ഈയൊരുവിഷയം പലര്ക്കും ഇഷ്ടപ്പെടില്ല എന്നറിയാമെങ്കിലും എഴുതാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.....ഞാന്‍ എന്റെ ദൌത്യംതുടര്‍ന്നോട്ടെ ? കണ്മുന്നില്‍ക്കണ്ട ഒത്തിരിവേദനിപ്പച്ച അനുഭവങ്ങള്‍ (തെറ്റിദ്ധരിക്കരുതേ ഈകാര്യത്തില്‍ എന്റെകുടുംബംവിമുക്തരാണ്,ഞാന്‍ ഭാഗ്യവതിയുമാണു്.ഞാനുമെന്റെ കുടുംബവും മദ്യവിരോധികളാണ്.എന്റെ ഭര്ത്താവ് മരണംവരെ ഈസാധനം തൊട്ടുരുചിച്ചിട്ടുപ്പോലുമില്ല . ഇതുപയോഗിക്കാനുള്ള ഒരുപാടു സാഹചര്യങ്ങളുണ്ടായിരുന്ന കസ്റ്റംസ് ഓഫീസറായിരുന്നു അദ്ദേഹം .ഓഫീസ്മീറ്റിങ്, ഗ്ലോബല്‍മീറ്റിങ്ങ് ഇവയേതില്‍ പങ്കെടുത്താലും കൂടെഈറ്റിങ്ങുമുണ്ടാകുമല്ലൊ ഒപ്പം മെയ്ന്‍ വിഭാഗം മദ്യമായിരിക്കും എന്നാല്‍ അദ്ദേഹം ജുസിലൊതുക്കും.അക്കാലം പെപ്സി യൊന്നും വ്യാപകമായിരുന്നില്ലല്ലൊ.ഈ അച്ഛന്റെ സ്നേഹമറിഞ്ഞു വളര്ന്നതാവാം മകനേയും അത്തരം ശീലങ്ങളൊന്നും ബാധിച്ചിട്ടില്ല. അവനും മാസത്തില്‍ പത്തുദിവസവും ഒഫീഷ്യല്‍ മീറ്റിങ്ങുംഈറ്റിങ്ങും തന്നെ ,അവന്‍ പെപ്സി യിലൊതുക്കും.അവനിവിടെ അബുദാബിയിലാണ്........ ഞങ്ങളുടെ ഫാമലിക്കൊത്തൊരു മകളുടെ ഭര്‍ത്താവിനേയും കിട്ടി ,അവനും എന്റെമകനെപ്പോലെ തന്നെ .അവന്‍ യു .കെ.യില്‍ ഡോക്ടറാണു്..ഇങ്ങിനെയുള്ള ഭര്‍ത്താവുംമക്കളുമാണ്എന്റെ ഭാഗ്യം) എല്ലാവരുമായി പങ്കുവെച്ചാല്‍ലക്ഷത്തിലൊരാള്‍ക്കെങ്കിലും മനംമാറ്റം സംഭവിച്ചാല്‍ എന്ന് ഞാനാശിക്കുന്നു..... ഈ മദ്യത്തിന്നടിമപ്പെട്ടുകൊണ്ടു് ജീവിതം നാശത്തിന്റെ വഴിയിലകപ്പെട്ട ഒരുപാടു കുടുംബം എന്റെ അറിവിലുണ്ട് .ഭര്‍ത്താവിന്റെ ജോലിസംബന്ധമായ് കുറേ വര്ഷം ഞങ്ങള്‍ കോഴിക്കോടു് താമസിച്ചിരുന്നു .കസ്റ്റംസിന്റേയും ,ഇന്‍കംടാക്സ്ഓഫീസ്ന്റെയും ക്വാട്ടേഴ്സില്‍. അവിടെ ഞങ്ങളുടെ ഫ്ലാറ്റില്‍ തേര്‍ഡ്ഫ്ലോറില്‍ എന്റെഭര്ത്താവിന്റെ അതേ സ്റ്റാറ്റസ്സിലുള്ള മറ്റൊരു ഫാമലിയും താമസിച്ചിരുന്നു .നല്ല പൊസിഷനും,നല്ലശമ്പളവുമൊക്കെയുണ്ടു്,നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സംതൃപ്തക്കുടുംബമായേനെ.ഭര്യയുംഒരുമകളുംമകനും പിന്നെ അയാളുടെ അമ്മയും കൂടെയുണ്ടായിരുന്നു .മകള്‍ ഡിഗ്രിക്കും,മകന്‍ പ്ലസ്ടൂവിലും പഠിക്കുന്നു,നല്ല സ്നേഹമുള്ള മക്കള്‍ .പൊതുവായി പറഞ്ഞാല്‍ ഇയാള്‍ നല്ല സ്നേഹമുള്ളയാളാണ്.
പറഞ്ഞിട്ടെന്താകാര്യം അയാള്കിട്ടുന്നവരുമാനംമുക്കാല്‍പങ്കിലേറെയും മാസാവസാനം മദ്യവില്പനക്കാരന്റെ പോക്കറ്റിലെത്തിക്കും ഒരു ദിവസംപോലും ഇങ്ങേര്‍ക്ക് കുടിക്കാതെ പറ്റില്ലെന്നവസ്ഥ,കൂട്ടുകൂടി കുടിക്കാന്‍ താഴെകിടയിലുള്ള കുറേ കൂട്ടുകെട്ടും... .ഇക്കൂട്ടര്‍ ഇയാളുടെ അവസ്ഥ ശരിക്കുംമുതലെടുത്ത് കയ്യിലുള്ളക്കാശും കടമെന്നപേരില്‍തട്ടിയെടുക്കും. തലയിലെ ലഹരിവിടുമ്പോള്‍ കാശെങ്ങോട്ട്പ്പോയിയെന്ന ഓര്‍മ്മയുമുണ്ടാവില്ല.പിന്നെ വീട്ടു ചിലവിനും കുട്ടികളുടെ പഠിത്തത്തിനുംമറ്റുമായി ആ അമ്മയും മകന്റെ ഭാര്യയും ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു .
