കുഞ്ഞു മനസ്സില്‍ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവമനസ്സ്....
കള്ളമോ ചതിയോ അവനറിയില്ല-
കണ്ണാടിപോലെയാമനസ്സ്!
മതവും ജാതിയും അവനറിയില്ല,
എല്ലാരും ഒന്നുപോലാ മനസ്സില്‍....
കുസൃതികള്‍ കാട്ടും, കുടുകുടെ ചിരിക്കും
തുള്ളിച്ചാടി നടക്കുമവന്‍
അടിപിടികൂടും, വിതുമ്പി കരയും,
കിട്ടിയതെല്ലാം എറിഞ്ഞുടക്കും!
വാരിയണച്ചാല്‍ മാറോടുചേര്‍ത്താല്‍
കുഞ്ഞിളം ചുണ്ടില്‍ ചിരി പടരും,
പിന്നേ കലപില കൂട്ടി ഓടിനടക്കും
കണ്ണാരം പൊത്തി കളിക്കും,
കൊച്ചു കൊച്ചു കാര്യം വിക്കി വിക്കി പറയും,
പാട്ടുകള്‍ പാടും ആ ഇളം മനസ്സ്
ഉറക്കം നടിക്കും, കണ്ണടച്ച് ചിരിക്കും ,
എല്ലാം അവനുടെ കുസൃതിക്കളി...
എന്നും അവനെന്റെ അരുമക്കിളി
അമൃതം ചൊരിയും എന്‍ കുസൃതികുട്ടി!
കുഞ്ഞു മനസ്സില്‍ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവ മനസ്സ് ...
തിരികെ തരുമവന്‍ ദൈവമനസ്സ്....
കള്ളമോ ചതിയോ അവനറിയില്ല-
കണ്ണാടിപോലെയാമനസ്സ്!
മതവും ജാതിയും അവനറിയില്ല,
എല്ലാരും ഒന്നുപോലാ മനസ്സില്‍....
കുസൃതികള്‍ കാട്ടും, കുടുകുടെ ചിരിക്കും
തുള്ളിച്ചാടി നടക്കുമവന്‍
അടിപിടികൂടും, വിതുമ്പി കരയും,
കിട്ടിയതെല്ലാം എറിഞ്ഞുടക്കും!
വാരിയണച്ചാല്‍ മാറോടുചേര്‍ത്താല്‍
കുഞ്ഞിളം ചുണ്ടില്‍ ചിരി പടരും,
പിന്നേ കലപില കൂട്ടി ഓടിനടക്കും
കണ്ണാരം പൊത്തി കളിക്കും,
കൊച്ചു കൊച്ചു കാര്യം വിക്കി വിക്കി പറയും,
പാട്ടുകള്‍ പാടും ആ ഇളം മനസ്സ്
ഉറക്കം നടിക്കും, കണ്ണടച്ച് ചിരിക്കും ,
എല്ലാം അവനുടെ കുസൃതിക്കളി...
എന്നും അവനെന്റെ അരുമക്കിളി
അമൃതം ചൊരിയും എന്‍ കുസൃതികുട്ടി!
കുഞ്ഞു മനസ്സില്‍ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവ മനസ്സ് ...
41 comments:
കുഞ്ഞു മനസ്സില്‍ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവമനസ്സ്....!! Theerchayayum Chechy... Thanks a lot. Its so nice.
എന്റെ ആവണിക്കുട്ടിയെ ഓര്‍മിപ്പിച്ചു..
അമ്മേ; ഈകുഞ്ഞുകവിത എന്റെ ശൈശവകാലവും ഓര്‍മിപ്പിക്കുന്നു...നന്ദി
ഈ കുഞ്ഞ് മനസ്സ് നന്നായി ആസ്വദിച്ചു! ഒത്തിരി ഒത്തിരി ഇഷ്ടമായി
ഈ മണിവീണയിൽനിന്നുതിർന്ന കുഞ്ഞുമനസ്സ് നല്ലൊരു കുളിർമ്മയേകുന്നു....
