കലികാല മക്കള്‍ തന് ചടുല നൃത്തം കണ്ട്
കലി പൂണ്ട കടലമ്മ താണ്ഢവമാടി ,
അടങ്ങാത്ത രോഷത്താല്‍ ശിവതാണ്ഢവമാടി!
ആയിരമായിരം ജന്മമൊടുങ്ങി,
ആകാശച്ചുംബിത തിരകലാളെ,
കടലമ്മ താന്‍ പോറ്റും മക്കളെ
കടലിന്നടിത്തട്ടില് തള്ളിയിട്ടു!
പിന്നെയും പിന്നെയും കലിതീര്ന്നില്ലമ്മയ്ക്ക്-
മക്കള്‍ തന് സര്വ്വസമ്പത്തും തല്ലിയുടച്ചു!
എന്തേ നീയിങ്ങനെ കോപിച്ചമ്മേ?
രക്ഷക്കായി കേഴുന്ന മക്കള്‍ തന് രോദനം
രക്ഷകിയാം അമ്മ കേട്ടതില്ലേ ?
എന്തേ നീയിങ്ങനെ ദ്റോഹിച്ചമ്മേ?
കടലമ്മേ, നീയിവര്‍ക്കന്നമല്ലേ?
നിന്നെയിവരെന്നും പൂജിച്ചില്ലേ ?
അച്ഛനുമമ്മയും നഷ്ടമായോര്‍,
വീടും വസനവും നഷ്ടമായോര്‍ ,
കേഴുന്നതൊന്നും നീ കേള്‍ക്കുന്നില്ലേ ?
എന്തിനീ താണ്ഢവമാടിയമ്മേ ?
ഇവര്‍ നീ പോറ്റും പാവം കിടാങ്ങളല്ലേ ?
നിന്നെ നമിക്കും നര ജന്മമല്ലേ ?
അറിവില്ലാ പൈതങ്ങള് കാട്ടീടുന്ന
തെറ്റുപൊറുത്തമ്മേ നീ മാപ്പു നല്‍കൂ ...
7 comments:
നന്നായിട്ടുണ്ട്.
തീക്ഷ്ണമായ വിഷയം. വരികളും..
ചിലപ്പോളൊക്കെ അതിഭാവുകത്വം തോന്നി, എങ്കിലും ഇഷ്ട്ടായി.
Vettikade,muralika ,randuperum enteyeliya kavitha vayichu abiprayam paranjathil orupadu santhoshamudu.veendum varumallo.
അച്ഛനുമമ്മയും നഷ്ടമായോര്‍,
വീടും വസനവും നഷ്ടമായോര്‍ ,
കേഴുന്നതൊന്നും നീ കേള്‍ക്കുന്നില്ലേ ?
എന്തിനീ താണ്ഢവമാടിയമ്മേ ?
ഇവര്‍ നീ പോറ്റും പാവം കിടാങ്ങളല്ലേ ?
നിന്നെ നമിക്കും നര ജന്മമല്ലേ ?
വളരെ ശക്തമായ വരികൾ. നന്നായിട്ടുണ്ട്. ഇവിടെ ആദ്യമായിട്ടാണ്. ഒരുപാട് നല്ല കവിതകൾ ഇവിടെ കണ്ടു. മുഴുവൻ വായിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാത്രി വീട്ടിലിരുന്ന് എല്ലാം വായിക്കാം.
Narikunnan,ente blog sandharshichu abiprayam paranjathil valaresandhosham.nigalepolulla nallavarude prolsahanamanu enteprachodhanam.njan munpezhuthivechirunna,ente manasmadhanathinuvendi kuthikuricha kavithakalanu evide post cheyithukondirikunnathu... veendum varumalo?
തീർച്ചയായും അമ്മേ ഞാനിവിടെ സ്ഥിരം സന്ദർശകനായിരിക്കും... എഴുതുക, വീണ്ടും വീണ്ടും..
mone ente"blogil veendumvannu abiprayam rekapeduthiyathilum,prolsahanam nalkiyathilum sandhosham.ezhuthil thettundengil athu choondi kanikanmadikaruthu.
Post a Comment