രാത്രിയായാല്‍ കുടിച്ചുവന്നിട്ടുള്ള ഇയാളുടെ ശല്യം, ഭാര്യയെവല്ലാതെ ദേഹോപദ്രവംചെയ്യും ,ഒച്ചവെച്ചാല്‍ വീട്ടുസാധനങ്ങളൊക്കെ എറിഞ്ഞുടക്കും.അമ്മയെ ഉപദ്രവിക്കുന്നതുകണ്ടു മകന്‍ തടയാന്‍ശ്രമിക്കുമ്പോള്‍ അവനേയുംഇടിച്ചു പുറത്താക്കി കതകടയ്ക്കും .മറ്റുവീട്ടുക്കാര്‍ ബഹളംകേട്ടുചെന്നാല്‍ അയാള്‍ വഴക്ക് പറഞ്ഞോടിക്കും .പിന്നീട് ബഹളം കേട്ടാല്‍ ആരുമടുക്കാറില്ല .എത്രയോ തവണ ഈ സ്ത്രീ തൊഴിസഹിക്കവയ്യാതെ അയാളുക്കാണാതെ ഒളിച്ചിരിക്കാന്‍ ഞങ്ങളുടെ ഫ്ലാറ്റിലെത്തിയിട്ടുണ്ട്.അവരെന്നോട് പറയുമായിരുന്നു "വിജയ എന്നെങ്കിലും നിങ്ങള്‍ ന്യൂസ് പേപ്പറില്‍ വായിക്കും ____എന്നയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തുയെന്ന്"ആവാക്ക് എപ്പോഴും എന്റെ മനസ്സില്‍ വല്ലാത്തൊരു വേദനയായിരുന്നു .ഇവരേയും മക്കളെയും ഞങ്ങള്ക്ക് വലിയ ഇഷ്ട്ടമായിരുന്നു .തിരിച്ചവര്‍ക്കും... ഇവരുടെ മകള്‍ ഒരവസരം എന്നോട് പറയുകയുണ്ടായി " ആന്റി മറ്റു ക്വാട്ടേഴ്സിലുള്ള ആരെയും ഞാന്‍ മൈന്റ് ചെയ്യാറില്ല .അതുകൊണ്ട് ഞാന്‍ വലിയ അഹംങ്കാരിയാണെന്ന് പരക്കെ പറയുന്നുണ്ടെന്ന് ഞാനറിഞ്ഞു ..പക്ഷെ ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"എന്ന ആകുട്ടിയുടെചോദ്യം മനസ്സിനെ ഒത്തരി വേദനിപ്പിച്ചു.... പിന്നെ എന്റെ ഭര്‍ത്താവിനു സ്ഥലമാറ്റമായി.പിന്നീട് അവരുടെ കാര്യമൊന്നുമറിഞ്ഞിരുന്നില്ല.ഈ അടുത്ത കാലത്താണ് മറ്റൊരാള്‍ മുഖേനയറിയാന്‍കഴിഞ്ഞത് ആക്കുടുംബത്തിന്റെ ഇന്നത്തെയവസ്ഥ. "അയാള്‍ സര്‍വ്വീസിലിരിക്കെ മരണമടഞ്ഞുവെന്നും , ആ ജോലി മകനുകിട്ടിയെന്നും ,മകള്‍ക്ക് ജോലിയായി, വിവാഹം കഴിഞ്ഞു കുടുംബമായ് കഴിയുന്നു .. അയാളുടെ അമ്മയും മരണപ്പെട്ടു ..ഭാര്യ മകനോടൊപ്പം കഴിയുന്നു ... "ഈ വിവരം എന്നെ സന്തോഷിപ്പിക്കുന്നതോടൊപ്പം....അയാളെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു എല്ലാം അയാളുവരുത്തിവെച്ചതുതന്നെ.....
തല്‍ക്കാലം ഞാനിവിടെ നിര്‍ത്തട്ടെ ....ആര്ക്കെങ്കിലും ഈ പോസ്റ്റ് വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക......
"ബട്ടര്‍ ചിക്കന്‍ '
10 years ago
60 comments:
Ethryethra veedukalil eevidhathhilulla dhuritham anubavikkunna sahodharimaarundu...ammamaarundu....penmakkalundu...swantham swarthhathaalpparyathhinuvendi madhyam kazhikkumbol orikkalenkilum veettukaarekurichhorthhirunnenkil.....
ചേച്ചീ,,മദ്യം വിഷമാണു എന്നറിഞ്ഞു കൊണ്ടു തന്നെ കുടിക്കുന്നവരുണ്ട്.കുടിച്ചാൽ മനസ്സമാധാനം കിട്ടും എല്ലാ വേദനകളും മറക്കാൻ പറ്റും എന്നൊക്കെയാണി ഇവർ പറയുക.എന്റെ തൊട്ടടുത്തുള്ള വീട്ടിലെ ചേട്ടൻ എല്ലാ ദിവസവും മദ്യപിച്ചു വരും.കിട്ടുന്ന കാശ് മുഴുവനും കുടിക്കും.കുടിക്കാൻ കാരണം ഉണ്ട്.ഭാര്യമായി ഒട്ടും സ്വരച്ചേർച്ചയില്ല.കല്യാണം കഴിഞ്ഞ് 2 മക്കളും ആയി,മക്കൾക്ക് ജോലിയും ആയിക്കഴിഞ്ഞപ്പോൾ ചേട്ടനു സ്റ്റാറ്റസ് പോരാ ന്ന് ചേച്ചിക്കെന്നും പരാതി.അതിനെ ചൊല്ലി ദിവസവും കശപിശ, അടി ഇടി,കുടി....
എത്ര പറഞ്ഞാലും ആളുകൾ നന്നാവില്ല.ഈ പുരുഷന്മാർ കുടിക്കുന്നതിനൊപ്പം ഭാര്യമാർ കൂടി വിഷമം മറക്കാൻ വേണ്ടി മദ്യപിച്ചാലോ ?ദൈവം സഹായിച്ചിട്ട് എന്റെ ഭർത്താവും മദ്യപിക്കില്ല.ദൈവത്തോട് ഞാനും നന്ദി പറയുന്നു.വലിക്കുകയും കുടിക്കുകയും ചെയ്യാത്ത ഒരാളെ കിട്ടിയതിൽ .
കാന്താരിക്കുട്ടി പറഞ്ഞതു കരക്ട്...
പക്ഷെ, ആരെന്തു പറഞ്ഞിട്ടും....
ക്ഷമിക്കണം മദ്യ വിരോധികളായ നിങ്ങളുടെ ഇടക്കു വന്നു എതിരഭിപ്രായം പറയുന്നതില്‍. ഞാന്‍ ഒരു കൊക്ടും മദ്യപാനീയല്ല. എന്നാല്‍ മദ്യ വിരോധിയും അല്ല. ഇടക്കു നന്നായി മദ്യപിക്കും, ചിലപ്പോള്‍ എല്ലാവരും മദ്യപിക്കുന്ന സമയത്തു നിര്‍ത്തും. പക്ഷെ ഒത്തിരി പേരെ കണ്ട് പരിചയം ഉണ്ട്. മദ്യപാനത്തിലെ പല അവസ്ഥകളും സ്വയം അനുഭവിച്ചും കണ്ടും മനസിലാക്കിയിട്ടുണ്ട്. എങ്കിലും ന്യായീകരിക്കാനോ കുറ്റം പറയാനോ ഇല്ല.
