അറിവിന്റെ നിറവായ
എന്‍ ചെറു കുഞ്ഞാറ്റക്ക്
നാലുവയസ്സു തികഞ്ഞതിന്ന്
പിറന്നാള്‍ പൊലിമ വിരിഞ്ഞതിന്ന് .
എന്നാലുമെന്നും നീ -
എന്‍ കുഞ്ഞാവ മാത്രം !
നാലായാലും , നാല്‍പ്പതിലും നീ -
എന്നില്‍ നിറയും കുഞ്ഞാവ മാത്രം
നാലാംവയസ്സിന്റെ കുട്ടിക്കുറുമ്പൊന്നും
കാട്ടി വലയ്ക്കല്ലേ കുസൃതി കുട്ടാ ..
അച്ഛനുമമ്മയ്ക്കും അനുസൃതനായ് നീ
അറിവിന്‍റെ പടവുകള്‍ മെനഞ്ഞീടണം
ആരിലും സ്നേഹം നിറച്ചീടണം എന്നും
അകതാരില്‍ സ്നേഹം നുണഞ്ഞീടണം.
മന:കണ്ണാല്‍ നിന്നെ പൊതിഞ്ഞീടുമീ -
അമ്മൂമ്മയെന്നും നിനക്കു സ്വന്തം .
നിന്‍ സ്നേഹമാണെന്നുമെനിക്കമൃത്!!
********************************************************
കുറിപ്പ്: ക്ഷമിക്കുക .. ഇന്നലെയാണ് (ഏപ്രില്‍ 3ന്) കൊച്ചുമോന്റെ ബര്‍ത്ത്ഡേ..ചില തടസ്ഥംകാരണം ഇന്നലെ പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല ..
********************************************************
കുറിപ്പ്: ക്ഷമിക്കുക .. ഇന്നലെയാണ് (ഏപ്രില്‍ 3ന്) കൊച്ചുമോന്റെ ബര്‍ത്ത്ഡേ..ചില തടസ്ഥംകാരണം ഇന്നലെ പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല ..