മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നൊരു-
അണ്ണാരകണ്ണന് കളിയാക്കി ചോദിച്ചു
അണ്ണാരകണ്ണന് കളിയാക്കി ചോദിച്ചു
കറുമ്പികുയിലേ കള്ളികുയിലേ ...
കാടെവിടെ നിന്‍കൂടെവിടെ -
കൂട്ടിന്നു തുണയെവിടേ?
യെന്തേ ഒന്നും മിണ്ടാത്തേനീ-
കിലു കിലു നാദം മീട്ടാത്തേ ..
ആരാനും നിന്നെ പഴിപറഞ്ഞോ ?
നിന്റെ ചതിപണിയാരേലും കണ്ടറിഞ്ഞോ?
കള്ളികുയിലേ കറുമ്പികുയിലേ...
നിന്‍കഥയെന്തേ ചൊല്ലാത്തു? (മൂവാണ്ടന്‍ മാവിന്റെ....)
നിന് കളകളനാദം കേള്‍ക്കാന്‍ ,
നിന്നോടൊപ്പം ചേര്‍ന്നു പാടാന്‍
പറന്നുയരം താണ്ടാന്‍ നിന്റെ -
തുണയെവിടെ പ്രിയനെവിടേ ,
വായാടി കുയിലേ ......(മൂവാണ്ടന്‍ ......
എന്തെ അവനുമായ് പിണക്കമാണോ ?
കള്ളി യെന്തേ... ഒന്നും മിണ്ടാത്തെ നീ ...
പണ്ടോരുനാളില്‍ കാക്കച്ചി ക്കൂട്ടില്‍,
കാക്കച്ചി കാണാതെ കള്ളികുയിലെ നീ മുട്ടയിട്ടു.
തന് മുട്ടയെന്നോര്‍ത്താ പാവം ,
കുഞ്ഞു വിരിയാനടയിരുന്നു .
മുട്ട വിരിഞ്ഞു ,കുഞ്ഞു വളരാന്‍ ,
തീറ്റകള്‍ നല്‍കിയെന്നും കാക്കമ്മ .
ചിറകു വളര്‍ന്നു തത്തി കളിച്ചു ...
പറക്കാന്‍ പഠിപ്പിച്ചു കാക്കമ്മ !
ഒരുനാള്‍ കാക്കമ്മ തിരികേ വന്നപ്പോള്‍ ,
കുഞ്ഞുങ്ങള്‍ രണ്ടാളെ കണ്ടില്ലാ !
എങ്ങുപോയെങ്ങുപോയ് എന്‍ മക്കളെന്നോര്ത്തു -
തല തല്ലി കരഞ്ഞുപോല്‍ കാക്കമ്മ ...
പാവം ആ കൊമ്പിലീകൊമ്പില് പറന്നുനോക്കി...
കഷ്ടം കണ്ടില്ലയെങ്ങും കുഞ്ഞുങ്ങളെ -
കള്ളീ നീ കൂട്ടി പറന്നതറഞ്ഞില്ലവള്‍ !
മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നൊരു -
അണ്ണാരകണ്ണന് കളിയാക്കി ചോദിച്ചു..
ചതിച്ചികുയിലേ...യെന്തേ ഒന്നും മിണ്ടാത്തേ ?
നിന് തലയെന്തേ കുനിഞ്ഞു പോയി.. ?
കാടെവിടെ നിന്‍കൂടെവിടെ -
കൂട്ടിന്നു തുണയെവിടേ?
യെന്തേ ഒന്നും മിണ്ടാത്തേനീ-
കിലു കിലു നാദം മീട്ടാത്തേ ..
ആരാനും നിന്നെ പഴിപറഞ്ഞോ ?
നിന്റെ ചതിപണിയാരേലും കണ്ടറിഞ്ഞോ?
കള്ളികുയിലേ കറുമ്പികുയിലേ...
നിന്‍കഥയെന്തേ ചൊല്ലാത്തു? (മൂവാണ്ടന്‍ മാവിന്റെ....)
നിന് കളകളനാദം കേള്‍ക്കാന്‍ ,
നിന്നോടൊപ്പം ചേര്‍ന്നു പാടാന്‍
പറന്നുയരം താണ്ടാന്‍ നിന്റെ -
തുണയെവിടെ പ്രിയനെവിടേ ,
വായാടി കുയിലേ ......(മൂവാണ്ടന്‍ ......
