അന്തിക്കൊരിത്തിരി മിനുങ്ങി നടക്കാന്‍
കുഞ്ചനും കൂട്ടരും ഷാപ്പിലെത്തി.
ഷാപ്പിന്റെ കോണീലരണ്ട വെളിച്ചത്തില്‍
കുഞ്ചനും കൂട്ടരും നിരന്നിരുന്നു .
കള്ളിന് കലങ്ങളുമായി ചന്ദനെത്തി -
ബെഞ്ചിന്മേല് പതിവു പോല്‍ നിരത്തിവെച്ചു .
കള്ളിന്നു മേമ്പൊടി ചാളമത്തി
മൊളകിട്ടു വെച്ചത് തൊട്ടുകൂട്ടി.
കള്ളിന് കലങ്ങളോ കാലിയായി ,
കുഞ്ചനും കൂട്ടരും ഫോമിലായി.
നാട്ടാരേം വീട്ടാരേം തെറിവിളിച്ചു-
കാണുന്നതൊക്കെയും തച്ചുടച്ചു ,
ചടുലനൃത്തങ്ങള്‍ക്ക് തുടക്കമിട്ടു.
തത്തിമി തകതിമി തെയ്യംതാര ...
തരികിട തരികിട തിത്തിത്താര ...
ഷാപ്പിനുടമയോ പൊറുതിമുട്ടി -
കാശിനായി പിന്നാലെ വട്ടമിട്ടു ,
കുഞ്ചനാ കൈകൊണ്ടൊന്നാഞ്ഞു വീശി -
ചന്ദനോ കൊഞ്ചന്‍ ചുരുണ്ട പോലായ് !
കുഞ്ചനും കൂട്ടരും ഷാപ്പ് വിട്ടു -
നാട്ടുവഴികളില്‍ പൂരപ്പാട്ടുയര്‍ന്നു ...
സ്ഥലകാലബോധവും നഷ്ടമായി-
തല്ലിപ്പിരിഞ്ഞു പോയ് കൂട്ടരേവം.
പിന്നെ ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി -
ധീരതയോടെ നടന്നു കുഞ്ചന്‍ .
ഇടത്തോട്ടു പോകുമ്പോള്‍ ,വലത്തോട്ട് നീങ്ങുന്ന-
പാദങ്ങള്‍ കുഞ്ചനു പാരയായി .
അടിതെറ്റി കുഞ്ചന്‍ നിലംപതിച്ചു-
ഉമ്മറപ്പടികളോ നീന്തിക്കേറി
പിടിവിട്ടു പിന്നെയും താഴെയെത്തി
ശബ്ദം കേട്ടോടിയണഞ്ഞു പത്നി
നെഞ്ചത്തടിച്ചൂ നിലവിളിച്ചു
കുഞ്ഞുങ്ങള്‍ ഞെട്ടീയുണര്ന്നെണീറ്റു
അന്തം വിട്ടങ്ങനെ നില്പുമായി
താങ്ങിപിടിച്ച് നിവര്‍ത്തി നിര്‍ത്തി
കൈതാങ്ങിട്ടൂ പിടിച്ചു, ആ ധര്മപത്നി
പതിയവേ അകത്തോട്ടാനയിച്ചു
തഴപ്പായില് കൊണ്ടുമറിച്ചങ്ങിട്ടു
പിച്ചും പിരാന്തും പറഞ്ഞു കുഞ്ചന്‍
നല്ലമയക്കത്തിലേക്കങ്ങാണ്ടു പോയി .
തുടര്‍ക്കഥയിതെന്നും പതിവുപോലെ
കുഞ്ചന്റെ പെണ്ണിനോ സഹിയാതായി.
മക്കളെ തുരുതുരെ ഉമ്മവെച്ചൂ -
"പിന്നെ അവളാ സാഹസം കാട്ടിക്കൂട്ടി "
പൊന്മക്കളെ രണ്ടിനേം ചേര്‍ത്തുകെട്ടി -
മണ്ണെണ്ണ കൊണ്ടവള്‍ സ്നാനം ചെയ്തു ,
തീപ്പെട്ടി പതിയെയുരച്ചുകൊണ്ട് ,
സാരീടെ തുമ്പിനു തീ കൊളുത്തി .
മൂവരും അഗ്നിഗോളങ്ങളായി-
ആത്മാവോ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു ,
ശേഷിപ്പോ കരികോലങ്ങള്‍ മാത്രമായി .
കാലത്തുണര്‍ന്നെഴുന്നേറ്റു കുഞ്ചന്‍
ഉമ്മറക്കോലായ്യില്‍ പോയിരുന്നു ...
എന്തേ എന്‍ പെണ്ണ് പിണക്കമാണോ?
ഇത്തിരി ചായയോ തന്നതില്ല.
അടുക്കള വാതില്ക്കല് ചെന്നു കുഞ്ചന്‍
അലറി കരഞ്ഞുപോയാക്കാഴ്ച്ച കണ്ട്!!
കുഞ്ചനു സമനില തെറ്റിപ്പോയി
ഇന്നും ചങ്ങല വലിച്ചിഴയുന്നു കുഞ്ചന്‍ !
കുഞ്ചനും കൂട്ടരും ഷാപ്പിലെത്തി.
ഷാപ്പിന്റെ കോണീലരണ്ട വെളിച്ചത്തില്‍
കുഞ്ചനും കൂട്ടരും നിരന്നിരുന്നു .
കള്ളിന് കലങ്ങളുമായി ചന്ദനെത്തി -
ബെഞ്ചിന്മേല് പതിവു പോല്‍ നിരത്തിവെച്ചു .
കള്ളിന്നു മേമ്പൊടി ചാളമത്തി
മൊളകിട്ടു വെച്ചത് തൊട്ടുകൂട്ടി.
കള്ളിന് കലങ്ങളോ കാലിയായി ,
കുഞ്ചനും കൂട്ടരും ഫോമിലായി.
നാട്ടാരേം വീട്ടാരേം തെറിവിളിച്ചു-
കാണുന്നതൊക്കെയും തച്ചുടച്ചു ,
ചടുലനൃത്തങ്ങള്‍ക്ക് തുടക്കമിട്ടു.
തത്തിമി തകതിമി തെയ്യംതാര ...
തരികിട തരികിട തിത്തിത്താര ...
ഷാപ്പിനുടമയോ പൊറുതിമുട്ടി -
കാശിനായി പിന്നാലെ വട്ടമിട്ടു ,
കുഞ്ചനാ കൈകൊണ്ടൊന്നാഞ്ഞു വീശി -
ചന്ദനോ കൊഞ്ചന്‍ ചുരുണ്ട പോലായ് !
കുഞ്ചനും കൂട്ടരും ഷാപ്പ് വിട്ടു -
നാട്ടുവഴികളില്‍ പൂരപ്പാട്ടുയര്‍ന്നു ...
സ്ഥലകാലബോധവും നഷ്ടമായി-
തല്ലിപ്പിരിഞ്ഞു പോയ് കൂട്ടരേവം.
പിന്നെ ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി -
ധീരതയോടെ നടന്നു കുഞ്ചന്‍ .
ഇടത്തോട്ടു പോകുമ്പോള്‍ ,വലത്തോട്ട് നീങ്ങുന്ന-
പാദങ്ങള്‍ കുഞ്ചനു പാരയായി .
അടിതെറ്റി കുഞ്ചന്‍ നിലംപതിച്ചു-
ഉമ്മറപ്പടികളോ നീന്തിക്കേറി
പിടിവിട്ടു പിന്നെയും താഴെയെത്തി
ശബ്ദം കേട്ടോടിയണഞ്ഞു പത്നി
നെഞ്ചത്തടിച്ചൂ നിലവിളിച്ചു
കുഞ്ഞുങ്ങള്‍ ഞെട്ടീയുണര്ന്നെണീറ്റു
അന്തം വിട്ടങ്ങനെ നില്പുമായി
താങ്ങിപിടിച്ച് നിവര്‍ത്തി നിര്‍ത്തി
കൈതാങ്ങിട്ടൂ പിടിച്ചു, ആ ധര്മപത്നി
പതിയവേ അകത്തോട്ടാനയിച്ചു
തഴപ്പായില് കൊണ്ടുമറിച്ചങ്ങിട്ടു
പിച്ചും പിരാന്തും പറഞ്ഞു കുഞ്ചന്‍
നല്ലമയക്കത്തിലേക്കങ്ങാണ്ടു പോയി .
തുടര്‍ക്കഥയിതെന്നും പതിവുപോലെ
കുഞ്ചന്റെ പെണ്ണിനോ സഹിയാതായി.
