Friday, 3 October 2008

അദൃശ്യകാമുകന്‍!


നിന്‍ സുഗന്ധം യെന്നെ-
മന്മദനാക്കീയോരാ നിമിഷം
ചൂളംവിളിച്ച്കുസൃതി കാട്ടി ഞാന്‍-
നിന്‍ ചാരത്തണഞ്ഞു...
നിന്നെ പുണരാന്‍,
തൊട്ടുണര്‍ത്താന്‍ -
തേടിയെത്തീ നിന്നരികില്‍,
ചുറ്റും വലംവെച്ചു-
ഞാനാ ഇളം ചുണ്ടില്‍,
മൃദുചുംബനം നല്കിയോരാനിമിഷം
നീ തരളിതയായി, പുളകിതയായി
വികാരഭരിതയായ്
നീ വിരിയുകയായ് ഒരു നവസുന്ദരിയായ്!
നിന്‍ കവിളിണ ചെംചായം പൂശീ-
ഉദയ സൂര്യനെപോല്‍
നിന്‍ സുഗന്ധമെന്നില്‍
ലയിപ്പിച്ചതാം എന്‍,
സുന്ദരീ റോസാപൂവേ
ഞാന്‍ മന്ദമായ് വീശി
ചൂളംവിളിച്ച്‌ വീണ്ടും ലയിച്ചിടാം
മറ്റൊരു സുന്ദരിപൂവില്‍....

15 comments:

siva // ശിവ said...

ചിത്രശലഭത്തിന് സംസാരിക്കാന്‍ അറിയുമായിരുന്നേല്‍ ഇങ്ങനെയൊക്കെ തീര്‍ച്ചയായും പറയുമായിരുന്നു...

Anonymous said...

എല്ലാ പൂക്കളേയും വിടര്‍ത്തി വിരിയിക്കണമെന്ന് ഒരു കടമയോ അതോ ആവേശമോ എന്താണാവോ ശലഭത്തിന് !

നരിക്കുന്നൻ said...

ഓരോ പൂവും തൊട്ടുണർത്തണം. മൃദുചുംബനം നൽകി തരളിതമാക്കണം.. മനോഹരമായ ചിരകുകൾ വിടർത്തി വാനിൽ പറന്ന് കണ്ണുകൾക്ക് കുളിർമ്മയാകണം...ശലഭങ്ങൾക്ക് ചെയ്യാൻ ഇതൊക്കെയല്ലാതെ മറ്റെന്ത്?

മനോഹരമായ മറ്റൊരു കവിത കൂടി. മനസ്സിനെ തരളിതമാക്കുന്നു ഈ മൃദുസ്പർശങ്ങൾ.

Ranjith chemmad / ചെമ്മാടൻ said...

മനോഹരം!!!!!!!

ഏറനാടന്‍ said...

ഹാ ഒരു ചിത്രശലഭമായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍...!

വിജയലക്ഷ്മി said...

Siva,Ann,Narikkunnan,Renjith,Eranadan makkalude ella abhiprayangalkkum hridayam niraja nandi.veendum varumallo?

Unknown said...

kollaam nannaayirikkunnu

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം ചേച്ചീ

വിജയലക്ഷ്മി said...

അനൂപ് ,അഭിപ്രായങ്ങള്‍ക്കു ഹൃദയംനിറഞ്ഞനന്ദി....

പ്രിയ , ഹൃദയം നിറഞ്ഞ നന്ദി .....

Anonymous said...

mahoharam....kusruti kaattinte pranayavarnangal manoharamayi varachu kaatiyirikkunnu....valareyere vaividhyam niranja prameyangal...iniyum dharaalam ezhuthuka...aashamsakal

ശ്രീ said...

നന്നായിരിയ്ക്കുന്നു, ചേച്ചീ...

Anonymous said...

kavitha valare nannayirikunnu.chulam vilich kusruthi katti varunna aa adrishya kamukan elam thennalalle?????????????????????

വിജയലക്ഷ്മി said...

Mrudula,Sri,Divya makkalkellavrkum ente hrudayam niranja nandhi.

Sureshkumar Punjhayil said...

Enteyum Bhavukangal...!!

വിജയലക്ഷ്മി said...

suresh:thanks mone...