Wednesday, 20 May 2009

"പ്രവാസി "

ഹേ പ്രവാസി ! നിന്റെ
യൌവ്വനവും മോഹങ്ങളും -
ഈ സ്വപ്ന ഭൂമിയാം മണലാരണ്യത്തില്‍ ....
രക്തവും മജ്ജയും വിയര്‍പ്പാക്കി മാറ്റി ..
നീയും നിന്റെ സഹജരും പണിയും -
മണി സൌധങ്ങള്‍തന്‍ ഉയരങ്ങള്‍ !
കമ്പിക്കെട്ടുകള്‍നെയ്ത-
ഊടുപാവുകള്‍ക്കു മുകളില്‍
സിമന്റും പൂഴിയും ചേര്‍ത്ത ...
മിശ്രണത്തിന്നെരിച്ചിലും,
ജ്വലിക്കും സൂര്യകിരണങ്ങള്‍ തന്‍ -
പൊള്ളിക്കും നീറ്റലും സഹിച്ചു ...
നിങ്ങള്‍ പണിതുയര്‍ത്തുന്നോരാ -
കണ്ണെത്താതുയരം താണ്ടും ,
മണി സൌധങ്ങള്‍ !
നിന്‍ മേലാളിന്നൌദാര്യം പോല്‍ ,
നീ കയ്യേല്ക്കുമ്ത്തിരി കാശും പോരാഞ്ഞു -
കൊടും പലിശയ്ക്കു കടമെടുത്തും
ഡ്രാഫ്റ്റായ് നാട്ടിലെത്തുന്ന കാശിന്റെ -
വിലയറിയാതെ ,വേദനപ്പാടറിയാതെ ..
ഹേ പ്രവാസീ !
നിന്റെ വിശപ്പിന്റെ വിളിക്ക് ,
കുബൂസ്സും ഒത്തിരി വെള്ളവും ...
നിന്റെ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ -
നീ സഹിക്കും കഷ്ടതകളറിയാതെ ,
നിന്‍ കുടുംബം സുഖലോലുപരായ് ...
ഗള്‍ഫുകാരന്റെ ഭാര്യയായ് മക്കളായ്‌ !
ആര്‍ഭാടജീവിതം നയിക്കുന്നോര്‍ -
ആ കാശിന്റെ വിലയറിയില്ലവര്ക്ക് !
നിന്റെ യൌവ്വനത്തിന്റെ -
സൂര്യകിരണങ്ങള്‍ ഊറ്റിയെടുക്കും ,
രക്തത്തിന്റെ , വിയര്‍പ്പിന്റെ -
വില അറിയില്ലവര്‍ക്ക് !
ഹേ പ്രവാസി ...അവര്‍ -
ഗള്‍ഫ്കാരന്റെ ഭാര്യയാണ് മക്കളാണ് !!

ഈ കവിതയെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ..ഞങ്ങള്‍ അബുദാബിയില്‍ താമസിക്കുന്ന സമയം ഞങ്ങളുടെ ഫ്ലാറ്റിന്നെതിര്‍വശം മറ്റൊരു ഫ്ലാറ്റിന്റെ പണി നടക്കുന്നുണ്ടായിരുന്നു .കാലത്തുണര്‍ന്നു ജനല്‍ കതകുതുറന്നാല്‍ കാണുന്നകാഴ്ച്ച ആജോലിക്കാരുടെസാഹസികതകളാണ്...ഞാനൊത്തിരിസമയംവിഷമത്തോടെനോക്കിനില്ക്കാറുണ്ട് .ഞാനെന്റെ മോളെകാട്ടിക്കൊടുത്തു അവളോട്‌ പറയാറുണ്ട് "ഈ ജോലിക്കാരുടെ പ്രയാസങ്ങളും മറ്റും വീട്ടുക്കാര്‍ അറിയുന്നുണ്ടോ ?"എത്ര അപകടം നിറഞ്ഞ ജോലിയാണ് ഇവര്‍ ചെയ്യുന്നത് "..പണിയുന്ന കെട്ടിടത്തിനു സൈഡില്‍ ഒരു ടിന്‍ ഷീറ്റുകൊണ്ട്നിര്‍മ്മിച്ച പാര്‍പ്പിടത്തിലാണ് ഇവരുടെ താമസം ..ഏതാണ്ട് മൂന്നുമാസത്തോളം നിത്യ കാഴ്ചയായിരുന്നു . പിന്നെഞങ്ങള്‍ അലൈനിലോട്ട് താമസം മാറി ..അവരെ കുറിച്ചു ഇത്തിരിയെങ്കിലും എഴുതണമെന്നുതോന്നി .

