന്നും കൊതിച്ചുപോയി-
ഞാന്‍ നിനച്ചുപോയി.
നിഞ്ചുണ്ടില്‍ ചേര്‍ക്കും
മുളം തണ്ടിലെ രാഗമാകാന്‍
ഉള്ളം  തുടിച്ചുപോയി ..
എന്‍മോഹം   പൂവണിയാന്‍
എന്മനം  അകിലായ്‌ -
പുകച്ചിടാം തിരുമുന്നില്‍ ,
കര്‍പ്പൂര ദീപമായി-
 എരിഞ്ഞിടാം ഞാന്‍
കനിവോലും ഭഗവാനെ
തുണക്കുകില്ലേ.. എന്മനസ്സില്‍
നിന്‍രൂപം പൊന്‍-
കണിയായ്‌ നിറക്കുകില്ലെ?


Wednesday, 4 April 2012

"എന്‍റെ കൊച്ചുമോന് ( കൃഷ്‌ മോഹന്‍ ) ഇന്ന് നാലാം പിറന്നാള്‍ "


അറിവിന്റെ  നിറവായ 

എന്‍ ചെറു  കുഞ്ഞാറ്റക്ക് 

നാലുവയസ്സു തികഞ്ഞതിന്ന്

പിറന്നാള്‍ പൊലിമ വിരിഞ്ഞതിന്ന് .

എന്നാലുമെന്നും  നീ -

എന്‍  കുഞ്ഞാവ മാത്രം !

നാലായാലും , നാല്‍പ്പതിലും നീ -

എന്നില്‍ നിറയും  കുഞ്ഞാവ മാത്രം 

നാലാംവയസ്സിന്റെ  കുട്ടിക്കുറുമ്പൊന്നും  

കാട്ടി  വലയ്ക്കല്ലേ  കുസൃതി കുട്ടാ ..

അച്ഛനുമമ്മയ്ക്കും  അനുസൃതനായ്‌  നീ 

അറിവിന്‍റെ പടവുകള്‍  മെനഞ്ഞീടണം

ആരിലും  സ്നേഹം  നിറച്ചീടണം എന്നും 

അകതാരില്‍ സ്നേഹം നുണഞ്ഞീടണം.

മന:കണ്ണാല്‍ നിന്നെ  പൊതിഞ്ഞീടുമീ -

അമ്മൂമ്മയെന്നും  നിനക്കു സ്വന്തം .

നിന്‍ സ്നേഹമാണെന്നുമെനിക്കമൃത്!!

********************************************************

കുറിപ്പ്: ക്ഷമിക്കുക ..  ഇന്നലെയാണ് (ഏപ്രില്‍ 3ന്) കൊച്ചുമോന്റെ ബര്‍ത്ത്ഡേ..ചില തടസ്ഥംകാരണം  ഇന്നലെ  പോസ്റ്റ്‌ ചെയ്യാന്‍ പറ്റിയില്ല ..


Sunday, 11 December 2011

"ഒരൊറ്റകണ്ണന്‍ !!! "


ഹേ സ്ത്രീജന്മമേ !
നിനക്കീ ഭൂമിയില്‍
എവിടെയാ നിലനില്‍പ്പ്‌ ?
നീ പിഞ്ചുബാലികയോ ,
യുവതിയോ ,വൃദ്ധയോ
ഭേദമേതുമില്ലീയുലകില്‍
നിന്നെ കടിച്ചുകീറാന്‍
കഴുകന്‍കണ്ണുമായ് നിനക്ക് ചുറ്റും-
കാമപിശാചുക്കള്‍ വലവീശി
കാത്തിരിപ്പുണ്ടെന്ന് നീയറിയൂ.
നീ കാത്തുസൂക്ഷിക്കും നിന്‍റെ
നഗ്നത, നിന്മുഖം നീപോലുമറിയാതെ
ഒപ്പിയെടുത്തു വിറ്റ്കാശാക്കാന്‍
ഒരൊറ്റകണ്ണന്‍ !!
ഹേ പുണ്യസ്ത്രീജന്മമേ
നീയും ഈ നാടിന്‍റെ പ്രജയല്ലേ
നിനക്കെവിടെയാണഭയം ?
പൊതുസ്ഥലങ്ങളില്‍ നിന്നെതേടി -
മൊബില്‍ ഫോണിന്‍ക്യാമറയായും
ഉടുപ്പിന്‍ബട്ടണ്‍സായും ,
തുണികടയിലെ ഡ്രസിംഗ്റൂമില്‍
അലങ്കാരകണ്ണാടിയായും
കാണാമറയത്തവന്‍ കണ്മിഴിച്ചു -
കാത്തിരിപ്പുണ്ടെന്നറിയൂ നീ .
വിശന്നു വലഞ്ഞു ഹോട്ടലില്‍-
ചെല്ലുന്നോരു നേരത്തും
നിന്‍റെ മനത്തില്‍പ്പോലും ചിന്തിക്കരുതേ
പോകരുതേ ടോയ്‌ലെറ്റില്‍
അവിടെയും എവിടെയെന്നറിയാതെ
നിന്നെ വിഴുങ്ങാന്‍ ഒരൊറ്റകണ്ണന്‍-
പതിയിരിപ്പുണ്ടെന്നുറിയൂ നീ .
നിന്നേ നീയറിയാതിരുന്നാല്‍
നിന്മുഖം നീപോലുമറിയാതെ
നൂതന മോര്‍ഫിംഗ് തന്ത്രത്താല്‍
ഇന്റര്‍ നെറ്റ് ബ്ലൂ ഫിലിമില്‍ -
നായികയായ് നിന്നെയറിഞ്ഞീടും
ലോകം നിന്നേ വെറുത്തീടും
ഹേ വനിതാരത്നമേ നിന്നേ
നീതന്നെ കാത്തിടൂ ...


Wednesday, 26 October 2011

ദീപാവലി ആശംസകള്‍!!!!!!


മനം നിറഞ്ഞ  ദീപാവലി  ആശംസകള്‍!!!ഐശ്വര്യ ദേവത  താങ്കളെ അനുഗ്രഹിക്കട്ടെ ....

Wednesday, 20 July 2011

"ഓര്‍മ്മ താഓളുകള്‍"