പക്ഷെ, മറ്റെന്തിലും സുഖം കൂടുതല്‍ കിട്ടുന്നതുകൊണ്ടാണ് അവര്‍ അതു ചെയ്യുന്നത്. ഒരോ മനുഷ്യനും അവരുടേതായ സുഖങ്ങള്‍ ഉണ്ട്, സ്വഭാവ രീതികളും ഉണ്ട്. ഒരാള്‍ എന്തു കൊണ്ട് മദ്യപനാകുന്നു എന്നുള്ളതില്‍ ഒത്തിരി കാരണങ്ങള്‍ ഉണ്ടാവാം. സ്വന്തം ഭാര്യയുടെ കൂടെ സല്ലപിച്ചിരിക്കുന്നതിലും കൂടുതല്‍ ഇഷ്ടം അവര്‍ക്കു മദ്യപിക്കുന്നതാണെങ്കില്‍ എന്തെങ്കിലും കാരണം കാണില്ലെ അവര്‍ക്ക്? ഒരു മനുഷ്യന്റെയും ഉള്ളം ചികഞ്ഞെടുക്കാനോ മറ്റുള്ളവരുടെ അവസ്ഥകള്‍ മനസിലാക്കാനോ നാം കഴിവുള്ളവരല്ല.
മാനസികമായി പല പ്രശ്നങ്ങളുള്ളവരാണ് പലരും. സ്വന്തം കണ്ണുകൊണ്ട് എല്ലാം കാണുന്ന മക്കളും ഭാര്യമാരും ഒരു പരിധിവരെ മദ്യപിക്കുന്നവരെ മനസിലാക്കുന്നില്ല. പിന്നെ അമിത ഭക്തി, വൃത്തി, ,സംശയം ഇതെലെല്ലാം ഭേദം മദ്യപാനമായിരീക്കാം.
ഇതൊക്കെ പറഞ്ഞാലും ഞാന്‍ എന്റെ ഭാര്യയേയും മക്കളേയും നന്നായി സ്നേഹിക്കുന്ന ഒരാളാണ്. ഇടക്കു മദ്യപിക്കുകയും ചെയ്യുന്നു. നന്നായി മദ്യപിച്ച അനുഭവവും ഉണ്ട്. അനുഭവപരിചയത്തിലും വരൂമോ നിങ്ങളുടെ ധാരണകള്‍?
കാന്താരികുട്ടി :കുടിക്കുന്നതിനു എല്ലാ പുരുഷന്മാരെയൂം അടച്ചു കുറ്റം പറയാനും പറ്റില്ല .ചുരുക്കം ചില ഭാര്യമാര്‍ കാരണവും ഇങ്ങിനെ സംഭവിക്കാറുണ്ട്...വീട്ടിലെ സ്വസ്ഥതനശിക്കുമ്പോള്‍ മദ്യത്തില്‍ അഭയംതേടുന്നവര്‍ .മോളെ രണ്ടായാലും കുടുംബത്തിന്റെ വഴി നാശത്തിലേക്കല്ലേ???മോളും ഈക്കാര്യത്തില്‍ ഭാഗ്യവതിയാണെന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം ...പുകവലിയുംകുടിയും ഇല്ലെങ്കില്‍തന്നെ ജീവിതം പകുതി സുരക്ഷിതം .ബാക്കി ദൈവത്തിന്റെ കൈകളില്‍....
പ്രിയപ്പെട്ട ചേച്ചി ...
എല്ലാ ആശംസകളും നേരുന്നു... നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ...
ഒപ്പം പുതുവത്സരാശംസകളും ...
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും
പുതുവത്സരാശംസകള്‍... !
ചേച്ചീ, വളരെ ഉപകാരപ്രദമായ പോസ്റ്റാണിത്....ഇതുവായിച്ചിട്ട് ആര്‍ക്കെങ്കിലും വിഷമം തോന്നേണ്‌ട ഒരു കാര്യവുമില്ല.....മദ്യപിയ്ക്കുന്ന എല്ലാവരുടെയും കുടുംബങ്ങളില്‍ ഈ പ്രശ്നമില്ലെങ്കിലും 90% മദ്യപരുടെ വീട്ടുകാരും ഇതുകാരണം എന്തെങ്കിലുമൊക്കെ ബുദ്‌ധിമുട്ടനുഭവിയ്ക്കുന്നവരായിരിയ്ക്കും.... മദ്യം കഴിയ്ക്കാന്‍വേണ്ടി പലകാരണങ്ങള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമയ്ക്കുന്നവരും കുറവല്ല.....ഈ പുതുവര്‍ഷത്തിലെങ്കിലും, സ്വന്തം സുഖത്തേക്കാള്‍ വലുതായി കുടുംബത്തിന്റെ സമാധാനത്തിനു മുന്‍ഗണന നല്‍കാന്‍ ഇവര്‍ക്കു തിരിച്ചറിവുണ്ടാകാന്‍ നമുക്കു പ്രാര്‍ത്‌ഥിയ്ക്കാം
ചേച്ചിയ്ക്കും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവല്‍സരാശംസകള്‍.......
മുരളിക :താങ്കള്‍ പറഞ്ഞതും ശരിയാണ്....നന്ദി ....
വഴക്കാവരയന്‍ :അനുഭവത്തിലൂടെയുള്ള , കാര്യം മനസ്സിലാക്കിത്തന്നതിനു നന്ദി ...
പകല്കിനാവാന്‍ :ഇവിടെ വന്നു പ്രോല്സാഹനം നല്‍കിയതിനും ആശംസകള്‍ക്കും നന്ദി .....
അഹമ്മദ് N ഇബ്രാഹിം :ശരിയാണ് മോനേ ...വിഷമമുണ്ടാക്കേണ്ട ഒരുകാര്യവും പറഞ്ഞില്ല ..എങ്കില്‍ പോലും ചിലര്ക്കെങ്കിലും ഈപോസ്റ്റ് ഇഷ്ട്ടപ്പെട്ടില്ലെന്നും വരാം ...
ഇവിടെ വന്നതിനും അനുഭവങ്ങള്‍ പങ്കിട്ടതിനും നന്ദി ...
മക്കള്‍ക്കെല്ലാവര്‍ക്കും സസ്നേഹം പുതുവല്‍സരാശംസകള്‍ !!!
Mayilppeel:
കമന്റ്സ്സിനു നന്ദി മോളെ ....എന്റെ ബന്ധുക്കളിലായിട്ടും പുറമെയായിട്ടും ഒത്തിരി അനുഭവങ്ങള്‍ എനിക്കറിയാം , അവയിലൊന്ന് മാത്രമാ ഈപോസ്റ്റ് .കുടിക്കാനുംവേണ്ടി കാരണങ്ങള്‍ എത്രയാണ് ?(കല്യാണ പാര്‍ട്ടി മുതല്‍ ,കുട്ടികളുടെ ഇരുപത്തെട്ടാം പിറന്നാള്‍ ,പുതു വീടിന്റെ പാലുകാച്ചാല്‍ , പിന്നെ ബന്ധുക്കളുടെ മരണത്തിന്റെ ദുഖാചരണം ഈവക കര്‍മ്മങ്ങള്‍ക്കൊക്കെ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ചടങ്ങായി മാറിയിരിക്കുകയാണ് മദ്യം വിളമ്പല്‍ ...ഇതിനുംപുരമേ കുടുംബത്തിലുള്ള പ്രശ്നങ്ങളുടെപേരില്‍ വേറെയും .ഭാര്യയുടെ സ്വഭാവദൂഷ്യം,അനുസരണക്കേട് ,മക്കളുടെ വക പ്രശ്നം എന്നുവേണ്ട പലകാരണങ്ങള്‍ ...)എതുവിധത്തിലായാലും ഇതു നാശത്തിന്റെ വഴിയല്ലേ ????
