Wednesday 20 July 2011

"ഓര്‍മ്മ താഓളുകള്‍"


ഓര്‍ത്തു പോയ്‌ ഞാനിന്നെന്‍റെ
 മക്കൾ തന്‍ കുട്ടിക്കാലം
പൂമ്പാറ്റകളെ പോലേ
പാറിതത്തി കളിക്കുമെൻ
 പൊന്നോ ഓനകൾ!
ഭോജനം നല്കീടുമ്പോ
സ്നേഹത്തിൻ അമ്മിഞ്ഞ
പ്പാലുചേര്‍ത്തുകൂട്ടികുഴച്ചുരുട്ടി
ഊട്ടിയെന്‍ ഉള്‍തുടിപ്പോടെ .
ശിശിര  വസന്തങ്ങൾ
കാലചക്രത്തിന്‍ കുസൃതികള്‍
മക്കളോടന്നോരുനാള്‍
സ്നേഹ ലാളനത്താലോതി
ഭക്ഷണം  സ്വന്തമായി   
കഴിച്ചു ശീലിക്കേണം
മോളൂട്ടി  അതുകേട്ടു -
കൊഞ്ചലാല്‍ മൊഴിഞ്ഞപ്പോള്‍
അമ്മേ ഞാൻ വല്യ
കുട്ടിയായിടാൻ
കഴിക്കാം സ്വന്തമായി.
അപ്പോഴെന്‍  കുഞ്ഞുമോന്
വയ്യാത്രെ  വാരിയുണ്ണാന്‍
വിരലില്‍ കോത്തിരികെട്ടി
കാട്ടീടും  കൈകള്‍  പൊക്കി
അയ്യോമ്മേ   വയ്യാവയ്യാ -
വിരലുകള്‍  മുറിഞ്ഞുപോയി .
വിശപ്പോ വല്ലാതുണ്ട്
ഉരുള ഉരുട്ടിയെന്നേ
ഊട്ടീടൂ  പൊന്നമ്മയല്ലേ...
ദിനങ്ങള്‍ പറക്കവേ
സൂത്രങ്ങള്‍ പലതായെത്തും .
"ഞാനോ  ഇത്തിരിപോന്ന
കൊച്ചുവാവുട്ടിയല്ലേ  ചൊല്ല് ?
അമ്മക്ക് പൊന്നുമ്മതരാന്‍
കുഞ്ഞാവയെ  ഊട്ടണ്ടായോ  ?"
ഒത്തിരിയടവുകള്‍
കാട്ടീടും കുസുതിയവന്‍
ശീലങ്ങള്‍  അതേപടി
നില  കൊണ്ടീടുന്നിന്നും ...
ഇന്നവന്‍ വലുതായി -
എന്നെക്കാള്‍  കാര്യ പ്രാപ്തന്‍
അവന്റെ പ്രതിനിധി -
കുഞ്ഞുമോന്‍ അവനുണ്ട്
ഇന്നും  അവനെന്റെ മുന്നില്‍ -
അന്നത്തെ  പിഞ്ചു പൈതല്‍  !!!
                 *************

