സ്ത്രീയാണു് ധനമെന്നു
ചിന്തിക്കുന്നൊരു യുഗം
ഭൂമിയില്‍ പിറന്നെങ്കി-
ലെത്രയോ ഭൂമി ധന്യം!!
"സ്ത്രീ ധനം വാങ്ങരുത് ,
കൊടുപ്പതും കുറ്റകരം .. "
വേദിതന്നില്‍ -
ചര്‍ച്ചയിലൊതുങ്ങീടും ....
വാങ്ങീടും ലക്ഷങ്ങളോ -
കീശയില്‍ ചില്ലറക്കായ് !
പെണ്ണിന്റെ പേരില്‍ തന്നെ -
നല്ലൊരു വീടു വേണം ,
കറങ്ങി നടക്കുവാന്‍ നല്ല -
കാറൊന്ന് വേറെ വേണം !
എന്തിനീ കള്ളനാട്യം ?
സ്ത്രീധന നാമമാറ്റം !
വിഡ്ഢിയെന്നു ധരിക്കുന്നു -
സഹജീവികളെ ഇവര്‍ !
ഇനിയുമുണ്ടിവരുടെ -
ആദര്ശാവശ്യങ്ങള്‍ ,
കേട്ടാലോ ഞെട്ടിപ്പോകും !
പെണ്ണിനു ഡിഗ്രികള്‍ വേണം ,
പൊന്നൊരു നൂറുപവന്‍ ,
അവള് , പത്തരമാറ്റുള്ളൊരു -
സുന്ദരീയായീടേണം
മകള്‍ തന് വേളിക്കായി-
പെണ്ണിന്റെ പിതാവയ്യോ പാവം
നെട്ടോട്ട മോടീടുന്നു ...
ബ്ലേഡിലും ബാങ്കിലുമായ്
വീടോ പണയത്തിലായ് -
തെങ്ങിന് ത്തോപ്പുള്ളതും പോയി ...
എല്ലാമായ് പൊന്നുമോള്‍ക്കാ -
ജീവിതം കൊടുത്തച്ഛന്‍ !
ഉണ്ടിവര്‍ക്കിനി രണ്ടു പെണ്മക്കള് .....
കിട്ടുന്ന വരുമാനം-
പലിശക്കു തികയാതായി....
അഷ്ടിക്ക് വക യില്ലാതെ -
പട്ടിണി കോലങ്ങളായ് !
ജീവിത പ്രാരാബ്ധത്താല്‍
തളര്‍ന്നാ രക്ഷിതാവ് ...
ആധിയും വ്യാധിയുമായ് -
ഒരു പിടി ചാരമായി ....
ശേഷിച്ചോരവസ്ഥ -
കഠോരമീ ലോക സത്യം ..
എത്രയോ ഹതഭാഗ്യ ജീവന് .....
സാരി തുണ്ടില്‍ മുറുകുന്നു ,
അഗ്നി ഗോളങ്ങളിലെരിഞ്ഞടങ്ങുന്നു ...
സ്ത്രീധന ശാപമോക്ഷം ...
ഈ ലോകത്തിന് ധന്യ മോക്ഷം !
"ബട്ടര്‍ ചിക്കന്‍ '
10 years ago
30 comments:
അമ്മേ, പൊള്ളുന്ന വരികള്‍. എല്ലാം പറയാനൂം എഴുതാനും വളരെ എളുപ്പം. പക്ഷേ പ്രയോഗവല്ക്കരിക്കുന്നിടത്ത് എല്ലാവരും പരാജയപ്പെടുന്നു. സ്ത്രീധനത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്നവര്‍ തന്നെ സ്ത്രീധനത്തിന് വേണ്ടി വിലപേശുന്ന ലോകത്താണ് നാമുള്ളത്. മാറ്റം അനിവാര്യം. പക്ഷേ എന്ത് ചെയ്യാന്‍ ?
സ്ത്രീ തന്നെ ധനം അന്നു കരുതുന്ന ഒരു ലോകക്രമം വരട്ടെ..
എല്ലാവരും പീഡിപ്പിച്ച് പണം വാങ്ങുന്നില്ലങ്കിലും കാണുന്ന പല വാര്‍ത്തകളും ഞെട്ടിപ്പികുന്നതു തന്നെ..
(ഞാന്‍ വങ്ങിയോ എന്നാരും ചോദിക്കരുതേ..പ്ലീസ്.. :)
ചൂടുള്ള വരികൾ,
ചേച്ചി, ഞങ്ങള്‍ നാലുപേര്‍ ഭാഗ്യവതികള്‍ എന്ന് പറയാം. ആര്‍ക്കും സ്ത്രീ ധനം കൊടുക്കേണ്ടി വന്നില്ല. ഒരുപാട് സുഖ സൌകര്യങ്ങള്‍ ഇല്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു.
