Friday 9 October 2009

"ഒരു ഗള്‍ഫ്‌കാരന്റെ അനുഭവ കഥ !! "

ഇതൊന്നു വായിച്ചുനോക്കൂ ...എന്റെ മെയിലില്‍ ഒരു സുഹൃത്ത് അയച്ചു തന്നതാണ് ...എന്തോ ഈ അനുഭവ കഥ ഇവിടെ എല്ലാരുമായി പങ്കുവെക്കണമെന്ന് തോന്നി ..ഞാന്‍ മുന്നേ എഴുതി പോസ്റ്റ് ചെയ്ത "പ്രവാസി "എന്ന കവിതയ്ക്ക് അടിസ്ഥാനവും ഞാന്‍ കണ്ടറിഞ്ഞ അനുഭവമായിരുന്നു ..
"സ്നേഹിതരെ,
ഇതുവരെ വായിച്ചതല്ലാം ഗള്‍ഫില്‍ ജീവിക്കുന്നവരുടെ കഷ്ടപാടുകളെ കുറിച്ചുള്ളവ ആയിരുന്നു. കഥയും കവിതയായും പലതും വായിച്ചു. പക്ഷെ വീണ്ടും വീണ്ടും ഗള്‍ഫിലേക്ക് കെട്ടുതാലി പണയം വെചുള്ള ഒഴുക്ക് നില്കുന്നില്ല. രണ്ടര മാസ്സത്തെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഞാന്‍ ഇവിടെ എഴുതട്ടെ. എന്റെ പ്രിയ സുഹൃത്ത്‌ ഇതു E-mail വഴി ഗള്‍ഫില്‍ ഉള്ളവരും, ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്നവരും ആയ സുഹൃതുക്കല്ക്‌ അയക്കാം എന്ന് ഏറ്റു. എന്റെ പേര് സതീശന്‍, ഞാനൊരു Mason ആണ് (മേസ്തരി പണി) കേരളത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഗ്രാമത്തില്‍ ജീവിക്കുന്നു. പെട്ടന്ന് ഞാനും കേട്ടു ഒരു കുളിരും വാര്‍ത്ത. Saudi Arabia എന്ന രാജ്യത്തേക്ക് പല trade ലുള്ള പണിക്കാരെ വേണം. 8 മണിക്കൂര്‍ ജോലിക്ക് 800 റിയാലും പിന്നെ over time ആവിശ്യം പോലെ. ഏജന്റിന്റെ കഥാപ്രസംഗം പറയുംപോലെ ഒഴുക്കുള്ള വാചകത്തില്‍ ഞാനും വീണു. പിന്നെ ഒരു മരണപാച്ചില്‍ ആയിരുന്നു. 55,000 രൂപ agent നു കൊടുത്തു. പിന്നെ മെഡിക്കല്‍, Mumbai ക്കുള്ള യാത്രചിലവ് എന്ന് വേണ്ട 60, 000 രൂപ രണ്ടു ആഴ്ചകൊണ്ട് പൊട്ടി. അങ്ങനെ ഞാന്‍ ഉള്‍പടെ Electrician, plumper, Mason, Carpenter, Helper, തുടങ്ങിയ ആദ്യ ഗ്രൂപ്പ്‌ വിമാനത്തില്‍ കയറി. ഇതു പറന്നപ്പോള്‍ ആണ് മനസ്സിലയത്‌ വിചാരിച്ച പോലുള്ള സുഖം ഒന്നും ഇല്ലാന്ന്. ഇതിലും എത്രയോ സുകവാണ് നമ്മുടെ ഓട്ടോ റിക്ഷയില്‍ ഉള്ള യാത്ര. ഫോര്‍ ജനങ്ങളെ കാണാം. ഏതായാലും Dammam Air Portil