എന്തെ അവനുമായ് പിണക്കമാണോ ?
കള്ളി യെന്തേ... ഒന്നും മിണ്ടാത്തെ നീ ...
പണ്ടോരുനാളില്‍ കാക്കച്ചി ക്കൂട്ടില്‍,
കാക്കച്ചി കാണാതെ കള്ളികുയിലെ നീ മുട്ടയിട്ടു.
തന് മുട്ടയെന്നോര്‍ത്താ പാവം ,
കുഞ്ഞു വിരിയാനടയിരുന്നു .
മുട്ട വിരിഞ്ഞു ,കുഞ്ഞു വളരാന്‍ ,
തീറ്റകള്‍ നല്‍കിയെന്നും കാക്കമ്മ .
ചിറകു വളര്‍ന്നു തത്തി കളിച്ചു ...
പറക്കാന്‍ പഠിപ്പിച്ചു കാക്കമ്മ !
ഒരുനാള്‍ കാക്കമ്മ തിരികേ വന്നപ്പോള്‍ ,
കുഞ്ഞുങ്ങള്‍ രണ്ടാളെ കണ്ടില്ലാ !
എങ്ങുപോയെങ്ങുപോയ് എന്‍ മക്കളെന്നോര്ത്തു -
തല തല്ലി കരഞ്ഞുപോല്‍ കാക്കമ്മ ...
പാവം ആ കൊമ്പിലീകൊമ്പില് പറന്നുനോക്കി...
കഷ്ടം കണ്ടില്ലയെങ്ങും കുഞ്ഞുങ്ങളെ -
കള്ളീ നീ കൂട്ടി പറന്നതറഞ്ഞില്ലവള്‍ !
മൂവാണ്ടന്‍ മാവിന്റെ കൊമ്പിലിരുന്നൊരു -
അണ്ണാരകണ്ണന് കളിയാക്കി ചോദിച്ചു..
ചതിച്ചികുയിലേ...യെന്തേ ഒന്നും മിണ്ടാത്തേ ?
നിന് തലയെന്തേ കുനിഞ്ഞു പോയി.. ?
36 comments:
(((((ഠേ)))))
സന്തോഷം. ഇന്നെങ്കിലും നേരത്തെ വരാൻ പറ്റിയല്ലോ.
കള്ളി കുയിൽ കൊള്ളാം കേട്ടോ.
രസമുണ്ട് ചേച്ചീ ലളിതഗാനം.
കൊള്ളാം ചേച്ചി ഇതു... ഇതു ആരെയെങ്കിലും കൊണ്ടു പാടിപ്പിച്ചു അതിന്റെ ഓഡിയോ കൂടി പോസ്റ്റ് ചെയ്യണം... കുട്ടികള്‍ക്ക് ഒത്തിരി ഇഷ്ടമാവുന്ന വരികള്‍.... ബ്ലോഗില്‍ ഒത്തിരി പാട്ടുകാരുണ്ടല്ലോ.... ആശംസകള്‍...
പാറുകുട്ടി : വിഘ്നം തിര്ത്ത്തിനു നന്ദി മോളെ ..
കാസീം തങ്ങള്‍ :കമന്റ്നു നന്ദി ..
പകല്കിനാവാന് :മോന് പറഞ്ഞതുപോലെ ഈ ഗാനം പാടി ഓഡിയോ ചെയ്തു കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നു .ആരെയാണ് സമീപിക്കേണ്ടതെന്ന് എനിക്കറിയില്ല മോനെ..
മണിവീണയിൽ കള്ളിക്കുയിൽ തമ്പുരുമീട്ടിയപ്പോൾ എന്നത്തേയും പോലെ മനോഹരമായി. പണ്ട് പറഞ്ഞ് കേട്ട കുട്ടിക്കഥ വിശദമായി മനസ്സിലാകുന്ന വാക്കുകളിൽ മനോഹരമായി പുനർജ്ജനിച്ചിരിക്കുന്നു.