ഓര്‍ത്തു പോയ്‌ ഞാനിന്നെന്‍റെ
 മക്കൾ തന്‍ കുട്ടിക്കാലം
പൂമ്പാറ്റകളെ പോലേ
പാറിതത്തി കളിക്കുമെൻ
 പൊന്നോ ഓനകൾ!
ഭോജനം നല്കീടുമ്പോ
സ്നേഹത്തിൻ അമ്മിഞ്ഞ
പ്പാലുചേര്‍ത്തുകൂട്ടികുഴച്ചുരുട്ടി
ഊട്ടിയെന്‍ ഉള്‍തുടിപ്പോടെ .
ശിശിര  വസന്തങ്ങൾ
കാലചക്രത്തിന്‍ കുസൃതികള്‍
മക്കളോടന്നോരുനാള്‍
സ്നേഹ ലാളനത്താലോതി
ഭക്ഷണം  സ്വന്തമായി   
കഴിച്ചു ശീലിക്കേണം
മോളൂട്ടി  അതുകേട്ടു -
കൊഞ്ചലാല്‍ മൊഴിഞ്ഞപ്പോള്‍
അമ്മേ ഞാൻ വല്യ
കുട്ടിയായിടാൻ
കഴിക്കാം സ്വന്തമായി.
അപ്പോഴെന്‍  കുഞ്ഞുമോന്
വയ്യാത്രെ  വാരിയുണ്ണാന്‍
വിരലില്‍ കോത്തിരികെട്ടി
കാട്ടീടും  കൈകള്‍  പൊക്കി
അയ്യോമ്മേ   വയ്യാവയ്യാ -
വിരലുകള്‍  മുറിഞ്ഞുപോയി .
വിശപ്പോ വല്ലാതുണ്ട്
ഉരുള ഉരുട്ടിയെന്നേ
ഊട്ടീടൂ  പൊന്നമ്മയല്ലേ...
ദിനങ്ങള്‍ പറക്കവേ
സൂത്രങ്ങള്‍ പലതായെത്തും .
"ഞാനോ  ഇത്തിരിപോന്ന
കൊച്ചുവാവുട്ടിയല്ലേ  ചൊല്ല് ?
അമ്മക്ക് പൊന്നുമ്മതരാന്‍
കുഞ്ഞാവയെ  ഊട്ടണ്ടായോ  ?"
ഒത്തിരിയടവുകള്‍
കാട്ടീടും കുസുതിയവന്‍
ശീലങ്ങള്‍  അതേപടി
നില  കൊണ്ടീടുന്നിന്നും ...
ഇന്നവന്‍ വലുതായി -
എന്നെക്കാള്‍  കാര്യ പ്രാപ്തന്‍
അവന്റെ പ്രതിനിധി -
കുഞ്ഞുമോന്‍ അവനുണ്ട്
ഇന്നും  അവനെന്റെ മുന്നില്‍ -
അന്നത്തെ  പിഞ്ചു പൈതല്‍  !!!
                 *************

ഇപ്പോള്‍  ഇങ്ങിനെ ചില വരികള്‍ കുത്തിക്കുറിക്കാന്‍ കാരണം  ഞാനും മോനും അങ്ങോട്ടും ,ഇങ്ങോട്ടും  വളരെ
യേറെ  മിസ്‌ ചെയ്യുന്നുണ്ട് ..ഞാനിപ്പോള്‍ മോളോടൊപ്പം  UK യില്‍ ആണ് ഉള്ളത്.
 അവന്‍  UAE യിലും  വാരി ഊട്ടുന്ന കാര്യ
ത്തില്‍ ഇന്നും അവനു ഒരു നാണക്കേടുമില്ല   "അവന് പറയും ,അമ്മയ്ക്കും ,എനിക്കും കിട്ടുന്ന ഭാഗ്യമാണ് എന്ന് ..ഇപ്പോള്‍ എന്നോ
ടൊപ്പം എന്റെ മൂന്നു വയസ്സുകാരന്‍   മക
നെയും ഊട്ടാന്‍ കഴിയുന്നത്‌  അമ്മയുടെ മഹാഭാഗ്യമല്ലേ  എന്നാണു ഇപ്പോഴത്തെ ന്യായം."ശരിയാണ്  വളരെശരിയാണ്  അത് മഹാ ഭാഗ്യംതന്നെ എന്ന് ഞാവിശ്വസിക്കുന്നു
  .പിന്നെ ഒരു പ്രധാന കാര്യം ..ബിരിയാണി ,പറോട്ട ,ഇറച്ചികറി  ഇത്യാദി ഭക്ഷണവിഭവ
ങ്ങള്‍  അവന്‍ സ്വയംകഴിക്കും ..അവന്‍ കഴിക്കുന്നതും നോക്കി അടുത്തിരിക്കണ
മെന്നു മാത്രം .ഞാന്‍ രാത്രിയില്‍  നേരത്തെ ഭക്ഷണം കഴിക്കും .ഒത്തിരി മെഡിസിന്‍ കഴിക്കാനുണ്ട്.ചില അവസരങ്ങളിൽ അവൻ ഓഫീസിൽ നിന്നും എത്തും മുന്‍പ്
 ഞാന്‍ പോയി കിടക്കും കണ്ണടച്ച് ഉറക്കം നടിക്കും ..ഞാനും മോളും (അവന്റെ ഭാര്യ യും) തമ്മിലുള്ള ഒത്തുകളി ..സ്വയം ഭക്ഷണം കഴിക്കട്ടെയെന്നു കരുതി ..  എത്തിയാല്‍ ഉടന്‍ തുടങ്ങും വിളിക്കാന്‍ .അനങ്ങാതെ കിടന്നാല്‍ കൊച്ചുമോനെ ഇറക്കും കളരിയില്‍ ...പിന്നെ മരുമോള് പറയും ,പാവം അമ്മക്ക് വയ്യാ  അതാ ഉറങ്ങിപോയത് എന്നൊക്കെ ..അപ്പോള്‍ അവന്‍ തുടങ്ങും  അടുത്ത അടവ് .."എന്റെ കട്ടിലില്‍ വന്നി
രുന്നു തനിയെപറയും എനിക്കും വയ്യാമ്മേ  ,ചര്‍ദ്ധിക്കാന്‍ വരുന്നത് പോലെ തോന്നുന്നു
 ..രണ്ടുരുളയെവേണ്ടു ..പോട്ടെ സാരമില്ല  എനിക്കുവേണ്ട ഞാനും കിടക്കാന്‍
 പോവ്വാണ്‌ "ഇത്രയും കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരും ..ഞാന്‍ അവനെ നിര്‍ബന്ധിച്ച് ഊട്ടും ..മരുമോള് അവന്റെ തന്ത്രം കണ്ടു ചിരിക്കാന്‍ തുടങ്ങും രണ്ടുരുളക്ക് പകരം വയറു ഫുള്ളായി കഴിക്കുംഎനിക്ക് മനസ്സും നിറയും ..
വീട്ടില്‍ ഗസ്റ്റ് വന്നാലും ,പുറത്തു ഭക്ഷണം
കഴിക്കാൻ പോയാലും ഇദ്ദേഹത്തിന് ഇങ്ങി
നെയൊരു ശീലമേ അറിയില്ല കേട്ടോ ....


-

Thursday, 30 June 2011

"പത്തു ദിനം പോല്‍ പത്തു വര്ഷം "....
പ്രിയനേ .....
തിരയുന്നൂ  ഞാനിന്നും 
ശൂന്യതക്കുള്ളില്‍  പോലും
അങ്ങിന്‍  പാദ ധ്വനി -
കേള്‍ക്കാന്‍ കാതുകള്‍ ഉഴറുന്നു 
ഇളം കാറ്റില്‍  ഉലഞ്ഞാടും 
ചുടു നിശ്വാസം നുകര്‍ന്നീടാന്‍ 
എന്മനം തുടിക്കുന്നു..
നെഞ്ചിടം  പുകയുന്നു .
 കാണാ മറയത്തും ഞാന്‍
അറിയുന്നു  സ്പന്ദനങ്ങള്‍ 
കാല്‍ പ്പാദം പുണര്‍ന്നിടാന്‍
മനം വെമ്പി കുതിക്കുന്നു 
ഒത്തിരി  സ്വപ്ന സാക്ഷാത്കാരം -
മനസ്സില്‍  കുറിച്ചങ്ങ്...
ഒന്നും കാണാതെ  തൊട്ടറിയാതെ
കാല യവനിക ക്കുള്ളില്‍ 
വിലയം പ്രാപിച്ചിട്ടിന്നു-
ചിന്തയില്‍  പത്തുനാള്‍ പോലെ 
പത്തു വര്ഷം  തികയുന്നു  


എന്‍റെ എല്ലാമായിരുന്ന  കൃഷ്ണേട്ടന്‍ (പി  എം  കെ  നായര്‍ ) ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്  ഇന്നേക്ക് (ജൂലായ്‌ ഒന്ന് ) പത്തു വര്ഷം തികയുന്നു ..