രാവിലെ ഏതാണ്ട് 9 മണിക്ക് എത്തി. നമ്മുടെ നാടിലെ ചന്തയില്‍ കറങ്ങി തിരിയുന്ന പട്ടികളെ നമ്മള്‍ കാണുന്നതിലും താഴ്ന നിലവാരത്തിലുള്ള രീതിയില്‍ ആണ് വിമാനത്താവളത്തിലെ ജോലിക്കാര്‍ ഞങ്ങളോട് പെരുമാറിയത്. ഏതായാലും ഒരു വിധം വെളിയില്‍ ഇറങ്ങി ഞങ്ങളെ കൊണ്ടുപോകാന്‍ വന്ന വണ്ടിയില്‍ കയറി. വണ്ടി മുന്‍പോട്ടു പോയപ്പോള്‍ ഒരുമാതിരി ചൂട് കാറ്റ് മുഖത്തോടു അടിച്ചു കയറി. മലയാളി ആയ ഡ്രൈവര്‍ പറഞ്ഞു പുഴുക്കല്‍ തുടങ്ങിയെന്നു. പുഴുക്കലിന്റെ അര്‍ഥം മനസ്സിലയില്ലെങ്കിലും ഒന്ന് മനസ്സിലായി നമ്മുടെ നാടിലെ വിളയാത്ത വാഴ്കുല ഈ വണ്ടിയില്‍ വെച്ചാല്‍ മതി അര മണിക്കൂര്‍ കൊണ്ട് പഴുത്തു കിട്ടും. നമ്മുടെ ചൂളയില്‍ ഇത്രയും ചൂട് ഇല്ല. ഏതായാലും ഒരു വിധം കമ്പനിയില്‍ എത്തി. ഒരു അറബി വന്നു എന്തക്കയോ പറഞ്ഞു (നമ്മുടെ നാട്ടിലെ ആടിനെ ചേര്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ ആനാട് മുരുമുര്ക്കുന്നതു പോലെ) അറബിയില്‍ എഴുതിയ പേപരില്‍ തള്ള വിരല്‍ പതിപിച്ചു. ഞങ്ങളെ വാട എടുക്കുന്നു എന്ന് അറിയിക്കാന്‍ ആയിരിക്കും അറബി തലയില്‍ ഇടുന്ന തുണി എടുത്തു മൂക്ക് കെട്ടി. അല്പം കഴിഞ്ഞു ഒരു മലയാളി വന്നു ( Camp Boss) എന്നെയും കൊല്ലക്കാരന്‍ തോമസ്സിനെയും ഒരു മുറിയില്‍ ആക്കി. ഒരു ചെറിയ മുറിയില്‍ ആറു കട്ടില്‍ അതും രണ്ടു നിലയുള്ള കട്ടില്‍. ഞാനും തോമസ്സും ഓരോ കട്ടിലിന്റെ മുകളില്‍ സ്ഥാനം പിടിച്ചു. സഹമുറിയന്‍ മാരുടെ പല ഡെസിമല്‍ ഉള്ള സഹിക്കാന്‍ വയ്യാത്ത കൂര്‍ക്കം വലി കാരണം നേരം വെളുക്കാന്‍ ആയപ്പോഴാണ് ഉറക്കം വന്നത്. പലപല ശബ്തത്തില്‍ ഉള്ള അലാറം കേട്ട് ഞെട്ടി ഉണര്‍ന്നു. "എന്താ പണിക്കു പോകുന്നില്ലേ". ഒരു സഹമുറിയന്‍. "എവിടാ ചേട്ടാ കുളിമുറി" ഞാന്‍ ഭവ്യതോടെ ചോദിച്ചു. "എന്താ കല്യാണത്തിന് പോകുന്നോ കുളിച്ചിട്ടു". ഏതാണ്ട് 200 പേര്‍ക്ക് 8 കക്കൂസ് ആണ് ഉള്ളത്. എല്ലായിടത്തും Q. കൂടുതലും മലയാളി മുഖങ്ങള്‍ ആണ് കാണുന്നത്. ചിലര്‍ നമ്മളെ അടിക്കാന്‍ വരുന്ന പോലെ തുറിച്ചു നോക്കുന്നു. ആഹാരം വാങ്ങാനും കുറെ നേരം നിന്നു. നമ്മുടെ നാട്ടില്‍ നിരോധിച്ച കവറില്‍ ആണ് വാങ്ങുന്നത്. ആഹാരത്തിന്റെ വാട കേട്ട് എനിക്ക് ഓക്കാനം വരുന്നുണ്ടായിരുന്നു. തരുന്നത് വാങ്ങിക്കോണം, കുറ്റം പറഞ്ഞാല്‍ സാലറി കട്ടിങ്ങും ചിലപ്പോള്‍ അടിയും കിട്ടുവെന്നു പിന്നാണ് അറിഞ്ഞത്. ഏതായാലും എല്ലാം കഴിഞ്ഞു വന്നു വണ്ടിയില്‍ കയറി. പുതിയ കെട്ടിടം പണി നടക്കുന്നിടത്ത് വണ്ടി നിര്‍ത്തി. ഫൌണ്ടേഷന്‍ എടുക്കുന്നതെ ഉള്ളു. ഫോര്‍മാന്‍ എന്നാ ഒരാള്‍ വന്നു ഷവല്‍ തന്നിട്ട് കുഴി എടുക്കാന്‍ പറഞ്ഞു. വെയില്‍ മൂത്തു. ഏതാണ്ട് 48 Degree ചൂട്. നില്‍ക്കാനും ഇരിക്കാനും വയ്യ. അടുത്ത് നിന്ന ആള്‍ പറഞ്ഞു അറബി വരും വെറുതെ നില്‍ക്കുന്നത് കണ്ടാല്‍ ചിലപ്പോള്‍ അവന്‍ പിടിച്ചു തള്ളുകയും അടിക്കുകയും ചെയ്യും. എബ്രഹാം ലിങ്കണ്‍ അടിമ കച്ചവടം നിര്‍ത്തല്‍ ആക്കിയതല്ലേ. ഞാന്‍ ഓര്‍ത്തു. ഇതാണോ ഗള്‍ഫ്‌ ജീവിതം, ഇവരാണോ നാട്ടില്‍ വരുമ്പോള്‍ അത്തറും പൂശി കണ്ണാടിയും വെച്ച് നടക്കുന്നത്. കഷ്ടം. ഇവരാണോ ഗള്‍ഫുകാര്‍ എന്നാ പേരില്‍ ഉയര്‍ന്ന പഠിപ്പുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നത്‌. എവിടെ നോക്കിയാലും മരുഭൂമി. അല്പം തണല്‍ എങ്ങും ഇല്ല. കത്തുന്ന സുര്യന്‍. ഭൂമി തിളച്ചു മറിയുന്ന ചൂട്. പൊടി കാരണം അടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ. ഒരു മാസ്സം കഴിഞു സാലറി കിട്ടിയപ്പോള്‍ ആണ് അറിഞ്ഞത് ശാപാട് കാശ് ഉള്പെടെയാണ് 800 റിയാല്‍. കിട്ടിയത് 600 റിയാല്‍. ഇതിന്റെ രണ്ടു ഇരട്ടി എന്റെ നാട്ടില്‍ എനിക്കും കിട്ടും. അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി. കുറഞ്ഞത് രണ്ടായിരം റിയാല്‍ എങ്കിലും മാസ്സം കിട്ടാതെ ഈ നാ കൊള്ളാത്ത കാലാവസ്ഥയില്‍ തുടര്‍ന്നാല്‍ ജീവിതം മാത്രവല്ല ആരോഗ്യവും നശിക്കും ഒന്നാമത് ശെരിക്കു ഉറക്കം ഇല്ലതയും വെയിലും കൊണ്ട് ഞാന്‍ ചാവാറായി. ശമ്പളം കിട്ടിയ പകുതിയും എന്നെ വിട്ട ഏജന്റിനെ വിളിച്ചു തീര്‍ത്തു. അവസാനം കൂട്ടുകാര്‍ വഴി കൊട്ടേഷന്‍ സംഘത്തെ പിടിച്ചു. നാട്ടിലെ എന്നെ വിട്ട ട്രാവല്‍ അടിച്ചു തകര്‍ത്തു തീ ഇടാതിരിക്കാന്‍ 15 ദിവസ്സം സമയം കൊടുത്തു കൊട്ടഷന്‍ സംഗം. അങ്ങനെ ഏതായാലും ഞാന്‍ ജീവന് കൊണ്ട് നാട് പിടിച്ചു. 