വേദന വേദന , ശരീരമാസകലം വേദന,
സൂചിയാല്‍ കുത്തും പോലെ, കേശാദിപാദം വരെ....
കിടക്കാനും പറ്റുന്നില്ല, ഇരുന്നീടാനും വയ്യാ,
എങ്ങിനെ സഹിച്ചീടും വയ്യെന്‍റെ ഭഗവാനെ !
സൂചിയാല്‍ കുത്തും പോലെ, കേശാദിപാദം വരെ....
കിടക്കാനും പറ്റുന്നില്ല, ഇരുന്നീടാനും വയ്യാ,
എങ്ങിനെ സഹിച്ചീടും വയ്യെന്‍റെ ഭഗവാനെ !
പനിയോ നൂറ്റഞ്ചു ഡിഗ്രി ,തീയിലിട്ടത് പോലെ ....
ശരീരമാസകലം കുളിരാല്‍ വിറക്കുന്നു.
തലയോ പൊട്ടും പോലെ, വേദന സഹിയാതെ,
തലയില്‍ തോര്‍ത്തിനാലെ നല്ലൊരു കെട്ടും കെട്ടി,
കണ്‍കളില്‍ മുളകുചാലിച്ചു തേച്ചത് പോലെ,
കണ്ണുനീര്‍ കുടു കൂടെ ഒഴുകീടുന്നു, വയ്യാ...
നാസിക തന്നില്‍ നിന്നും പൊട്ടിയ പൈപ്പ് പോലെ,
ചുടുനീര്‍ ചാലുകള്‍ നിലയ്ക്കാതൊഴുകുന്നു!
വായയോ, കാഞ്ഞിരത്തിന്‍ കായ തിന്നത് പോലെ,
ഭക്ഷണമൊന്നും തന്നെ കഴിക്കാന്‍ പറ്റുന്നില്ല ...
നിദ്രയെന്നരികിലേക്കടുക്കുന്നതേയില്ലാ...
പരവേശത്താല്‍ ഞാനോ വല്ലാതെ വലഞ്ഞല്ലോ!
വൈദ്യന്‍റെ മരുന്നയ്യോ, ഫലിക്കുന്നതുമില്ല...
പനി തന്‍ കാഠിന്യത്താല്‍ വല്ലാതെ തളരുന്നൂ ,
എന്തു ചെയ്യേണ്ടൂവെന്നതൊരു രൂപവുമില്ല..
ചക്രവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവേ പോലെ,
ഇത്രയുമസഹ്യമാം രോഗത്തിന്‍ നാമധേയം
ഫ്ലൂവെന്നു സ്നേഹത്തോടെ വിളിച്ചീടുന്നു ജനം!

5 comments:
ഇതൊരു പനിവീണ.
ല്ലെ.
കവിത കൊള്ളാം.
:)
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ആദ്യമായാണ് ഇവിടെ..എല്ലാ പോസ്റ്റും വായിച്ചു..
നന്നായിരിക്കുന്നു....നന്മകള്‍ നേരുന്നു..
ചന്തു, ഹരിപ്രസാദ് ,എസ്.വീ, സ്മിത ,akberbooks -ഹൃദയം നിറഞ്ഞ നന്ദി ....ബ്ലോഗ് സന്ദര്‍ശിച്ചതിനും എന്‍റെ പാമരസൃഷ്ടികളെ വിലയിരുത്തിയതിനും...
Post a Comment