അയലത്തെ വീട്ടിലെ അമ്മൂമ്മയ്ക്ക്
പണ്ടേപ്പോലെ നടക്കാന്‍ വയ്യാ...
പണ്ടിവര് തലയില്‍ ചുമടും താങ്ങി
പമ്പരം പോലെ കറങ്ങി നടക്കും
വ്യാപാരത്തിന് പൊരുളറിയുന്ന
കൊച്ചു മിടുക്കിയാണിയമ്മൂമ്മ!
ഏഴര വെളുപ്പിന്നുണര്‍ന്നെഴുന്നേല്‍ക്കും
ചറപറ വേലകളൊക്കെ തീര്‍ക്കും
തകൃതിയില്‍ ദിനകൃത്യങ്ങള്‍ നടത്തി
ഒരു കാലിച്ചായ വയറ്റിലാക്കും !
മുണ്ടും നേര്യതും വാരിച്ചുറ്റി
വെറ്റില പാക്കും പുകയില നൂറും -
ഒരു പൊതിയാക്കി മടിയില്‍ തിരുകി,
കണവനെ വേഗം വിളിച്ചുണര്‍ത്തി-
ചൂളക്കരികില്‍ നടന്നടുത്തു
കൊട്ടയെടുത്ത് നിലത്തു വെച്ചു .
ചട്ടികലങ്ങളടുക്കി വെക്കം
ചൂളയിലേക്കൊന്നെത്തി നോക്കി,
കാന്തനെ നോക്കി പുഞ്ചിരി തൂകി,
കുല പരദേവിയെ ധ്യാനം ചെയ്തു
ചുമടു തലയിലേക്കേറ്റി വെച്ചു,
വേഗതയോടെ നടന്നു നീങ്ങി ,
വീടുകള്‍, കടകള്‍ കയറിയിറങ്ങി
ചട്ടികലങ്ങള്‍ വിറ്റഴിച്ചു
പരവശയായി വീട്ടിലെത്തും ...
ഇന്നിവര്‍ക്കെല്ലാം ഒരോര്‍മ്മ മാത്രം
ഓര്‍മ്മയില്‍ തെളിയും നിഴലുകള്‍ മാത്രം !!
13 comments:
“പാണ്ടൻ നായുടെ പല്ലിനു ശൗര്യം...” ത്തിന്റെയീണത്തിൽ ഒന്നു മൂളി നോക്കാൻ ഒരു ശ്രമം നടത്തി. നന്നായി... :)
വായിച്ചു തീര്‍ന്നപ്പോള്‍ ഇങ്ങനെയൊരമ്മൂമ്മയെ ഞാനും കാണുന്നു എന്റെ മനസ്സില്‍.....
കലങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ആ അമ്മൂമ്മമാരും.:)
ഇന്നിവര്‍ക്കെല്ലാം ഒരോര്‍മ്മ മാത്രം
ഇന്നിവരെല്ലാം ഒരോര്‍മ്മ മാത്രം
വളരെ രസകരമായി എഴുതിയിരിക്കുന്നു അമ്മൂമ്മയുടെ ഓര്‍മ്മകള്‍.
ഈ ബ്ലോഗു കാണാന്‍ വൈകി.
ഇനി മിസ്സാവില്ല. തീര്‍ച്ച.
കമണ്ടു ഇട്ടില്ലങ്കിലും വായിക്കാന്‍ ഞാനുണ്ടാവും.
ആശംസകള്‍.
ഇതു അഗ്രിഗേറ്ററുകളില്‍ വരുന്നില്ലേ?
Mayura,ente Blog sandershichu abiprayam parajathil sandhosham.
Shiva,Venu,Naduvilan,Sri,Mazhathullikal,Karim mashe ellavarum ente " Blogg"sandrshichathil,valare valare sandhosham.
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
Mullapuve ente" Ammummaye"kananvannathil sandhosham.veendum varumallo?
വളരെ നന്നായിരിക്കുന്നു. ഇന്നും ഇത്തരം ഒരു കഥാപാത്രം എന്റെ നാട്ടിലുമുണ്ടായിരുന്നു. ശരിക്കും ഇന്ന് അവര്‍ എപ്പൊഴെങ്കിലുമൊക്കെ മനസ്സില്‍ വിരുന്ന് വരാറുണ്ട്. അതെ, ഇപ്പോ ഈ കവിതയിലൂടെയെങ്കിലും അവരെ കാണാന്‍ എനിക്ക് കഴിയുന്നു. നന്ദി.
ആശംസകള്‍
Narikunnan,entepostelam vayichu abiprayam paraunnathil sandhosham.pine thettundegilum parayanam.
Post a Comment