മോള്‍ക്കും കുടുംബത്തിനും പുതുവല്‍സരാശംസകള്‍ !!!
നല്ല പോസ്റ്റ്.പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളും.എന്നാലും ചേച്ചി എത്ര പറഞ്ഞിട്ടും ചിലരുടെ എല്ലാം അടുത്ത് ഒരു കാര്യവും ഇല്ല.
Chechy.. Manoharam.. Sarikkum Ishttamayi... Ashamsakal..!!!
മദ്യമെന്നല്ല മനുഷ്യനെ അഡിക്റ്റാക്കി ഭരിച്ചു കൊണ്ടുപോകുന്ന എന്തും വിഷം തന്നെ.
എന്തുകൊണ്ടെന്നെ, ഇയാളേ, ഇവരേ മദ്യം എന്ന വിഷം ഉപയോഗിച്ച് നശിക്കാന്‍ കാരണമാക്കുന്നു, എന്നതും ആലോചനയ്ക്ക് വിധേയം.
നല്ല പോസ്റ്റു തന്നെ.:)
ചേച്ചി,
നല്ല വിഷയം. ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ തീര്‍ത്തും ന്യായം. ഞാനിടക്ക് മദ്യപിക്കാറുണ്ട്. മദ്യം വിഷമാണെന്ന അഭിപ്രായം ഇല്ല. പക്ഷെ അധികമായാല്‍ അമൃതും വിഷവും എന്ന് തന്നെ യാണല്ലോ? എന്തു കാര്യവും അഡിക്ടായാല്‍ കുടുംബത്തിന് ബുദ്ധിമുട്ട് തന്നെയാണ്. സ്ഥിര മദ്യപാനികള്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാല്‍ മദ്യപിക്കാത്തവരുടെ എല്ലാവരുടെയും കുടുംബ ജീവിതം സമാധാനപരമാണോ ചേച്ചീ? മദ്യപിക്കാത്തവരെല്ലാം നല്ലവരാണോ? മദ്യത്തേക്കാള്‍ അപകടകരം പുകവലിയാണെന്ന് കരുതുന്നവനാണ് ഞാന്‍. കാരണം അത് വലിക്കുന്നവനു മാത്രമല്ല അവനു ചുറ്റുമുള്ളവര്‍ക്കും ആ പുകയുടെ വിഷം കൊടുക്കുന്നു. വല്ലപ്പോഴും ഒരു സിഗരറ്റ് വലിച്ചാലും അതിന്റെ ദോഷം അവന്റെ ശരീരത്തിലുണ്ടാകും. എന്നാല്‍ വല്ലപ്പോഴും അതിരു വിടാതെ മദ്യം ഉപയോഗിച്ചാല്‍ അത് ദോഷം ചെയ്യുന്നില്ല.
ഞാന്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. എങ്കിലും വല്ലപ്പോഴും അല്പം മദ്യപിക്കുന്നത് ഒരു പാപമായി കാണുന്നുമില്ല.
ചേച്ചിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളുമായി ഇനിയും മുന്നോട്ട് പോവുക.
ചേച്ചിക്കും കുടുംബത്തിനും നന്മകള്‍ നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.
നല്ല പോസ്റ്റ്, ചേച്ചീ. ഇവിടെ സൂചിപ്പിച്ചതു പോലെ ഇതു വായിച്ചിട്ടെങ്കിലും കുറച്ചു പേര്‍ക്ക് മനം മാറ്റം വന്നാല്‍ എത്ര നന്നായിരുന്നു...
പുതുവത്സരാശംസകള്‍
പുകവലിയുടെ ദോഷമറിയാത്തവരല്ല പുകവലിക്കുന്നത് അതുപോലെത്തന്നെ മദ്യപാനത്തിന്‍റ്റെ കാര്യത്തിലും.
പുതുവത്സരാശംസകള്‍ :)
" ആന്റി മറ്റു ക്വാട്ടേഴ്സിലുള്ള ആരെയും ഞാന്‍ മൈന്റ് ചെയ്യാറില്ല .അതുകൊണ്ട് ഞാന്‍ വലിയ അഹംങ്കാരിയാണെന്ന് പരക്കെ പറയുന്നുണ്ടെന്ന് ഞാനറിഞ്ഞു ..പക്ഷെ ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"എന്ന ആകുട്ടിയുടെചോദ്യം മനസ്സിനെ ഒത്തരി വേദനിപ്പിച്ചു...
ചേച്ചി അതൊരു സത്യം തന്നെ. ഒരാളുടെ മദ്യപാനം മൂലം മറ്റുള്ളവര്‍ നേരിടുന്ന പ്രശ്നം ആണ് അത്. ഞാനും മദ്യപിക്കാറുണ്ട് വല്ലപ്പോഴും, അതും ആവിശ്യത്തിന് മാത്രം. എന്ന് വച്ചു സമൂഹത്തിനോ കുടുംബത്തിനോ ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല. വാഴക്ക വരയന്‍ അവസാനം സൂചിപ്പിച്ചത് വളരെ ശരിയാണ്.
ഒരു അല്‍പ്പം കഴിച്ചാലെന്താ കുഴപ്പം? അധികമാകാതെ നോക്കിയാ പോരെ?
മദ്യം അധികമായാലും അല്പമായാലും വിഷം തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രസത്തിനായി കുടിച്ച് തുടങ്ങി മുഴുക്കുടിയന്മാരായവർ നമ്മുടെ സമൂഹത്തിലുണ്ട്. മറ്റുള്ളവർക്ക് ശല്യമായി അവസാനം ബാധ്യതയായി ഇങ്ങനെ നശിക്കുന്നതിനേക്കാൾ എന്ത് കൊണ്ട് മദ്യം ഉപേക്ഷിച്ച് കൂട എന്ന് സ്വയം ചിന്തിക്കുക. അല്പ നേരത്തെ ഉന്മാദത്തിനായി ഒരു ജീവൻ തന്നെ ബലികഴിക്കുന്നതെന്തിന്?
2008 അവസാനിക്കുമ്പോൾ നമുക്കിടയിലേക്ക് ഒരു നല്ല സന്ദേശവുമായാണ് അമ്മ വന്നത്. ലഹരിയില്ലാത്ത, അക്രമങ്ങളില്ലാത്ത, അനാചാരങ്ങളില്ലാത്ത, സ്നേഹവും കരുണയും സമാധാനവും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതു വർഷത്തെ നമുക്ക് ഇരു കയ്യും നീട്ടി സ്വീകരിക്കാം. 2009 ഒരു നല്ല വർഷമാകട്ടേ!!!