ചേച്ചീ കുഞ്ഞു മനസ്സിനേപ്പറ്റി വാല്‍സല്യത്തോടെയെഴുതിയ കവിത വളരെ മനോഹരം.....കുഞ്ഞുങ്ങളുടെ കളിചിരിയില്‍ എല്ലാ ദുഖങ്ങളും മറക്കാന്‍ പറ്റും.......ഒരിയ്ക്കല്‍ക്കൂടിയാ ബാല്യമൊന്നു തിരികെ കിട്ടിയിരുന്നെങ്കില്‍......
Suresh,hareesh,kaanthaarikutti,poraadathhu.mayilpeeli...
makkalkkellaavarkkum ente ee "kunjumanassine"othhiri ishttappettuvennariyichhathil orupaadu santhoshavum nandiyumundu..veendun varumallo?
ചേച്ചി കുഞ്ഞു കവിത നന്നായി. ഒപ്പം കൊടുത്ത കുഞ്ഞു വാവയുടെ ഫോട്ടോയും. പിള്ള മനസ്സില്‍ കള്ളമില്ല എന്നല്ലേ
kuruppinte kanakkupusthhakam: kavitha ishttappettu ennarinjathil santhosham ithil koduthha photo ente kochhumontethaanu.
ഈ കുസൃതിക്കുട്ടനെ എനിക്കും ഏറെ ഇഷ്ടമായി.
ആ ഫോട്ടോയും ഒരുപാടിഷ്ടപ്പെട്ടു.
ആശംസകൾ!
നരിക്കുന്നൻ
ഞാനും ഈ വരികളിൽ ഒരു ദൈവമനസ്സു കണ്ടു, ഒരു അമ്മൂമ്മ മനസ്സും. മനോഹരമായ വരികൾ കുഞ്ഞിനും, ഈ അമ്മുമ്മ കിളിക്കും, ഒരായിരം ആശംസകൾ
ഞാനും കണ്ടു
ഈകുഞ്ഞുകവിതയും
കുഞ്ഞു വാവയുടെ ഫോട്ടോയും.
ഇഷ്ടമായി ഒത്തിരി.
ഒരായിരം ആശംസകൾ
ഞാനും കണ്ടു
ഈകുഞ്ഞുകവിതയും
കുഞ്ഞു വാവയുടെ ഫോട്ടോയും.
ഇഷ്ടമായി ഒത്തിരി.
ഒരായിരം ആശംസകൾ
ഇഷ്ടായീ ഈ സ്നേഹാക്ഷരങ്ങള്‍!!!
കുഞ്ഞു മനസ്സില്‍ സ്നേഹം നിറച്ചാല്‍
തിരികെ തരുമവന്‍ ദൈവ മനസ്സ് ...
തീര്‍ച്ചയായും ചേച്ചി,,, ഈ കുഞ്ഞു മനസ്സു. ഒത്തിരി ഇഷ്ടപ്പെട്ടു..... എത്താന്‍ വൈകി...ജോലി തിരക്കിലായിരുന്നു രണ്ടു ദിവസം ... ഈ എഴുത്തുകള്‍ക്ക് നന്മ നിറഞ്ഞ ആശംസകള്‍...
കവിത ഇഷ്ടായീട്ടോ....
ഇവിടെ ആദ്യമായാ വരുന്നത്...
കവിതയെക്കാന്‍ എന്തോ about me യിലെ വരികളാ ആകര്‍ഷിച്ചത്...
തുടരുക..
ആശംസകളോടെ,
ഹ്രുദ്യമായ വരികള്‍...
സ്നേഹം തുളുംബുന്ന അക്ഷരങ്ങള്‍...
കവിത വളരെ ഇഷ്ട്ടമായി...അമ്മയുടെ വാത്സല്യമൂറുന്ന മനസ്സും...
വീണ്ടും വരാം.....
കവിത വായിച്ചു .നല്ല കവിത .
അമ്മൂമ്മ മനസ്സിന്റെ സ്നേഹതാളങ്ങളിഷ്ടായി ....
ദൈവത്തിന്റെ സ്വന്തം മാലാഖക്കുഞ്ഞുങ്ങൾക്ക് ദൈവമനസ്സ്! നന്മയും സ്നേഹവും തുളുമ്പുന്ന വരികൾ. ആശംസകൾ
ഒരമ്മൂമ്മയുടെ മനസ്സും സ്നേഹവാത്സല്യങ്ങളും വഴിഞ്ഞൊഴുകുന്ന വരികള്‍.
