എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കേവലം നാലുവയസ്സു തികയാത്ത ,
മുലപ്പാല്‍ മണം പോലും മാറാത്ത കുഞ്ഞിനെ
കശ്മലന് കാമപ്പിശചിന്‍ കൈകള്‍
കശക്കിയെറിഞ്ഞൊരാ പിഞ്ചോമന മുഖം......
എന്തേയിതിങ്ങനെ, കണ്ടീലയോ നിങ്ങള്‍ ,
ഇഹലോകം വെടിഞ്ഞു കിടക്കുമാപെണ്‍കൊച്ചിനെ ?
കാമവെറി പൂണ്ട കാട്ടാളന്മാരുടെ
കൂത്താട്ടം കണ്ടു മടുത്തതല്ലേ ഈ നാട് ....
എന്തു പിഴച്ചു ഈ പിഞ്ചു പൊടിക്കുഞ്ഞ്?
എന്തേ ഈ വിധി വന്നിതെന്‍ ദൈവമേ !
മനുഷ്യ മൃഗത്തിന്റെ പൈശാചിക താണ്ടവം-
ആടിത്തിമര്‍ത്തു കശക്കിയെറിഞ്ഞൊരാ
പിഞ്ചിളം മേനിയോ കണ്ടാല്‍ ഭയാനകം...
കുഞ്ഞിളം ചുണ്ടുകള്‍ വീര്‍ത്തു പൊട്ടിയൊലിച്ചയ്യോ
കണ്ണുകള്‍ തള്ളി വികൃതമായോരാ മുഖം !
കണ്ടീലയോ നിങ്ങള്‍ , എങ്ങിനെ മറക്കും നാം .....
പെണ്ണായി പിറന്നതോ ദൈവമേ,
ഈ പൊടിക്കുഞ്ഞിനു ശാപമായി വന്നത്?
എന്തേയിതിങ്ങനെ കണ്ടീലയോ നിങ്ങള്‍ .....
"ബട്ടര്‍ ചിക്കന്‍ '
10 years ago
6 comments:
..shall i say frankly?
കവിത എന്ന നിലയില്‍ പാസ്സ് മാര്‍ക് കഷ്ടി...ആശയത്തെ മാനിക്കുന്നു...
[മാര്‍ക്കിടാന്‍ നീയാര് എന്നു ചോദിച്ചാല്‍ ഒന്നും പറയാനില്ല]
best wishes...
അറിയില്ല...അറിയില്ല...അറിയില്ല...
I think we Malayalees have this tendency in extreme.
നാല് വയസ്സുള്ള മകളോട് എന്ത് പറഞ്ഞു കൊടുക്കണം എന്നറിയാതെ ഞാനും വിഷമിക്കുന്നു.വാല്സല്യതോടെയാനെന്കിലും, ആരെങ്കിലും അവളെ വാരിയെടുതാല്‍ എന്റെ ചങ്ക് ഇടിക്കുന്നു...എന്ത് ചെയ്യും നമ്മള് അമ്മമാരും,പെണ് കുഞ്ഞുങ്ങളും?
നല്ല വരികള്‍.
“ അറവുകത്തിക്കിരയായ ആട്ടിന്‍ക്കുട്ടിയുടെ
കണ്ണുകളില്‍ നിന്നു നിനക്കു കാരുണ്യം”
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു:)
ഗോപക്, കമന്റ്സിനു നന്ദി , കഷ്ടി പാസ്സ്മാര്‍ക്ക് എങ്കിലും കിട്ടിയല്ലോ, സന്തോഷം. എന്റെ കവിതകളെ കവിതകള്‍ എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല എന്ന് ഞാന്‍ എന്റെ പ്രൊഫൈലില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ... ..ഈ രചനകള്‍ എല്ലാം തന്നെ എന്റെ, ഒറ്റക്കും കൂട്ടായും ഉള്ള, ജീവിതത്തോടുള്ള പ്രതികരണം മാത്രമാണ്....ജീവിതത്തിന്റെ ഏതാനും ചില ഹൃദയ തുടിപ്പുകള്‍ അക്ഷരകൂട്ടങ്ങളിലേക്ക് പകര്‍ക്കാനുള്ള ഒരു പാമര ശ്രമം ...നന്ദി, വീണ്ടും വരിക.
Areekkodan, Smitha, S.V-Ella abhiprayangalkkum hridayam niranja nandi...
Post a Comment