മക്കളെ തുരുതുരെ ഉമ്മവെച്ചൂ -
"പിന്നെ അവളാ സാഹസം കാട്ടിക്കൂട്ടി "
പൊന്മക്കളെ രണ്ടിനേം ചേര്‍ത്തുകെട്ടി -
മണ്ണെണ്ണ കൊണ്ടവള്‍ സ്നാനം ചെയ്തു ,
തീപ്പെട്ടി പതിയെയുരച്ചുകൊണ്ട് ,
സാരീടെ തുമ്പിനു തീ കൊളുത്തി .
മൂവരും അഗ്നിഗോളങ്ങളായി-
ആത്മാവോ സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു ,
ശേഷിപ്പോ കരികോലങ്ങള്‍ മാത്രമായി .
കാലത്തുണര്‍ന്നെഴുന്നേറ്റു കുഞ്ചന്‍
ഉമ്മറക്കോലായ്യില്‍ പോയിരുന്നു ...
എന്തേ എന്‍ പെണ്ണ് പിണക്കമാണോ?
ഇത്തിരി ചായയോ തന്നതില്ല.
അടുക്കള വാതില്ക്കല് ചെന്നു കുഞ്ചന്‍
അലറി കരഞ്ഞുപോയാക്കാഴ്ച്ച കണ്ട്!!
കുഞ്ചനു സമനില തെറ്റിപ്പോയി
ഇന്നും ചങ്ങല വലിച്ചിഴയുന്നു കുഞ്ചന്‍ !
31 comments:
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ എന്ന ഈണത്തില്‍ പാടാന്‍ പറ്റീ ഈ വരികള്‍.നന്നായീട്ടോ ചേച്ചീ.
നന്നായിരിയ്ക്കുന്നു ചേച്ചീ...
നല്ല ഈണവും രസകരമായ വരികളും
:)
തുടക്കത്തില്‍ ഒരു തമാശക്കവിതപോലെ രസിച്ചു വായിച്ചു....പക്ഷെ കവിതയ്ക്കുള്ളിലൊളിഞ്ഞിരുന്ന കഥ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.....വളരെ നന്നായിട്ടുണ്ട്......
ആ തീനാളം അര്‍ഹിക്കുന്നത് യഥാര്‍ത്തത്തില്‍ കുഞ്ചനെയല്ലേ...അങ്ങനെയെങ്കില്‍ ചിലപ്പോള്‍ ആ അമ്മയും മക്കളുമെങ്കിലും രക്ഷപ്പെട്ടേനെ...
ഇഷ്ടപ്പെട്ടു.ഒരുപാട്
ഇനിയെങ്ങിലും ഈ കുഞ്ചന്‍ മാര്‍ക്ക് കുറച്ചൊക്കെ ഒതുങ്ങി കൂടെ.... :)
കൊള്ളാം ചേച്ചി... വളരെ സൌമ്യമായി ഒരു വലിയ സത്യം പറഞ്ഞൊതുക്കി...
ആശംസകള്‍
എന്താ ചേച്ചീ ഇങ്ങനെയൊരു വിഷയം....
നന്നായി, വിഹ്വലമായ മൂന്നാമിടങ്ങളിലേക്കും
കടന്നെത്തുന്നു, ആ തൂലിക!.. ആശംസകള്‍...
very very good poem
kadharikutti:
sree:makkalkkeekavitha eshttappettuyennariyunnathil valare sandoshamundu.....
mayilppeeli:ithhiri rasamcherthhezhuthiyenneeyulloo...athinullilulla sariyaaya aasayamulkondooyennariyunnathil sandosham...
maarunna malayaly:aa theenaalathhinarhan kunjjanaanengilppolum orukunjjanmmaarum athinu muthirilla.paavam bhariyyayum kunjjungalumaanu ennum ithinnirayaavunnathu....
രണ്‍ജിത്ത് :ഈ ഒരാശയം അവതരിപ്പിക്കണമെന്ന് കുറേയായി ആഗ്രഹിക്കുന്നു.മോനേ ഇതുഞാന്കണ്ടുവേദനിച്ച അനുഭവ സത്യങ്ങളാണു്.(തെറ്റിദ്ധരിക്കേണ്ട എന്റെ കുടുംബംകഥയല്ലകേട്ടോ)ഈകവിതയില് വില്ലന്‍ കളളായിരുന്നെങ്കില് യതാര്‍ത്ഥത്തില്‍ വിദേശമദ്യത്തിന്നടിമപ്പെട്ട് സന്തുഷ്ടകുടുംബജീവിതം നഷ്ട്ടപ്പെടുത്തിയ ഒത്തിരിപ്പേരെ ഞാന്കണ്ടറിഞ്ഞിട്ടുണ്ട്.....അടുത്തുതന്നെ ഈആശയം ഒരുപോസ്റ്റിടാനാഗ്രഹിക്കുന്നുണ്ട്.രഞ്ജിത്തിന്റെ ഈവിലയേറിയ അഭിപ്രായങ്ങള്ക്കുനന്ദി....