അമ്മക്കും കുടുംബത്തിനും പിന്നെ എല്ലാ ബൂലോഗസുഹൃത്തുക്കൾക്കും എന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!!!
അരുണ്‍ :മോന്‍ പറഞ്ഞതു ശരിയാണ് ..
സുരഷ്കുമാര്‍ :പോസ്റ്റിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം മോനേ ..
ശ്രീ കുട്ടാ :ആരെങ്കിലും ഈ പോസ്റ്റിന്റെ ആശയം ,ഉദ്ദേശം ഉള്‍ക്കൊണ്ടെങ്കില്‍ എന്നാശിക്കുന്നു ...
ചേച്ചീ
സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ആര്‍ക്കെങ്കിലും ഇഷ്ടമാവുമോ ഇല്ലയോ എന്ന് നോക്കേണ്ടതില്ല. ആര്‍ക്കെങ്കിലും ഒരു വിചിന്തനത്തിനു വഴി വെച്ചെങ്കില്‍ അത് തന്നെ വലിയ കാര്യം.
എത്രയൊ കുടുംബങ്ങള്‍ വഴിയാധാരമവുന്നു. വീണ്ടും ന്യായീകരണങ്ങള്‍.. കണ്ടേക്കാം. അതങ്ങിനെയാണല്ലോ
മദ്യപാനം സര്‍വ്വ പാപങ്ങളുടെയും മാതാവാണെന്ന് മഹത് വചനം..
തുടരുക. എല്ലാ ആശംസകളും
വളരെ നല്ലവിഷയം!! വെറുതെ ഒരു രസത്തിനു
തുടങ്ങി ഒടുവിൽ സർവനാശത്തിന്റെ പടുകുഴിയിൽ വീണു കൈയും കാലുമിട്ടടിക്കുന്നവരുടെ ദു:ഖം കണ്ടു നിൽക്കാനെ കഴിയു!സ്വയം നശിക്കുകയും മറ്റുള്ളവരെക്കൂടി നാശത്തിലേക്കു വലിച്ചിഴക്കുകയും ചെയ്യുന്നവർ വളരെയധികം !മദ്യം സ്റ്റാറ്റസ് സിംബലായി കാണുന്നവരും ഒടുവിൽ സ്റ്റാറ്റസുമില്ല
ജീവിതവുമില്ല എന്ന അവസ്ഥയിലെത്തുന്നു.ഒരിക്കൽ പിടിയിൽ പെട്ടു പോയാൽ ജീവിതം തീർന്നതു തന്നെ.ജീവിതസാഹചര്യങ്ങളാണ് പലരെയും ഈവഴിയിൽ എത്തിക്കുന്നത്.എല്ലാറ്റിന്റെയും ഗ്ലാമർ മാത്രം കാണുന്ന ലോകം മദ്യപാനത്തിന്റെയും താൽകാലികസുഖം മാത്രംകാണുന്നു അതിന്റെ അവസാനംദു:ഖം മാത്രമാണ്എന്ന് മനസിലാക്കുമ്പോഴെക്കും കാലം വൈകിയിരിക്കും!!
പുത്വത്സരാശംസകൾ!!
വേണു ,രാമചന്ദ്രാ , കുറുപ്പിന്റെ കണക്കുപുസ്തകം ,തറവാടി ,കുമാര : മക്കളെ , മനുഷ്യനെ അഡിക്റ്റാക്കുന്നതെന്തും (മദ്യമായാലും,പുകവലിയായാലും,ഡ്രഗ്ഗ്സ്സായാലും)വിഷം തന്നെയാണ് .ഞാനുള്‍ക്കൊണ്ട് ഒരു വശം പറഞ്ഞുവെന്നേയുള്ളൂ...എന്തുകൊണ്ടാണ് ഒരാള്‍ മദ്യപാനിയാകുന്നത് ? ഇതൊന്നും നമുക്കു അത്ര എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ .കുടിക്കുന്നവരെയെല്ലാം ചെറുതായ്കാണിക്കാനോ കുറ്റപ്പെടുത്താനോ വേണ്ടി എഴുതിയ പോസ്റ്റ് അല്ലിത് .കുടിക്കുന്നവരെല്ലാരും വീട്ടില്‍ കുഴപ്പക്കാരല്ലെന്നുമറിയാം
എല്ലാവരുടെയും നന്മകള്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ ....മക്കള്‍ക്കെല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ !!!
നരികുന്നന്‍ ,ബഷീര്‍വെള്ളറകാട് ,മക്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി ...
റോസ് ചേച്ചി , നിങ്ങള്‍ മൂന്നുപേരുടെ അഭിപ്രായവും വളരെ ശക്തമായതാണ് ....
....പിന്നെ എല്ലാവരും കുടുംബ പ്രശ്നംകൊണ്ടല്ല മദ്യത്തിന്നടിമയാകുന്നത്..ഇതിനുദാഹരണം " ഒരു ബാങ്ക് മാനേജര്‍ "...നാട്ടില്‍ ഞങ്ങളുടെ വീട്ടില്‍ നിന്നു പത്തുമിനുട്ട് നടന്നാല്‍ അവരുടെ വീടെത്താം .ഞങ്ങള്‍ നാട്ടില്‍ അധികം താമസമില്ലാത്ത്തിനാല്‍ അടുത്ത പരിചയമില്ല .എന്റെ ഭര്‍ത്താവ് മരണപ്പെട്ട ദിവസം ഇദ്ദേഹം വീട്ടില്‍ വന്നു എന്റെമകനെ ഒത്തിരി ആശ്വസിപ്പിച്ചിരുന്നുവത്രേ.പിന്നീട് നാല്പ്പതാംദിവസത്തെ കര്‍മ്മത്തിനും ഇദ്ദേഹംവന്നു എന്നെകണ്ടുനേരിട്ടു അനുശോചനം അറിയിക്കുകയും ഒത്തിരി സമാധാനിപ്പിക്കുകയും ചെയ്തു ...പിന്നീട് ഒരുരണ്ടാഴ്ച കഴിഞ്ഞുകാണും ....ഞങ്ങളുടെ അടുത്തവീട്ടുകാരില്‍ നിന്നും അറിയാന്കഴിഞ്ഞു അങ്ങേരു മരണപ്പെട്ട വിവരവും മരണകാരണവും ...എല്ലാംകേട്ടപ്പോള്‍ ...ഞാന്‍ ഞെട്ടിത്തരിച്ചുപോയി ..