വർഷങ്ങൾക്ക് പിറകിൽ കഥകൾ കേൾക്കാൻ വല്യുമ്മയുടെ മടിയിൽ തലവെച്ച് ചിണുങ്ങിയ ബല്യത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയ ഈ വരികൾക്ക് നന്ദി.
ആശംസകളോടെ
നരിക്കുന്നൻ
ചേച്ചിയേ,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചേച്ചിയുടെ വരികളിലെ ലാളിത്യമാ,നന്നായിരിക്കുന്നു
Chechy... Manoharam... Ashamsakal...!!!
Narikunnan,Arun ,Suresh makkalude
sneham niranja abhipraayathhinu nandi..
ചേച്ചീ,
ഒരൽപ്പം നീണ്ടുപോയെങ്കിലും ലാളിത്യത്തിനും ഭംഗിക്കും കുറവില്ല...
നന്നായിരിക്കുന്നു...
ആശംസകളോടെ...
ഒത്തിരി ഇഷ്ടപ്പെട്ടു കവിത
ചേച്ചീ, കൊള്ളാമല്ലോ ഈ കുട്ടിക്കവിത. ഞങ്ങളുടെ മഷിത്തണ്ടിലെ കഥകവിതകള് പോലെയുണ്ട്.. അഭിനന്ദനങ്ങള്‍
ഓ.ടോ. ഈ കമന്റ് മലയാളത്തില്‍ നേരെ ഇവിടെ എഴുതിയതാണു ചേച്ചീ; കീമാന്‍ ഉപയോഗിച്ച്. വിശദമായ ഉത്തരം ആദ്യാക്ഷരിയില്‍ എഴുതാം.
Engane abhi-sambhodhana cheyyanamennu ariyilla...ellavarum vilichirikkunna pole chechiyennu vilikkan enikku thonnunnilla...
"aunty" ennu vilichal athu oru distance ullathu pole thonnunnu....
'Amma' ennu ezhuthiyal, athe anagne vilikkan njan ishttappedunnu...
Yadhrishchikamayittanu ammede profile kandathu...kavithakal enne polulla kunjungalkku manassilakan pakathil lalithamanu , but enne strike cheythathu ammede "about me" aannu...
Njan ariyathe ente kannukal nanaju ... nakshttapettathu orikkalum aarkkum nikathanavathathanu, aa vedhanayil ninnum varunna srishttikal aayathu kondakam , avaykku saundharyavum eeerunnathu...
Cheriyanadan,Kumaran ,Appu ivideyethhi abhipraayam ariyichhathil valare santhosham makkale..
Priya:molude abhipraayathhinu nandi..pinne ammeyennu vilikkaan molu sammatham chodhichhukandu..athinte aavashyamilla ammyennuvilichholuu..santhoshameyullu..blogil othhiriper angine sambhodhana cheyyunnundu..
please visit & leave your comment
http://mottunni.blogspot.com/
nice one
please visit & leave your comment
http://mottunni.blogspot.com/
ഈ വരികളെ ലളിതഗാനം എന്നതിലും നല്ലത് കുഞ്ഞിക്കവിത എന്നു വിളിയ്ക്കുന്നതല്ലേ. ഒരു കഥ മുഴുവൻ ഒഴുകിനിറഞ്ഞിരിയ്ക്കുന്നു.
ഇനിയും നല്ല എഴുത്തുകൾ പ്രതീക്ഷിയ്ക്കുന്നു.
ചേച്ചി വളരെ മനോഹരവും, ലളിതവും ആയ കവിത. പകല്‍ കിനാവാന് പറഞ്ഞപോലെ ഇതു ഓഡിയോ ആക്കണം. ചേച്ചി കളിക്കുടുക്ക പോലുള്ള കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ അയച്ചു കൊടുത്തു കൂടെ.
ചേച്ചിക്ക് എല്ലാ വിധ ആശംസകളും. അടുത്ത ഒരു തകര്‍പ്പന്‍ പോസ്റ്റായി കണ്ണും നാട്ടു കാത്തിരിക്കുന്നു.
ബ്ലോഗ്ഗിൽ അമ്മയുടെ സാനിധ്യം ഒത്തിരി സന്തോഷവും ഐശ്യര്യവും തരുന്നു ഇനിയും വരണം അനുഗ്രഹിക്കണം
ക്ഷമിക്കണം അമ്മയുടെ കമന്റിനു നന്ദി പറഞ്ഞുകൊണ്ട് എന്റെ ബ്ലോഗ്ഗിൽ ഇടേണ്ടാതായിരുന്നു മുകളിലെ കമന്റ്.
