എങ്ങിനെ പറയേണ്ടൂ ....
ആളുമെന്‍ മനതാരിന്‍
വിങ്ങുമെന്‍ നിറഭേദങ്ങള്‍ !
സഹനം ഭാവിക്കുന്നു,
സഹിയാതെ തുളുമ്പുന്നു-
നെഞ്ചാകും നെരിപ്പോടില്‍
വ്യഥയായ് തിളക്കുമെന്‍
രക്തത്തിന് നീരാവിയെ,
കണ്ണുനീര് തുള്ളിയെന്ന്
അറിയാത്തോര് ചൊല്ലീടുന്നു!
ഇനിയും ഞാന്‍ എന്തു പറയേണ്ടു,
എങ്ങിനെ പറയേണ്ടു,
പെയ്തൊഴിയെട്ടെയെന്‍ ദുഃഖം,
മഴയായ് കണ്ണീര് മഴയായ് ......
©vijayalakshmi nair,29July2008
11 comments:
നല്ല വരികള്‍...
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
"നെന്ചാകും നെരിപ്പോടില്‍ വ്യഥയായ് തിളക്കുമെന്‍-
രക്തത്തിന് നീരാവിയെ, കണ്ണുനീര് തുള്ളിയെന്ന്...."
വളരെ നന്നായിരിക്കുന്നു....തുടരുക.
പെയ്തൊഴിയെട്ടെ!
നന്നായിരിക്കുന്നു.
പിന്നെ, വൃത്തത്തിന്റെ
അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങണമെന്നില്ലല്ലോ..
വാക്കുകള്‍ ചൂളയില്‍ പഴുപ്പിച്ച്
ഏത് രൂപത്തിലും (ഗദ്യത്തിലായാലും പദ്യത്തിലായലും)
വരച്ചിടൂ..
വൃത്തത്തിന്റെ പരി(മിതി)ധിക്കുള്ളില്‍
ഒതുങ്ങാന്‍ ശ്രമിക്കുമ്പോള്‍
വാക്കുകളുടെ തീവ്രത ചിലയിടങ്ങളില്‍
നഷ്ടമാകുന്നു.
ബൂലോഗ പ്രശസ്തയായ കവിയിത്രിയായി
മാറട്ടെയെന്ന് ആശംസിക്കുന്നു.
കൊള്ളാം..
'മനതാരത്തിന്' എന്നത് ശരിയാണോ? 'മനതാരിന്‍' എന്നല്ലേ പറയൂ.. അതോ മനസ്സിനെ 'താരം' ആക്കിയതാണോ?
ഒരു മഴ പോലെ ആ ദു:ഖം പെയ്തൊഴിയട്ടേ....പിന്നെ സന്തോഷങ്ങളുടെ ഒരു വസന്തകാലം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു..
എന്തിനൊ വേണ്ടി വെരുതെ വ്യാകുലപെടുന്ന മനസ്സാണ്
എനിക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്.
ഷാരൂ , എസ്.വീ , കാവലാന്‍ , കരീം മാഷ് ,രഞ്ജിത്ത് ,പാമരന് ,ശിവ, അനൂപ് -എല്ലാര്ക്കും ഹൃദയം നിറഞ്ഞ നന്ദി ...
നിങ്ങളുടെ എല്ലാ പ്രോത്സാഹനവും കുളിര്‍മഴയായി ഹൃദയത്തില്‍ പെയ്തിറങ്ങിയപ്പോള്‍ വളരെ വളരെ സന്തോഷം .
'പാമരന്' പ്രത്യേകം നന്ദി , തെറ്റ് ചൂണ്ടി കാട്ടിയതിന്, മനസ്സിനെ താരമാക്കിയതല്ല, ഒരു 'ത്ത' വിരലുകള്‍ക്കിടയിലൂടെ അക്ഷരപിശാചായി കയറി കൂടിയതാണ് ; ക്ഷമിക്കുമല്ലോ ....
യാദ്രുശ്ചീകമയാണു ഇവിടെ എത്തിയതു.നാട്ട് കാരിയാണെന്നറിഞ്ഞപ്പോള്‍ വായിക്കാനുള്ള താല്‍പര്യവുമുണ്ടായി.
മിക്കതും വായിച്ചതില്‍ എനിക്കു ഈ കവിത വളരെ ഇഷ്ടമായി.“സഹനം ഭാവിക്കുന്നു,സഹിയാതെ തുളുമ്പുന്നു“
വരികള്‍ മനോഹരം.
ദുഖം,
പിടിച്ചു നിര്‍ത്താന്‍ പണിപെട്ടുഴന്നലും,
പിടിതരാതിടറിയോടുന്ന പ്രാന്തന് കുതിരയിവന്
ചെന്നു ജയിച്ചു കേറിടുമോരോ
മനവുമല്പ്പമൊന്നാഹ്ലാദിച്ചീടുകില്.
എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം,പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു.
ആയുരാരോഗ്യസൌഖ്യം നിറഞ്ഞതാവട്ടെ വരും നാളുകള്‍ എന്ന പുതുവത്സരാശംസകളോടെ സ്നേഹപൂര്‍വ്വം...
Rajan vengara:
ente ee kavitha ishttappettuyennarinjathil valare santhosham...eekavithayude ulladakkam enteyavastha thanneyaanu....tankalkkum kudumbathhinum "puthuvalsaraashamsakal"...
Post a Comment