39 comments:

ഉറുമ്പ്‌ /ANT said...

കവിത നന്നായി.
പക്ഷേ, എല്ലാ പ്രവാസികളുടെയും കുടുംബം പണം ധൂർത്തടിക്കുന്നുവെന്നും, എല്ലാ പ്രവാസികളും മണിമന്ദിരങ്ങൾ പണിയുന്നുവെന്നും ഒരു ധ്വനി കവിതയിൽ ഉണ്ട് എന്നു തോന്നി. തോന്നൽ ശരിയാണെങ്കിൽ ആ ധാരണ തെറ്റല്ലെ?

അരുണ്‍ കരിമുട്ടം said...

ഉറുമ്പ് പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്, ചേച്ചിക്ക് തെറ്റ് പറ്റിയോ?

Sreejith said...

ellavareyum alla pakshe enganeyum ulla alkkarum undu .. njaanum oru pravasi thanne .... manushyar ethra vyathyastharaakunnu ennathu thurannu kaanikkunnu ....
bhaavukangal

പാവപ്പെട്ടവൻ said...

ഒരര്‍ത്ഥത്തില്‍ പകുതി പേര്‍ ശരിയായിരിക്കാം . എന്നാല്‍ ഭൂരിപക്ഷം അങ്ങനല്ല എന്നാണ് വിശ്വാസം

വിജയലക്ഷ്മി said...

ആന്‍റ് ,അരുണ്‍ മക്കള്‍ അഭിപ്രായപ്പെട്ട അര്ത്ഥത്തിലല്ല ആ കവിത എഴുതിയത് ..എല്ലാ പ്രവാസികളെയും ഉദ്ദേശിച്ചുംപറഞ്ഞതല്ല ..കെട്ടിടത്തോഴിലാളികളും ,അതുപോലുള്ള സാഹസികതകള്‍ നിറഞ്ഞ ജോലികള്‍ ചെയ്തിട്ടും,കൃത്യമായി ശമ്പളം കിട്ടാതെ കഷ്ടപ്പെടുന്ന ഒത്തിരി ജോലി ക്കാരുണ്ട് ഈ ഗള്‍ഫുനാട്ടില്‍..എന്റെ അറിവില്‍ തന്നെയുണ്ട്‌ ..."കിട്ടുന്ന പൈസ ഒന്നിനും തികയുന്നില്ലപ്പാ..തിരിച്ചും മറിച്ചും കടം വാങ്ങി അട്ജെസ്റ്റ്ചെയ്ത് മടുത്തു (നാട്ടില്‍ വരെ പോകാന്‍ പറ്റുന്നില്ല ..)നാട്ടിലുള്ളോര്‍ക്ക് നൂറാവശ്യങ്ങളാ..ഞാനിവുടുന്നു പണം കുഴിച്ചെടുക്കുവാന്നാ വിചാരം "ഈ എഴുതിയത് ഇവിടെ ജോലി ചെയ്യുന്ന ഒരാള്‍ എന്നോട് പറഞ്ഞ കാര്യമാ ...ഇവരും പ്രവാസികളില്‍ പ്പെടില്ലേ ? .. പിന്നെ ഇവിടേക്ക് വിസകിട്ടി ജോലിക്കെത്തിയവര്‍ക്ക് എഗ്രിമെന്റില്‍ പറഞ്ഞപ്രകാരം കിട്ടേണ്ടുന്ന കാശ് മുഴുവനായും കിട്ടാതെ ,കഷ്ടപ്പെടുന്നവരില്ലേ ?ഇതിന്റെ യൊക്കെ ഒരു ശതമാനമേ ഞാനും കവിതയില്‍ പറഞ്ഞുള്ളൂ മക്കളെ ..ഇനിയും എന്റെ ധാരണ തെറ്റാണെന്ന് തോന്നുന്നു വെങ്കില്‍ ഞാനെന്തുപറയാനാ?

naakila said...

പ്രവാസിയുടെ ജീവിതത്തെക്കുറിച്ചുളള കവിത ഇഷ്ടപ്പെട്ടു.

ഹന്‍ല്ലലത്ത് Hanllalath said...