"എങ്കിലും അങ്ങേയ്ക്ക് മരണമില്ല....ഞങ്ങളിലൂടെ ...അങ്ങ് ജീവിക്കുന്നു ..
ഭാര്യയും, മക്കളും ,മരുമക്കളും ,കൊച്ചുമക്കളും  അങ്ങയുടെ പാദങ്ങളില്‍ നമിക്കുന്നു ."

Wednesday, 13 April 2011

" ഏവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ വിഷു ആശംസകള്‍!!! "

നിങ്ങളെല്ലാരും  വിഷുകണി  വെക്കാനും കാണാനും തയ്യാറാവുകയാവും അല്ലേ?എങ്കിലും ഇതാ എന്‍റെ  വക ഒരു  വിഷുകണി ..

കടപ്പാട് :ഗൂഗിള്‍ 

Saturday, 26 March 2011

" വിശപ്പ്"
ഒരുചാണ്‍ വയറിന്‍റെ
ഉള്‍വിളി സഹിയാതെ
 സാരിത്തുമ്പില്‍ പിടിച്ചു -
വലിച്ചു കരയുന്നൂ കുഞ്ഞുമോള്‍
മുതുകില്‍ മാറാപ്പിന്‍തൊട്ടിലില്‍
വിശന്നു കൈകാലിട്ടടിച്ചു
പിടഞ്ഞു കരയുന്ന കുഞ്ഞിനു -
അമ്മിഞ്ഞ ചുരത്തിടാന്‍
ത്രാണിയില്ലമ്മയ്ക്ക്
നാലുനാളായി പോല്‍
ഭോജനമില്ലാതെ
ജലപാനം നടത്തി
ദിനരാത്രങ്ങള്‍ കഴിക്കുന്നു
പൊന്നോമനകുഞ്ഞിനു വിശപ്പാറ്റിടാന്‍
എച്ചില്‍ കൂമ്പാരം ചികയുന്നോ-
രാരോമല്‍ കുഞ്ഞിന്‍റെ
അമ്മ തന്‍ സങ്കടം....
ചാവാലിപ്പട്ടി , പശുക്കളും -
പൂച്ചയും തമ്മിലായ്‌
പിടിവലി നടത്തുന്നു
കുഞ്ഞു പൈതലിന്‍
വിശപ്പകറ്റീടാനായ്‌
അമ്മിഞ്ഞ ചുരത്തിടാനായ്‌ ...

ഫോട്ടോവിന്‌  കടപ്പാട് : ഗൂഗിള്‍

Thursday, 16 December 2010

" ആരാണിവര്‍ ? "

നാട്ടാരെ വെട്ടിച്ചു 
പൊട്ടന്‍ കളിച്ചും
കട്ടുമുടിച്ചും
 കൊട്ടേലാക്കി
തട്ടിന്‍പുറത്ത്
 അട്ടിക്കിട്ടു.
കുഞ്ഞാടിന്‍കുട്ടിയായ്
മുട്ടുകുത്തി-
തട്ടിപ്പ് വീരര്‍
കുമ്പസാര  ക്കൂട്ടില്‍
വെട്ടിതുറന്ന
 സത്യം കേട്ട്
 ഞെട്ടി തെറിച്ചു -
സൃഷ്ടിച്ചവന്‍ പോലും !
വെട്ടിപ്പും തട്ടിപ്പും
കണ്‍കെട്ടു വിദ്യപോല്‍
പലനാള്‍ കള്ളന്‍ ഒരുനാള്‍ വെട്ടില്‍ .
സത്യത്തെവെല്ലാന്‍ സത്യം മാത്രം !

Friday, 3 December 2010

"പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താവേ ശരണം" .....

പാലകുളങ്ങര വാഴുമപ്പാ..
ശ്രീ ധര്‍മ്മശാസ്താവേ  ശരണമപ്പാ..
ഭക്തര്‍തന്‍  നേര്‍വഴി നിന്നിലപ്പാ
എന്നും കാത്തുരക്ഷിപ്പതും നീതാനപ്പാ .
ശരണം ശരണം സ്വാമിയയ്യപ്പാ
ഹരിഹരതനയാ നിന്‍ പാദംശരണം
ഗജമുഖസോദരാ  ശരണമയ്യപ്പാ
പാലകുളങ്ങര വാഴുമപ്പാ
ശ്രീധര്‍മ്മശാസ്താവേ  ശ്രീപാഹിമാം
കാലേ ഉണര്‍ന്നെഴുന്നേറ്റു നിത്യം
നിന്നെ നമിക്കുന്നു  സല്ഗതിക്കായ്‌ .
മണ്ഡലകാലവും  വന്നു ചേര്‍ന്നു
ശരണംവിളി ഘോഷമുയരുകയായ്‌
എന്‍ മനസ്സിനുള്ളിലുടുക്കുകൊട്ടും -
നെയ്യഭിഷേകവും , നടത്തുകയായ്‌ .
ആശ്രയമേകണേ അയ്യപ്പസ്വാമി
പാലകുളങ്ങരക്കൈശ്വര്യ  ദായക..
സത്യധര്‍മ്മങ്ങള്‍ നിന്‍ പാദാരവിന്ദം
മോഹിനി സുതനെ പാഹിമാം പാഹിമാം
നിന്നരികിലമരുന്ന  വനശാസ്താവും
നിന്നുടെ സോദരന്‍  ഗണദേവനും
നാഗകെട്ടിലമരുന്ന നാഗത്താന്‍മാരും
കാത്തുരക്ഷിക്കണേ  കലിദോഷം തീര്‍ക്കണേ..
കരുണാനിധിയേ അയ്യപ്പസ്വാമി
ശരണം ശരണം നിന്‍തവ ചരണം..


കുറിപ്പ് :ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്  മകനോടൊപ്പം (മകന്റെ ജോലി സംബന്ധിച്ച്)  രണ്ടു വര്ഷം ഈ  ക്ഷേത്ര പരിസത്ത് താമസിച്ചിരുന്നു ..അന്നൊരു മണ്ഡലകാലത്തു കുറിച്ചിട്ട താണ് ഈ വരികള്‍  .  സ്വാമിയുടെ കൃപ കൊണ്ടാവാം നല്ല സമാധാനവും ഐശ്വര്യവുമുള്ളദേശം ..അങ്ങിനെയാണ്  ആ സ്ഥലത്തെ പറ്റി എനിക്ക് തോന്നിയത് ...

Monday, 15 November 2010

" ശരണ മന്ത്രങ്ങളോടെ മണ്ഡലകാലം ഇതാ ആഗതമായിരിക്കുന്നു "

മണ്ഡലകാലം ഇതാ  ആഗതമായിരിക്കുന്നു വൃശ്ചിക കളിരുമായ് ....നമ്മുടെ  നാട്ടില്‍ ക്ഷേത്രങ്ങള്‍ ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി ...ഈ പുണ്യ മാസത്തില്‍  എന്‍റെ എളിയ ഒരു  കാവ്യാര്‍ച്ചന ...