38, 000 രൂപ തിരികെ കിട്ടി. 5,000 രൂപ കൊട്ടഷന്‍ ഗ്രൂപ്പിന് കൊടുത്തു. ബാക്കി കാശിനു മൂന്ന് പശുവിനെ വാങ്ങി. നമ്മുടെ സുന്ദരമായ കാലാവസ്ഥയില്‍ ഉള്ള പണി. ദിവസ്സം 350 രൂപ കിട്ടും. അതായതു 25 ദിവസ്സം പണിക്കു പോയാല്‍ 8,750 രൂപ. 25 ലിറ്റര്‍ പാല്‍ ദിവസ്സവും. 25 x 20 = 500. ദിവസ്സം 500 രൂപയുടെ പാല്. 500 x 30 = 15,000 രൂപ മാസ്സം. പകുതി ചെലവ് കഴിച്ചാല്‍ 7500 രൂപ. സര്‍ക്കാര്‍ എപ്പോള്‍ ശ്കീര കര്‍ഷകര്‍ക്ക് പെന്‍ഷനും എര്പടുത്തി. മാസ്സം ഏതാണ്ട് 8, 000 രൂപയുടെ പാല്‍. ഞാനും ശ്യാമും അന്‍സാരിയും കൂടി പാട്ടത്തിനു എടുത്ത സ്ഥലത്ത് 2,000 വാഴ നാട്ടു. ഈ വരുന്ന ഓണത്തിന് വെട്ടാം. 2, 50,000 രൂപയാണ് വിറ്റുവരവ് കണക്കാക്കുന്നത്. വാഴയുടെ ഇടയില്‍ മരച്ചീനി 1200. 25,000 രൂപയുടെ മരച്ചീനി കിട്ടും. കൃഷി ഓഫീസര്‍ 2,500 വാഴകുട്ടി 4 രൂപ നിരക്കില്‍ ബുക്ക്‌ ചെയ്തു. പിന്നെ വാഴയുടെ ഇടയില്‍ ചേന, പാവല്‍, വെള്ളരി, പടവലങ്ങ എന്ന് വേണ്ട ഒരുവിധപെട്ട പച്ചക്കറികള്‍ എല്ലാം ഉണ്ട്. വാഴതോട്ടത്തിന്റെ ഇടയിലുള്ള കാവല്‍ പുരയില്‍ വെച്ചുള്ള പുഴമീന്‍ വറത്തതും കൂടിയുള്ള ചെത്ത്‌ കള്ള് കുടിയും ഇടക്കകിടെക്ക്. ഇതിനെല്ലാം ഉപരി ഈ വാഴത്തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, നാട്ടിലെ ഓണം, ഉത്സവം ഇവ ഈ ഭൂമിയില്‍ എവിടെ കിട്ടും. ഗള്‍ഫിലെ രണ്ടര മാസ്സം ഞാന്‍ എന്നോ ചെയ്ത പാപത്തിന്റെ ഫലം ആണെന്ന് കരുതി ഞാന്‍ ഓര്‍ക്കാരെ ഇല്ല. ഗള്‍ഫില്‍ കിട്ടുന്നതിന്റെ മൂന്ന് ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്‌. വേണ്ടത് മനസ്സ് മാത്രം. മേല്‍ പറഞ്ഞ പേരുകളും സ്ഥലങ്ങളും കാര്യ അറിയിപ്പിന് വേണ്ടി മാത്രം ഉപയോഗിച്ചതാണ് "

