കാലിത്തൊഴുത്തില്‍ വൈക്കോല്‍വിരിപ്പില്‍ -
ദിവ്യ നക്ഷത്രം ഉദിച്ചപ്പോലെ !
ദിവ്യ നക്ഷത്രം ഉദിച്ചപ്പോലെ !
ലോകത്തിന് ദിവ്യ വെളിച്ചവുമായ് !
ഉണ്ണിയേശുഭൂജാതനായി!!
കന്യാമറിയത്തിന് പൊന്നോമനയായ് ,
ലോകപിതാവിന്റെ കണ്മണിയായ്,
ഈവിശ്വത്തെ കാക്കാനായ് -
കന്യാമറിയത്തിന് പൊന്നോമനയായ് ,
ലോകപിതാവിന്റെ കണ്മണിയായ്,
ഈവിശ്വത്തെ കാക്കാനായ് -
അധര്‍മ്മത്തെ നീക്കാനായ് ,
മിശിഹാതമ്പുരാന് നമ്മള്‍തന്‍നാഥനായ്,
ഭൂലോകമണ്ണില്‍ പിറന്നതല്ലേ ?
പാപികള്‍ക്കാശ്രയം നല്കിടാനായ്,
സല്ക്കര്മ്മ പഥത്തില്‍നയിച്ചീടാനായ്,
മുള്‍ക്കിരീടം ശിരസ്സിലേറ്റിടുവാനായ് -
ലോകത്തിന്‍നാഥനായവതരിച്ചു!!
ഒറ്റിക്കൊടുത്തോനെ സ്നേഹിക്കാനും -
സ്നേഹത്താല്‍ നേര്‍വഴി കാട്ടിടാനും ,
ഭൂലോകത്തില്‍ ദിവ്യ വെളിച്ചവുമായ്
യേശുനാഥന്‍ പിറവിയെടുത്തു !!!
15 comments:
പേരു മാറ്റി .അല്ലേ ചേച്ചീ,നന്നായി.ചേച്ചിക്കും ക്രിസ്മസ് ആശംസകൾ
ചേച്ചിയ്ക്കും കുടുംബത്തിനും ശാന്തിയുടേയും സമാധാനത്തിന്റേയും ക്രിസ്തുമസ് ആശംസകള്‍....
ഓ.ടോ.: ചേച്ചീ, "കല്യാണി" എന്തേ മാറ്റിയത്? ഇഷ്ടമല്ലായിരുന്നോ?
കാന്താരികുട്ടീ ,മയില്‍പ്പീലീ മക്കള്രണ്ടുപേര്ക്കും എന്റെ "ക്രിസ്മസ് ആശംസകള്‍ ". പിന്നെ പേരു മാറ്റിയതല്ല ,എന്റെ പേര് വിജയലക്ഷ്മി എന്ന് തന്നെയാണ് . "കല്യാണി "ഇതുഎന്റെ അമ്മയുടെ പേരാണ് തൂലികാനാമമായ് കൊടുത്തത് .ഈപേര്എനിക്ക് ഒരുപാടിഷ്ട്ടവുമാണ് ....എങ്കിലും ബ്ലോഗ്ഗില്‍ വരുന്നവര്ക്കറിയില്ലല്ലോ...ഇതു എന്റമ്മയുടെ പേരാണെന്ന് ,പലരും പലവിധത്തില്‍...കല്യാണി,കല്യാണിചേച്ചീ ...എന്നിങ്ങനെ ....എന്തോ എനിക്കൊരു വല്ലായ്ക ആപേര് മാറ്റിയേക്കാംഎന്നു തോന്നി .മക്കളെ, ഈപേര് ഒരുപാടിഷ്ട്ടമുള്ളതുക്കൊണ്ടാ മാറ്റിയത് ...എന്റെയമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല "......
തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....
ചേച്ചിക്കും ക്രിസ്മസ് നവവല്സരാശംസകള്.....
ക്രിസ്തുമസ് ആശംസകള്‍......
അമ്മക്കും കുടുംബത്തിനും മറ്റ് എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും എന്റേയും കുടുംബത്തിന്റേയും ക്രിസ്തുമസ് - പുതുവത്സര ആശംസകൾ!
സസ്നേഹം
നരിക്കുന്നൻ
Best Wishes Chechy...!!!
സ്നേഹം നിറഞ്ഞ ആന്റിക്ക്,
ക്രിസ്സ്മസ്സ് ആശംസകള്‍!
ക്രിസ്തുമസ് ആശംസകള്‍......
ഞങ്ങള്‍ക്ക് നല്കിയ ഈ ക്രിസ്മസ് സമ്മാനത്തിനു ഒത്തിരി നന്ദി. എന്റെയും ക്രിസ്മസ് പുതുവല്‍സര ആശംസകള്‍
പുതുവത്സരാശംസകള്‍ ചേച്ചി
ബാജി ഓടംവേലി :)
രണ്‍ജിത് :)
മഴകിളി :)
നരികുന്നന്‍ :)
സുരേഷ്കുമാര്‍ :)
പാറുകുട്ടി:)
നിരക്ഷരന് :)
കുറുപ്പിന്റെ കണക്കുപുസ്തകം :)
അരുണ്‍ കായംകുളം :)
മക്കള്‍ക്കെല്ലാവര്‍ക്കും നവ വല്സരാശംസകള് നേരുന്നു.!! ഒപ്പം സന്തോഷവും സമാധാനവും !!!!
നന്ദി ചേച്ചി.. ഈ പ്രോത്സാഹനത്തിനും അകമഴിഞ്ഞ സ്നേഹത്തിനും..
ഒപ്പം ഒരു നല്ല പുതുവര്‍ഷം.. നല്ല എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു..
പകല്‍കിനാവന്‍
pakalkiinaavan:monte aashamsakalinnaanu kandathu...orupaadu nandiyundu...
Post a Comment