ഗൌരി :നന്ദി....വീണ്ടും വരിക...
ചേച്ചിയ്ക്ക് കവിത നന്നായി വഴങ്ങുന്നുണ്ട്
:)
ഞാനിത് വായിച്ച സമയം അസ്സലായി, കല്യാണ്യേച്യേ.
നാലാമത്തെ ലാര്‍ജ് ഒഴിച്ച് കഴിക്കാന്‍ തുടങ്ങുമ്പോഴാണിത് കണ്ടത്. ഇതിപ്പോ നന്നായീന്ന് പറയണോ അതോ നന്നായില്ലെന്ന് പറയണോ? ഒരു കണ്ഫ്യൂഷന്. എന്തായാലും കള്ളടിച്ച്തു കൊണ്ട് മാത്രം ഭാര്യേം പിള്ളേരും ആത്മഹത്യ ചെയ്യേണ്ടിവരില്ല. അതിനുമപ്പുറം മറ്റ് പലതുമുണ്ടാകാം.
പിന്നെ, ഭര്‍ത്താവിന്റെ (പുരുഷന്റെ)സംരക്ഷണമില്ലെങ്കില്‍ ഈ ലോകത്ത് ജീവിക്കാനാവില്ല എന്ന് കരുതുന്ന സ്ത്രീകളുള്ളിടത്തോളം സ്തീകള്‍ക്ക് ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതീ എന്ന മനുസ്മൃതി വാക്യവുമുരുവിട്ടിരിക്കാം.
അവര്‍ക്ക് ആത്മഹത്യ തന്നെ പോം വഴി.
എനിക്ക് സഹതാപം തോന്നുന്നില്ല.
അരുണ്‍ :പ്രോല്സാഹനത്തിനു നന്ദി ....
രാമചന്ദ്രന് : മോന്റെ കാഴ്ചപ്പാട് മോനെഴുതി .മറിച്ചും സംഭവിക്കാം "കള്ളുകുടിച്ചതുകൊണ്ട് എന്ത് സംഭവിച്ചാലും അതിന്റെ അനന്തരഫലം അനുഭവിക്കുന്നത് കുടിക്കുന്നയാള്തന്നെങ്കില് പോലും ശരിക്കും അതിന്റെ വിഷമതകള്‍ കൂടുതലായുംഅനുഭവിക്കുന്നത് .ഭാര്യയുംമക്കളുമാണു്.ചിലര്‍ക്ക് കുടിച്ചാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല ,ആര്‍ക്കും ഉപദ്രവവുമില്ല . മറ്റു ചിലര്‍ വീട്ടിലെത്തി ഭാര്യയേയുംമക്കളേയും പിടിച്ചിടിക്കും വീട്ടുസാധനങ്ങള്‍ തല്ലിത്തകര്‍ക്കും .തടയാന്‍ ശ്രമിക്കുന്നവരെ തെറിയഭിഷേകംനടത്തും .ഇതെന്നുംപ്പതിവാകുമ്പോള് മറ്റുള്ളവരെ നേരിടാനുള്ള പ്രയാസം കൊണ്ടും ,സാമ്പത്തികതകര്ച്ചകൊണ്ടും ഈവക കൃത്യങ്ങള്‍ക്കു മുതിരുന്ന എത്രയോപേരുണ്ട് ."
താളാത്മകമായ വരികള്‍... ഈണത്തില്‍ പാടി വന്നതായിരുന്നു.... പക്ഷെ, എവിടെയോ വെച്ച് തൊണ്ട ഇടഞ്ഞു... ഒരുപാട് പാടി പഴകിയ വിഷയമാണ് എന്നിരുന്നാലും ഇപ്പോഴും മനസ്സിനെ സ്പര്‍ശിയ്ക്കാന്‍ ഇതിനു കഴിയുന്നു...
എത്ര കണ്ടാലും കൊണ്ടാലും മതിവരാത്ത ഈ സമൂഹത്തിൽ നിന്നും ഈ വിഷം എന്നാണ് മാറുക.
കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!