ഈ അനുഭവ കഥ വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തുതോനുന്നു ?ഇതു മെയിലിന്റെ കോപ്പി യാണ് .

36 comments:

Sukanya said...

"ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി". അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഇക്കരെ സുഖമായി ജീവിക്കാന്‍ വകയുള്ളപ്പോള്‍ അക്കരപച്ച കൊതിക്കണോ?
എന്തായാലും അദ്ദേഹം രക്ഷപ്പെട്ടല്ലോ. ചേച്ചിയുടെ ഈ പോസ്റ്റ് കണ്ട് കുറെ പേരെങ്കിലും കണ്ണ് തുറന്നെങ്കില്‍ !

OAB/ഒഎബി said...

ഇത് കുറേയാളുകൾ കാണിച്ചു!!! നിങ്ങളും???

വീ കെ said...

എല്ലാവരും വീണ്ടും വീണ്ടും വായിക്കട്ടെ...
പാവം പ്രവാസികൾ...!!?

പ്രേം I prem said...

ഇതിനു അവസാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല, നമ്മള്‍ മലയാളികള്‍ തന്നെ വിചാരിക്കണം, സുഹൃത്തുക്കളെ വിളിച്ചന്വേഷിച്ചു ചെല്ലാനുള്ള മനസ്സ് പോലും കാണിക്കുന്നില്ലല്ലോ ...

Sureshkumar Punjhayil said...

Kazhakku...!

Manoharam chechy... ashamsakal...!!!

Anil cheleri kumaran said...

നല്ല പോസ്റ്റാണ് ചേച്ചി.

വിജയലക്ഷ്മി said...

Sukanya:
OAB:
V.K:
madcases:
sureshkumar:
kumaran:
makkaludeyellaam vilappetta abipraayathhinu othhiri nandi..

shajkumar said...

അക്കരപ്പച്ച!

ശ്രീ said...

മെയിലില്‍ വായിച്ചിരുന്നു.

Typist | എഴുത്തുകാരി said...

എത്ര അനുഭവമുണ്ടെങ്കിലും പഠിക്കുമോ നമ്മുടെ നാട്ടുകാര്‍. എത്രയെത്ര തട്ടിപ്പുകളിലാ കുടുങ്ങുന്നതു്!

വിജയലക്ഷ്മി said...

shajkumar:
sree:
ezhuthhukari:vannathinum abhipraayathhinum nandi makkale.

നരിക്കുന്നൻ said...

ആദ്യമായി വായിക്കുകയാണ്. പ്രവാസികളെ കുറിച്ചും അവന്റെ പ്രശ്നങ്ങളെ കുറിച്ചും എത്ര വിളിച്ച് പറഞ്ഞിട്ടും നമ്മുടെ നാട്ടിൽ നിന്നും ഈ ‘സ്വപ്നലോകത്തേക്കുള്ള’ ഒഴുക്ക് എന്ത് കൊണ്ട് നിലക്കുന്നില്ല. ഇത് പോലെ എത്രയോ പേർ അനുഭവങ്ങളുടെ തീച്ചൂളയിൽ എരിഞ്ഞ് തീരുന്നു. എത്ര കേട്ടിട്ടും വീണ്ടും വീണ്ടും ഈ മണൽകാട്ടിലേക്ക് മനസ്സ് വിളിക്കുന്നതെന്ത് കൊണ്ടാണ്.

നല്ല കഥ.

ബിനോയ്//HariNav said...

