കാണേണമെനിക്കെന്നും കനിയേണമെന്നോടെന്നും
കാരുണ്യതിടംബാകും ജനനീമാതാവേ നീ
അംബികേ, അമൃതേശ്വരീ, കാളികേ, മൂകാംബികേ
രക്ഷകീ വള്ളിക്കാവില്‍ വിളങ്ങും കാര്‍ത്തിയായിനി
എത്രയോ അലഞ്ഞു ഞാന്‍ വലഞ്ഞു നിന്നെ തേടി
അമ്മ തന് ആലിംഗന സൌഭാഗ്യം നുകരാനായ് ( കാണേണമെനിക്കെന്നും...)
കനിവിന് പൊരുളായ കാവിലമ്മയെ തേടി
അമൃതപുരിതന്നിലമരും ദേവിയെ തേടി
കായലോളങ്ങള്‍ മീതേ അമ്മാനത്തോണിയേറി
അമ്മതന്‍ ദിവ്യഭൂമി തന്നിലേയ്ക്കണഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയെന് ദേഹവും വിറപൂണ്ട
പാദങ്ങളറിയാതെ മണ്ടീ ഞാനമ്മതന്‍ തിരുമുന്നില്‍
കണ്ടുഞാനെന്നമ്മയേ, ശാന്തയാം ജഗദംബയെ
ശുഭ്രവസ്ത്രാംബരീ , യോഗിനീ മാതാവിനെ
ആനന്ദഭാരത്താലെന്‍ കണ്ണുനീര് പൂക്കള്‍ കൊണ്ടു
അമ്മതന്‍ പാദങ്ങളിലര്‍ച്ചന നടത്തീഞാന്‍ ( കാണേണമെനിക്കെന്നും...)
അലിഞ്ഞൂ തീര്‍ന്നു പോയെന് മനസ്സിന് ദുഖഭാരം
അമ്മതന്‍ മടിത്തട്ടില്‍ ലാളനമറിഞ്ഞപ്പോള്‍
എന്നെന്നും തന്നീടണേ തിരുദര്‍ശന സുഖം
ജഗദംബികേ വാണീ, ലക്ഷ്മീ, കാളികേ മഹാമായേ!

( കാണേണമെനിക്കെന്നും...)
©vijayalakshmi nair,08July2008
2 comments:
വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം.
:)
നന്ദി ശ്രീ ....ഒട്ടും പരിചയമില്ലാത്ത ഈ ബൂലോകത്തേക്ക് സ്വാഗതം ചെയ്യാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന് തന്നെ കരുതിയതല്ല...പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ.. ഈ ലോകത്തിന്റെ നിയമങ്ങളും മര്യാദകളും ഇനിയും അറിയില്ല...എല്ലാം ഇനി പഠിക്കണം ...ഈശ്വരന് സഹായിച്ചാല്‍ .... :)
Post a Comment