ഇഷ്ടായി ചേച്ചീ.
നരികുന്നന്‍ :
വരവൂരാന്‍ :)
ലീല എം ചന്ദ്രന്‍ :)
രഞ്ജിത്ത് :)
പകല്കിനാവാന്‍ :
A.R NAJEEM :)
ശ്രീ ഇടമണ്‍:)
കാപ്പിലാന്‍ :)
നീന ശബരീഷ് :)
ലക്ഷ്മി :)
നിരക്ഷരന്‍ :)
makkalkkellaavarkkum ee "kunhumanassum ente kunhu vaavayeyum" ishttappettu ennariyichhathil orupaadu santhoshavum nandiyum ellaavarkkum pankuvekkunnu...veendum varumallo?
sasneham..
vijaya.
കുന്നിക്കുരുപോലെ
പുഞ്ചിരിച്ചൂ...
കുഞ്ഞുങ്ങള്‍മന്നിലെ
മാലാഖമാര്‍...
ആശംസകള്‍
ഇഷ്ടമായി, ചേച്ചീ... നന്നായിട്ടുണ്ട്
""കുഞ്ഞു മനസ്സ് ""
എത്ര നല്ല മനസ്സ്!
അല്ലേ ചേച്ചീ?
Very nice Chechi. Thank U very much.
ശ്രീ ദേവി നായര്‍ :അഭിപ്രായത്തിന് നന്ദി ..
ശ്രീ :
ലതി :
തൈകാടന്‍ :
മക്കള്‍ മുവരുടെയും അഭിപ്രായത്തിനു നന്ദി...
ആന്റീ കവിത നന്നായിട്ടുണ്ട്.
ആശംസകൾ!
ഈ കുഞ്ഞിന്റെ സ്വഭാവം ആരില്‍നിന്നും മാറിയിട്ടില്ല ... അതുകൊണ്ട് എല്ലാ കുഞ്ഞുങ്ങളെയും സ്നേഹിച്ചോളൂ ...
നിഷ്കളങ്കമായ സ്നേഹം..എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല
കൊള്ളാം
Parukutti:
My....CRACK..wORD :
jWALAMUGHI:
bSHIHAB:
Abhipraayathhinu Makkalkkellaavarkkum nandi...
ഏറ്റവും ഒടുവിലായിപ്പോയി എന്നാലും ഒരുവരി ഞാനും കുറിക്കുന്നു , കുഞ്ഞുമനസു ദൈവമനസു തന്നെ.കാപട്യം കൊണ്ടു നിറഞ്ഞ ഈലോകത്തിൽ ഈകുഞ്ഞുങ്ങളൂടെ നിഷ്കളങ്കതക്കു പകരം വയ്ക്കാൻ മറ്റൊന്നുമില്ല!
സന്തോഷം പകരുന്ന ഈവരികൾക്കു അഭിനന്ദനങ്ങൾ!!
നമ്മുക്കൊക്കെ വഴിയിലെവിടെയൊ നഷ്ടം വന്നു പോയവ..അല്ലെങ്കില്‍ ജീവിക്കാനാവില്ലന്ന് കണ്ട് വലിച്ചെറിഞ്ഞവ...
റോസ് ബാസ്റ്റിന്‍:വിലയേറിയ അഭിപ്രായത്തിന് നന്ദി ചേച്ചി .
ഗൌരീനാഥ്: നമ്മുടെയെല്ലാം ഉള്ളില്‍ ആ കുഞ്ഞുമനസ്സുണ്ട് മോനെ..
ellaam orupadishttayi pinne aa nalla upadheshavum "nandhi" iniyum orupad pratheekshichu kondu
manu
Manu: monte abhipraayathhinum nallamanassinum nnandi..
ഈ മണലാരണ്യത്തില്‍ ഞാന്‍ കാണുന്നു
കുഞ്ഞു മകനെയോ മകളെയോ കാണാന്‍
കഴിയാത്ത ഒരായിരം പിതാക്ക്ന്‍ മാരുടെ
വിഷമം നിറയ്ക്കുന്ന കണ്ണുകള്‍ ....
Chelakkarakkaaran: manaprayaasam manassilaakkunnu..nalla abipraayathhinu nandi..
Wwooooww suppprr
Post a Comment