തീര്‍ത്തും അര്‍ഥവത്തായ കവിത...
ചോരയും നീരും ഊറ്റി അവനയക്കുന്ന പണം വലിപ്പം കാണിക്കാന്‍ ധൂര്‍ത്തടിക്കുന്ന
എത്രയോ ആളുകള്‍..!

നല്ല കവിതയ്ക്ക് പിന്നിലെ നല്ല മനസ്സിന് നന്മകള്‍ നേരുന്നു..

ജെ പി വെട്ടിയാട്ടില്‍ said...

ഗള്‍ഫിലെ താഴെക്കിട ജോലിക്കാരുടെ ജീവിതം ദു:സ്സഹം തന്നെ. വര്‍ക്ക് സൈറ്റില്‍ ടിന്‍ ഷീറ്റിന്നടിയിലെ ജീവിതവും മറ്റും, വേറെ നിവൃത്തിയൊന്നുമില്ലാത്തതിനാല്‍ അങ്ങിനെ കൊണ്ട് നടക്കുന്നു.
ഇതെല്ലാം മറ്റുള്ളവര്‍ക്ക് നോക്കി നില്‍ക്കേണ്ട ഗതി വരുമ്പോളാണ് പ്രയാസങ്ങള്‍ ഏറെ.
വര്‍ഷം 2000 ത്തില്‍ എന്റെ പ്രൊഫഷണല്‍ എഞ്ചിനീയറായ മകന്‍ ഒരൂ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്നു.
ഞാന്‍ ഒരു ദിവസം ആ വഴിക്ക് പോകുമ്പോള്‍ അവന്റെ വര്‍ക്ക് സൈറ്റ് വിസിറ്റ് ചെയ്തിരുന്നു. എനിക്ക് സഹിക്കാനായില്ല അവിടുത്തെ അന്ത:രീക്ഷം. കൂടുതല്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായ അവനു പോലും സുഖത്തോട് കൂടി പണിയെടുക്കാന്‍ പറ്റുന്ന ഒരു ഓഫീസ് മുറി ഉണ്ടായിരുന്നില്ല.
അതാണ് ഗള്‍ഫിലെ നിര്‍മ്മാണപ്രവര്‍ത്തന മേഖലയിലെ തൊഴിലാളുകളുടെ സ്ഥിതി.
വിജയലക്ഷ്മി ചേച്ചിയുടെ ഭാവനയില്‍ വിരിഞ്ഞ വരികള്‍ തികച്ചും അര്‍ഥപൂര്‍ണ്ണം തന്നെ.
ഭാവുകങ്ങള്‍........

Patchikutty said...

എത്ര കഷ്ടപടാണ് അവര്‍ സഹിക്കുന്നത്...ഞാനും ഇതുതന്നെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്...എപ്പോ പിരിച്ചുവിടലുകളും...നിലനിര്‍ത്തുന്നവര്‍ക്ക് ഇരട്ടിപണിയും കുറഞ്ഞ വേതനവും. പല കമ്പനികളില്‍ നിന്നും ബില്‍ പാസ്സയോ എന്നറിയാന്‍ വിളിക്കുന്നവര്‍ പറയും ഇതു കിട്ടിയാല്‍ രണ്ടു മാസ്സം മുന്‍പത്തെ ശമ്പളം കിട്ടുമെന്ന്... ഇതുവല്ലതും നാട്ടില്‍ ഇരുന്നു മൊബൈല്‍, ലാപ്ടോപ് ഒക്കെ ചോദിക്കുന്ന ഭാര്യയും മക്കളും അറിയുന്നുണ്ടോ... ആ അധ്വാനതിലെക്ക് ഒരു കണ്ണ് പായിച്ചതെതായാലും നന്നായി. അമ്മയുടെ തിരിച്ചു വരവ്‌ ഗംഭീരമാകട്ടെ....

വിജയലക്ഷ്മി said...

Sreejith:
paavappettavan:
Aneesh:
HALLALAth:makkale kavitha vaayichu vilayiruthhi abhipraayam ariyichhathinu nandi..

വിജയലക്ഷ്മി said...

ജെ .പി .സാര്‍ : ഗള്‍ഫ്കാരുടെ അവസ്ഥകളും ,കഷ്ടതകളും കണ്ടറിഞ്ഞ താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് ഒത്തിരി നന്ദി ...
പാച്ചുക്കുട്ടി: മോളുടെ അഭിപ്രായത്തോടും ഞാന്‍ നൂറു ശതമാനവും യോചിക്കുന്നു ....നന്ദി ...