സ്ത്രീ ധനം എന്ന ക്രൂരതയില്‍ അകപെട്ടു പോയ അച്ഛന് അമ്മമാരെയും പെണ്‍കുട്ടികളെയും പറ്റി എഴുതി കണ്ണ് നനയിച്ചു.
‘സ്ത്രീയാണു് ധനമെന്നു
ചിന്തിക്കുന്നൊരു യുഗം
ഭൂമിയില്‍ പിറന്നെങ്കി-
ലെത്രയോ ഭൂമി ധന്യം!!‘
ഈ വരികൾ തന്നെ എന്റെ കമന്റും.. ഈ ലോകം ഇത് തിരിച്ചറിയുന്ന നാളുകൾ എന്നാണ്?
കാസീം തങ്ങള്‍ :മോന് പറഞ്ഞ പോലെ , സ്ത്രീ ധനത്തിന് വേണ്ടി വില പേശുന്ന ലോകത്തു തന്നെയാണ് നാമുള്ളത് ...ഒത്തിരി പുരുഷന്മാര് ,ഞാന്‍ സ്ത്രീധനം വാങ്ങിക്കില്ലായെന്നും ,അതുപോലെ സ്ത്രീധനം കൊടുത്തുകൊണ്ടുള്ള വിവാഹം തനിക്കു വേണ്ടെന്നു ,അഭ്യസ്ഥവിദ്യരായ സ്ത്രീകളും തീരുമാനിച്ചാല്‍ ഈ രീതിക്ക് കുറേമാറ്റം വരാം ..
എത്രയോ യുവതികള്‍ (കഴിവില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍ )വിവാഹം നടക്കില്ലാ എന്നാ ചിന്താഗതി കാരണം വിഷം കഴിച്ചും ,സാരിയില്‍ കെട്ടി തൂങ്ങിയും ജീവനൊടുക്കിയിട്ടുണ്ട് ...നമ്മള് എന്നും ന്യൂസ് ,പത്രത്തില്‍ വായിക്കാരുള്ളതല്ലേ ...ഇതിനു എന്നെങ്കിലും പ്രതികരിക്കാന്‍ പറ്റുമോ നമുക്ക് ?ഇതിനു പുറമേ ,ഗര്‍ഭസ്ഥ ശിശു പെണ്ണെന്നു തിരിച്ചറിഞ്ഞു ഭ്രൂണ ഹത്യവരെ നടക്കാറില്ലേ ?....ഇവര്‍ക്കൊന്നും ജീവിക്കാന്‍ അവകാശമില്ലേ ?
വഴി പോക്കന് :
വയനാടന്‍ :
അഭിപ്രായത്തിന് നന്ദി മക്കളെ ...
നന്നായിരിക്കുന്നു...പക്ഷെ എന്റെ അഭിപ്രായത്തില്‍ ഒരു വിഭാഗം സ്ത്രീകള്‍ തന്നെയാണ് സ്ത്രീധനം വാങ്ങിപ്പിക്കാന്‍ മുന്‍ കൈ എടുക്കുന്നത് ...
സ്ത്രീ ധനം വേണ്ടാത്ത ബന്ധങ്ങള്‍ ഉണ്ടാകും...കാത്തിരിക്കാന്‍ ശക്തരാകണം.
സുകന്യ :മോളുടെ കമന്റ് വായിച്ചു സന്തോഷം തോന്നി ..അല്ലലില്ലാതെ കഴിയുക ..അതാണ് ഒരു കുടുംബ ജീവിതത്തില്‍ അത്യാവശ്യം വേണ്ടുന്നത് ..സുഖ സൌകര്യങ്ങള്‍ ,അത് ഈശ്വരന്റെ കൈമുതലാണ് .അങ്ങേരു ഇഷ്ടാ നുസരണം നല്‍കും .പിന്നെ കണ്ണൂര്‍ ജില്ലയില്‍ സ്ത്രീധനം ഇല്ലെന്നാണ് (ഹിന്തുക്കള്‍ക്ക് )എന്റെ വിശ്വാസം ..ഞങ്ങളാരും കൊടുത്തിട്ടുമില്ല ,വാങ്ങിയിട്ടുമില്ലാ ..
നരിക്കുന്നന്‍ :അഭിപ്രായത്തിന് നന്ദി .