അയാളും , എന്നെയാശ്വസിപ്പിച്ച സംസാരശൈലിയും മുന്നില്‍ തെളിഞ്ഞു നില്ക്കുംപോലെ !അയാളുടെ മരണ കാരണവും നിയന്ത്രണമില്ലാത്ത മദ്യപാനമായിരുന്നത്രേ !രണ്ടുമാസം മുന്‍പ് ഡോക്ടര്‍ കഠിനമായി ഇദ്ദേഹത്തെ വിലക്കിയിരുന്നുവത്രേ ഇനിയൊരുതുള്ളിപോലും മദ്യംകഴിക്കരുതെന്ന് ....ഇദ്ദേഹം ആവാക്കുപാലിച്ചില്ല...മുഴുകുടിയനായി മാറുകയായിരുന്നുവത്രേ !ഇനി ഇയാളുടെ കുടുംബ ച്ചരിത്രം ഞാനറിഞ്ഞത്പറയാം . "ഇയാള്‍കുടുംബപരമായും ,സാമ്പത്തികപരമായും , സല്സ്വഭാവത്തിലും ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന വെക്തി ...സ്നേഹസമ്പന്നരായ ഭാര്യയുംരണ്ടുപെണ്‍മക്കളും ,ഇയാളുടെ ലോകവും ഇവര്‍തന്നെ .ഇയാള്‍ മരിക്കുന്നതിനും രണ്ടു വര്ഷം മുന്‍പ് കാസര്‍ക്കോടു് ജോലി ചെയ്തിരുന്നു .അവിടുന്നാണത്രേ സഹപ്രവര്‍ത്തകരുടെ പ്രേരണക്ക്‌വഴങ്ങി ജീവിതത്തിലാദ്യമായി മദ്യംനുണഞ്ഞത് ...പിന്നീടിയാള്‍ക്ക് സ്വയം നിയന്ത്രിക്കാന്പറ്റാത്ത അവസ്ഥയിലെത്തി ...ഒരു ദിവസം പോലും കുടിക്കാതിരിക്കാന്പറ്റില്ല...അവിടെയടുത്തുള്ള ഒരമ്പലത്തിലെ താലപ്പൊലിക്കു കള്ളുവാങ്ങിക്കൊടുത്ത് ഇയാളെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചിട്ടുണ്ടത്രെ ഏതാനും തെമ്മാടി പിള്ളേര്‍ ... മരിക്കുമ്പോള്‍ അയാളുടെ വയസ്സ് വെറും 52... അയാളുടെ കുടുംബത്തെ പറ്റിയൊന്നാലോചിച്ചുനോക്കൂ.......
അവര്‍ ചോദിച്ചു എവിടെ പുരുഷത്വം ?
പിണം കണക്കെ-കുടിച്ചു പാമ്പയവര്‍ /പരപുരുഷന്മാര്‍
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങള്‍ പുരുഷാര്‍ത്ഥം!"
മദ്യം...
മറവിയുടെ ആയുധമായി കാണുന്നു ചിലര്‍...
അതിന്റെ കാല്‍കീഴില്‍ വീണുകിടക്കുന്നവര്‍ക്കെ...
മോചനം അസാധ്യമാകൂ...
അതിന്റെ ഇരകളാവുന്നവരാണ്
അസ്വസ്ഥതയും അലോസരപ്പെടുത്തലുകളും
സൃഷ്ടിക്കുന്നത്...
ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും
മരണനാന്തരചടങ്ങുകളിലും വരെ
മലയാളി കുടിച്ചിതീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് കേട്ടാല്‍
ഞെട്ടാതെ വയ്യ..
ഈ പുതുവര്‍ഷത്തിന്
കോഴിക്കോട് നഗരത്തില്‍ മദ്യം നിരോധിച്ചപ്പോള്‍
അപകടങ്ങളും വഴക്കുകളും
മത്സരയോട്ടങ്ങളും ഒന്നും കാണാനില്ലായിരുന്നു...
കഴിഞ്ഞ പുതുവര്‍ഷത്തില്‍
ഡിസംബര്‍ 30നും ജനുവരി1നും ഇടയില്‍ മാത്രം
12-ഓളം അപകടങ്ങള്‍, മൂന്ന് മരണങ്ങള്‍
എന്നിവയാണ് ഉണ്ടായത്...
മദ്യരഹിതലോകം സ്വപ്‌നം കണ്ടുകൊണ്ട്...
ഇനിയും നല്ല പോസ്‌റ്റുകള്‍ക്കായി കാത്തിരിക്കുന്നു...
പുതുവത്സരാശംസകള്‍...
Bilaathhipattanam:mone vannathinum abipraayathhinum nandi...pakshe enthaa paranjirikkunnathennu manassilaayilla..
Gireesh A S:mon paranjathu valare nalla kaaryangalaanu...madhyarehithalokam namukkokke orumichhu sopnamkaanaam...veendum varika....
മദ്യം കണ്ടു.... മാധ്യമപ്രവര്‍ത്തകനാണ് അതുകൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞു കൊളളട്ടെ.... an eye opner.....
പുതുവല്‍സരാശംസകളോടെ
സന്ദീപ് സലിം
ചേച്ചിയുടെ പേജ് ലോഡ് ആവാന്‍ കുറെ സമയം എടുക്കുന്നുണ്ട്...കുറെ വേണ്ടാത്ത പലവകകള്‍ സൈഡില്‍ നിന്നും ഒഴിവാക്കിയാല്‍ പേജ് എളുപ്പം ലോഡ് ആകും...
... ആശംസകള്‍....
വിജയലക്ഷ്മി ചേച്ചി വൈകിയെങ്കിലും
കണ്ടതിലും വായിച്ചതിലും സന്തോഷം.
ഒരു കഥയിലൊന്നും നില്‍ക്കുന്നതല്ല ഈ മദ്യപാനത്തിന്റെ കെടുതികളും പാതകങ്ങളും,പക്ഷെ അതുകൊണ്ട് അതാരെങ്കിലും നിര്‍ത്തുന്നില്ലല്ലോ.
ഏറ്റവും കൂടുതുല്‍ മദ്യം വിറ്റഴിയുന്ന സംസ്ഥാനം എന്ന‘പെരുമ‘ കേരളത്തിനുണ്ടല്ലോ...... പിന്നെന്തു വേണം.മദ്യപാനത്തിന്റെ വേദനയും, തീരാദു:ഖവും അനുഭവിക്കുന്നതു സ്ത്രീകളാണ് എന്നതും ഏതൊരു ആണിന്റെ ജീവിതത്തിലെ ഒരു പൊന്‍ തൂവല്‍ കൂടി അല്ലെ!!! അതുകൊണ്ട് ഈ കെടുതുകള്‍ ഒരിക്കലും വെച്ചൊഴിയില്ല,
കേരളത്തില്‍ നിന്നും.
മദ്യം നല്ലതാണെന്ന് കരുതി ആരും കുടിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. നിയന്ത്രണമില്ലാതെ കുടിക്കുന്ന എല്ലാര്‍ക്കും ഓരോ കാരണങ്ങളുണ്ടാവും. ഇതിനടിമയായാല്‍ പിന്നെ നിറുത്താന്‍ ബുദ്ധിമുട്ടുമാണ്.
പുതുവത്സരത്തലേന്ന് കേരളം 40 കോടി രൂപയുടെ വിദേശമദ്യം അകത്താക്കിയ വാര്‍ത്ത വായിച്ച് ഞാന്‍ ഞെട്ടി. :-(
hi,
Sandeep unni:abipraayathhinu nandi mone...
pakalkinaavan:mon paranjathuprakaaram sidilulla kure postukalokke ozhivaakki.paranjuthannathinu nandi...