അരുണ്‍ കരിമുട്ടം said...

അമ്മയുടെ കവിതയുടെ തലേക്കെട്ടും പിന്നെ ആദ്യവരിയിലെ 'ഹേ പ്രവാസി' എന്ന അഭിസംബോധനയുമാണ്‌ ഞാന്‍ തെറ്റിദ്ധരിക്കാന്‍ കാരണം.
കവിത മനോഹരം തന്നെയാണേ

shajkumar said...

norkayude dukham aarariyaan.

Sureshkumar Punjhayil said...

Ennekkurichukoodiyanallo chechy... Manoharamayirikkunnu. Ashamsakal...!!!

ഉറുമ്പ്‌ /ANT said...

ബ്ലോഗിൽ ആദ്യമായാണ് ഒരാൾ എന്നെ മോനെ എന്നു സംബോധന ചെയ്യുന്നത്‌. അത് ഒരു ഉൾക്കുളിരോടെ സ്വീകരിക്കുന്നു. അമ്മയെന്നു വിളിക്കാൻ തോന്നിയില്ല, അതുകൊണ്ട് ആന്റി എന്നു വിളിച്ചോട്ടെ.
കവിത ഇഷ്ടപ്പെട്ടു എന്നു തന്നെയാണ് ഞാൻ പറഞ്ഞതും, പക്ഷേ, അടിമകളെക്കാൾ ദൈന്യത‌യോടെ പണിയെടുക്കുന്ന ഒരുപാട് ജന്മങ്ങളെ ദുബായിലും, ഇപ്പോൾ കുവൈറ്റിലും കാണുന്നു. അവരെ ഓർത്തുകെണ്ടുതന്നെയാണ് ഞാൻ ആ കമെന്റ് ഇട്ടത്‌. തുറന്നു സ്ഥലത്തു പണിയെടുത്ത് ശരീരം പൊള്ളി അടർന്ന് റൂമിലെത്തിയ എന്റെ സുഹ്രുത്തിനെ ഓർത്തുകെണ്ടുതന്നെ. പക്ഷേ വീണ്ടും ആവർത്തിക്കുന്നു അവരിൽ ഒരാൾപോലും സ്വപ്നമന്ദിരങ്ങളുടെ ഉടമയല്ല. തെറ്റിധരിക്കില്ലെന്നു കരുതുന്നു. ഹേ പ്രവാസി, എന്നു തുടങ്ങുന്ന കവിത, തെറ്റിധാരണയുണ്ടാക്കുന്നു.

വീ.കെ.ബാല said...

40 കുവൈറ്റ് ദിനാർ ശമ്പളം വാങ്ങുന്നവന്റെ വീട്ടുകാർ എന്ത് ധൂർത്ത് ചെയ്യാനാ ആന്റി, (6000 രൂപ) ഇത്തരം നിരവധി പേരെ എനിക്കറിയാം..... എല്ലാവരും മണിമാളിക കെട്ടുന്നില്ല..... ഒരു കുടിൽ പോലും.... സാമ്പത്തിക മാന്ദ്യം ബാധിച്ച എന്ന പോസ്റ്റ് ഒന്നു വായിക്കുക സമയമുണ്ടെങ്കിൽ, ഇവിടെ എത്താൻ കഴിഞ്ഞതിന് ഉറുമ്പിന് നന്ദി,

Kanal said...

valare prasakthamaya vishayam...'kubboosum othiri vellavum'-gulfile pala nirmmana thozhilaalikaludeyum nitya yatharthyatheyum yathanakaleyum athi manoharamayi samkshepichirikkunnu....mattullavarkku vendi kannethathuyarangal thandunna manisoudhangal paniyunna ivarude kashtathakal palappozhum swanthakkar polum vismarikkunnu ennathu yaatharthyam thanne...aashamsakal...iniyum nalla kavithakal prathhekshikkunnu...

വിജയലക്ഷ്മി said...

ഉറുമ്പേ ,ബാലാ , എന്റെ പ്രമേയത്തെ ശരിയായി ഉള്‍ക്കൊണ്ടില്ലായെന്നു തോന്നുന്നു .എന്റെ കവിതയെ ,അതിന്റെ അടിക്കുറിപ്പോടുക്കൂടി വായിച്ചിരുന്നുവെങ്കില്‍ ഇത്രയും ആശയ ക്കുഴപ്പം വരില്ലായിരുന്നു.നിര്‍മ്മാണ തൊഴിലാളികളെ കുറിച്ചാണ് ...അവരുടെ കഷ്ടതകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് .."അവര്‍ സ്വന്തമായ്‌ മണി സൌധങ്ങള്‍ പണിയുന്നു എന്നല്ല " ഗള്‍ഫില്‍ മേലാളന്മാരുടെ നിര്‍ദേശ പ്രകാരം കെട്ടിടം പണിയുന്നു എന്നേഅര്‍ത്ഥ മാക്കിയുള്ളൂ ...