ഗുരുവായൂരപ്പാ  അഭയ മൂര്‍ത്തേ
ആശ്രിതര്‍ക്കാനന്ദം  നിന്‍ചരണം
അറിവേതു മില്ലെങ്കിലും  പ്രഭോ
ഒരുപാട്  സ്തുതി യെന്നില്‍
നിറഞ്ഞു  നില്‍പ്പൂ  ..
കരുണാമയനെ  കാര്‍മുകില്‍വര്‍ണ്ണാ
മയില്‍പ്പീലി  കൊണ്ടുനീ
എന്‍ മൃദു  ഹൃദയത്തില്‍
കോറിയിട്ടൊരുപാട്  കഥയുണ്ട്
 കഥനകഥയുണ്ട് ചൊല്ലുവാന്‍ 
എങ്കിലും കണ്ണാ  നിന്നെയറിയാന്‍
നിന്‍റെ  മായാലീലയല്ലേ  -
നീ തരും  ദുഃഖം ?
ഞാനതറിയുന്നൂ  കണ്ണാ
നിന്‍ പാദം  പുണരുന്നൂ ..
കൌതുകം  നിറയുന്ന ഉണ്ണി കണ്ണന്റെ
കണ്ണിലെ കര്‍പ്പൂര ദീപം കണ്ടു
മനസ്സാലെ  ഞാനത്  തൊട്ടുഴിഞ്ഞു
കണ്ണാലെന്നശ്രുമണികള്‍ പൊഴിഞ്ഞു
കള്ളച്ചിരിയാലെ  നീയതേറ്റെടുത്തു
ഒരു പിടി  തുളസിപ്പൂ  പകരം തന്നു
ഒരുപാട് പരിഭവം  ചൊല്ലാനായി -
നിന്മുന്നിലെത്തിയോരടിയന്റെ
പരിഭവമെല്ലാം  നീ സ്വീകരിച്ചു
പവിത്രമാം  ശാന്തി എന്‍ മനം നിറച്ചു
നിന്‍ കേശാദി പാദം എന്‍ മനസ്സിലേറ്റി
ഭൂലോക വൈകുണ്ഡoഎന്‍ ഹൃദയമാക്കി
ഒരു തിരി  നിത്യം കൊളുത്തി വെച്ചു-
നിന്‍ നാമമന്ത്രം  ഉരുവിടുന്നു ...

Thursday, 7 October 2010

" വിട ..തിരിച്ചൊരു വരവിനായ് "

വിട  ചൊല്ലുന്നു  ഞാനിന്ന്
 ബ്രിട്ടീഷ് സാമ്രാജ്യമേ
പ്രകൃതി മനോഹര ധാമമേ
പുനര്‍  കാണാന്‍ കൊതിക്കും
നിന്‍ ആലസ്യ  സൌന്ദര്യം
അരികിലെത്താന്‍
 വെമ്പി കുതിക്കും മനമെങ്കിലും
ആവതില്ലെന്നെന്‍
ഉള്‍ മാനസം  പുലമ്പുന്നു ..
ആരെയും  മദാലസരാക്കും
നിന്‍റെ സുന്ദര ലണ്ടന്‍ പട്ടണ -
കെട്ടിട സമുച്ചയം  മാടിവിളിക്കും
നിന്നേ വിട്ടകലുന്നോരെ
വീണ്ടും  നിന്നിലെത്താന്‍
നിന്നേ പുണരാന്‍
നിനക്ക്  പുണര്‍ന്നു മുത്താന്‍
അഹോ സാമ്രാജ്യമേ !
നിനക്ക് പൊന്‍ത്തൂവലണിയിക്കും
ബക്കിംഗ്ഹാം പാലസ്സും ,
മാഡംതുസോയും
സഫാരി പാര്‍ക്കുകളും ,മ്യൂസിയങ്ങളും
സാഹിത്യ  സാമ്രാജ്യം
shakespeare  ജന്മ ഭൂമിയും ,
വോറിക്   കാസിലും
ഭാരതാംബയെ  കവര്‍ന്നതാം
നീ കാത്തു സൂക്ഷിക്കും
കോഹിനൂര്‍ രത്നവും
നിന്‍റെ  വെയ്ല്‍സിന്റെ
ലാവണ്യ  സൌന്ദര്യം 
പ്രകൃതി  നിനക്കായ്  കനിഞ്ഞതോ ?
ഇത്രയും  മനോഹാരിത !
ഹോ ദൈവമേ ! സ്കോട്ട് ലാന്റോ
ഇവളിലും  മനോഹരി
പച്ചപ്പട്ടുചുറ്റി  നമ്രശിരസ്കയായ്
കുണുങ്ങി നില്‍ക്കും
നവവധുവേ പോലിവള്‍
പച്ചപ്പട്ടില്‍ പുള്ളികുത്തിയ പോല്‍
ഇവള്‍ തന്‍  അകിട്ടില്‍ ചേര്‍ന്ന്
പുള്ളി പശുക്കളും ,ആട്ടിന്‍ പറ്റങ്ങളും
ചില്‍ ചില്‍ നാദം മുഴക്കും അരുവികള്‍ 
കാല്‍ പാദസരം കിലുങ്ങുന്നതോ ?
ഇവളെ എങ്ങിനെ വര്‍ണ്ണിക്കും ഞാന്‍
എങ്കിലും വിട ചൊല്ലുന്നു ഞാനിന്ന്‌
തിരിച്ചൊരു വരവിനായ്   Monday, 9 August 2010

"മനസ്സിന്റെ യൌവനം"

അറിയാത്ത  കാര്യങ്ങള്‍
പറയാതൊരിക്കലും .
പറയുന്നതെന്തെന്ന -
പൊരുളറിയേണം
നാവില്‍  വരുന്നത്
തുളുമ്പി വിതറിയാല്‍
നാളെ  വിനകളാല്‍
വലഞ്ഞു പോകും
കാണുന്നതൊക്കെയും
നേരെന്നു തോന്നാതെ
നേരിന്റെ  കാണാപ്പുറങ്ങളും  തേടണം
സത്യത്തിന്‍  പുറംതോട്
 തേച്ചു മിനുക്കണം   
മിഥ്യയായ്  മാറ്റുമീ സ്വപ്ന ലോകം
കേള്‍ക്കുന്ന തൊക്കെയും
ചെവിയില്‍  കുടുക്കാതെ -
നീതി ബോധത്താലളന്നീടേണം
മനം  കൊണ്ട്  മനനം നടത്തിടേണം
സത്യവും  മിഥ്യയും കൂട്ടി കുഴക്കാതെ
സത്യത്തെ  ധന്യമായ്  കരുതിടേണം 
എങ്കില്‍  മനോസുഖം -
സമ്പല്‍ സമൃദ്ധ മീഭൂമിയില്‍
എന്നും  പതിനെട്ടില്‍ -
പൊതിഞ്ഞു  നില്‍ക്കും
മനസ്സിന്റെ യൌവനം  പൂത്തുലയും