സ്നോ വൈറ്റ് :
ഷാജ്കുമാര്‍ :
കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ് .അഭിപ്രായത്തിനു നന്ദി..
മനുഷ്യ ജന്മത്തിന്റെ ,വിവാഹത്തിന്റെ ,ബന്ധങ്ങളുടെ വിലയറിയാത്തവർ .കൂടെ ആർത്തിയും പൊങ്ങച്ചവും ,എങ്ങിനെയും പണമുണ്ടാക്കുക എന്ന നിലയിലെത്തിച്ചിരിക്കുന്നു മനുഷ്യനെ..സ്ത്രീധനത്തിന്റെ പേരിൽ ജീവിതം മുരടിക്കുന്നത് പ്രധാനമായു സ്തീകളുടെത് തന്നെ..പല സ്ത്രീധന കേസുകളിലും പിറകിൽ ഒരു സ്ത്രീയുടെ കരവും കാണുന്നു എന്നത് ദു:ഖകരം തന്നെ.
അമ്മയുടെ വരികളിലെ ആഗ്രഹം പോലെ ഒരു തിരിച്ചറിവിന്റെ കാലത്തിനായി കാതോർക്കുന്നു.
ലളിതമായ വരികൾ.. അർത്ഥ പൂർണ്ണവും.. അഭിനന്ദനങ്ങൾ
ഒരുപാടിഷ്ടപ്പെട്ടു.
(വരികൾ ബോൾഡ് ചെയ്യണ്ടാ എന്നു തോന്നുന്നു..)
സഹോദരീ കാലികപ്രസക്തിയുള്ള ഈ വിഷയം കവിതയാക്കിയതിന് നന്ദി.കാലം കഴിയുന്തോറും ഈ വിപത്ത് നമ്മുടെ സമൂഹത്തില്‍ അര്‍ബുദം പോലെ ചുഴിഞ്ഞിറങ്ങുകയാണെന്ന സത്യം നാം വിസ്മരിച്ച് കൂടാ.മലബാര്‍ പ്രദേശത്തെ അപേക്ഷിച്ച് കേരളത്തിന്റെ തെക്കേയറ്റത്താണ് ഈ വിപത്ത് കൂടുതല്‍ അനുഭവപ്പെടുന്നത്.
“സ്ത്രീയാണു് ധനമെന്നു
ചിന്തിക്കുന്നൊരു യുഗം
ഭൂമിയില്‍ പിറന്നെങ്കി-
ലെത്രയോ ഭൂമി ധന്യം!”
അങ്ങനെ ഒരു കാലം വരുമോ ചേച്ചീ...
കവിത ഇഷ്ടമായി.
sthreeyude vilayillathavumbozhanu sthree dhanam undaavunnath alle..ishtaai
ചേച്ചി ഇത് നന്നായി
:)
ബഷീര്‍:മോന്പറഞ്ഞത് ശരിയാണ് ....ഒരു സ്ത്രീ തന്നെയാണ് മറ്റൊരു സ്ത്രീക്ക് ശാപമായ് തീരുന്നത് ...എന്തുചെയ്യാം ?
വിജയന് സാര്‍ :ഈ സ്ത്രീധനം സ്ത്രീയെ ഇല്ലായ്മ ചെയ്യുന്ന അര്‍ബുദം തന്നെ യാണ് ...കേരളത്തിന്റെ തെക്കേ yattathu തന്നെയാണ് ഈ വിപത്തു കൂടുതലായും അനുഭവ പ്പെടുന്നത് ..
kumaran :
ശ്രീ :
ദി മാന്‍ ടൂ വാക് വിത്ത് :
അരുണ്‍ :
എല്ലാവരുടെയും വിലപ്പെട്ട അഭിപ്രായത്തിനു നന്ദി .
അനിവാര്യമായതും,കാലികമായതുമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങൾ
കൊട്ടോട്ടിക്കാരന് സ്ത്രീധനം വാങ്ങിയിട്ടില്ല, മൂന്നാണ്മക്കളാ... അവരെക്കൊണ്ട് വാങ്ങിയ്ക്കത്തുമില്ല.
എല്ലാവരും ഇങ്ങനെ തീരുമാനിച്ചെങ്കില്‍...
ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സില്‍ ഉയരുന്ന ചിന്തകള്‍ !! വേണ്ടാ എന്ന് വിളിച്ചു പറയാതെ മൗനം പാലിക്കുകയാണ് ഭൂരിപക്ഷം ... ചിലപ്പോള്‍ സമൂഹത്തോട് ഉള്ള പേടി കാരണം.. ചിലപ്പോള്‍ സ്നേഹിക്കുന്നവരെ വേദനിപ്പികതിരിക്കാനായി .... അങ്ങനെ ഒത്തിരി ഒത്തിരി ചിന്തകള്‍ ആ മൗനത്തില്‍ അടങ്ങിയിട്ടുണ്ട്.... വായിച്ചപ്പോള്‍ എന്റെ തന്നെ സ്വരം പോലെ തോന്നി .... നന്ദി ....
വരവുരാന് :അഭിപ്രായത്തിനു നന്ദി മോനെ .
കൊട്ടോട്ടി ക്കാരന് :വിലമതിക്കാന്‍ കഴിയാത്ത തീരുമാനം അഭിനന്ദനാര്‍ഹം മോനെ ...മൂന്നു പെണ്‍കുട്ടികളുടെയും ജീവിതം സുരക്ഷിതം ..ഇങ്ങിനെ എല്ലാവരും തീരുമാനിച്ചിരുന്നെങ്കില്‍ ...ഒരു പുതുയുഗം പിറന്നെങ്കില്‍ ..നമുക്ക് ആശിക്കാം ..
രെമ്യ :മോള് പറഞ്ഞതും ശരിയാണ് ..
അമ്മയുടെ വീട്ടില്‍നിന്നും
ഒന്നും വാങ്ങാതെയാണ് അച്ഛന് വിവാഹം കഴിച്ചത്..
എന്നിട്ടും
എന്നെ ആഭരണക്കടയുടെ പരസ്യമാക്കി
കല്യാണത്തിനിറക്കി..
എന്റെ കൂട്ടുകാരുടെ പരിഹാസത്തിന്
ഞാന്‍ പാത്രമായി..
സ്ത്രീധനം വേണ്ടെന്ന് വരന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും
അമ്മേടെ വാശി ജയിച്ചു..
ഇവിടെയെങ്കിലും ജയിച്ചോട്ടെന്ന് അമ്മ പറയുന്നത് കേട്ടു..
ഒന്നും ഇല്ലാതെ കല്യാണപന്തലില്‍ ഇരുന്ന അമ്മ
എന്തൊക്കെയോ അനുഭവിച്ചുകാണണം..
അതിനുള്ള പകരം വീട്ടലായിരുന്നിരിക്കണം അത്..
എനിക്കങ്ങനെയാണ് തോന്നിയത്!!!
രജനീഗന്ധി :മോളെ , അമ്മയുടെ വാശിയായി രിക്കില്ല .അവരനുഭവിച്ചത് .....മകള്‍ക്കും കൂടി സംഭവിച്ചുകൂടാ എന്ന ആഗ്രഹം .അതാണ് അവര്‍ പറഞ്ഞതിന് പൊരുള്‍ .
എല്ലാരും പറയുന്നു വാങ്ങാന്‍ പാടില്ലാ ,കൊടുക്കാന്‍ പാടില്ലാ എന്നൊക്കെ..എന്നിട്ടും ഇതൊക്കെ അങ്ങിനെ തന്നേ അരങ്ങേറൂന്നു.. ഒന്നുകില്‍,മകളുടേ,അല്ലെങ്കില്‍,അമ്മയുടെ,അതുമല്ലെങ്കില്‍ അച്ചന്റെ അതുമല്ലെങ്കില്‍ മറ്റാരുടെയോ മാനം കാക്കാന്‍...ന്യായികരണങ്ങള്ക്കു ഒരു പഞ്ഞവുമില്ല.ഉള്ളവന് കൊടുക്കയോ..വാങ്ങുകയോ ഒക്കെ ആവട്ടെ..ഇല്ലാത്തവര്‍ സ്വന്തം നട്ടെല്ലു പണയം വെച്ച് അങ്ങിനെയൊരു ബന്ധത്തിനു കഴുത്തു നീട്ടി കൊടുക്കുന്നതു എന്തിനു?
ഇല്ലാക്കടം വാങ്ങി ഉറപ്പിക്കുന്ന ഒരു ബന്ധത്തിന്റെ കെട്ടുറപ്പു എത്ര വരെ ഉണ്ടാകും എന്നു ചിന്തിക്കനുള്ള സാമന്യ ബുദ്ധി ഇല്ലാത്തവര്‍ സ്ത്രീ ധനം കൊടുക്കയും ചതികുഴിയില്‍ ജീവിതം ഹോമിക്കാന്‍ നിര്ബന്ധിക്കപെടുക്കയും ചെയുന്നു.