ശ്രീ said...

കവിത നന്നായി, ചേച്ചീ

ഉറുമ്പ്‌ /ANT said...

ഞാൻ രാജിവച്ചു. തെറ്റിധാരണ ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കണം

കണ്ണനുണ്ണി said...

കുടുംബത്തിലെ പ്രാരാബ്ദം കൊണ്ട് കഷ്ടപാട് സഹിച്ചും പട്ടിണി കിടന്നും അപകടകരമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഒരുപാട് പ്രവാസി മലയാളികളുണ്ട്.. ശരിക്കും ഒരു നിമിഷം എങ്കിലും അവരുടെ വേദനകളെ പറ്റി ഒന്ന് ചിന്തിക്കുവാന്‍ അമ്മയുടെ ഈ പോസ്റ്റ്‌ സഹായകമായി...

രാജീവ്‌ .എ . കുറുപ്പ് said...

പ്രവാസിയുടെ വേദന കവിതയിലുടെ മനോഹരമായി സാക്ഷാത്കരിചിരിക്കുന്നു. ആശംസകള്‍

Sapna Anu B.George said...

സുന്ദരമായ കവിത

വിജയലക്ഷ്മി said...

കനല്‍ :
ശ്രീ :
ഉറുമ്പ് :
കണ്ണനുണ്ണി :
കുറുപ്പിന്റെ കണക്കുപുസ്തകം :
സപ്ന അനു:
എന്റെ കവിത വായിച്ചതിനും , അര്‍ഹമായ പ്രോത്സാഹനം നല്‍കിയതിനും നന്ദി ...

ഹരിശ്രീ said...

നല്ല കവിത...

ആശംസകള്‍...

വിജയലക്ഷ്മി said...

ഹരിശ്രീ : നന്ദി മോനെ

Anil cheleri kumaran said...

ഇപ്പോ എല്ലാവരും അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അവരുടെ കഷ്ടപ്പാടുകൾ. കവിത മനോഹരമായിട്ടുണ്ട്.

Lathika subhash said...

ചേച്ചീ,
അസുഖമൊക്കെ മാറിയെന്ന് മനസ്സിലാക്കട്ടെ.
വിഷയത്തിന്റെ ഉദ്ദേശ ശുദ്ധികൊണ്ട് ഈകവിത മെച്ചപ്പെട്ടിരിക്കുന്നു.ആശംസകള്‍ .

വശംവദൻ said...

അതി മനോഹരമായ വരികൾ.

ശരിയാണ്. ആ “വിയര്‍പ്പിന്റെ
വില“ പലരും അറിയാതെ പോകുന്നു.

ആശംസകളോടെ...

ജെ പി വെട്ടിയാട്ടില്‍ said...

പുതിയ പോസ്റ്റൊന്നും ഇല്ലേ ചേച്ചീ

VEERU said...

good keep it up !!

വിജയലക്ഷ്മി said...

ലതി :അസുഖം തീര്‍ത്തുംമാറിയില്ല ..നല്ല വേദനയുണ്ട് .ക്ഷമിച്ചിരിക്കാന്‍പറ്റാത്തതിനാല്‍ എഴുതിത്തുടങ്ങി . കവിത ഇഷ്ടപ്പെട്ടുവെന്ന റിയിചതിനു നന്ദി മോളെ .
വശം വദന്‍ :അഭിപ്രായത്തിന് നന്ദി
ജെ .പി സര്‍ :പുതിയ പോസ്റ്റ്‌ ചെയ്തു വരുന്നതെയുള്ളൂ .അന്വേഷണത്തിന് നന്ദി ..

shanavas konarath said...

http://eadumasika.blogspot.com

ഏട് ബ്ലോഗ് മാഗസിനിലേക്ക്‌ കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

വിജയലക്ഷ്മി said...

പ്രിയ സുഹുര്ത്തെ : നിങ്ങളുടെ ഏട് മാഗസീനിലേക്ക് ,ഞാന്‍ ഒരു കവിതഅയച്ചിട്ടുണ്ട് .