ആദ്യമായാണ് കാണുന്നത്. നന്ദി :)

Jyothi Sanjeev : said...

ഞാന്‍ ഇവിടെ ആദ്യമായിട്ടാണ്. പോസ്റ്റ് വളരെ നന്നായിടുണ്ട്. അക്കരയ്ക്കു ഇക്കര പച്ച. ആ പച്ച തേടി പോയി ഒരു പാടു ജീവിതങ്ങള്‍ കരിഞ്ഞു പോവുന്നുണ്ടല്ലോ. വിഷമം തോന്നി വായിച്ചപ്പോ.

വയനാടന്‍ said...

വിളക്കിലേക്കു പറന്നടുക്കുന്ന എത്രയെത്ര പ്രാണിജന്മ്മങ്ങൾ മുന്നിലൂടെ പോകുന്നു...

നന്ദി.

രാജീവ്‌ .എ . കുറുപ്പ് said...

അതും രാവിലെ കുളിച്ചു ചന്ദനകുരിയും ഇട്ട് മൂന്ന് കുറ്റി പുട്ടും അതിന്റെ പഴവും കഴിച്ചു ആണ് നാട്ടില്‍ പണിക്കു പോകുന്നത്. ദാഹിക്കുമ്പോള്‍ എല്ലാം കരിഞ്ഞാലി വെള്ളം തരാന്‍ ആള്‍ക്കാര്‍. വയ്കിട്ടു പണിയും കഴിഞ്ഞു പുഴയില്‍ നീന്തി കുളിച്ചു നാല് പൊറാട്ടയും ഇറച്ചിയും കഴിച്ചു വീട്ടില്‍ വരുന്ന ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി ആണെന്ന് മനസ്സിലായി.

എത്ര സത്യം, ലോഹിതദാസ് സാര്‍ വീണ്ടും ചില വീട് കാര്യങ്ങള്‍ എന്നാ സിനിമയില്‍ പറഞ്ഞ പോലെ "ചോക്ക് മലയില്‍ ഇരിക്കുന്നവന്‍ ചോക്ക് തേടി പോയ അവസ്ഥ തന്നെ ഇതും.
ചേച്ചിക്ക് ആശംസകള്‍

VINOD said...

READ THE BOOK BY PAULO COHELO CALLED ALCHEMIST , I HAVE MANY TIMES FELT HE HAS WRITTEN IT ABOUT KERALITES

വിജയലക്ഷ്മി said...

narikkunnan:
Binoy:
Joythi sanjeev:
Vayanadan:
kuruppinte kanakkupusthakam:
vaayikkaan manassukanichathinum commentssinum nandi.

said...

മറ്റൊരു അനുഭവ പാഠം കൂടി...!! ആശംസകള്‍...

ബയാന്‍ said...

ഗെള്‍ഫില്‍ ആദ്യം വന്നവനെ അന്നേരം തന്നെ ഈ അറബികള്‍ മുക്കിക്കൊന്നിരുന്നെങ്കില്‍. കേരളം രക്ഷപ്പെട്ടേനെ. പറഞ്ഞിട്ടെന്ത് കാര്യം, ഇനിയുമെത്രയെത്ര ഭാവിഗള്‍ഫ് പ്രവാസികള്‍. കേരളത്തിന്റെ സിലബസ് വരെ തീരുമാനിക്കുന്നത് ആരാ.?

അഭി said...

ചേച്ചി , നല്ല പോസ്റ്റ്‌ . നേരെത്തെ മെയിലില്‍ വായിച്ചിരുന്നു എന്നാലും

വിജയലക്ഷ്മി said...

ചക്കി മോളുടെ അമ്മെ :
യരലവ :
അഭി :വളരെ വളരെ നന്ദി മക്കളെ ..

എറക്കാടൻ / Erakkadan said...

ഇതൊന്നും ഒന്നു മല്ല പെങ്ങളെ .....പറയാ ന്ന് വെച്ചാൽ.....