Sapna anu,Budhu unni makkal randuperum paranjathum sariyanu..nandi.....
ചേച്ചീ..,മദ്യപിക്കുവാന്‍ പുരുഷ്ന്മാരുടെ ന്യായീകരണങള്‍ ശ്രദ്ധിച്ചിട്ടില്ലേ?അവര്‍ക്കു മാത്രം പ്രശ്നങള്‍?മദ്യം എല്ലാം പരിഹരിക്കുമോ?
chitrasalabhangal engineyaa ivide parakkunnathennu paranjutharamo vijaya checheeeeeeeeeeeeeee
ഒരര്‍ത്ഥത്തില്‍
ഒരാളുടെ മരണം
നിങ്ങളെ സന്തോഷിപ്പിക്കുന്നത്
പോലെ തോന്നിപ്പോവുന്നു...
പോസ്റ്റിന്റെ ഒടുവിലെ ഭാഗം
വായിക്കുമ്പോള്‍.....
ശരിയായിരിക്കാം.....
സ്വന്തം കുഴി തോണ്ടാനിടയാക്കും
എന്നറിഞ്ഞുകൊണ്ട് തന്നെ
ആര്‍ക്കും തനിക്ക് തന്നെയും
ഉപകാരമില്ലാതെ നടന്ന
ആ വ്യക്തിയുടെ മരണം
ആ കുടുംബത്തിന്
കുറഞ്ഞ പക്ഷം സമാധാനമെങ്കിലും
സമ്മാനിച്ചിരിക്കാം....അല്ലേ..???
ചില ഫുള്‍കുടിയന്‍മാര്‍ക്ക്
ചേച്ചിയുടെ പോസ്റ്റ് വായിച്ചിട്ട്
മാനസാന്തരമുണ്ടവട്ടോ....( എവിടെ അല്ലേ..??)
Ajay : monte dhaarana shariyalla..ente udhhesha sudhhiye thettidharichhirikkukayaanu..postinte lastu bhaagam, sariyaaya arthhamulkkollaathe vaayichhathu kondaavaam ingineorucommentsittathu...ethaayalum monu nanmakalnerunnu..eevazhi vannathinu nandi...
nalla post
അയ്യോ....ചേച്ചീ ക്ഷമീക്കൂട്ടോ...
ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചൊന്നും
പറഞ്ഞതല്ല....
അതുപോലെ തോന്നിപ്പോവുന്നു എന്നേ
പറഞ്ഞുള്ളൂ......
ഞാന്‍ ആ പോസ്റ്റ് മുഴുവനും
വായിച്ചിരുന്നു...
എന്റെ വാക്കുകള്‍ ചേച്ചിയെ
ഏതെങ്കിലും തരത്തില്‍
വേദനിപ്പിച്ചെങ്കില്‍ സോറി കേട്ടോ.....
Jwalamugi:abipraayathhinu nandimole..
J.P SIR,: madhyavum chithrashalabavum thammil enthaanu bhanthamennu manassilaavunnilla..chilappol mattorupostinidaanudheshichhacomme maariyittupoyathaavaam...eevazhivannathinu nandi..
Munnooraan:abipraayathinu nandi mone..
Ajay:evide vannu abipraayam paranjathinu nandi mone..pinne sorry parayenda kaaryamonnumilla..moonente postinte udhhesham manassilaakkanamenne karuthiyullu...vendum vaika..
ഭര്ത്താവ് വല്ലപോളും സ്വല്പം കഴിക്കുനത്തില്‍ വിഷമം ഒന്നും തോന്നിയിട്ടില്ല. പക്ഷെ, അധികം ആകാതെ നോക്കാറുണ്ട്. അമിതമായാല്‍ അമൃതും വിഷം എന്നത് തന്നെ പ്രധാനം. ഞാനും വെറുതെ രുചിച്ചു നോക്കിയിട്ടുണ്ട്, എന്താണിതിന്റെ ആകര്‍ഷണം എന്നറിയാന്‍. ഒരു സിപ്പില്‍ നിര്‍ത്തിയത് കാരണം ശര്ദിച്ചു കുളമാക്കാതെ രക്ഷപെട്ടു.
kavitha:vannathinum anubhavangal pankuvechhathinum nandi..
..പക്ഷെ ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"
ആ വാക്കുകളിലെ നിസ്സഹായത മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു...
ക്രിസ്മസിനും ഓണത്തിനും റമസാനും മറ്റു പല ആഘോഷങ്ങള്‍ക്കും കേരളീയന്‍ ജാതിമതഭേതമന്യെ കുടിച്ചു തീര്‍ക്കുന്നത് കോടികളുടെ മദ്യമാണ്...കുടുംബങ്ങല്‍ പലതും നശിച്ചാലെന്ത് സര്‍ക്കാര്‍ ഖജനാവില്‍ പണം കുമിഞ്ഞൂകൂടുകയല്ലേ....
“മദ്യം വിഷമാണ് കുടുംബനാശിനിയാണു്“
തിരിച്ചറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
വളരെ നല്ല പോസ്റ്റ്...
ഞാന്‍ മദ്യത്തിന് എതിരല്ല .അത്യാവശം വേണം എന്ന അഭിപ്രായമാണ് .ഞാനും വല്ലപ്പോഴും കുടിക്കും .അതുകൊണ്ട് എന്‍റെ കുടുംബം നശിക്കും എന്ന ധാരണ ഒന്നും എനിക്കില്ല .
Sri idamn:mon paranjathu yathaarthha sathyam..ivide vavvathinum abhipraayathhinum nandi..
Kppilaan:Ivide vannathinum abhipraayathhinum nandi mone..
nalla oru postaanu k to...
...........................
ithinte dooshya bhalangal nannayi anubhavicha oru kudyumbathile angamaanu njaan...
madyapaanm moolam nashikkunnthu kudumba bandhangal..
sambathu... kuttikalude character thanne maattum kudumbanaadhante madyappaanm...
ellaamthirichariyumbolekkum nastangalude kanakkeduppe undakoo.....
pinne dukhichittu kaaryamillallo?
aa avasthayilaanu ente achan..ippol
nastappethu kittillallo/
kuttappeduthunnilla...
ennaalum ippol ellam manassilaaki nirthi..
atghu cheyyunna aal thanne nirthanam... theerumaanam edukknam...
allenkil madyapikkunnavarkku ennum ee aarogyam kaanillallo? makkalum ee praayamethumbol chodhikkunna chodyangal neridaanum pattilaa..
pinne idakku ru peg okke adikkaam ...sheelamaakruthu...ennu maathram..
pukavali kooduthal apakadaM AANU
Molude cmment vaayichappol vallaathha vishamam thhonni.ippol madhyapanam nirthhiyennariyaan kazhinjathil aashwaasam..enthucheyyaana mole iniyum nashttathilum kashttathhilumaaya othhiri kudumbhathhe ariyaam.ivarodokke eesambavakatha nerittu paranjittundu..athu nalla karyamaayeduthhenkil avrkkunallathu.namukku paranjukodukkaanalle pattukayullu..molude achhanu nalla chindhaagathi varuthhaneyennum aaroghyam nalkaneyennum eeswaranodu praarthhikkunnu..
