ഒരുതുള്ളി കണ്ണുനീര്
പറയാതേ പറഞ്ഞൊരു
കഥ യുണ്ടെന്‍ പേന തുമ്പി-
ലുരുണ്ടൂ പിടയുന്നു .
അവളാരെന്നറിയില്ല
അറിയാന്‍ ശ്രമിച്ചില്ലയെന്നാലും
മനസ്സില്‍ തികട്ടുന്നു കണ്ണില്‍
തെളിയുന്നുദൈന്യത യാര്ന്നതാം
ആ കണ്മുനകള് !
ഒത്തിരി കഥയോതും
തുളുമ്പും കണ്ണീര് കണങ്ങള്‍
അവളുടെ കവിളിടം തന്നില്‍
ഒഴുകും പുഴപോലെ
മഴനീര് ചാലുപോല്‍
പറയാതെ പറയുന്നൂ
നഗ്ന സത്യം
സ്ത്രീയായ് പിറന്നതാം
മര്‍മ്മസത്യം.
17 comments:
ഒഴുകും പുഴപോലെ
മഴനീര് ചാലുപോല്‍
പറയാതെ പറയുന്നൂ
നഗ്ന സത്യം
സ്ത്രീയായ് പിറന്നതാം
മര്‍മ്മസത്യം.
നഗ്ന സത്യം !!!
പക്ഷെ ഇന്നത്തെ സ്ത്രീക്കിത്ര കണ്ണീരുണ്ടോ..?ഉള്ളവര്‍ ഇല്ലെന്നു പറയാനും വയ്യ.
ലീലടീച്ചര്‍:
മുഹമ്മദ്കുട്ടിക്കാ :
വായനക്ക് നന്ദി .
ആശംസകൾ...............
പെണ്ണിന്റെയവസ്ഥയന്നുമിന്നുമോക്കെയൊന്നുതന്നെ!
കരയാൻ ഇനി കണ്ണുനീരില്ലാത്തവരുമുണ്ട്..
ചന്തു നായര്‍ :
ഇസ്മായില്‍:::: :
ബഷീര്‍ :
പ്രത്യേകിച്ചും നമ്മുടെ കൊച്ചു കേരളത്തിലാണ് ഏതുവിധേനയായാലും കരയാന്‍ വിധിക്കപ്പെടുന്നത്.അവളെത്ര ബോള്‍ഡ് ആയാലുംപുറമെകാണിക്കാതെ
ഉള്ളിന്റെയുള്ളില്‍ വിതുമ്പുന്നോരവസ്ഥ ഒത്തിരിയാണ് .അവള്അബലയായതുകൊണ്ടല്ല.നമ്മുടെ സമൂഹം അവള്‍ക്കുച്ചുറ്റും ചക്രവ്യൂഹം സൃഷ്ടിക്കുകയാണ് .
Ella Sthreekalkkum....!
Manoharam, Amma... Ashamsakal...!!!
suresh : abhipraayatthinu nandi.
ഇതെല്ലാം പണ്ടത്തെ മഹിളാസ് കഥകൾ അല്ലേ
അഭിപ്രായത്തിന് നന്ദി. ഇപ്പോഴും പണ്ടത്തെ മഹിളകള്‍ക്ക് എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റില്ല.ഇന്നത്തെ മഹിളകള്‍ പലരും പുറമേ ധീരത കാണിച്ച് പലപ്പോഴും ഉള്ളില്‍ വിങ്ങിവിതുമ്പുന്ന സ്ത്രീതന്നെയാണ് .കാരണങ്ങള്‍ പലതാവാമെന്നുമാത്രം .
I was not at all active on my blog. After a long time I got into my blog and saw your comments that was posted years back. My apology for not replying. I am not a professional but my blog is just a reflection on how I view the world. Your comments will only motivate me.
"Through My eyes " - vineeshkolangreth.blogspot.com
ആശംസകള്‍ . ഈ വഴി എത്തിനോക്കിയിട്ട് കുറേയായി.
thank u Kaseem thangal..
തന്നില്‍ ഒഴുകും പുഴപോലെ മഴനീര് ചാലുപോല്‍ പറയാതെ പറയുന്നൂ നഗ്ന സത്യം സ്ത്രീയായ് പിറന്നതാം മര്‍മ്മസത്യം. ---- നല്ല വരികള്‍ .
വരികള്‍ നന്നായിട്ടുണ്ട്, ചേച്ചീ
Post a Comment