Wednesday, 30 June 2010

"എന്‍ ആത്മ നാഥന് പ്രണാമം "
ജുലായ് മാസം പിറവിയെടുക്കുമ്പോള്‍
എന്‍ മാനസം വല്ലാതുലഞ്ഞു പുകയുന്നൂ
ആ കോടതണുപ്പുള്ള ഭീകരരാത്രി എന്‍ -
ജീവിത സൌഭാഗ്യം ഊതി കെടുത്തതും
ഒരുതിരി വെട്ടത്തിനായെന്‍ മനം
ഉഴറി നടന്നതും ..... ഇന്നലെയെന്നപോല്‍
വിതുമ്പി പുകയുന്നൂ മാനസം
ആരുമേ കാണാതെ ...ആര്‍ക്കുമറിയാതെ -
എന്റെ യുള്ളിന്റെയുള്ളില്‍ താഴിട്ടു പൂട്ടി
ച്ചിരിക്കാന്‍ പഠിച്ചു ഞാന്‍ !
നവദിനരാത്രം പോല്‍ ... പോയിതെന്‍ ജീവിതം
ഇന്ന് ഒമ്പതു വര്ഷം തികയുന്നൂ
ഈ വേര്‍പാടിന്‍ വേദന ..
എങ്കിലും സഖേ ഞാനാശ്വാസി ച്ചോട്ടേ..
എന്നുള്ളത്തില്‍ അങ്ങേയ്ക്ക് മരണമില്ല -
എന്‍ ജീവനൊടുങ്ങും വരെ മരണമില്ല.
അങ്ങമൂല്യമായ് ചാര്‍ത്തിയ മണിത്താലി
ഇന്നുമെന്‍ ഗള കണ്ഠത്തില്‍ -
തിളക്കം പൊഴിയാതെ കാത്തിടുന്നുണ്ട് ഞാന്‍
എവിടേയുമെപ്പോഴും ..എന്നിലങ്ങുള്ളപ്പോള്‍
എന്തിനു വെറുതെയീ വേദന യെന്നോര്‍ക്കും
അങ്ങിനെയെങ്കിലും ...ആശ്വസിച്ചോട്ടെ ഞാന്‍
മക്കള്‍ തന്‍ സന്തോഷം പങ്കിട്ടോട്ടെ .


   എന്റെ ഏട്ടനെ ഞങ്ങളില്‍ നിന്നും വിധി അടര്‍ത്തി യെടുത്തിട്ട് ഇന്നേക്ക് " ജൂലായ്‌ ഒന്നിന്  ഒന്പത് വര്ഷം " .തികയുന്നു ..ഇന്നും എന്നും അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്നില്‍ കൂപ്പു കൈകളോടെ .....
ഭാര്യ ,മക്കള്‍ ,മരുമക്കള്‍ ,പേരക്കിടാങ്ങള്‍ ...

Tuesday, 27 April 2010

"അറേബ്യന്‍ വിധി "

വിധി വിളയാട്ടമായ്
സംഭവിച്ചോരവസ്ഥ!!
അറബി നാടിന്‍റെ നീതിയുമനീതിയും
ഇവിടെയാരാലും
ചോദ്യം ചെയ്യപ്പെടില്ലാ
യെന്നത് നിശ്ചയം
ചെയ്യാത്ത തെറ്റെന്നവന്‍ മൊഴിയുന്നൂ
ശിക്ഷയായ് ജയില്‍ വാസം
അവനൊരു ശ്രീലങ്കന്‍
സ്വന്തനാടിന്‍റെ പുതു
പിറവിക്ക് സാഹോദര്യം
ഊട്ടി ഉറപ്പിക്കാന്‍
മറ്റൊരു ശ്രീലങ്കന്‍ സോദരിക്ക്
ഭക്ഷണ പ്പൊതിയുമായ്
സ്നേഹ സന്ദേശം കൈമാറാന്‍
അറേബ്യന്‍ കൊട്ടാരകെട്ടില്‍
ചെന്നതാണെന്നു ശ്രീലങ്കന്‍ മൊഴി ...
ഇതു തെറ്റാണെന്നറിയാതെ -
യറിഞ്ഞോരവസ്ഥ ദയനീയം ...
അറബി സി ഐ ഡി മാര്‍
തിരഞ്ഞെത്തീ അവന്റെ
ജോലിയിടത്തില്‍-
മേലാള്‍ക്കു മുന്നില്‍
തിരിച്ചറിയല്‍ കാര്‍ഡ്‌ വീക്ഷിച്ചു
അന്തം വിട്ടോരാ മേലാള്‍
എന്തിവന്‍ ചെയ്ത കുറ്റമെന്ന്?
മൊഴിഞ്ഞു സി ഐ ഡി മാര്‍
പെണ്‍കേസ്സാ...പെണ്ണിനെ തേടി
പാലാസ്സില്‍ നുഴഞ്ഞു കയറിയിവന്‍
കോടതിയില്‍ ഹാജരാക്കണമിവനെ
ഇതു ഞങ്ങള്‍ തന്‍ ജോലി
ഞെട്ടിത്തരിച്ചുപോയ്‌ മേലാള്‍
ഒന്നുരിയാടാന്‍ ആവതില്ലെന്റെ ഈശ്വരാ
കയ്യാമം വെച്ച് കൊണ്ടുപ്പോയവര്‍
ജയില്‍ വാസം അവന്‍ തന്‍
ജാതക ഫലം !!
പെണ്ണവള്‍ ശ്രീലങ്കകാരിയും
കരഞ്ഞു മൊഴിഞ്ഞുപോല്‍
തെറ്റൊന്നും ചെയ്തില്ല
നാട്ടാചാരമാണെന്ന് !!
അവള്‍ തന്‍ രോദനം
കൊട്ടാര കെട്ടിലുള്ളോരും കേട്ടില്ല..
മറ്റാരുമേ കേട്ടില്ല ..
അവള്‍ക്കു ശിക്ഷയായ് നല്‍കി
ജോലിക്കൊരു ക്രോസ് രേഖയും
നാട്ടിലേക്കൊരു ഫ്ലൈറ്റ്ടിക്കറ്റും
ഒരു ഭക്ഷണ പ്പൊതിയൊരുക്കിയ
വിന ഇതെങ്ങിനേ സഹിച്ചിടും
സൂക്ഷിക്കുവിന്‍ ഗള്‍ഫില്‍ ഏവരും
അറബി നാടിന്റെ ശിക്ഷ
ഇതേറ്റു വാങ്ങരുതേ..
ജീവിതം ജയില്‍വാസമായ്
എണ്ണി ഒടുക്കരുതേ...

കുറിപ്പ്  : ഇത് ഇവിടെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ അറിവില്‍ പെട്ട സംഭവാവിഷ്ക്കാര കവിത ..

Friday, 2 April 2010

" എന്റെ കൃഷ്‌ മോന് നാളെ രണ്ടാം പിറന്നാള്‍ !!"