ഇപ്പോള്‍  ഇങ്ങിനെ ചില വരികള്‍ കുത്തിക്കുറിക്കാന്‍ കാരണം  ഞാനും മോനും അങ്ങോട്ടും ,ഇങ്ങോട്ടും  വളരെ
യേറെ  മിസ്‌ ചെയ്യുന്നുണ്ട് ..ഞാനിപ്പോള്‍ മോളോടൊപ്പം  UK യില്‍ ആണ് ഉള്ളത്.
 അവന്‍  UAE യിലും  വാരി ഊട്ടുന്ന കാര്യ
ത്തില്‍ ഇന്നും അവനു ഒരു നാണക്കേടുമില്ല   "അവന് പറയും ,അമ്മയ്ക്കും ,എനിക്കും കിട്ടുന്ന ഭാഗ്യമാണ് എന്ന് ..ഇപ്പോള്‍ എന്നോ
ടൊപ്പം എന്റെ മൂന്നു വയസ്സുകാരന്‍   മക
നെയും ഊട്ടാന്‍ കഴിയുന്നത്‌  അമ്മയുടെ മഹാഭാഗ്യമല്ലേ  എന്നാണു ഇപ്പോഴത്തെ ന്യായം."ശരിയാണ്  വളരെശരിയാണ്  അത് മഹാ ഭാഗ്യംതന്നെ എന്ന് ഞാവിശ്വസിക്കുന്നു
  .പിന്നെ ഒരു പ്രധാന കാര്യം ..ബിരിയാണി ,പറോട്ട ,ഇറച്ചികറി  ഇത്യാദി ഭക്ഷണവിഭവ
ങ്ങള്‍  അവന്‍ സ്വയംകഴിക്കും ..അവന്‍ കഴിക്കുന്നതും നോക്കി അടുത്തിരിക്കണ
മെന്നു മാത്രം .ഞാന്‍ രാത്രിയില്‍  നേരത്തെ ഭക്ഷണം കഴിക്കും .ഒത്തിരി മെഡിസിന്‍ കഴിക്കാനുണ്ട്.ചില അവസരങ്ങളിൽ അവൻ ഓഫീസിൽ നിന്നും എത്തും മുന്‍പ്
 ഞാന്‍ പോയി കിടക്കും കണ്ണടച്ച് ഉറക്കം നടിക്കും ..ഞാനും മോളും (അവന്റെ ഭാര്യ യും) തമ്മിലുള്ള ഒത്തുകളി ..സ്വയം ഭക്ഷണം കഴിക്കട്ടെയെന്നു കരുതി ..  എത്തിയാല്‍ ഉടന്‍ തുടങ്ങും വിളിക്കാന്‍ .അനങ്ങാതെ കിടന്നാല്‍ കൊച്ചുമോനെ ഇറക്കും കളരിയില്‍ ...പിന്നെ മരുമോള് പറയും ,പാവം അമ്മക്ക് വയ്യാ  അതാ ഉറങ്ങിപോയത് എന്നൊക്കെ ..അപ്പോള്‍ അവന്‍ തുടങ്ങും  അടുത്ത അടവ് .."എന്റെ കട്ടിലില്‍ വന്നി
രുന്നു തനിയെപറയും എനിക്കും വയ്യാമ്മേ  ,ചര്‍ദ്ധിക്കാന്‍ വരുന്നത് പോലെ തോന്നുന്നു
 ..രണ്ടുരുളയെവേണ്ടു ..പോട്ടെ സാരമില്ല  എനിക്കുവേണ്ട ഞാനും കിടക്കാന്‍
 പോവ്വാണ്‌ "ഇത്രയും കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരും ..ഞാന്‍ അവനെ നിര്‍ബന്ധിച്ച് ഊട്ടും ..മരുമോള് അവന്റെ തന്ത്രം കണ്ടു ചിരിക്കാന്‍ തുടങ്ങും രണ്ടുരുളക്ക് പകരം വയറു ഫുള്ളായി കഴിക്കുംഎനിക്ക് മനസ്സും നിറയും ..
വീട്ടില്‍ ഗസ്റ്റ് വന്നാലും ,പുറത്തു ഭക്ഷണം
കഴിക്കാൻ പോയാലും ഇദ്ദേഹത്തിന് ഇങ്ങി
നെയൊരു ശീലമേ അറിയില്ല കേട്ടോ ....






-

9 comments:

Sukanya said...

അമ്മയുടെ കയ്യിലെ ഉരുളയ്ക്ക് സ്വാദ്‌ ഏറും അല്ലെ?

Sidheek Thozhiyoor said...

ആശംസകളോടെ..

കാസിം തങ്ങള്‍ said...
This comment has been removed by the author.
കാസിം തങ്ങള്‍ said...

ഈ വഴിയൊക്കെ വന്നിട്ട് കുറേ നാളായി. അമ്മയുടെ മോന് അമ്മ ചോറ് വാരിക്കൊടുക്കുന്നു. എനിക്ക് ഉമ്മ ചോറ് വിളമ്പിത്തരുന്നത് വലിയ ഇഷ്ടമാണ്.

ആശംസകൾ

Unknown said...

ഉരുള ഉരുട്ടിയെന്നെ
ഊട്ടീടൂ പൊന്നമ്മയല്ലേ...
Touching....
http://neelambari.over-blog.com/

വിജയലക്ഷ്മി said...

സുകന്യാ ;ശരിയാണ് .ഞാനിവിടെ തിരിച്ചെത്തി അവന്റെ അസുഖവും തുടങ്ങി.(വാരിയുട്ടണം എന്ന ആവശ്യവുമായി പിന്നാലെക്കൂടും .
സിദ്ധിക്ക് :നന്ദി
കാസിം തങ്ങള്‍ :ഈ വഴിക്ക് വീണ്ടും എത്തിയതില്‍ വളരെ സന്തോഷം .അമ്മയായാലും ഉമ്മയായാലും ഒന്നുതന്നെ .മക്കളുടെ ഇഷ്ടവും ..
നീലാംബരി :നന്ദി

ബഷീർ said...

ഇത് മുന്നെ വായിച്ചിരുന്നു ചേച്ചീ. കമന്റ് ഇട്ടതായാണ്‌ ഓര്‍മ്മ. കാണുന്നില്ല ഇവിടെ സ്പാമില്‍ പോയതാവുമോ ? എന്തായാലും ഈ ഭാഗ്യവതിയായ അമ്മയ്ക്കും ആ ഭാഗ്യവാന്‍ മകനും ആശംസകള്‍..

വിജയലക്ഷ്മി said...

thank u basheer .ivideyetthiyathaayi kandilla .

കുസുമം ആര്‍ പുന്നപ്ര said...

ആഹാ...ഇതു കൊള്ളാമല്ലോ..ഈ നൊസ്ററാല്‍ജിയ
കവിത. ഇനിയും എഴുതുക. ആശംസകള്‍