നന്ദന said...

"ഞാന്‍ പൊന്ന് ഇരിക്കുമ്പോള്‍ മുക്കുപണ്ടം തേടിപോയ വിഡ്ഢി". എല്ലാ "മറുനാടന്‍" മലയാളികളും മനസ്സിലാക്കണം ....പക്ഷെ കുടുതല്‍ പേരും ജീവിതം വഴിമുട്ടിയാണ് നാടുവിടുന്നത്.......
നിങ്ങളുടെ ജീവിത സത്യം സ്ത്രീകള്‍ക്കൊരു
പാഠമാകട്ടെ ......
നന്‍മകള്‍ നേരുന്നു
നന്ദന

salas VARGHESE said...

ഇപ്പൊ മനസ്സിലായില്ലെ, കൊട്ടേഷന്‍

ടീമിന്റെ ഗുണം!!!

തൃശൂര്‍കാരന്‍ ..... said...

ശരിയാണ്..വേണ്ടത് മനസ്സ് മാത്രം..

Manoraj said...

ethu normally nammude nattil eppol sambhavikkunna oru karyamanu... gulf ennal oru valiya sambhavam pole... any way, nalla katha...

Thabarak Rahman Saahini said...

ലോകത്ത് ഏത് രാജ്യത്തില്‍ പോയാലും , ഈ കാട്ടാളന്മാരുടെ നാട്ടില്‍ പോകില്ലാന്നു
മുന്പേ ഞാന്‍ തീരുമാനിച്ചതാണ്. അക്കാര്യം വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി പറയുന്നു.
ലാഭക്കൊതി മൂത്ത നമ്മുടെ ട്രാവല്‍ ഏജന്റ് മാരെ ചങ്ങലക്കിടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/

തൃശൂര്‍കാരന്‍ ..... said...

നല്ല പോസ്റ്റ്‌..അനുഭവങ്ങള്‍ എല്ലാര്ക്കും ഗുരു ആകട്ടെ,

പ്രദീപ്‌ said...

ഒരു സത്യമാണ് പറഞ്ഞത് . എന്‍റെയും സ്വപ്നമാണ് നാട്ടിലേക്ക് മടങ്ങി പോക്ക് .
നടന്നാല്‍ ഭാഗ്യം .
ഈ ഇംഗ്ലണ്ടില്‍ എവിടെയാണ് ഇപ്പോള്‍ ??

kottottikkaran said...

ഞാന്‍ ആദ്യമായാണിതു കാണുന്നത്...
വളരെ നല്ല പോസ്റ്റ്...

വിജയലക്ഷ്മി said...

ivideyethhiya ellaavarkkum nandi

prakashettante lokam said...