Posted by Picasaരണ്ടാം ജന്മദിനം
പൂവിടും പുലര്‍വേളയില്‍
എന്‍കണ്മണി കിച്ചു മോന്
പിറന്നാളാശംസകള്‍ !!
ചക്കരവാവേ നിനക്കാ -
യുരാരോഗ്യ സൌഖ്യ-
സമ്പല്‍ സമൃദ്ധി ക്കായ്‌
പ്രാര്‍ത്ഥനയോടെന്നുമീ -
യമ്മൂമ്മ കാത്തിരിപ്പുണ്ട് .
എന്നാരോമല്‍ കുഞ്ഞേ-
യെന്നും നിനക്കായ്‌
ചേര്‍ത്തു വെച്ചോരായിരം
മൃദു സ്നേഹ വാത്സല്യ ചുംബനങ്ങള്‍
നിന്‍തളിര്‍ മേനിയാകെ
പൊതിയാന്‍ കൊതിക്കുമീ -
അമ്മൂമ്മ വൈകിടാതെ
യെത്തീടും നിന്റെ ചാരെ .
നിന്‍ കിളി കൊഞ്ചല്‍ കേള്‍ക്കാന്‍
കൊതിക്കുന്നിതെന്‍ കാതുകള്‍
നിന്‍റെ നുണക്കുഴിയില്‍വിരിയും -
കള്ളച്ചിരികാണാന്‍
എന്‍ കണ്ണുകള്‍ തുടിക്കുന്നു
കണ്ണാരം പൊത്തിയെന്നും
"പീക്കബൂ " കളിക്കാനായ്‌
വൈകീടില്ലിനിയൊട്ടും
മുത്തേ നിനക്കായ്‌ ഇന്ന്
വാഗ്ദാനം നല്കീടുന്നൂ
പിറന്നാള്‍ സമ്മാനമായ്!!!

യു .കെ യില്‍ വെച്ച് april 3nu രണ്ടാം ജന്മദിനം ആഘോഷിക്കുന്ന എന്റെ കൊച്ചുമോന്‍ "കൃഷ്‌ മോഹന്‍ ന്ന് "വാത്സല്യ ചുംബനങ്ങള്‍ക്കൊപ്പം പിറന്നാളാശംസകള്‍ നേരുന്നു ..
അമ്മൂമ്മ :വിജയലക്ഷ്മി
മാമന്‍ :ഷമ്മി കൃഷ്ണ
മാമി :ദിവ്യ ഷമ്മി
കുഞ്ഞേട്ടന്‍ :ആദിത്യാ കൃഷ്ണ
കുറിപ്പ് : ഈ "പീക്കബൂ ".ഓണ് ലൈനില്‍ (വെബ് ക്യാമില്‍) കാണുമ്പോള്‍ അവന്‍ കണ്ണുപൊത്തി കളിയില്‍ പറയുന്ന വാക്കാണിത് .Tuesday, 9 March 2010

"ഭദ്രകാളി ??"

ഓടി വന്നിട്ടും എന്തേ-
നിന്‍റെ തോഴനെ  കണ്ടില്ലേ  ...
 കല്ലില്‍ കാല് തട്ടീല്ലേ...
വീണ്  മുട്ട് പൊട്ടീല്ലേ ...
കണ്ണടച്ചപ്പോള്‍ കണ്ണില്‍
പൊന്നീച്ച പാറീല്ലേ
മനസ്സ് നൊന്തില്ലേ
നിന്‍റെ  കണ്ണുനിറഞ്ഞില്ലേ ..
ഓടി  വന്നൊന്ന് ..അവന്‍ -
കെട്ടി പുണര്‍ന്നാലോ
നീ  കണ്വശ്രമത്തിലെ -
ശകുന്തളയാവൂലെ
നാണത്താല്‍ നിന്‍ കണ്ണിമ മൂടൂലെ
നിന്‍റെ സങ്കടം മാറൂലെ
ഉള്ളില്‍ സന്തോഷം നിറയൂലെ
സന്തോഷം വന്നാലോ ..
നീയൊരു  പൂമ്പാറ്റയാവൂലെ
ചുറ്റും പാറിപറക്കൂലെ ..
അവനെ  സ്നേഹത്താല്‍  മൂടുലെ
കാലാല്‍  നഖചിത്രം വരയൂലെ
പ്രിയനവന്‍  നിന്നെ -
തള്ളി പറഞ്ഞാലോ
നീയൊരു  താടകയാവൂലെ
കണ്ണീരിന്നുറവ വറ്റൂലെ
കണ്ണില്‍  തീപ്പൊരി പാറൂലെ
കാണുന്നിടത്തെല്ലാം
അവനെ തെറി വിളിക്കൂലെ
ഓമന പേരുവിളിക്കൂലെ
നിന്റെ  രോഷം തീര്‍ക്കൂലെ
നീയൊരു കാളിയാവൂലെ
ഭദ്രകാളി യാവൂലെ ..?

Monday, 15 February 2010

"" കാഴ്ച്ച !!! ""

കാണാനഴകുള്ള  കണ്ണ് വേണം

കരിവണ്ടു പോല്‍ മിനുങ്ങി തിളങ്ങുന്ന കണ്ണുകള്‍

കണ്ണായാല്‍ പോരാ അകക്കണ്ണുകള്‍ വേണം -

ഉള്ളംനിറയെ മന:കണ്ണുകള്‍ വേണം

കാണാപ്പുറങ്ങളും കാണുന്ന കണ്ണുകള്‍

കള്ളവും ചതിയും വെറുക്കുന്ന കണ്ണുകള്‍

അനീതിക്ക് നേരെ തീപ്പൊരി കണ്ണുകള്‍

ആശ്രിതര്‍ക്കഭയം നല്‍കും മന:കണ്ണുകള്‍

തന്‍പാതിക്കും മക്കള്‍ക്കും

വാത്സല്യം കോരി ചൊരിയും കണ്ണുകള്‍

വാര്‍ദ്ധക്യവേളയില്‍ മാതാപിതാക്കള്‍ക്ക്

സംരക്ഷണം നല്‍കാന്‍ കൊതിക്കും കണ്ണുകള്‍

കര്‍മ്മത്തില്‍ വീഴ്ച്ച വരുത്തില്ല ഈ കണ്ണുകള്‍

സത്യത്തിന്‍ നേര്‍വഴി കാക്കുമീ കണ്ണുകള്‍ !!!

Saturday, 2 January 2010

"കള്ള് ചതിച്ചാല്‍."......

വള്ളിക്കാട്ടെ
കുള്ളന്‍ പിള്ള
ബള്ള് ചൊല്ലും
 സൊള്ളന്‍
കള്ളുമോന്താന്‍
പള്ളി വളവില്‍
കള്ളു ഷാപ്പിലെത്തി
ചള്ള് കള്ളും
ചാളേം കപ്പേം
ഉള്ളിലാക്കി പിള്ള
പള്ളിയുറക്കം
കണ്ണിനുള്ളം കലക്കി
കള്ളിമുണ്ട്
മടക്കിക്കുത്തി
ഉള്ളം കൈയ്യില്‍
നിറകള്ളും കുപ്പി
കള്ളിചെല്ലമ്മ
ഇടം കണ്ണിറുക്കി
ഉള്ളം തുടിച്ചു
പിള്ള ചേട്ടന് !
കള്ളിമുണ്ടിന്‍
മടിക്കുത്തിളകി -
നൂറിന്റെ നോട്ട്
 തെള്ളി തെറിച്ചു
ഉള്ളം നിറഞ്ഞു ..
കള്ളി ചെല്ലമ്മ പ്പെണ്ണിനു .
പിള്ള മനസ്സില്‍
തള്ളേം പിള്ളേം കരഞ്ഞു
തന്നുള്ളം തേങ്ങി -
വിതുമ്പി പുകഞ്ഞു
കുള്ളന്‍ പിള്ള
മനസ്സാ ശപിച്ചു !
കള്ളിനെ കള്ളുഷാപ്പിനെ..