ഇനിയും വരും, ബാല്യം തിരിച്ചു തരുന്ന ഈ ബ്ലോഗ്ഗിലേക്ക് സ്നേഹപൂർവ്വം വരവൂരാൻ
പകല്‍കിനാവന്‍ പറഞതുപോലെ ആരെങ്കിലും പാടി കേള്‍ക്കണം...നന്നായിടുണ്ട്
Mottunni:
Chandrakantham:
Kuruppintekanakkupusthhakam:
Varavooraan:
Jalamughi:
makkalude sahakaranathhinum abhipraayathhinum nandi..iniyum varumallo?????
കൊള്ളാം...
എന്റെ കുഞ്ഞു മക്കള്‍ ഇഷ്ടപ്പെടും!
അവര്‍ മലയാലം പഠിച്ചു വരുന്നു!
http://www.jayandamodaran.blogspot.com/
""ഒരുനാള്‍ കാക്കമ്മ തിരികേ വന്നപ്പോള്‍ ,
കുഞ്ഞുങ്ങള്‍ രണ്ടാളെ കണ്ടില്ലാ !
എങ്ങുപോയെങ്ങുപോയ് എന്‍ മക്കളെന്നോര്ത്തു -
തല തല്ലി കരഞ്ഞുപോല്‍ കാക്കമ്മ ...
പാവം ആ കൊമ്പിലീകൊമ്പില് പറന്നുനോക്കി...
കഷ്ടം കണ്ടില്ലയെങ്ങും കുഞ്ഞുങ്ങളെ -""
വിജയലക്ഷ്മി ചേച്ചിയുടെ തട്ടകത്തില്‍ ഞാന്‍ കുറച്ച് നാളുകളായി വന്നില്ല.. പുതിയ പോസ്റ്റ് വന്നത് ശ്രദ്ധിച്ചില്ലാ....
++++++ വായിക്കാന്‍ രസമുണ്ട് ++++
എന്നെപ്പോലെ കൂടെ കൂടെ എഴുതിക്കൂടെ....
ഞാന്‍ 6 മാസത്തിന്നുള്ളില്‍ നൂറില്‍ കൂടൂതലെഴുതി...
എനിക്കു ജോലിക്കും പോകണം.. ചേച്ചി ചുമ്മാ വീട്ടിലിരുപ്പല്ലേ???
ആഴ്ച്യയില്‍ ഒരു 4 എണ്ണം ഇങ്ങുപോരട്ടെ........
കള്ളിക്കുയില്‍ വളരെ നന്നായിട്ടുണ്ട് ചേച്ചീ.......ഇതൊന്നു പാടിക്കേള്‍ക്കണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്......
:)
നന്നായിട്ടുണ്ട്. കൊച്ചു കുട്ടികള്‍ക്കും നന്നായി ഇഷ്ടപ്പെടും...
:)
Mttunni:abhipraayathinu nandi
chandrakaantham:ee kavitha ishttapettuvennariyichhathil nandi..
Kuruppintekanakkupusthakam:enikku nalkunna prolsaahanathhinum aashamsakalkkum nandi..
Vravooraan:prolsahanathhinum sneha thhinum nandi..
Mayilpeeli:nandi
Srikuttaa:nandi
Kichu..Chinnu: :)
onnukoodi makkalkkellaavrkkum nandi veendum varumallo????
കാപട്യം മനുഷ്യരുടെമാത്രം കുത്തകയല്ല എന്നു തെളിയിക്കുകയാണ് കുയിൽ!
കഥ കവിതയാകുമ്പോൾ കുട്ടികൾക്ക് ഏറെ ഇഷ്ടമാകും.അഭിനന്ദനങ്ങൾ!!
Rose bastin chechhy:abipraayathhinu nandi...iniyum varika...
its from the heart sister
shajkumar:abhipraayathhinu nandi..
വിജയ ലക്ഷ്മി ചേച്ചീ........
വളരെ മനോഹരം കള്ളി കുയില്‍.
Good read
thank you Sapna..
Post a Comment