ചൊഡിച്ചു വരുന്നവരോട്,അധ്വാനിച്ചു സ്വന്തം കുടുംബം നോക്കാന്‍ ത്രാണിയില്ലാത്തവനു പെണ്ണൂ തരാനവില്ലാ എന്നു, നിവര്‍ന്നു നിന്നു പറയാനുള്ള ആര്‍ജ്ജവം പെണ്ണിന്റെ രക്ഷിതാക്കള്‍ കാണിക്കാത്തതാണു ഈ ദുരവസ്ഥക്കൊക്കെ കാരണം.പിന്നെ കല്ല്യാണം കഴിഞ്നില്ലെങ്കില്,ഒരു പെണ്ണിന്റെ ജീവിതം അങ്ങു മുടിഞ്ഞു പോയി എന്നു ചിന്തിക്കുന്ന പഴഞ്ചന്‍ തത്വചിന്തയും..,സ്ത്രീ ധനം കൊടുക്കാന്‍ കോപ്പു കൂട്ടുന്നതിനു പകരം ,ആ തുകയൊ സ്വത്തൊ ഉപയൊഗ്ഗിച്ചു അന്തസ്സയായി ഒറ്റക്കു ഒരുത്തന്റെ വിയര്‍പ്പുനാറ്റവും സഹിക്കതെ,ഒരു അമ്മായിയുടെയോ,നാത്തൂന്റെയോ കൊബ് കുലുക്കല്‍ കാണാതെ എന്ത്ര സന്തോഷമായി പെണ്ണിനു ജീവിക്കാം.. ആ ധീരത കാണിക്കാന്‍ പെണ്ണ് തന്നെ തുനിഞ്ഞിറങ്ങണം.അല്ലാതെ..ആന അപ്പിയിടുന്നതു കണ്ട് അണ്ണാന് അപ്പിയിടാന്‍ കൊതിക്കയല്ല വേണ്ടതു എന്നാനു എനിക്കു പറയനുള്ളതു. പിന്നെ ഞാന്‍ വാങ്ങിയിട്ടുമില്ല,കൊടുക്കാനൊട്ടു ഉദ്ദെശിക്കുന്നുമില്ല.
ചേച്ചിയുടെ ആഗ്രഹം പോലെ ഒരു ലോകം വരുമോ? വന്നിരുന്കില് എന്ന് ഞാനും ആശിക്കുന്നു!!
വളരെ കാലിക പ്രസക്തിയുള്ള വിഷയം വളരെ നല്ല വരികള്‍ , നല്ലതല്ലാത്തത് അത് മനസ്സാ സ്വീകരിയ്കാത്ത നമ്മുടെ ജനത മാത്രം ,അതില്‍ ഒരാളായി ഞാന്‍ മാരാഞ്ഞതില് അഭിമാനിയ്കുന്നു .കണ്ണൂരിലെ സ്നേഹമുള്ള മനുഷ്യരെ അറിയാന്‍ ഭാഗ്യമുണ്ടായ എനിയ്ക്, അന്നേ അവിടത്തെ സ്ത്രീ ധനം ഇല്ലാത്ത വ്യവസ്ധിതിയോടു ബഹുമാനംയിരിന്നു ,എന്നാല്‍ ഞങ്ങളുടെ അടുത്ത വീട്ടിലുള്ള ,അത്ര സുന്ദരിയല്ലാത്ത ഒരു സ്ത്രീ വിവാഹം കഴിയ്കാതെ നിന്ന് പോകുന്നതും കാണേണ്ടി വന്നിട്ടുണ്ട്... വെറുതെ ഒന്ന് ഓര്‍മിച്ചു എന്ന് മാത്രം .
ente kavitha ulkkollaan kazhinju ennarinjathil valare santhosham..nandi..
ആരെന്ത് പറഞ്ഞാലും,പെണ്പിറന്നോരെല്ലാം കൂടീ
തീരുമനിക്കട്ടെ”സ്ത്രീധനമോഹി”കളെ ഞങ്ങള്‍ക്കു
വേണ്ടേവേണ്ടാന്ന്!!ഈ ഉണക്കോദരന്മാരെ അങ്ങിനെയെങ്കിലും ഒന്നു പരീക്ഷിക്കരുതോ?
Haroonp:thaankal paranjathu valare shariyaanu .
ente vivahathinum streedhanam thanne yayirunnu mukya villan.engilum ammaye tholpichu makan streedhanam avashya pedathe enney ketti...ennuvare streedhanam oru preshanamaayittillya...angine purushan maar mupottu varanam..nannayi ezhutheerikkunnu..
Post a Comment