ഒരുപാട് നാളേക്ക് ശേഷം ആദ്യമായി വായിക്കുന്ന പോസ്റ്റ് അമ്മയുടേതാണ്. ഒരുപാട് ഒഴിച്ച് കൂടാനാവാത്ത തിരക്കുകൾക്കിടയിൽ ബ്ലോഗ് മറന്നതല്ല. ശരിക്കും മിസ്സ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന് നന്ദി.
ഷാപ്പിലെ അരണ്ട വെളിച്ചത്തിൽ നിന്ന് വീട്ടിലെ തീനാളങ്ങളിലേക്കുള്ള അകലം വളരെ വ്യക്തമാക്കി തന്നിരിക്കുന്നു ഈ വരികൾ. ഒരു പ്രത്യേക നാടൻ പാട്ടിന്റെ ഈണത്തിൽ രസകരമായ വരികളിൽ ഒരു നല്ല കഥ വിവരിച്ചിരിക്കുന്നു. ആ മണ്ണെണ്ണയിൽ സ്നാനം ചെയ്ത് തീനാളങ്ങൾക്ക് ഭക്ഷണമാകുന്ന രംഗം ശരിക്കും കണ്മുന്നിൽ കാണുന്ന പോലെ തോന്നി. ഒരിക്കലും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്ന ഒരു വാക്കുകളും ഇതിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. വളരെ നന്നായിരിക്കുന്നു.
എന്നാൽ ഞാൻ കരുതിയത് സ്വന്തം മക്കളും ഭാര്യയും തീകൊളുത്തി ആത്മഹത്യ ചെയ്താലും കുഞ്ചൻ എന്ന കള്ളുകുടിയൻ കുടി നിർത്തില്ല എന്നാണ്. അതാണ് ഞാൻ കണ്ട അനുഭവങ്ങളും. നഷ്ടപ്പെട്ട വേദന മാറ്റാനും വേണമല്ലോ കള്ള്. പക്ഷേ, ചങ്ങലകളിൽ ബന്ധിക്കപ്പെട്ട കുഞ്ചന്റെ ദേഹം ഒരു അപൂർവ്വ കാഴ്ചയായി.
മനോഹരം..
അമ്മയുടെ വരികൾ മെല്ലെമെല്ലെ മനസ്സിലേക്കാഴ്ന്നിറങ്ങുന്നു.
kavitha valare nannayirikunnu........
പുതിയൊരു സ്റ്റൈലാണല്ലൊ ചേച്ചീ.അവസാനമിങ്ങിനെയാകുമെന്ന് കരുതിയില്ല
വായിച്ചു വന്നപ്പോൾ
കല്ല്യാണി ചേച്ചി,
കാന്താരിക്കുട്ടി എഴുതിയപോലെ കുഞ്ചിയമ്മക്കഞ്ച് മക്കളാണേ.. എന്ന ഈണത്തില്‍ പാടി വന്ന് അവസാനം എല്ലാ ഈണവും തെറ്റി.. ഇങ്ങിനെ ഈണവും താളവും തെറ്റിയ എത്രയോ ജന്മങ്ങള് എത്ര കുടുംബങ്ങള്‍.. അവരുള്‍പ്പെടുന്ന നമ്മുടെ സമൂഹം.. ഓരോ ആഘോഷങ്ങളും ആചരണങ്ങളുമിപ്പോള് മദ്യമില്ലാതെ പൂര്‍ണ്ണമാവില്ലെന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. മനുഷ്യ വിഭവ നഷ്ടത്തിനെ മനസ്സിലാക്കാത്ത ഭരണാധികാരികള്‍ പ്രോത്സാഹനം കൊടുക്കുകയല്ലേ കുടിച്ച് നശിക്കാന്‍..
സമൂഹ മനസ്സാക്ഷി ഉണരട്ടെ. അഭിനന്ദനങ്ങള്‍
ദേവരഞ്ജിനി, തൂലികാജാലകം , നരികുന്നന്‍ ,ദിവ്യ ,ഭൂമിപുത്രി ,ബഷീര്‍ വെള്ളറക്കാടു് മക്കളെല്ലാവരും എന്റെ ആശയം ഉള്‍ക്കൊണ്ട് , പ്രോല്‍സാഹനം നല്‍കിയതിനും അഭിനന്ദനങ്ങള്‍ക്കും നന്ദി ......വീണ്ടും വരിക .......
adipoli :)
ഇന്നും ചങ്ങല വലിച്ചിഴയുന്നു കുഞ്ചന്‍ !