Monday, 14 December 2009

" അലക്കുകാരന്‍"

കതിരവന്‍ ഉദിച്ചുയരവേ
ഉറക്കച്ചടവാര്‍ന്ന കണ്‍കളാല്‍
അവനെത്തുന്നു ...
ഉമ്മറപ്പടി വാതുക്കല്‍
ഉണര്‍ത്തു പാട്ടെന്നപോല്‍
അറിയിപ്പുമണി നാദം ...
അലസമാക്കിയ ഉറക്കത്തിന്‍
കണ്‍ തരിപ്പോടെ
വീട്ടമ്മ തന്‍ അസഹ്യ ഭാവം !
കണ്ണില്‍ കണ്ണുടക്കാതെ -
അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു
നമസ്തേ മാഡം
കെട്ടു ഭാണ്ഡത്തിന്‍ കുരുക്കഴിച്ചു
അലക്കി തേച്ചു മിനുക്കിയ
ഉടയാടകള്‍ തന്‍ അടുക്കുകള്‍ ....
വേതനം കൈപ്പറ്റി.
അഴുക്കുവസ്ത്രങ്ങള്‍ കയ്യേറ്റു-
മറ്റൊരു ഭാണ്ഡം മുറുക്കുന്നു
തീയ്യതി കുറിക്കുന്നു ..
മാറാപ്പുകള്‍ തോളിലേറ്റി -
മറ്റൊരു മേല്‍വിലാസം തേടി ...
വെയിലും മഴയും വിശപ്പിന്റെ വിളിയില്‍
അലിഞ്ഞില്ലാതാവുമ്പോള്‍ -
കാലുകളിടറാതെ മനസ്സുപതറാതെ
അലക്കുകല്ലിലെ തല്ലിചിതറിയ
അഴുക്കു തുണി പോല്‍
അവന്റെ മനസ്സും ഓരോ ദിനവും ....

Friday, 13 November 2009

ഒരു അമ്മൂമ്മ താരാട്ട് ...


ഞാന്‍ തന്നെ എഴുതി  മുന്നേ പോസ്റ്റ് ചെയ്ത താരാട്ടുവരികള്‍  നിങ്ങള്‍ക്കായ്‌ ...
എന്റെ വികല ശബ്ദത്തില്‍ ഇവിടെ കേള്‍ക്കാം ...

Friday, 9 October 2009

"ഒരു ഗള്‍ഫ്‌കാരന്റെ അനുഭവ കഥ !! "

ഇതൊന്നു വായിച്ചുനോക്കൂ ...എന്റെ മെയിലില്‍ ഒരു സുഹൃത്ത് അയച്ചു തന്നതാണ് ...എന്തോ ഈ അനുഭവ കഥ ഇവിടെ എല്ലാരുമായി പങ്കുവെക്കണമെന്ന് തോന്നി ..ഞാന്‍ മുന്നേ എഴുതി പോസ്റ്റ് ചെയ്ത "പ്രവാസി "എന്ന കവിതയ്ക്ക് അടിസ്ഥാനവും ഞാന്‍ കണ്ടറിഞ്ഞ അനുഭവമായിരുന്നു ..
"സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു. എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല. ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ. ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം. മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ് "

ഈ അനുഭവ കഥ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തുതോനുന്നു ?ഇതു മെയിലിന്റെ കോപ്പി യാണ് .

Monday, 24 August 2009

" ഇങ്ങിനേയും ഒരോണം "

കേരളീയര്‍ക്ക് സന്തം എന്ന് അഭിമാനിക്കാവുന്ന ഉത്സവാഘോഷമായ " പൊന്നും തിരുവോണം "
ഇതാ സമാഗതമായിരിക്കുന്നു . കുടിലുമുതല്‍ കൊട്ടാരംവരയുള്ള സമാവകാശ ആഘോഷം
എന്നാണു തത്വമെങ്കിലും ...ഈവര്‍ഷത്തെ തിരുവോണത്തെ സന്തോഷത്തോടെ
വരവേല്‍ക്കാന്‍ കേരള മക്കള്‍ക്കാകുമെന്നു തോന്നുന്നില്ല . "കാണം വിറ്റും ഓണം ഉണ്ണണം "
എന്നാണു പ്രമാണമെങ്കിലും വില്‍ക്കാനെവിടെ ...?? അത്രയ്ക്കും
ക്രൂരതയാണല്ലോ പ്രകൃതി ഇത്തവണ കാട്ടിക്കൂട്ടിയത്....കാലവര്‍ഷ താണ്ഡവത്തില്‍ കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും ,പാര്‍പ്പിട നഷ്ടവുമാണ് ജനങ്ങള്‍ക്ക്‌ വരുത്തിവെച്ചത് ... ഇതിന്പുറമെ പലവിധ വര്‍ണ്ണങ്ങളുടെ പേരുപറയുന്നത്പ്പോലെ പലവിധത്തിലുള്ള
പനികളും , അതിന്റെ കഷ്ടപ്പാടുകളും ....ഉപ്പ് തൊട്ടുപച്ചക്കറികള്‍ വരെയുള്ള സാധനങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത വിലക്കയറ്റവും ... ഈ വക കാര്യങ്ങളോടനുബന്ധിച്ചുള്ള പലവിധസാമ്പത്തികബാദ്ധ്യതകളും ... ഇവരെ സഹായിക്കാനെന്ന വ്യാജേന , ഈ അവസ്ഥ മുതലെടുക്കാന്‍" പറമ്പുകളില്‍ കൂണുകള്‍ മുളച്ചുപോങ്ങുംവിധം" ബ്ലെയ്ഡ് കമ്പനികളും...(ഒടുവില്‍ പാവം ജനങ്ങളെ കൂട്ടത്തോടെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു. ) ഈ വര്‍ഷം സാധാരണക്കാരന്റെ അവസ്ഥയാണിത് ... ഈ സാഹചര്യത്തില്‍ അവര്‍ക്കെങ്ങിനെ
ഓണം ആഘോഷിക്കാന്‍ പറ്റും ? ....
ഇതൊന്നും ബാധിക്കാത്ത ഒരു വിഭാഗമുണ്ട് നമുക്കിടയില്‍ "പണക്കാര്‍" അവര്‍ക്കെന്നും പൊന്നോണം !!
"എല്ലാവര്ക്കും ഓണാശംസകള്‍ !!"