വിജയലക്ഷ്മിച്ചേച്ചീ

സാധാ‍രണ ഒരു ബ്ലൊഗ് പോസ്റ്റും ഞാന്‍ മുഴുവനും വായിക്കാറില്ല. ഇതിന്റെ തുടക്കം കണ്ടപ്പൊഴേ എനിക്കത് മുഴുവനും വായിക്കാന്‍ തോന്നി.
ഞാനും ഇത്തരം മണലാരണ്യത്തില്‍ 25 വര്‍ഷം അലഞ്ഞതല്ലേ?
ഗള്‍ഫിലെ താഴെക്കിടയിലെ ജോലിക്കാരുടെ ദാരുണകഥകള്‍ ടിവി ചാനലിലും മറ്റു മാദ്ധ്യമങ്ങളിലും ഒക്കെ വന്നിട്ടും അമ്മുടെ നാട്ടുകാര്‍ ഒന്നും നോക്കാതെ ഗള്‍ഫിലെത്തുന്നു. ഇങ്ങിനെ നമ്മുടെ എത്രയോ സഹോദനന്മാര്‍ അവിടെ കഷ്ടപ്പെടുന്നു.
എഗ്രിമെന്റില്‍ പറഞ്ഞ തുക കിട്ടാതെ വരുന്നു. ഈ സഹോദരന്‍ പറഞ്ഞ പോലെ വളരെ വിഷമസ്ഥിതിയില്‍ ജീവിക്കേണ്ടി വരുന്ന അനേകായിരം ആളുകളുണ്ട് ഗള്‍ഫില്‍.
++ ഇതിന് സമാനമായ ഒരു പോസ്റ്റ് ചേച്ചിതന്നെ പണ്ടെങ്ങോ ഇട്ടിരുന്നതായി ഓര്‍ക്കുന്നു.
ഗവണ്മേണ്ട് അംഗീകൃത ഏജന്‍സികളില്‍ കൂടി പോകുമ്പോള്‍ ഇത്തരം ദുരിതങ്ങള്‍ വരില്ല. തന്നെയുമല്ല, പരാതികള്‍ കൊടുക്കാനും മറ്റും അത് ഉപകരിക്കൂം. ഇന്ത്യന്‍ എംബസി മുതലായ സ്ഥലങ്ങളില്‍ പരാതി കൊടുക്കണമെങ്കില്‍ നമ്മുടെ യാത്രാരേഖകളും മറ്റും അതിന്റെതായ വഴിക്ക് വേണമല്ലോ?
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലൂം എന്തും സഹിച്ച് നമ്മുടെ സഹോദരങ്ങള്‍ ഇപ്പോഴും ഗള്‍ഫിലേക്ക് ചേക്കാറാന്‍ മെനക്കെടുന്നു.
പിന്നെ ഒരു കാര്യം എനിക്ക് വ്യക്തമായി അറിയാം. മേസണ്‍, കാര്‍പെണ്ടേര്‍സ്,പ്ലമ്പര്‍,ഇലക്ട്രിഷ്യന്‍ എന്നിവര്‍ക്ക് നാട്ടിലെ അത്ര കൂലി ഗള്‍ഫില്‍ കിട്ടില്ല.
സിവില്‍ എഞ്ചനീയറായ എന്റെ മകന്റെ 6 മാസത്തെ കഥ ഞാന്‍ ഇവിടെ വിവരിക്കുകയാണെങ്കില്‍ പലരും കരഞ്ഞേക്കാം.
പക്ഷെ അന്ന് ഞാന്‍ കുടുംബസമേതം ഗള്‍ഫിലായിരുന്ന കാരണം അവന്‍ രക്ഷപ്പെട്ടു.
++ എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ [സിനിമാ നടന്‍] പണ്ട് ഗള്‍ഫിലായിരുന്നു. അദ്ദേഹം അവിടുത്തെ ജോലിയെപറ്റി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു - അവിടെ അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച്.
ഇനി കൂടുതലൊന്നും എഴുതുന്നില്ല.

സ്നേഹത്തോടെ
ജെ പി

വിജയലക്ഷ്മി said...

ആദ്യമായ്‌ നന്ദി പ്രകാശേട്ട .ഈ പോസ്റ്റ്‌ വായിച്ചു ഇതിനോട് അനുബന്ധിത അഭിപ്രായം അറിയിച്ചതിനും ...ചതിവില്‍ പ്പെടാതിരിക്കാന്‍ aarkkenkilum ഈ പോസ്റ്റ്‌ upakarichenkil ...

hi said...

കൊള്ളാം.. പക്ഷേ ഇതിനൊരു മറുവശം കൂടിയുണ്ട്.. അതും കൂടി ഓര്‍ക്കുക. :)
ആശംസകളോടേ...

വിജയലക്ഷ്മി said...

abukkaari:abhipraayam shariyaa..nanmmayil kazhiyunnavarum undennariyaam.athukondaanu njanokke ee gulfuraajyathhu kazhiyunnathu..abhipraayathinu nandi..