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റുള്ളവരുടെ ദു:ഖങ്ങൾ കാണാൻ ഒരു കവിഹ്ര്യ്ദയത്തിന്റെ പോലെ മറ്റാർക്കും സാധിക്കുകയില്ലല്ലൊ?

നരിക്കുന്നൻ said...

പ്രവാസി കുടുംബങ്ങളുടെ അത്യാർത്ഥിയും ധൂർത്തും മുഴുവനായിട്ടില്ലങ്കിലും വലിയൊരു വിഭാഗത്തിന്റെ കാര്യത്തിൽ ശരിതന്നെ. ഒപ്പം പ്രവാസികൾ നാട്ടിലെത്തുമ്പോഴുള്ള ധൂർത്ത് എന്നും ചർച്ച ചെയ്തതാണ്. കവിതയിലെ ആശയം നന്നായി.

വിജയലക്ഷ്മി said...

നരിക്കുന്നന്‍ :ഈ കവിതയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ കേട്ടറിവും , പറഞ്ഞറിവും ,കണ്ടറിവുമോക്കെയാണ് ..എല്ലാം മോനും മനസ്സിലാക്കിയിരിക്കുമല്ലോ ...എന്റെ ബന്ധത്തില്‍ പെട്ട ഒരു ഗള്‍ഫ്‌ കാരന്‍ എന്നോടു പറഞ്ഞിട്ടുണ്ട് "ഞാനിവുടുന്നു കഷ്ട്ട പ്പെട്ടു മാസാമാസം പൈസ നാട്ടിലയക്കുന്നു ..ഭക്ഷണം തന്നെ മിക്ക സമയവും കുബൂസ്സി lothukkum ..ഒന്നാമതായി ക്ഷീണിച്ചു വരുമ്പോള്‍ ഒന്നും ഉണ്ടാക്കി കഴിക്കാന്‍ തോന്നില്ല ..ഈ വിഷമം വല്ലതും വീട്ടുകാര്‍ മനസ്സിലാക്കുന്നുണ്ടോ എന്ന് "ഈ വെക്തിയുടെ അമ്മ എന്നോടു പറഞ്ഞ പരാതി കേള്‍ക്കണോ ?(എന്റെ മോന്‍ മരുഭൂമിയില്‍ പോയി കഷ്ട്ടപ്പെടുന്നു .അവന്റെ ഭാര്യക്കും മക്കള്‍ക്കും വല്ലതും അറിയണോ ..മക്കള്‍ക്ക്‌ ആയിരത്തില്‍ കുറഞ്ഞ ഡ്രസ്സ് പറ്റില്ല ,ഷൂസ് പറ്റില്ല ..ഇങ്ങിനെ പോകുന്നു പല പരാതികള്‍ )ഇതും പ്രവാസി കുടുംബം ..

Bindhu Unny said...

കവിത ഇഷ്ടമായി. ഒരുപാട് ഗള്‍ഫുകാര്‍ ഈ അവസ്ഥയിലുണ്ടാവും. പക്ഷെ, എന്റെ അഭിപ്രായത്തില്‍, അവിടുത്തെ യഥാര്‍ത്ഥ അവസ്ഥ സ്വന്തം വീട്ടുകാരെ അറിയിക്കാതിരുന്നാല്‍ അവര്‍ മനസ്സിലാക്കുമോ? നാട്ടുകാരോടൊക്കെ പറയേണ്ട കാര്യമില്ല; ഭാര്യയെയും മക്കളെയും അറിയിക്കണം. എന്റെ തോന്നല്‍ പറഞ്ഞെന്നേയുള്ളൂ.
:-)

വിജയലക്ഷ്മി said...

ബിന്ദു ഉണ്ണി :മോളുടെ തോന്നല്‍ ശരിയാണ് ..എന്തുകൊണ്ടോ ..മിക്ക ആള്‍ക്കാരും തന്റെ കഷ്ട്ടപ്പാട് വീട്ടുകാരെ അറിയിക്കാന്‍ മടിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് .ഒരു പക്ഷെ വീട്ടുകാരെ ഒത്തിരി സ്നേഹിക്കുന്നത് കൊണ്ടാവാം ..അവരെ കൂടി വിഷമിപ്പിക്കണ്ട എന്ന മനോഭാവം .ഇത് എന്റെ തോന്നലാണ് കേട്ടോ ..