മനസ്സിന് വിങ്ങലുണ്ടാക്കി
അഭിനന്ദനങ്ങൾ
shammi :monanivide puthiyaalanennu thonnunnu..vannathinum,commentsinum nandi....
paarukkutty:ente kavitha manassilettiyathinu nandi...iniyum varika....
Best wishes...!!!
sureshkumar punjhayil:vannathinum abipraayathhinum nandi...
ഒരുപാടു വൈകിയിരിക്കുന്നു സ്വന്തം മണ്ണിലെത്താന്‍...ഈ മഴക്കിളി തൊട്ടടുത്തുണ്ട്..
ചേച്ചി അത് കലക്കി. ഞാന്‍ കാണാതെ പഠിക്കുവാണ് ഇതു. ഇങ്ങനെ മദ്യം കുളം തോണ്ടുന്ന എത്രെയോ കുടുംബങ്ങള്‍. എല്ലാ ഭാവുകങ്ങളും
തമാശയിൽ തുടങ്ങി അവസാനം ഭീകരമായി. ചേച്ചിയുടെ പുതിയ പോസ്റ്റും ചേർത്ത് വായിച്ചപ്പോൾ മുഴൂവനുമായി..
ആശംസകൾ..
നല്ല “നാടന്കവിത”
നന്നായിട്ടുണ്ട്...
കാലോചിതമായ കവിത... വായിച്ചിട്ട് ഒരാള്‍ എങ്ങിലും മനം മാറി കിട്ടിയാല്‍... അത്രയും നല്ലത്. നല്ല ഒരു പൂക്കൂട എന്റെ വക....
ആത്മാവിനും മനസ്സിനും തീയും കൊളുത്തി പിന്നെ തൂങ്ങിയും മരിച്ച ആയിരം അമ്മമാര്‍ നിറഞ്ഞിരിക്കുന്നു നമ്മുടെ മലയാളീ സമൂഹത്തില്‍ . എല്ലാം അറിഞ്ഞിട്ടും ഏയ് ഞാന്‍ ആ ടൈപ്പ് അല്ലന്നും പറഞ്ഞു സ്മോള്‍ അടിച്ച് വീക്ക് ഏന്‍ഡ് തകര്‍ക്കുന്ന പലരും അറിയുന്നില്ല തന്റെ ഭാര്യയും മനസ്സാല്‍ മരണം വരിചിരിക്കുന്നു എന്നസത്യം. ഒരു കുഞ്ഞനിലെക്ക് ഒത്തിരി ദൂരം ഇല്ല എന്നതും കാണാ ചങ്ങല സ്വന്തം കാലില്‍ കുടുങ്ങിയിരിക്കുന്നതും നമ്മള് സൌകര്യാര്‍ത്ഥം മറക്കുന്നു.സഹായിക്കാന്‍ സ്മോള്‍ ഉണ്ടല്ലോ... ലിസ്റ്റിന്റെ എണ്ണവും ദിനം പ്രതി കൂടി കൊണ്ടു തന്നെയിരിക്കുന്നു... മലയാളി എന്നും സംസ്കാര സമ്പന്നര്‍ ഇന്നു പറയാന്‍ നട്ടെല്ല് വളയും എല്ലാ ആണിന്റെയും പെണ്ണിന്റെയും... അത്രക്ക് സംഭവങ്ങള്‍ ആണല്ലോ ഇന്നു ദിനം പ്രതി നടക്കുന്നത്... മദ്യപാനം, അവിഹിത കഥകള്‍ അതെല്ലാം കണ്ടും കേട്ടും വളരുന്ന യുവ തലമുറയുടെ പീഡന കഥകള്‍ പിന്നെ ആത്മഹത്യ പരിഹാര കഥകളും...പിന്നയൂം എന്തല്ലാമോ...ഓര്‍ക്കുമ്പോള്‍ പേടി ആകുന്നു..നാളെ എന്താണ് കേള്‍ക്കുക എന്നോര്‍ത്ത്...
Patchikutty :മോളുടെ മനസ്സില്‍ തൊട്ടുള്ള അഭിപ്രായത്തിന് നന്ദി ...മോള് പറഞ്ഞതൊക്കെ വളരെ ശരിയാണ് .പലരും ഈ വിധത്തില്‍ പ്രതികരിച്ചിട്ടുണ്ട് .ഇനിയും ഈ വഴി വരുമല്ലോ ?
kavithakandu
Post a Comment