Wednesday, 19 August 2009

"എന്റെ കുക്കുവിനു നാളെ രണ്ടാം പിറന്നാള്‍ ""എന്‍ മന:സ്സാക്ഷാത്കാരം നീയാണെന്‍ പൊന്നോമനേ
എത്രയോ കാത്തിരുന്നൂ നിന്റെ യീവരവിനായ് കുഞ്ഞേ ....
ഇന്നു ഞാന്‍ ധന്യയായി ......
കണ്ടു കൊതിപൂണ്ട സ്വപ്നവും യാഥാര്ത്ഥ്യമായ്.
കുഞ്ഞിമ തുറന്നു നിന്‍ കൌതുക വീക്ഷണത്താ-
ലെന്നിലെ മുത്തശ്ശിയെ തൊട്ടുണര്‍ത്തീടുന്നു നീ .
കണ്ടു കണ്ടിരിക്കവേ എന്‍ മനം തുളുമ്പുന്നു
നിനക്കായ് കാത്തുവെച്ച സ്നേഹത്തിന്‍ നിറകുംഭം .
വാരിപ്പുണര്‍ന്നൂ നിന്നെ എത്ര മുത്തമിട്ടാലും
കൊതി തീരില്ല എന്റെ രാരീരം കുഞ്ഞുവാവേ. ...
കിലുകിലെ ചിരി‌ക്കുന്ന നിന്‍ മുഖം എന്‍ ഉള്ളത്തില്‍
ദുഖത്തെ തേച്ചുമായ്ച്ചു ദൂരേ കളയുന്നു ....
എന്നെന്നും നിന്മുഖം കണികണ്ടുണരേണം
ആനന്ദ കുഞ്ഞേ നീയെന്‍ ജീവിത സൌഖ്യമല്ലേ ?
ആരെയും കൊതിപ്പിക്കും നിന്റെയീ ഭാവങ്ങളും
ആരംഭ മുത്തെ നീയെന്‍ ആദ്യത്തെ 'ആദിത്യനായ് !
രാരീരം പാടി നിന്നെയുറക്കാം മുത്തേയെന്നും
ഇക്കിളി കൂട്ടി പൊന്നേ നിന്നെ ഞാനുണര്‍ത്തീടും
കരയാതുണരേണം കണ്മണി കുഞ്ഞല്ലയോ !
പുഞ്ചിരി പൂവിടണം കുഞ്ഞിളം ചുണ്ടിലെന്നും
വന്നെത്തി നിനക്കിന്നു രണ്ടാംജന്മദിനം
മനസ്സാ നേരുന്നു ഞാന്‍ ആയുരാരോഗ്യ സൌഖ്യം ...

(നാളെ 20/8/2009 randaam പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ കുഞ്ഞു മോന്‍ ആദിത്യ കൃഷ്ണക്ക്....എല്ലാ നന്മകളും നേരുന്നു ... ) ഈ കവിത ആദ്യം വന്നതാണ്‌ ..

Tuesday, 28 July 2009

" സ്ത്രീ ധനം "

സ്ത്രീയാണു് ധനമെന്നു
ചിന്തിക്കുന്നൊരു യുഗം
ഭൂമിയില്‍ പിറന്നെങ്കി-
ലെത്രയോ ഭൂമി ധന്യം!!
"സ്ത്രീ ധനം വാങ്ങരുത് ,
കൊടുപ്പതും കുറ്റകരം .. "
വേദിതന്നില്‍ -
ചര്‍ച്ചയിലൊതുങ്ങീടും ....
വാങ്ങീടും ലക്ഷങ്ങളോ -
കീശയില്‍ ചില്ലറക്കായ് !
പെണ്ണിന്റെ പേരില്‍ തന്നെ -
നല്ലൊരു വീടു വേണം ,
കറങ്ങി നടക്കുവാന്‍ നല്ല -
കാറൊന്ന് വേറെ വേണം !
എന്തിനീ കള്ളനാട്യം ?
സ്ത്രീധന നാമമാറ്റം !
വിഡ്ഢിയെന്നു ധരിക്കുന്നു -
സഹജീവികളെ ഇവര്‍ !
ഇനിയുമുണ്ടിവരുടെ -
ആദര്ശാവശ്യങ്ങള്‍ ,
കേട്ടാലോ ഞെട്ടിപ്പോകും !
പെണ്ണിനു ഡിഗ്രികള്‍ വേണം ,
പൊന്നൊരു നൂറുപവന്‍ ,
അവള്‍ , പത്തരമാറ്റുള്ളൊരു -
സുന്ദരീയായീടേണം
മകള്‍ തന്‍ വേളിക്കായി-
പെണ്ണിന്റെ പിതാവയ്യോ പാവം
നെട്ടോട്ട മോടീടുന്നു ...
ബ്ലേഡിലും ബാങ്കിലുമായ്‌
വീടോ പണയത്തിലായ്‌ -
തെങ്ങിന്‍ ത്തോപ്പുള്ളതും പോയി ...
എല്ലാമായ്‌ പൊന്നുമോള്‍ക്കാ -
ജീവിതം കൊടുത്തച്ഛന്‍ !
ഉണ്ടിവര്‍ക്കിനി രണ്ടു പെണ്മക്കള്‍ .....
കിട്ടുന്ന വരുമാനം-
പലിശക്കു തികയാതായി....
അഷ്ടിക്ക് വക യില്ലാതെ -
പട്ടിണി കോലങ്ങളായ് !
ജീവിത പ്രാരാബ്‌ധത്താല്‍
തളര്‍ന്നാ രക്ഷിതാവ് ...
ആധിയും വ്യാധിയുമായ്‌ -
ഒരു പിടി ചാരമായി ....
ശേഷിച്ചോരവസ്ഥ -
കഠോരമീ ലോക സത്യം ..
എത്രയോ ഹതഭാഗ്യ ജീവന്‍ .....
സാരി തുണ്ടില്‍ മുറുകുന്നു ,
അഗ്നി ഗോളങ്ങളിലെരിഞ്ഞടങ്ങുന്നു ...
സ്ത്രീധന ശാപമോക്ഷം ...
ഈ ലോകത്തിന്‍ ധന്യ മോക്ഷം !

Tuesday, 30 June 2009

" സ്നേഹ ദീപമേ നയിച്ചാലും !! ""ഇത് ഞങ്ങളുടെ വീടിന്റെ വിളക്ക് " പി .എം .കെ .നായര്‍
.......... .......... ......... ......... ........ ........

കാലം ചിറകുവിടര്‍ത്തി പറക്കവേ -
വേറിട്ട എട്ടുവര്ഷത്തിന്റെ ഓര്‍മ്മകള്‍ !
രണ്ടു നാള്‍ മുന്നാലെ സംഭവിച്ചുളളപോല്‍
ഉള്ളില്‍ തികട്ടി പുകഞ്ഞെരിഞ്ഞീടുന്നു ...
നല്ലൊരു നാളേക്ക് കൈനീട്ടി നില്‍ക്കുമ്പോള്‍ -
അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
മക്കള്‍ തന്‍ സ്നേഹ വാത്സല്യത്താലെന്‍ ദുഃഖം -
ആരോരും കാണാതെ എന്നുള്ളീലൊതുക്കുന്നു.
ഓരോ ദിനവും അങ്ങില്‍ തുടങ്ങുന്നു -
ഒരമ്മതന്‍ വേഷത്തീലാടിടുന്നു ...
അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല ..
നമ്മുടെ വീട്ടിലെ നല്ല മുഹുര്‍ത്തങ്ങള്‍ക്ക് -
സാക്ഷിയായ്‌ ,ശക്തിയായ്‌ ,സര്‍വ്വസ്വവുമായി -
യെന്മനശക്തിയായ്‌ എല്ലാംനടത്തുന്നു .
എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ...
ഞങ്ങളെ വേര്‍പ്പെടാനാവില്ലോരിക്കലും .
എവിടെയുമെപ്പോഴും ,ഞങ്ങളോടൊപ്പമായ് -
ഒരു കൊച്ചു ശലഭമായ്‌ പാറിക്കളിക്കുന്നു !
.........................................................
july1.....ഇന്നു എന്റെ ദുഃഖങ്ങള്‍ക്ക് ,എട്ടുവയസ്സു തികയുന്നു .ഇനിയും എത്ര കാലം ....

വിജയലക്ഷ്മി .