ഞാനെന്തുചെയ്യാനാ...എല്ലാരോടും ചിരിച്ചും പരിചയം ഭാവിച്ചും പോയാല്‍ പിന്നീടവരുടെ ചോദ്യം ഇന്നലെ രാത്രി യെന്താപ്രശ്നം?അച്ഛന്‍കുടിച്ചു ബഹളമുണ്ടാക്കി അല്ലെ ...എന്താ കാര്യം?എന്നൊക്കെയുള്ള ചോദ്യത്തിനുത്തരം നല്‍കുന്നതിലും ഭേദം ഇത്തിരി അഹംങ്കാരിയാവുന്നതല്ലെ ?"
നിസ്സഹായമായ ഈ വരികളില്‍ മനം നൊന്തു...ഇതു വായിച്ച് ആര്‍ക്കെങ്കിലൂം ഒരു പുനര്‍വിചിന്തനത്തിനൂ തോന്നിയെങ്കില്‍ എന്നാശിച്ചുപോകുന്നു..ന്നല്ല പോസ്റ്റ് ചേച്ചീ...
ഈ ബ്ലോഗ് ആദ്യമായാണ് കാണുന്നത്.
നല്ല ബ്ലോഗാണ് ട്ടാ.
എന്റെ അച്ഛന് കള്ള് ചെത്തായിരുന്നു. പക്ഷെ, എനിക്കെന്തോ കള്ളുകുടിച്ചിട്ടുള്ള മൂഡിനേക്കാള്‍ രസം എന്റെ നോര്‍മ്മല്‍ മൂഡാണ്. പിറ്റേ ദിവസം ഒടുക്കത്തെ തലവേദനയും! അതുകൊണ്ട് കള്ളുകുടിയില്ല.
കള്ളുകുടി ഒഴിവാക്കിയാല്‍ കേരളം രക്ഷപ്പെടും എന്ന അഭിപ്രായവും ഉണ്ട്.
"മദ്യം വിഷമാണ് കുടുംബനാശിനിയാണു് "....
Very true. Kindly excuse for not writing in Malayalam, since I do not know how to use the font yet,
What you wrote is very true. Thanks for writing this thought provoking blog.
By grace of God, I have not seen any Indians abusing Alcohol in US at least in the circles I move around. Apart from that extremely few smokes. But I am sure that all the things you have written is destroying many families including Indians.
Thanks. May God Bless you.
"മദ്യം വിഷമാണ് കുടുംബനാശിനിയാണു് "....
Please delete my earlier comment posted few seconds ago.
Very true. Kindly excuse me for not writing in Malayalam. I do not know how to use the font.
What you wrote is very true. Thanks for writing this thought provoking blog.
By grace of God, I have not seen any Indians abusing Alcohol in US at least in the circles I move around.
Apart from that extremely very few Indians smoke in US.
But I am sure all the things you have written is destroying many families including Indians.
Thanks. May God Bless you.
nammal thammil nalla saamyamumndu chechi...njan kannur kaari...padichathum valarnnathum abu dhabiyil....kalyanam kazhinju ippo njan englandilum....bharthavu ivide doctor.....You r doing a great job chechi...
ചേച്ചിക്ക് ,
മദ്യം ഒരു ലഹരിയാണ് അത് കൊണ്ടാണ് ആളുകള്‍ പിന്നാലെ പോകുന്നത്
പിന്നെ കുറച്ചു കള്ളുകുടിക്കുനവരാന് കുടിക്കാത്തവരെക്കള്‍ നല്ലത് എന്തുകൊണ്ടും (അനുഭവത്തില്‍ നിന്നും )
തേജസ്വനി:അഭിപ്രായത്തിന് നന്ദി മോളെ
വിശാലമനസ്കന്‍ :പൊരുളായഅഭിപ്രായത്തിന് നന്ദി മോനെ .
AM I A HINDU:നല്ല അഭിപ്രായത്തിനും പ്രോല്‍സാഹനത്തിനും നന്ദി ...
ഹായ് മോളെ അഭിപ്രായത്തിന് നന്ദി ..യു .കെ .യില്‍ എവിടെയാണെന്ന് പറഞ്ഞില്ല ...ഭര്‍ത്താവ് ഏത് സര്‍ജറിയിലാണ് ജോലി ചെയ്യുന്നത് ?എന്റെ മകളും കുടുംബവും അവിടെയുണ്ട് .
ചെലക്കരക്കാരന്:അഭിപ്രായത്തിന് നന്ദി ..
ഒരുപാട് വൈകിയാണ് ഈ ബ്ലോഗിൽ എത്തിയതെങ്കിലും ഒരു നല്ല പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.
ആശംസകൾ !
Vashamvadhan: vaikiyaanenkilum ee blogil ethhiyathinum , vaayichu abipraayam ariyichhathinum nandi mone..
എനിക്കറിയാവുന്ന ഒരു ആളുണ്ട്...എന്തായാലും മരിക്കും ..പിന്നെ കുടിച്ച്ചാലെന്താ..അതാണയാളുടെ ചിന്ത...വിഷമാണെന്ന് നന്നായി അറിയാമെങ്കിലും എന്തിനാണാവോ ..ആരോ എഴുതി അതവരുടെ സുഖം എന്ന്.. അത് selfishness ആണ് ...കാരണം ഈ കുടിച്ചു നടക്കുന്നവര്‍അസുഖം ഉണ്ടായാലും അത് അവരെക്കാള്‍ കൂടുതല്‍ വീട്ടുകാരെയല്ലേ മാനസികമായി ബാധിക്കുക... അത് കൊണ്ടു മനസ്സില്‍ യഥാര്‍ത്ഥ സ്നേഹം , ആത്മാര്തത എന്നിവ ഉണ്ടെങ്കില്‍ ആരും ഓവറായി കുടിക്കില്ല എന്നാണു എന്‍റെ അഭിപ്രായം...
..പിന്നെ പുകവലി...പാസിവ് സ്മോക്കിംഗ് ആണല്ലോ കൂടുതല്‍ ദൂഷ്യം ..എന്നിട്ടും വലിക്കുന്നവരെ കാണുമ്പോള്‍ സത്യത്തില്‍ ദേഷ്യം തോന്നും...ചുറ്റുമുള്ളവരെ അല്ലെ കൂടുതല്‍ ബാധിക്കുക....
any way nice post
സ്നോ വൈറ്റ് :ഈ പോസ്റ്റ് നന്നായ് ഉള്കൊണ്ടിട്ടുണ്ടെന്നു ,മനസ്സിലായി .സന്തോഷം നന്ദി ...
Post a Comment