"എന്‍ മന:സ്സാക്ഷാത്കാരം നീയാണെന്‍ പൊന്നോമനേ
എത്രയോ കാത്തിരുന്നൂ നിന്റെ യീവരവിനായ് കുഞ്ഞേ ....
ഇന്നു ഞാന്‍ ധന്യയായി ......
കണ്ടു കൊതിപൂണ്ട സ്വപ്നവും യാഥാര്ത്ഥ്യമായ്.
കുഞ്ഞിമ തുറന്നു നിന് കൌതുക വീക്ഷണത്താ-
ലെന്നിലെ മുത്തശ്ശിയെ തൊട്ടുണര്‍ത്തീടുന്നു നീ .
കണ്ടു കണ്ടിരിക്കവേ എന്‍ മനം തുളുമ്പുന്നു
നിനക്കായ് കാത്തുവെച്ച സ്നേഹത്തിന് നിറകുംഭം .
വാരിപ്പുണര്‍ന്നൂ നിന്നെ എത്ര മുത്തമിട്ടാലും
കൊതി തീരില്ല എന്റെ രാരീരം കുഞ്ഞുവാവേ. ...
കിലുകിലെ ചിരിക്കുന്ന നിന് മുഖം എന്‍ ഉള്ളത്തില്‍
ദുഖത്തെ തേച്ചുമായ്ച്ചു ദൂരേ കളയുന്നു ....
എന്നെന്നും നിന്മുഖം കണികണ്ടുണരേണം
ആനന്ദ കുഞ്ഞേ നീയെന്‍ ജീവിത സൌഖ്യമല്ലേ ?
ആരെയും കൊതിപ്പിക്കും നിന്റെയീ ഭാവങ്ങളും
ആരംഭ മുത്തെ നീയെന്‍ ആദ്യത്തെ 'ആദിത്യനായ് !
രാരീരം പാടി നിന്നെയുറക്കാം മുത്തേയെന്നും
ഇക്കിളി കൂട്ടി പൊന്നേ നിന്നെ ഞാനുണര്‍ത്തീടും
കരയാതുണരേണം കണ്മണി കുഞ്ഞല്ലയോ !
പുഞ്ചിരി പൂവിടണം കുഞ്ഞിളം ചുണ്ടിലെന്നും
വന്നെത്തി നിനക്കിന്നു രണ്ടാംജന്മദിനം
മനസ്സാ നേരുന്നു ഞാന്‍ ആയുരാരോഗ്യ സൌഖ്യം ...
(നാളെ 20/8/2009 randaam പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ കുഞ്ഞു മോന് ആദിത്യ കൃഷ്ണക്ക്....എല്ലാ നന്മകളും നേരുന്നു ... ) ഈ കവിത ആദ്യം വന്നതാണ് ..
18 comments:
മോനേ കുഞ്ഞാദിത്യാ, ഉമ്മയും ആശംസകളും.
വിജയലക്ഷ്മി ചേച്ചി - കവിതയില്‍ വാത്സല്യം നിറഞ്ഞു തുളുമ്പുന്നു. പേരക്കുട്ടിക്ക് ദീര്‍ഘായുസ്സും കീര്‍ത്തിയും എല്ലാ സൌഖ്യങ്ങളും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം.
കുക്കുവിന് പിറന്നാളാശംസകള്‍.
ജഗദീശന് സര്‍വ്വവിധ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കട്ടെ.
സ്ന്നേഹത്തിന്റെയും വാത്സല്യത്തിന്റേയും സുഗന്ധം പരത്തുന്ന വരികള്‍ മനോഹരമായി അമ്മേ.
Adithya Krishnakku nanma niranja orayiram pirannal ashamsakal...! Ella anugrahangalum undakatte...!!!
കുക്കുവിന്
സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍..
വരികളിലും ഒരുപാട് സ്നേഹം നിറഞ്ഞിരിക്കുന്നു
ende chakkara kukkuvinu maamande orayiram janma dinashamsakkal
പിറന്നാളാശംസകള്‍..
വാത്സല്യം നിറഞ്ഞു തുളുമ്പുന്നു
സുകന്യ :
കാസീം തങ്ങള്‍ :
സുരേഷ്കുമാര്‍ :
വഴിപോക്കന് :
ജുവിന് :
കുമാരന് :
ഷാജ്കുമാര്‍ :
എന്റെ കൊച്ചുമോന് ,പിറന്നാള്‍ ആശംസകളും ,അനുഗ്രഹങ്ങളും നല്കിയ എല്ലാമക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
ഇന്നു് പിറന്നാള്‍ ആഘോഷിക്കുന്ന കുക്കുവിനു് ആശംസകള്‍.എല്ലാ നന്മകളും ഉണ്ടാവട്ടെ.
മകനെ ആദി കുട്ടാ എന്റെയും വക പിറന്നാള്‍ ആശംസകള്‍ നേരുന്നു
അമ്മെ ഞങ്ങള്‍ക്ക് പായസം ഒന്നും ഇല്ലേ
ചക്കര വാവയ്ക്ക് ആന്റിയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍........
ഓ:ടോ: എന്നെ മറന്നില്ലല്ലോ....വീണ്ടും ഞാന്‍ ഭൂലോകത്തെത്തി.....കവിത മനോഹരമായിരിയ്ക്കുന്നു ചേച്ചിയമ്മേ......
ആദിത്യന് പിറന്നാള്‍ ആശംസകള്‍!
എഴുത്തുകാരി :നന്ദി മോളെ .
കുറുപ്പിന്റെ കണക്കുപുസ്തകം : മോനെ കൊച്ചുമോന്റെ പിറന്നാള്‍ പായസം വിളമ്പി തരാന്‍ ആഗ്രഹമുണ്ട് ....എന്താണൊരു പോംവഴി :(
മയില്‍പീലി : മോളെ കൊച്ചുമോനെ ആശംസിക്കാനെത്തിയതില് സന്തോഷം .... വീണ്ടും ബൂലോകത്തു സജീവമായി എന്നറിഞ്ഞതും സന്തോഷം ...ബ്ലോഗില്‍ മീറ്റു ചെയ്യാം .
ശ്രീമോനെ :ആശംസകള്‍ക്ക് നന്ദി .
എന്റെ പിറന്നാള്‍ ആശംസകള്‍
കുക്കു വിനു പിറന്നാള്‍ ആശംസകള്‍....
എനിക്ക് പായസം കിട്ടിയില്ല...!!
സ്നേഹത്തോടെ..
വേറെ ഒരു കുക്കു..:)
Santhosh:
kukku:makkale kochumonu pirannaal aashamsikkaanethhiyathil athiyaaya santhoshavum nandiyum ariyikkatte..
ആദിത്യ മോന് വൈകിപ്പോയ പിറന്നാൾ ആശംസകൾ.
പ്രാർത്ഥനയോടെ
നരി
narikunnan:aashamsakalkku nandi mone.
Post a Comment